18
MAR 2021
THURSDAY
1 GBP =105.60 INR
1 USD =83.54 INR
1 EUR =89.29 INR
breaking news : ലണ്ടനിൽ ഒരുകിലോ മൂവാണ്ടൻ മാങ്ങയ്ക്ക് 2400 രൂപ? പാവക്കയ്ക്ക് 1000, വെണ്ടയ്ക്ക 650! ഇന്ത്യൻ പലചരക്ക് സാധനങ്ങളുടെ അമിതവിലയെപ്പറ്റി സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചകൾ, ഇത്രയും വിലയില്ലെന്നും ചിലർ, പൗണ്ടുമുല്യവും വരുമാനവുമായി നോക്കുമ്പോൾ കുറവെന്നും വാദം >>> ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായി ത്രിദിന ധ്യാനം, ആടുത്ത മാസം 21 മുതല്‍ 23 വരെ ഫാ.ജോസഫ് മുക്കാട്ടും സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും >>> സ്റ്റോക്കിലെയും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളി സമൂഹങ്ങളെ സംഗീത ലഹരിയിലാഴ്ത്തി 'മധുരിക്കും ഓര്‍മകളെ', സ്റ്റോക്ക് മ്യൂസിക് ഫൌണ്ടേഷന്‍ ഒരുക്കിയ സംഗീതരാവില്‍ മലയാളം-തമിഴ്-ഹിന്ദി മെലടികളുടെ പെരുമഴ >>> പശുവിന്‍ പാല്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത് നല്ലതാണോ? ആരോഗ്യ വിദഗ്ദര്‍ പറയുന്നത് ഇങ്ങനെ >>> ഇനി മുതല്‍ വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ എല്ലാം എഐ അസിസ്റ്റന്റ് ലഭ്യം, അറിയിച്ച് മെറ്റ >>>
Home >> NEWS
എസ്സെക്‌സിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തിയപ്പോൾ കുടുംബത്തോടൊപ്പം ആശ്വസിച്ച് യുകെ മലയാളികളും; വഴിയൊരുക്കി സോഷ്യൽ മീഡിയ പോസ്റ്റുകൾ, അത്യാവശ്യഘട്ടത്തിൽ പരസ്പരം സഹായിക്കുന്ന യുകെയിലെ മലയാളി കൂട്ടായ്‌മയുടെ മറ്റൊരു ഉദാഹരണം

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-06-16

യുകെ മലയാളികള്‍ ഒന്നടങ്കം വിഷമിച്ച ദിവസമായിരുന്നൂ ഇന്നലെ, ബാസില്‍ഡണില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ പെട്ടന്ന് കാണാതാവുകയായിരുന്നൂ. ആശങ്കയുടെ മണിക്കൂറുകൾ ആശ്വാസത്തിന് വഴിമാറിയപ്പോൾ, പെൺകുട്ടിയുടെ മാതാപിതാക്കൾക്കൊപ്പം ആശ്വാസ നിശ്വാസമുതിർത്ത് യുകെ മലയാളികൾ.

വീട്ടിൽ നിന്ന് കാണാതായതു  മുതൽ സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിൽക്കുകയായിരുന്നു പതിനഞ്ചുകാരിയായ മലയാളി കൗമാരക്കാരി. സോഷ്യൽ മീഡിയയിലൂടെ  അറിയപ്പെടുന്ന യുകെ മലയാളികളെല്ലാം ഇതേക്കുറിച്ചുള്ള വാർത്തകൾ നൽകി. 

യുട്യൂബിലും ഫെയ്‌സ്ബുക്കിലുമെല്ലാം  പതിനഞ്ചുകാരിയുടെ മുഖം നിറഞ്ഞുനിന്നു. അതോടെ ഒട്ടുമിക്ക യുകെ മലയാളികളും വിവരമറിഞ്ഞു. അറിഞ്ഞവർ മറ്റുള്ളവരെ അറിയിച്ചു. പെൺകുട്ടി കാണാതായ സ്ഥലത്തിന് സമീപമുള്ളവർ കണ്ണും കാതും തുറന്ന് അന്വേഷണത്തിനുമിറങ്ങി. അന്വേഷണങ്ങൾക്ക് അധികം വൈകാതെ തന്നെ ഫലമുണ്ടായി. നാടകീയ മണിക്കൂറുകൾക്കൊടുവിൽ തീർത്തും അപ്രതീക്ഷിതമായി കണ്ടെത്തൽ. ആശങ്കയുടെ നിമിഷങ്ങൾക്ക് അവസാനം.     

എസ്സെക്സിന് സമീപം  താമസിക്കുന്ന മലയാളി കുടുംബത്തിലെ രണ്ട് മക്കളിൽ ഒരാളായ പെണ്‍കുട്ടിയെയാണ് വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ കാണാതായത്. വീട്ടുകാർ വിവരം ഉടൻ പോലീസിൽ അറിയിക്കുകയും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്‌തു.

യുകെയിലെ  പത്താം വർഷ വിദ്യാർഥിനിയാണ്. കൊല്ലം ജില്ലയിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് യുകെയിൽ എത്തിയതാണ് ഈ കുടുംബം. ജൂണ്‍ 14 വെള്ളിയാഴ്ച പെണ്‍കുട്ടിയെ  കാണാതായപ്പോൾ ആദ്യം ഏതെങ്കിലും സുഹൃത്തുക്കളുടെ വീട്ടിൽ പോയതാകാമെന്ന് കുടുംബാംഗങ്ങൾ കരുതി. 

ആ വിധത്തിലെ അന്വേഷണങ്ങൾ ഫലം കാണാതെ വന്നപ്പോഴാണ് പോലീസിൽ റിപ്പോര്‍ട്ട് ചെയ്തത്. തുടർന്ന് ഫോട്ടോയടക്കം പുറത്തുവിട്ട്  പോലീസ് നടത്തിയ അന്വേഷണത്തിൽ ശനിയാഴ്ച്ച  ഉച്ചകഴിഞ്ഞ് ട്രെയിനില്‍  ലണ്ടനിലേക്ക് യാത്ര ചെയ്തതായി സംശയിക്കാവുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.

അതിനാൽ ഈ സമയത്ത് ട്രെയിനിൽ ലണ്ടനിലേക്ക് യാത്രചെയ്തവര്‍ എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ അറിയിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു. വിവരം പുറത്തുവന്നതോടെ സോഷ്യൽ മീഡിയകളിൽ യുകെ മലയാളികൾ ഫോട്ടോയും സിസിടിവി ദൃശ്യങ്ങളും പങ്കുവച്ച് നടത്തിയ അന്വേഷണം ഒടുവിൽ ഫലം കണ്ടു. 

ശനിയാഴ്ച്ച സന്ധ്യയ്ക്ക്  ഏഴുമണിയോടെ ഈ പെൺകുട്ടി കവന്‍ട്രി യൂണിവേഴ്സിറ്റി പരിസരത്തു  നടക്കുന്നത് ശ്രദ്ധയില്‍ പെട്ട, യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളായ  മലയാളി യുവാക്കളിൽ ചിലരാണ് അത് കാണാതായ ഫോട്ടോയിലുള്ള പെണ്‍കുട്ടിയെ
 തിരിച്ചറിഞ്ഞത്. ഉടൻതന്നെ ഇവർ സമീപവാസികളായ മറ്റ് മലയാളികളെ വിവരമറിയിച്ചു. 

വിവരമറിഞ്ഞ കവന്‍ട്രിയിലെ ഒരു മലയാളി കുടുംബം ഉടന്‍ പെണ്‍കുട്ടിയെ കണ്ടെത്തിയ ലൊക്കേഷനിലെത്തി. പെൺകുട്ടിയെ തടഞ്ഞുനിർത്തി വിവരങ്ങൾ ചോദിച്ചു. ആസമയം തന്നെ വിദ്യാർത്ഥികൾ  വിവരം അറിയിച്ചതനുസരിച്ച് പോലീസും സ്ഥലത്തെത്തി പെൺകുട്ടിയെ ഏറ്റുവാങ്ങി മാതാപിതാക്കളെ വിളിക്കുകയായിരുന്നു.

അതോടെയാണ് മാതാപിതാക്കൾക്ക് ശ്വാസം നേരെവീണത്. പെണ്‍കുട്ടിയുടെ സഹോദരി മുന്‍പ് കവന്‍ട്രി യൂണിവേഴ്സിറ്റിയില്‍ പഠിച്ചിട്ടുള്ള സമയത്ത് ഇവിടെ വന്നിട്ടുള്ളതിനാൽ, ആ പരിചയം വച്ചാണ് 120 മൈല്‍ ദൂരത്തോളം സഞ്ചരിച്ച് കവൻട്രിവരെ  എത്തിയതെന്ന് പിതാവ്  പറഞ്ഞു.

സോഷ്യൽ മീഡിയയിലൂടെ വിവരം അതിവേഗം യുകെയെങ്ങും എത്തിയപ്പോൾ അതുവരെ ആശങ്കയോടെ അന്വേഷിച്ചുനടന്നവർക്കും ആശ്വാസം… ആഹ്ളാദം. അന്വേഷണത്തിൽ സഹകരിച്ച എല്ലാവർക്കും സോഷ്യൽ മീഡിയയിലൂടെ കുട്ടിയുടെ മാതാപിതാക്കൾ നന്ദി അറിയിച്ചു. പോലീസിന്റെ സംരക്ഷനയിലുള്ള പെണ്‍കുട്ടി ഞായറാഴ്ച്ച  കുടുംബാംഗങ്ങൾക്കൊപ്പം എത്തുമെന്ന് കരുതുന്നു.

അത്യാവശ്യഘട്ടത്തിൽ പരസ്പരം സഹായിക്കുന്ന യുകെയിലെ  മലയാളി കൂട്ടായ്‌മയുടെ മറ്റൊരു ഉദാഹരണം കൂടിയായി ഈ സംഭവം മാറി. സോഷ്യൽ മീഡിയയ്ക്കുള്ള പങ്കും പ്രാധാന്യവും കൂടി വെളിപ്പെടുത്തുന്ന സംഭവം, സുമനസ്സുകളുടെ പരസ്‌പര സഹകരണത്തിന്റെയും സാമൂഹ്യപ്രതിബദ്ധതയുടേയും കൂടി പ്രതിഫലനമായും മാറുന്നു.

More Latest News

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായി ത്രിദിന ധ്യാനം, ആടുത്ത മാസം 21 മുതല്‍ 23 വരെ ഫാ.ജോസഫ് മുക്കാട്ടും സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും

കേംബ്രിഡ്ജ് : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, കേംബ്രിഡ്ജില്‍ വെച്ച് ദമ്പതികള്‍ക്കായി, താമസിച്ചുള്ള ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതല്‍ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതി ധ്യാനത്തില്‍ സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്ററും പ്രശസ്ത തിരുവചന പ്രഘോഷകനുമായ ഫാ. ജോസഫ് മുക്കാട്ടും ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും ഫാമിലി കൗണ്‍സിലറും ധ്യാന ശുശ്രുഷകയുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നയിക്കും. ജൂലൈ 21 നു ഞായറാഴ്ച രാവിലെ പത്തു മണിക്ക് ആരംഭിക്കുന്ന ത്രിദിന ധ്യാനം 23 നു ചൊവ്വാഴ്ച വൈകുന്നേരം നാലു മണിക്ക് സമാപിക്കും. വിവാഹമെന്ന കൂദാശയിലൂടെ ദൈവീക സമക്ഷം എടുത്ത വാഗ്ദാനം, വിശുദ്ധിയില്‍ നയിക്കുന്നതിനും, ജീവിത സമ്മര്‍ദ്ദങ്ങള്‍, സാഹചര്യങ്ങള്‍, പ്രലോഭനങ്ങള്‍, സ്വാര്‍ത്ഥത എന്നിവ മൂലം സൗഹൃദത്തിലും, സ്നേഹാനുഭവത്തിലും, ജീവിതത്തിലും വന്നേക്കാവുന്ന  ഭിന്നതകളും അസ്വാരസ്യങ്ങളും, സൗഖ്യദാതാവായ ദൈവ സാന്നിധ്യത്തില്‍ ആല്മപരിശോധന ചെയ്യുവാനും അനുരഞ്ജത്തിനുമുള്ള അവസരമാവും ദമ്പതീ ധ്യാനത്തില്‍ സംജാതമാവുക. ദമ്പതീ ധ്യാന ശുശ്രുഷകളില്‍ പങ്കുചേരുവാന്‍ ഏവരെയും ക്ഷണിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:മനോജ് തയ്യില്‍ - 07848808550  

സ്റ്റോക്കിലെയും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളി സമൂഹങ്ങളെ സംഗീത ലഹരിയിലാഴ്ത്തി 'മധുരിക്കും ഓര്‍മകളെ', സ്റ്റോക്ക് മ്യൂസിക് ഫൌണ്ടേഷന്‍ ഒരുക്കിയ സംഗീതരാവില്‍ മലയാളം-തമിഴ്-ഹിന്ദി മെലടികളുടെ പെരുമഴ

പഴയ കാലഘട്ടത്തിലെ മലയാളം - തമിഴ് - ഹിന്ദി മെലടി ഗാനങ്ങളെ മാത്രം കോര്‍ത്തിണക്കികൊണ്ട് സ്റ്റോക് ഓണ്‍ ട്രെന്‍ഡിലെ, സ്റ്റോക്ക് മ്യൂസിക് ഫൌണ്ടേഷന്‍ എന്ന കൂട്ടായ്മ സംഘടിപ്പിച്ച അവരുടെ ആദ്യ സംരംഭമായ  'മധുരിക്കും ഓര്‍മകളെ' എന്ന സംഗീത സന്ധ്യ അക്ഷരാര്‍ത്ഥത്തില്‍ സ്റ്റോക്കിലെയും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളി സമൂഹങ്ങളെ സംഗീത ലഹരിയിലാഴ്ത്തി. ചേസ്റ്റര്‍ട്ടന്‍ ഹാളില്‍ വച്ചു നടന്ന ഈ സംഗീതസന്ധ്യ, Stoke Music Foundation (SMF) ന്റെ Founder - Chairman അനില്‍ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു.പുതിയ പാട്ടുകളും ട്രെന്‍ഡിംഗ് സോങ്ങുകളും അരങ്ങുവാഴുന്ന ഈ കാലത്തു ഈ പ്രോഗ്രാം അതിന്റെ പ്രേക്ഷകര്‍ക്കു വ്യത്യസ്തമായൊരു അനുഭവമായിരുന്നു. പങ്കെടുത്ത എല്ലാവര്‍ക്കും മലയാളത്തനിമയുള്ള ആ ഗാനങ്ങളിലൂടെ മലയാളത്തിന്റെ മണ്ണിലേക്ക്, ആ ഗൃഹാതുരതയിലേക്ക് മനസ്സുകൊണ്ടൊരു മടക്കയാത്ര സമ്മാനിച്ചു.

പശുവിന്‍ പാല്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത് നല്ലതാണോ? ആരോഗ്യ വിദഗ്ദര്‍ പറയുന്നത് ഇങ്ങനെ

കുഞ്ഞ് ജനിച്ച് ആറ് മാസം വരെ മുലപ്പാല്‍ കൊടുക്കേണ്ടത് കുഞ്ഞിന്റെ വളര്‍ച്ചയുടെ പ്രധാന ഘടകം ആണ്. പക്ഷെ കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍ പാല്‍ കൊടുക്കേണ്ട കാര്യത്തെ കുറിച്ചും കൊടുക്കേണ്ടത് ആവശ്യമാണോ എന്നതിനെ കുറിച്ചും ആരോഗ്യ വിദഗ്ദര്‍ പറയുന്നത് ഇങ്ങനെ. പലപ്പോഴും അമ്മമാര്‍ പാല്‍ കൊടുക്കുമ്പോള്‍ അവര്‍ക്ക് രണ്ടാമതെന്നുള്ള ഓപ്ഷന്‍ ആണ് പശുവിന്‍ പാല്‍. എന്നാല്‍, ഇത് കുഞ്ഞുങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. പാല്‍ ഒരു സമീകൃത ആഹാരമാണെന്ന് എല്ലാവര്‍ക്കും അറിയാം. ആരോഗ്യ വിദഗ്ധര്‍ പറയുന്നത്, ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍പാല്‍ നല്‍കുന്നത് ഒഴിവാക്കണമെന്നാണ്. പശുവിന്‍പാല്‍ നല്കുന്നത് കുഞ്ഞിന് അലര്‍ജിയുണ്ടാവാനും ശ്വസന, ദഹന വ്യവസ്ഥകളില്‍ അണുബാധയുണ്ടാവാനും കാരണമാകും. ചെറിയ കുട്ടികളില്‍ കണ്ടു വരുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ മുന്നിലാണ് ശ്വാസംമുട്ടല്‍. പല കുട്ടികളിലും പശുവിന്‍ പാലിന്റെ അമിത ഉപയോഗം തന്നെയാണ് ശ്വാസംമുട്ടല്‍ ഉണ്ടാക്കാന്‍ കാരണം. അതുകൊണ്ട് തന്നെ പശുവിന്‍ പാലിന്റെ ഉപയോഗം കഴിവതും ചെറിയ കുട്ടികളില്‍ കുറയ്ക്കാന്‍ ശ്രമിക്കുക. ചെറിയ കുട്ടികളില്‍ ചുമയും ജലദോഷവും വരാന്‍ അധികം കാലതാമസം വേണ്ട. അതുകൊണ്ട് തന്നെ പശുവിന്‍ പാല്‍ ഇതിന്റെ കാര്യത്തില്‍ അല്‍പം ആക്കം കൂട്ടുകയേ ഉള്ളൂ. ഇത്തരത്തില്‍ പശുവിന്‍ പാലിന്റെ ഉപയോഗം കുട്ടികളില്‍ പല വിധത്തിലാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കുഞ്ഞുങ്ങളില്‍ അലര്‍ജിയുണ്ടാകാന്‍ എളുപ്പമാണ്. ഇതിന് പലപ്പോഴും കാരണമാകുന്നതും ഭക്ഷണ രീതികള്‍ തന്നെയാണ്. ഇത്തരം ഭക്ഷണ രീതികള്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇതിലൂടെയാണ് പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യം ബുദ്ധിമുട്ടിലാവുന്നതും. പശുവിന്‍ പാല്‍ ചെറിയ കുട്ടികളില്‍ അലര്‍ജി ഉണ്ടാക്കുന്ന ഒന്നാണ്. കൂടാതെ ചര്‍മ്മത്തില്‍ തടിപ്പും മറ്റും ഉണ്ടാവാനും പശുവിന്‍ പാലിന്റെ അമിതോപയോഗം കാരണമാകുന്നു. പശുവിന്‍ പാല്‍ കൊടുക്കുന്ന കുട്ടികളില്‍ പല വിധത്തിലാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നതും.  

ഇനി മുതല്‍ വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ എല്ലാം എഐ അസിസ്റ്റന്റ് ലഭ്യം, അറിയിച്ച് മെറ്റ

വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം, മെറ്റ.എഐ പോര്‍ട്ടല്‍ എന്നിവയില്‍ എഐ അസിസ്റ്റന്റ് ലഭ്യമാക്കിയതായി മെറ്റ. ഇതോടെ ഉപയോക്താക്കള്‍ക്ക് ആപ്പില്‍ നിന്ന് പുറത്തുപോകാതെ തന്നെ എഐ സേവനങ്ങള്‍ ഉപയോഗിക്കാനാകും. 'ലോകത്തിലെ മുന്‍നിര എഐ അസിസ്റ്റന്റുകളിലൊന്നായ മെറ്റ എഐ ഇന്ത്യയില്‍ വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം, മെറ്റ.എഐ പോര്‍ട്ടല്‍ എന്നിവയില്‍ ഇംഗ്ലീഷിലാണ് ലഭ്യമാകുന്നത്. ഞങ്ങളുടെ ഇന്നേവരെയുള്ള ഏറ്റവും നൂതനമായ മെറ്റയുടെ ലാര്‍ജ് ലാഗ്വേജ് മോഡലായ മെറ്റ ലാമ 3 ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്,' മെറ്റ അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് മെറ്റ ആദ്യമായി മെറ്റാ എഐ പ്രഖ്യാപിച്ചത്, ഏപ്രില്‍ മുതല്‍, ഉപയോക്താക്കള്‍ക്ക് ലാമ 3 പയോഗിച്ച് നിര്‍മ്മിച്ച മെറ്റാ എഐയുടെ ഏറ്റവും പുതിയ പതിപ്പ് ലഭ്യമാണ്. യുഎസ്, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, സിംബാബ്വെ എന്നിവയുള്‍പ്പെടെ 12 ലധികം രാജ്യങ്ങളില്‍ ചാറ്റ്ബോട്ട് സേവനം ലഭ്യമാണ്.

സലാം എയര്‍ ചെന്നൈ- മസ്‌ക്കറ്റ് പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ചു, ജൂലൈ 11ന് സര്‍വീസ് ആരംഭിക്കും

സലാം എയര്‍ ചെന്നൈ- മസ്‌ക്കറ്റ് പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ചു. ജൂലൈ 11നാണ് സര്‍വീസ് ആരംഭിക്കുക. രണ്ട് ദിവസങ്ങളിലാണ് സര്‍വീസ് ഉണ്ടാവുക. മസ്‌ക്കറ്റില്‍ നിന്ന് വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സര്‍വീസ് ഉണ്ടാവുക. ചെന്നൈയില്‍ നിന്ന് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മടക്ക യാത്രയും ഉണ്ടാകും. മസ്‌ക്കറ്റില്‍ നിന്ന് രാത്രി 11 മണിയ്ക്ക് പുറപ്പെടുന്ന വിമാനം ചെന്നൈയില്‍ വൈകിട്ട് 4.15ന് എത്തും. രാവിലെ 5മണിയ്ക്ക് ചെന്നൈയില്‍ നിന്നും മടങ്ങുന്ന വിമാനം രാവിലെ 7.25ന് മസ്‌ക്കറ്റിലെത്തും. ജൂലൈ രണ്ട് മുതല്‍ സലാം എയര്‍ ഡല്‍ഹിയിലേക്കും സര്‍വീസ് നടത്തുന്നുണ്ട് ചൊവ്വ, വ്യാഴം ദിവസങ്ങളിലായിരിക്കും ഡല്‍ഹിയിലേക്കുള്ള സര്‍വീസ്. നേരത്തെ, കോഡ്ഷെയര്‍ പാര്‍ട്ണര്‍ഷിപ്പിലൂടെ സലാം എയര്‍ 1,750 യാത്രക്കാര്‍ക്ക് 56 സ്ഥലങ്ങളിലേക്ക് യാത്രയൊരുക്കിയിരുന്നു. മറ്റൊരു എയര്‍ലൈന്‍ നടത്തുന്ന വിമാനത്തില്‍ ഒരു എയര്‍ലൈന്‍ അതിന്റെ ഡിസൈനര്‍ കോഡ് സ്ഥാപിക്കുകയും യാത്രക്കായുള്ള ടിക്കറ്റുകള്‍ വില്‍ക്കുകയും ചെയ്യുന്ന മാര്‍ക്കറ്റിങ് രീതിയാണ് കോഡ് ഷെയറിങ്ങ്. സലാം എയര്‍ ഇന്ത്യന്‍ സെക്ടറിലേക്ക് കഴിഞ്ഞ വര്‍ഷമാണ് സര്‍വിസുകള്‍ പുനരാരംഭിച്ചത്. തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ജയ്പുര്‍, ലഖ്‌നോ എന്നീ അഞ്ച് ഇന്ത്യന്‍ നഗരങ്ങളിലേക്ക് മസ്‌കത്തില്‍നിന്ന് നേരിട്ട് സര്‍വിസുകള്‍ നടത്തുന്നുണ്ട്.

Other News in this category

  • ലണ്ടനിൽ ഒരുകിലോ മൂവാണ്ടൻ മാങ്ങയ്ക്ക് 2400 രൂപ? പാവക്കയ്ക്ക് 1000, വെണ്ടയ്ക്ക 650! ഇന്ത്യൻ പലചരക്ക് സാധനങ്ങളുടെ അമിതവിലയെപ്പറ്റി സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചകൾ, ഇത്രയും വിലയില്ലെന്നും ചിലർ, പൗണ്ടുമുല്യവും വരുമാനവുമായി നോക്കുമ്പോൾ കുറവെന്നും വാദം
  • യൂറോപ്യൻ നഗരങ്ങളിൽ ഇത് മലയാളി മേയർമാർ വാഴും കാലം.. അയർലാൻഡിലെ ഡബ്ലിൻ നഗരപിതാവായി അങ്കമാലിക്കാരൻ ബേബി പെരേപ്പാടൻ! മേയറാകുന്ന ആദ്യത്തെ ഇന്ത്യൻ വംശജനെന്ന പദവിയും ബേബിയ്ക്ക് സ്വന്തം; അയർലാൻഡിലേക്ക് മലയാളി നഴ്‌സുമാരുടേയും പ്രവാഹം
  • അഞ്ചുവർഷത്തിനുള്ളിൽ എൻഎച്ച്എസിനായി റിക്രൂട്ടുചെയ്യുക 92000 നഴ്‌സുമാരേയും 28000 ഡോക്ടർമാരേയും! വമ്പൻ തെരഞ്ഞെടുപ്പ് വാഗ്‌ദാനവുമായി കൺസർവേറ്റീവ് പാർട്ടി, മലയാളികൾക്ക് കൂടുതൽ ഗുണകരമാകും; എൻഎച്ച്എസിനായി വാഗ്ദാനമൊഴുക്കി പാർട്ടികൾ
  • ജീവനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിൽ പൊരുതിനിന്നത് ഒന്നരമാസത്തോളം.. നൊമ്പരപ്പൂവായ് ഒടുവിൽ നഴ്‌സിംഗ് വിദ്യാർത്ഥിനി ഹെൽന മരിയ യാത്രയായി! കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മലയാളി പെൺകുട്ടിയുടെ അന്ത്യം കാർഡിഫ് ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ
  • ഇനി സമ്മർ നാളുകൾ… യുകെയിൽ താപനില 26 ഡിഗ്രിവരെ ഉയരുമെന്നും ജാഗ്രത പാലിക്കണമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ്! അമിതതാപം ജീവഹാനിവരെ വരുത്തിയേക്കാം! മുൻകരുതലെടുക്കണം, വലിയൊരു തമാശ കേട്ടതുപോലെ കോമഡിയാക്കി യുകെയിലെ ഇന്ത്യക്കാർ!
  • യുകെ മലയാളികളെ വേദനയിലാഴ്ത്തി വീണ്ടുമൊരു മലയാളി നഴ്‌സിന്റെ ആകസ്‌മിക വിയോഗം! പീറ്റർബറോയിലെ സുഭാഷ് മാത്യുവിനു ജീവൻ നഷ്ടമായത് ഉറക്കത്തിനിടെ! അസ്സോസിയേഷൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സുഭാഷ്, പീറ്റര്‍ബറോ മലയാളികൾക്കിടയിൽ സുപരിചിതൻ
  • വാഹനത്തിൽ നിന്ന് ‘എല്ലൂരാൻ’ കഴിയാതെ യുകെ മലയാളികളടക്കം പാടുപെടുന്നു! ലണ്ടനും നോട്ടിംഹാമും അടക്കമുള്ള സെന്ററുകളിൽ ഡ്രൈവിങ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് അഞ്ചുമാസമായി ഉയർന്നു! കാത്തിരിപ്പ് കൂട്ടിയത് കോവിഡ്, ലിസ്‌റ്റ് നികത്താൻ കഴിയാതെ അധികൃതർ
  • ‘ബലി പെരുന്നാൾ’ ദിനം ഓസ്‌ട്രേലിയൻ മലയാളികളിൽ നോവുള്ള ഓർമ്മയായി ഷാനിയും മലബാർ തട്ടുകടയും! കോഴിക്കോടൻ വിഭവങ്ങളിലൂടെ മനംകവർന്നു! വിടപറഞ്ഞത് കൂട്ടുകാരി മർവയ്‌ക്കൊപ്പം; അപൂർവ്വ അപകടത്തിൽ കടലിൽ വീണുമരിച്ച മലയാളി വനിതകളുടെ അന്ത്യവിശ്രമവും ഓസ്‌ട്രേലിയയിൽ
  • യുകെയിൽ അതിസാരം പടർത്തുന്ന വില്ലനെ കണ്ടെത്തി.. ഇ.കോളി അണുബാധയുള്ളത് സൂപ്പർ മാർക്കറ്റിലെ സാൻഡ്‌വിച്ചുകളിൽ! നിരവധി പ്രീ-പാക്ക്ഡ് സാൻഡ്‌വിച്ചുകളും സലാഡുകളും പിൻവലിച്ചു! ബാധിച്ച ഐറ്റംസും രോഗം പിടിപെട്ടാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയുക
  • കേരളം കേഴുന്നു… കുവൈറ്റ് ദുരന്തത്തിൽ ജീവൻ വെടിഞ്ഞ 31 പേരുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു; 23 മലയാളികളും 8 അയൽ സംസ്ഥാനക്കാരും; മരിച്ച മലയാളികളുടെ എണ്ണം 26 ആയുയർന്നു? എരിഞ്ഞടങ്ങിയത് കുടുംബങ്ങളുടെ നെടുംതൂണുകൾ; ലോക കേരള സഭാ സമ്മേളനം മാറ്റിവയ്ക്കില്ല
  • Most Read

    British Pathram Recommends