കെട്ട് അഴിഞ്ഞെത്തിയ പശുവിനെകീഴടക്കാന് ഉദ്യോഗസ്ഥര്‍ കാര്‍ ഇടിപ്പിക്കുന്നതിന്റെ പവീഡിയോ ഫൂട്ടേജുകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് സറേ പോലീസിനോട് 'പൂര്‍ണ്ണവും അടിയന്തിരവുമായ വിശദീകരണം' നല്കാന് ആവശ്യപ്പെട്ട് ഹോം സെക്രട്ടറി. ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ഫൂട്ടേജില്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ പോലീസ് കാറുമായി പശുവിനെ രണ്ട് തവണ ഇടിക്കുന്നത് കാണാം.
26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വാഹനം പശുവിന്റെ ഇടയിലേക്ക് പാഞ്ഞുകയറുന്നത് കാണാം. അത് രണ്ടാമതും ഇടിക്കുന്നതിന് മുമ്പ് പശു സ്തംഭിച്ചുനില്ക്കുകയും അതിന്റെ കാലില്‍ കാര്‍ കയറ്റാന്‍ ശ്രമിക്കുന്നതും കാണാം. പശുവിനെ വാഹനം ഇടിച്ചപ്പോള്‍ സമീപത്തുള്ളവര്‍ ഞെട്ടി പ്രതികരിക്കുന്നത് കേള്‍ക്കാം. സംഭവം കണ്ട എല്ലാവരെയും വിഷമിപ്പിക്കുന്നതായിരുന്നുവെന്ന് ഒരു ദൃക്സാക്ഷി പറഞ്ഞു.
പശുവിനെ ഡോക്ടര്‍ കാണുകയും കാലിന് വലിയ പരിക്കേറ്റ് ചികിത്സയിലാണെന്നും സറേ പോലീസ് പറഞ്ഞു. ഈ വിഷയം തങ്ങളുടെ പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് റഫര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം സ്റ്റെയിന്‍സ്-അപ്പണ്‍-തേംസ് മേഖലയിലെ പ്രധാന റോഡുകളില്‍ പശു ഓടുന്നതായി സറേ പോലീസിന് റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് സംഭവം. പശു പൊതുജനങ്ങള്‍ക്ക് നേരെ ഓടി അടുക്കുയും ഒെരു കാര്‍ കേടുവരുത്തുകയും ചെയ്തതായി തങ്ങള്‍ക്ക റിപ്പോര്‍ട്ട് ലഭിച്ചതായി പോലീസ് പറഞ്ഞു.
മണിക്കൂറുകളോളം പശുവിനെ സുരക്ഷിതമായി പിടികൂടാന്‍ ശ്രമിച്ചതായും കാറില്‍ ഇടിക്കുന്നതിന് മുമ്പ് നിരവധി മാര്‍ഗങ്ങള്‍ പരീക്ഷിച്ചതായും ചെയ്തതായും സറേ പോലീസ് വക്താവ് പറഞ്ഞു.