![](https://britishpathram.com/malayalamNews/97105-uni.jpg)
കാന്‍സര്‍ ചികിത്സ തുടങ്ങിയശേഷം ആദ്യമായി പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ട് വെയില്‍സ് രാജകുമാരി കെയ്റ്റ. ട്രൂപ്പിംഗ് ദി കളറില്‍ പങ്കെടുത്താണ് അവര്‍ പൊതുസേവനങ്ങളിലേക്ക് എത്തിയത്. മൂന്ന് മക്കള്‍ക്കൊപ്പം കുതിരവണ്ടിയില്‍ സഞ്ചരിക്കുന്ന കെയ്റ്റ് മിഡില്ടണ് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ നിന്നും ഫ്ളൈപാസ്റ്റ് വീക്ഷിക്കുകയും ചെയ്യും. രാജാവിനും, രാജ്ഞിക്കും പുറമെ ഭര്‍ത്താവ് വില്ല്യമിനും, മറ്റ് രാജകുടുംബാംഗങ്ങള്‍ക്കും ഒപ്പമാകും കെയ്റ്റ് ബാല്‍ക്കണിയില്‍ എത്തുക.
'രാജാവിന്റെ ബര്‍ത്ത്ഡേ പരേഡില്‍ കുടുംബത്തോടൊപ്പം പങ്കെടുക്കാന്‍ ഒരുങ്ങുകയാണ്. സമ്മറില്‍ ഏതാനും പൊതുചടങ്ങുകളിലും പങ്കുചേരാമെന്ന് പ്രതീക്ഷിക്കുന്നു. പ്രശ്നങ്ങളൊന്നും അവസാനിച്ചിട്ടില്ലെന്ന് അറിയാം. ക്ഷമയോടെ, ഈ അനിശ്ചിതത്വത്തെ നേരിടാന്‍ പഠിക്കുകയാണ്. ഓരോ ദിവസവും വരുന്ന പോലെ സ്വീകരിച്ച്, ശരീരം പറയുന്നത് കേട്ട്, സ്വയം സൗഖ്യം നേടാനുള്ള സമയം അനുവദിക്കുകയാണ്', കെയ്റ്റ് പ്രസ്താവനയില്‍ അറിയിച്ചു.
കെയ്റ്റിന് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുമെന്നത് രാജാവിനെ സന്തോഷിപ്പിക്കുന്നതായി കൊട്ടാര വക്താവും പറഞ്ഞു. പ്രധാനമന്ത്രി റിഷി സുനാകും, പ്രതിപക്ഷ നേതാവ് കീര്‍ സ്റ്റാര്‍മറും വാര്‍ത്തയെ സോഷ്യല്‍ മീഡിയയില്‍ സ്വാഗതം ചെയ്തു. ഫെബ്രുവരി അവസാനത്തോടെയാണ് കാന്‍സര്‍ രോഗവുമായി ബന്ധപ്പെട്ട് ചികിത്സ ആരംഭിച്ചതായി കെയ്റ്റ് വ്യക്തമാക്കിയത്.
More Latest News
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായി ത്രിദിന ധ്യാനം, ആടുത്ത മാസം 21 മുതല്‍ 23 വരെ ഫാ.ജോസഫ് മുക്കാട്ടും സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും
![](https://britishpathram.com/malayalamNews/thumb/97288-uni.jpg)
സ്റ്റോക്കിലെയും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളി സമൂഹങ്ങളെ സംഗീത ലഹരിയിലാഴ്ത്തി 'മധുരിക്കും ഓര്‍മകളെ', സ്റ്റോക്ക് മ്യൂസിക് ഫൌണ്ടേഷന് ഒരുക്കിയ സംഗീതരാവില്‍ മലയാളം-തമിഴ്-ഹിന്ദി മെലടികളുടെ പെരുമഴ
![](https://britishpathram.com/malayalamNews/thumb/97287-uni.jpg)
പശുവിന് പാല് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത് നല്ലതാണോ? ആരോഗ്യ വിദഗ്ദര്‍ പറയുന്നത് ഇങ്ങനെ
![](https://britishpathram.com/malayalamNews/thumb/97286-uni.jpg)
ഇനി മുതല്‍ വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ എല്ലാം എഐ അസിസ്റ്റന്റ് ലഭ്യം, അറിയിച്ച് മെറ്റ
![](https://britishpathram.com/malayalamNews/thumb/97285-uni.jpg)
സലാം എയര്‍ ചെന്നൈ- മസ്ക്കറ്റ് പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ചു, ജൂലൈ 11ന് സര്‍വീസ് ആരംഭിക്കും
![](https://britishpathram.com/malayalamNews/thumb/97284-uni.jpg)