സാങ്കേതിക വിദ്യ വളര്‍ന്ന സാഹചര്യത്തില്‍ വലിയ മാറ്റങ്ങളാണ് വരുന്നത്. ഭക്ഷണശാലകളില്‍ ഭക്ഷണം വിളമ്പാന്‍ മനുഷ്യര്‍ക്ക് പകരം റോബോട്ടുകള്‍ എത്തിയ സംഭവം മാധ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ചൈനയിലെ ഒരു റെസ്റ്റോറന്റില്‍ അത്തരത്തില്‍ റോബോട്ട് ആണെന്ന് സംശയിച്ചു പോകുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ ആണ് വൈറലാകുന്നത്.
മനുഷ്യന് റോബോര്‍ട്ടിന് പകരമായി പണിയെടുക്കുന്ന ഒരു കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ചൈനയിലെ ഒരു റെസ്റ്റോറന്റില്‍ നിന്നാണ് ഈ അമ്പരപ്പിക്കുന്ന കാഴ്ച. ഭക്ഷണം സേര്‍വ് ചെയ്തു അഭിവാദ്യം ചെയ്യുന്ന റോബോര്‍ട്ട് ആണ് വിഡിയോയിലുള്ളത്. ഒറ്റ നോട്ടത്തില്‍ അത് അങ്ങനെ തന്നെ തെറ്റിദ്ധരിക്കും. എന്നാല്‍ റോബോര്‍ട്ട് വേഷത്തിലെത്തിയത് ഒരു പെണ്‍കുട്ടിയാണെന്ന് വിഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പ് വായിച്ചു കഴിയുമ്പോഴാണ് കാഴ്ചക്കാരുടെ വാ പൊളിയുന്നത്. അത്ര പെര്‍ഫെക്ട് ആയാണ് പെണ്‍കുട്ടി റോബോര്‍ട്ടിക് ചലനങ്ങള്‍ അനുകരിക്കുന്നത്.
ഏതോ സയന്‍സ് ഫിക്ഷന്‍ സിനിമയില്‍ നിന്നും റോബോര്‍ട്ട് നേരിട്ടിറങ്ങി വരുന്ന അത്ര പെര്ഫക്ഷന്. എന്നാല്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ആ പ്രകടനത്തിന് പിന്നിലെ യഥാര്‍ഥ കഴിവിനെ കാണാന്‍ സാധിക്കുമെന്നും ഇന്‍സ്റ്റ?ഗ്രാമിലൂടെ പങ്കുവെച്ച വിഡിയ്ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. ചിരുങ്ങിയ സമയം കൊണ്ട് വിഡിയോ സോഷ്യല്‍മീഡിയയിലും ഹിറ്റായി. പെണ്‍കുട്ടിയുടെ കഴിവിനെ പ്രശംസിച്ച് നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. 'പറഞ്ഞില്ലായിരുന്നെങ്കില്‍ ഇത് ഒരിക്കലും അറിയില്ലായിരുന്നു' എന്നാണ് ഒരാള്‍ കമന്റ് ആയി കുറിച്ചത്.