നിലയും നിറ്റാരയും അമ്മ പേളിയേക്കാള്‍ നിരവധി ഫാന്‍സ് ഉള്ള കുട്ടി താരങ്ങളാണ്. കുട്ടികളുടെ പുതിയ സന്തോഷം പങ്കിടാന്‍ പേളി മറക്കാറില്ല. ഇപ്പോഴിതാ പേളി പങ്കുവെച്ച ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഏറെ സന്തോഷത്തിലാണ്.
പേളിയുടെ പ്രിയപ്പെട്ട സുഹൃത്താണ് ജിപി. രണ്ടു പേരും ഒരുമിച്ച് ഷോ ചെയ്തിരുന്ന കാലം മുതല്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ജിപിയും ഗോപികയും വിവാഹിതരായപ്പോള്‍ പേളി കാണാന്‍ എത്തിയില്ല. പേളി രണ്ടാമതൊരു കുഞ്ഞിന് ജന്മം നല്കിയ സമയമായിരുന്നു അത്. ഇപ്പോഴിതാ പേളിയെയും കുടുംബത്തെയും കാണാന്‍ ജിപിയും ഭാര്യയും എത്തിയ സന്തോഷം പങ്കിടുകയാണ് പേളി.
ഒടുവില്‍, ഇതാ നവദമ്പതികളെ നേരില്‍ കണ്ട സന്തോഷം പങ്കിടുകയാണ് പേളി. ജിപിയ്ക്കും ഗോപികയ്ക്കും ശ്രീനിഷിനും മക്കള്‍ക്കുമൊപ്പമുള്ള ചിത്രം പങ്കിട്ടിരിക്കുകയാണ് പേളി. ചിത്രത്തില്‍ ഗോപികയുടെയും ജിപിയുടെയും കയ്യില്‍ നില ഇരിക്കുന്നത് കാണാം.ഇതോടെ നിരവധി പേരാണ് സന്തോഷം അറിയിച്ച് രംഗത്ത് എത്തുന്നത്.