സഹമത്സരാര്‍ഥിയായ സിജോയെ കായികമായി കൈയ്യേറ്റം ചെയ്തതിനെ തുടര്‍ന്ന് ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് അസി റോക്കി. റോക്കിയുടെ ഇടിയേറ്റ സിജോയ്ക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കേണ്ടി വന്നു. പരിക്കില്‍ നിന്നും റിക്കവറായി വരുന്നതേയുള്ളൂ സിജോ.
ഞായറാഴ്ച, ബിഗ് ബോസ് ഫിനാലെ ദിവസം സിജോയോട് സോറി പറഞ്ഞു കൊണ്ടുള്ള ഒരു വീഡിയോയും റോക്കി പങ്കിട്ടിരുന്നു. ഷോയുടെ നിയമങ്ങള്‍ തെറ്റിച്ച് പുറത്തുപോയതിനാല്‍ തന്നെ, എക്സ് കണ്ടെസ്റ്റെന്സിനെ ഷോയിലേക്ക് വീണ്ടും പ്രവേശിപ്പിച്ചപ്പോള്‍ റോക്കിയെ ബിഗ് ബോസ് വീട്ടിലേക്ക് തിരികെ ക്ഷണിച്ചിരുന്നില്ല. തുടര്‍ന്നാണ് സിജോയോട് സോറി പറഞ്ഞു കൊണ്ടുള്ള വീഡിയോ റോക്കി പങ്കിട്ടത്.
'സിജോയോട് പറയാനുള്ളത്, എനിക്ക് വ്യക്തിപരമായി ഒരു ദേഷ്യവുമില്ല. നീയെന്റെ നല്ല ഫ്രണ്ടായിരുന്നു. നിന്നെ എനിക്കു മിസ്സ് ചെയ്യുന്നു. നീ കാരണം ഞാന്‍ പുറത്തായി, ഞാന്‍ കാരണം നിനക്കും പ്രശ്നങ്ങളുണ്ടായി. ഒരിക്കല്‍ കൂടി നിന്നോട് മാപ്പു പറയുന്നു സിജോ. നീ എന്നോട് ക്ഷമിക്കണം,' എന്നായിരുന്നു റോക്കിയുടെ വീഡിയോ സന്ദേശം.
ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുത്തതിനു ശേഷം എയര്‍പോര്‍ട്ടിലെത്തിയ സിജോയോട് ചാനലുകള്‍ റോക്കിയുടെ ഈ ക്ഷമാപണ വീഡിയോ കുറിച്ചു തിരക്കി. അപ്പോള്‍ സിജോ പറഞ്ഞ മറുപടിയാണ് ശ്രദ്ധ നേടുന്നത്. 'എനിക്ക് റോക്കിയോട് പരാതിയില്ല, ദേഷ്യമില്ല. പക്ഷേ അതിനപ്പുറത്തേക്ക് സൗഹൃദം തുടരാന്‍ എനിക്കു താല്‍പ്പര്യമില്ല. കാരണം, ബിഗ് ബോസിലെ ആ 16 ദിവസം വരെയുള്ള എന്റെ കാര്യങ്ങള്‍ എനിക്കു കൃത്യമായി അറിയാം. ആ എനിക്കിപ്പോള്‍ മര്യാദയ്ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ല, സംസാരിക്കുമ്ബോള്‍ വേദനയുണ്ട്, പസ് വരുന്നുണ്ട്, എനിക്കിഷ്ടപ്പെട്ട പല കാര്യങ്ങളും മാറ്റിവയ്ക്കേണ്ടി വരുന്നുണ്ട്. എന്റെ കല്യാണം സെപ്റ്റംബറിലോ ഒക്ടോബറിലോ നടത്താം എന്നു കരുതിയിരുന്നതാണ്. അതുപോലും ഇപ്പോള്‍ മാറ്റിവയ്ക്കേണ്ട അവസ്ഥയാണ്. ഇനിയും ഒരു സര്‍ജറി ബാക്കിയുണ്ട്. ഇത്രയും ഇഷ്യു ഉണ്ടാക്കിയൊരാള് റോക്കിയാണ്. അങ്ങനെയൊരാളോട് സൗഹൃദം തുടരുക എന്നു പറഞ്ഞാല്‍ ഞാന്‍ മണ്ടനായി പോവും,' സിജോ പറഞ്ഞു.