18
MAR 2021
THURSDAY
1 GBP =105.47 INR
1 USD =83.58 INR
1 EUR =89.27 INR
breaking news : കണ്ണുതുറക്കാതെ സർക്കാർ… ഇന്നുമുതൽ 5 ദിവസത്തേക്ക് എൻഎച്ച്എസിൽ ജൂനിയർ ഡോക്ടർമാരുടെ സമരം, ആശുപത്രി പ്രവർത്തനങ്ങൾ അവതാളത്തിലാകും; ജിപി, ഫാർമസി സേവനങ്ങളെ ബാധിക്കില്ല, എമർജൻസി കേസിനായി 999, 111 നമ്പറുകളിൽ വിളിക്കണമെന്നും എൻഎച്ച്എസ് >>> ആള്‍ഡര്‍ഷോട് സെയിന്റ് മേരീസ് ദേവാലയത്തില്‍ ഒരുമിച്ച് വിശ്വാസികള്‍ കന്യകാമറിയത്തിന്റെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി, വിശുദ്ധ കുര്‍ബാനയെ ഭക്തിസാന്ദ്രമാക്കി ജിയോ ആന്റണിയുടെ നേതൃത്വത്തിലുള്ള ക്വയറിന്റെ ഗാനാലാപനം >>> 'എനിക്ക് മാത്രമല്ല അവിടെ പലര്‍ക്കും കത്ത് വരാറുണ്ട്, എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് അതൊക്കെ ഗോസിപ്പ് ആക്കി മാറ്റിയത്' ഒടുവില്‍ മനസ്സ് തുറന്ന് ബിഗ്‌ബോസ് താരം ജാസ്മിന്‍ >>> 'അവസാനം അത് ഔദ്യോഗികമാകുന്നു', ഗോപിക അനിലിനും സജിനും ഒപ്പം ക്ലാപ് ബോര്‍ഡ് പിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവച്ച് അച്ചു സുഗന്ദ് >>> പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ പണി കിട്ടാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക!!! >>>
Home >> NEWS
വാഹനത്തിൽ നിന്ന് ‘എല്ലൂരാൻ’ കഴിയാതെ യുകെ മലയാളികളടക്കം പാടുപെടുന്നു! ലണ്ടനും നോട്ടിംഹാമും അടക്കമുള്ള സെന്ററുകളിൽ ഡ്രൈവിങ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് അഞ്ചുമാസമായി ഉയർന്നു! കാത്തിരിപ്പ് കൂട്ടിയത് കോവിഡ്, ലിസ്‌റ്റ് നികത്താൻ കഴിയാതെ അധികൃതർ

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-06-18

‘നിനക്കൊരു എല്ലുകൂടുതലാണ്.. നിന്റെ എല്ലൂരിയെടുക്കും’ എന്നൊക്കെ വഴക്കിടുമ്പോഴും മറ്റും പലരും പറയുന്നതുകേൾക്കാം.  എന്നാൽ ലേണേഴ്‌സ്  പഠനസമയത്ത് കാറിൽ സ്ഥാപിച്ച ‘എൽ’ ബോർഡ് ഊരിമാറ്റാനാകാതെ പാടുപെടുകയാണ് യുകെയിലെമ്പാടും മലയാളികൾ അടക്കം ലക്ഷക്കണക്കിന് ആളുകൾ.

‘എൽ’ മാറ്റാനുള്ള പലരുടേയും  കാത്തിരിപ്പ് ആറുമാസം വരെ നീളുന്നു. ഇതുവരെ ടെസ്റ്റിനായി വിളിച്ചിട്ടുപോലുമില്ല എന്നതാണ് ഇതിനുപിന്നിലെ പരിതാപകരമായ കാര്യം.

പ്രമുഖ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളായ ലണ്ടൻ, ബേസിംഗ്സ്റ്റോക്ക്, ഡോർചെസ്റ്റർ, ഇപ്‌സ്‌വിച്ച്, നോട്ടിംഗ്ഹാം, പ്ലൈമൗത്ത് എന്നിവിടങ്ങളിലെല്ലാം ഫെബ്രുവരി മുതൽ ടെസ്‌റ്റിനായി  കാത്തിരിക്കുന്നവരുടെ എണ്ണം കുത്തനെ വർദ്ധിച്ചു.

കോവിഡ് മഹാമാരി സമയം മുതൽ കെട്ടിക്കിടക്കുന്ന ബാക്ക്‌ലോഗ് നീക്കാനുള്ള നടപടികൾ ഉണ്ടായിട്ടും, യുകെയിലെ നൂറിലധികം പരീക്ഷാ കേന്ദ്രങ്ങളിൽ ഒരു പ്രാക്ടിക്കൽ ടെസ്‌റ്റ് ലഭിക്കുന്നതിന് അപേക്ഷകർക്ക് അഞ്ച് മാസത്തിലധികം കാത്തിരിക്കേണ്ടിവരുന്നു. 

യുകെയിലേക്കെത്തിയ മലയാളികൾ അടക്കമുള്ള നന്നായി വാഹനം ഓടിക്കാൻ അറിയാവുന്ന ഡ്രൈവർമാർക്കുപോലും  സമീപവർഷങ്ങളിൽ, ഒരു പ്രാക്ടിക്കൽ ടെസ്റ്റ് ബുക്ക് ചെയ്യുന്നതാണ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഏറ്റവും വലിയ തടസ്സമായി മാറിയിട്ടുള്ളത്.

ടെസ്റ്റുകൾ കൃത്യസമയത്ത് നടത്തി ലൈസൻസുകൾ കിട്ടാത്തതിനാൽ പലരുടേയും ജോലി, വിദ്യാഭ്യാസം, കുടുംബജീവിതം, സാമൂഹിക ജീവിതം എന്നിവയെയെല്ലാം ഇത് ദോഷകരമായും ബാധിക്കുന്നു.

AA ഡ്രൈവിംഗ് സ്കൂളുകൾ ഡ്രൈവർ വെഹിക്കിൾ സ്റ്റാൻഡേർഡ് ഏജൻസിക്ക് നൽകിയ വിവരാവകാശ അഭ്യർത്ഥനയിൽ ലഭിച്ച വിവരം, ഗ്രേറ്റ് ബ്രിട്ടനിൽ ഒരു ഡ്രൈവിംഗ് ടെസ്റ്റിനുള്ള ശരാശരി കാത്തിരിപ്പ് സമയം ഭൂരിപക്ഷം കേന്ദ്രങ്ങളിലും കോവിഡ് പാൻഡെമിക്കിന് മുമ്പുള്ളതിനേക്കാൾ കൂടുതലാണെന്ന് വെളിപ്പെടുത്തുന്നു.

ഫെബ്രുവരിയുടെ തുടക്കത്തിൽ, ഡ്രൈവർ ആകാൻ ആഗ്രഹിക്കുന്നവർക്ക് ബുക്കിംഗ് സമയം മുതൽ ഒരു ടെസ്റ്റിനായി ശരാശരി 14.8 ആഴ്ച കാത്തിരിക്കേണ്ടി വന്നതായി എഫ്ഒഐ ഡാറ്റ കാണിക്കുന്നു. മെയ് തുടക്കത്തോടെ അത് 17.8 ആഴ്ചയായി ഉയർന്നു - 20% വർദ്ധനവ്.

അതേസമയം, 24 ആഴ്ച ശരാശരി കാത്തിരിപ്പ് സമയമുള്ള ടെസ്റ്റ് സെൻ്ററുകളുടെ എണ്ണം ഫെബ്രുവരി തുടക്കത്തിൽ 94 ആയിരുന്നത് മെയ് തുടക്കത്തോടെ 125 ആയി ഉയർന്നു. 24 ആഴ്ച്ചയെന്നത് സിസ്റ്റത്തിൽ രേഖപ്പെടുത്താൻ നിലവിൽ കഴിയുന്ന പരമാവധി സമയമാണ്. പലയിടത്തും അതിന്റെ ഇരട്ടിയോളം കാത്തിരിപ്പ് നീളുന്നു.

2020-ന് മുമ്പ് ബുക്കിംഗ് മുതൽ പ്രാക്ടിക്കൽ ടെസ്റ്റ് വരെയുള്ള ശരാശരി സമയം ആറാഴ്ചയായിരുന്നു. കോവിഡ് ലോക്ക്ഡൗൺ സമയത്ത് 850,000 ടെസ്റ്റുകൾ റദ്ദാക്കിയതാണ് ഇത്രയുംവലിയ കാലതാമസത്തിന് തുടക്കമിട്ടത്. അന്നുമുതൽ പെൻഡിങ്  ലിസ്റ്റുകൾ നീക്കാൻ പാടുപെടുകയാണ് ഗതാഗത വകുപ്പ്.

ടെസ്റ്റുകളെ നിയന്ത്രിക്കുന്ന ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ്‌സ് അതോറിറ്റി (DVSA) ഏകദേശം 150,000 പുതിയ ടെസ്റ്റ് സ്ലോട്ടുകൾ സൃഷ്ടിക്കുകയും കഴിഞ്ഞ വർഷം 20 ലക്ഷം  കവിയുകയും  ചെയ്തു. പുതിയ എക്സാമിനർമാരെ റിക്രൂട്ട് ചെയ്യാനും ഓവർടൈം ഓഫർ ചെയ്യാനും ഇത് തുടരുന്നു, 

എന്നിരുന്നാലും, പകുതി ടെസ്റ്റ് സെൻ്ററുകളിലും ഈ വർഷം  ശരാശരി കാത്തിരിപ്പ് സമയം വർദ്ധിച്ചതായി ഡാറ്റ കാണിക്കുന്നു. ഇതൊക്കെ ചെയ്തിട്ടും കാത്തിരിപ്പുകാരുടെ എണ്ണത്തിൽ അഞ്ചിലൊന്ന് മാത്രമാണ് കുറവ് കണ്ടത്.

കേരളത്തിൽ പുതിയ ഗതാഗതമന്ത്രി ഗണേഷ്‌കുമാർ ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കാനും ഓട്ടോമാറ്റിക്ക് അടക്കമുള്ള കാറുകളെ ടെസ്റ്റിൽ നിന്ന് ഒഴിവാക്കി, ഗതാഗത മേഖലയെ പിന്നോട്ടടിക്കുന്ന നിയമപരിഷ്‌ക്കാരം നടപ്പിലാക്കിയതിനെതിരെ ഭരണകക്ഷിയുടെ ട്രേഡ് യൂണിയൻ അടക്കമുള്ള ഡ്രൈവിങ് ടെസ്റ്റ് മേഖലയിലെ തൊഴിലാളികളും ലൈസൻസ് അപേക്ഷകരും സമരം നടത്തുകയാണിപ്പോൾ.

എന്നാൽ യുകെയിൽ അതേപോലുള്ള തുഗ്ലക്കിയൻ  നിയമങ്ങളൊന്നും നടപ്പിലാക്കിയിട്ടില്ല എന്നതാണ് ആശ്വാസകരമായ കാര്യം. നേരെ വിപരീതമായി ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പരമാവധി കൂട്ടുവാനാണ് അധികൃതരുടെ പരിശ്രമം. മാത്രമല്ല, ആധുനിക ലോകത്തിനൊപ്പം മുന്നേറാൻ, കഴിയുന്നതും ഓട്ടോമാറ്റിക്ക് വാഹനങ്ങളിലും ഇലക്ട്രിക് വാഹനങ്ങളിലും ടെസ്റ്റിനെത്താൻ ലൈസൻസ് അപേക്ഷകരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. 

More Latest News

ആള്‍ഡര്‍ഷോട് സെയിന്റ് മേരീസ് ദേവാലയത്തില്‍ ഒരുമിച്ച് വിശ്വാസികള്‍ കന്യകാമറിയത്തിന്റെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി, വിശുദ്ധ കുര്‍ബാനയെ ഭക്തിസാന്ദ്രമാക്കി ജിയോ ആന്റണിയുടെ നേതൃത്വത്തിലുള്ള ക്വയറിന്റെ ഗാനാലാപനം

ആള്‍ഡര്‍ഷോട് സെയിന്റ് മേരീസ് ദേവാലയത്തില്‍, സിറോ മലബാര്‍ സഭ വിശ്വാസികളുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. ജൂണ്‍ 23 ഞായറാഴ്ച വൈകിട്ട് നാലിന് ആരംഭിച്ച് തിരുന്നാള്‍ ആഘോഷങ്ങള്‍ രാത്രി ഒന്‍പതു മണിയോടെ സമാപിച്ചു. സെയിന്റ് മേരീസ് ദേവാലയത്തില്‍ നടന്ന ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാനയ്ക്ക്, റോമിലെ പോണ്ടിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയിലെ ഫാ. മാത്യു ജോസഫ് മടിക്കാങ്കല്‍, ഇടവക വികാരി ഫാ. എബിന്‍ കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫാ. മാത്യു ജോസഫ് മടിക്കാങ്കല്‍ വചന സന്ദേശം നല്‍കി. ജിയോ ആന്റണിയുടെ നേതൃത്വത്തിലുള്ള ക്വയറിന്റെ ഗാനാലാപനം വിശുദ്ധ കുര്‍ബാനയെ ഭക്തിസാന്ദ്രമാക്കി. തുടര്‍ന്ന് നടന്ന ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണത്തില്‍, തിരുസ്വരൂപങ്ങളും മുത്തുക്കുടകളും ദീപക്കാഴ്ചകളുമായി നൂറുകണക്കിന് വിശ്വാസികള്‍ അണിനിരന്നു. ഇവരോടൊപ്പം അന്യമത വിശ്വാസികളും, തദ്ദേശീയരും എല്ലാം ഒത്തു ചേര്‍ന്നപ്പോള്‍ ഈ തിരുന്നാള്‍ ആള്‍ഡര്‍ഷോട്ടിന്റെ ഉത്സവം ആയി മാറി. തിരുന്നാളിന് നേര്‍ച്ചകാഴ്ചയായി ലഭിച്ച വസ്തുക്കള്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും ഫുഡ് ബാങ്കിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെച്ചു. ആള്‍ഡര്‍ഷോട് സെയിന്റ് ജോസഫ്, സെയിന്റ് മേരീസ് പള്ളികളുടെ വികാരിയായ ഫാ. റോബര്‍ട്ട് സ്റ്റ്യൂവര്‍ടിന്റെ സഹായവും സഹകരണവും, തിരുന്നാള്‍ കമ്മിറ്റി, പ്രസുദേന്തിമാര്‍, വിശ്വാസികള്‍ എന്നിവരുടെയും ദിവസങ്ങളായുള്ള കഠിന പ്രയത്നങ്ങളും, നിസ്തുലമായ സേവനവും തിരുന്നാള്‍ ഏറ്റവും മനോഹരമാക്കാന്‍ സഹായിച്ചു. തിരുന്നാളിന്റെ ഭാഗമായി  സെയിന്റ് ജോര്‍ജ് പാരീഷ് ഹാളില്‍ വച്ച് സ്നേഹവിരുന്നും നടന്നു. തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വികാരി ഫാ. എബിന്‍, ട്രസ്റ്റിമാരായ ജിയോ, മഞ്ജു, തിരുന്നാള്‍ കമ്മിറ്റി കണ്‍വീനര്‍ ടോമി, ജോയിന്റ് കണ്‍വീനര്‍ ജെയ്സണ്‍,  അംഗങ്ങളായ അജി, ബിജു, മനു, വിമന്‍സ് ഫോറം അംഗങ്ങള്‍, പ്രസുദേന്തിമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.  

'എനിക്ക് മാത്രമല്ല അവിടെ പലര്‍ക്കും കത്ത് വരാറുണ്ട്, എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് അതൊക്കെ ഗോസിപ്പ് ആക്കി മാറ്റിയത്' ഒടുവില്‍ മനസ്സ് തുറന്ന് ബിഗ്‌ബോസ് താരം ജാസ്മിന്‍

ബിഗ്‌ബോസ് ഷോ അവസാനിച്ചപ്പോള്‍ എല്ലാവരും കാത്തിരുന്ന ഒരു കാര്യം നിരവധി വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങിയ ജാസ്മിന്‍ ഷോയെ കുറിച്ചും തന്റെ അനുഭവങ്ങളെ കുറിച്ചും പറയുന്നതായിരുന്നു. എന്നാല്‍ ഷോ കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ ഒടുവിലിതാ ജാസ്മിന്‍ എല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ്. ബിഗ് ബോസ് ഒരു വലിയ ലോകമാണ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങള്‍ ആയിരുന്നു അവിടെ നടന്നത് എന്ന് ജാസ്മിന്‍ ജാഫര്‍. അതൊരു ഗെയിം ഷോ ആണ് അതാണ് പലരും മനസിലാക്കേണ്ടത്. എനിക്ക് കത്ത് വന്നതിനെ കുറിച് പലരും ചോദിച്ചിരുന്നു. എനിക്ക് മാത്രമല്ല അവിടെ പലര്‍ക്കും വരാറുണ്ട്. എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് അതൊക്കെ ഗോസിപ്പ് ആക്കി മാറ്റിയത് എന്ന് മാത്രം മനസിലായില്ല പക്ഷെ ഞാന്‍ അതിനോട് ഒന്നും പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ല- പുത്തന്‍ വീഡിയോയിലൂടെ താരം പറഞ്ഞു. കൂടുതല്‍ ആളുകള്‍ക്ക് അറിയേണ്ട മറ്റൊരു കാര്യം എനിക്ക് പി ആര്‍ വര്‍ക്ക് ഉണ്ടായിരുന്നോ എന്നാണ് എന്നാല്‍ ഞാന്‍ അത് ചെയ്തിട്ടില്ല. ഞാന്‍ ചിന്തിക്കാത്ത ആളുകള്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷം ജാസ്മിന്‍ പറയുന്നു. എന്നെ കുറിച്ച് പലരും പലതും പറഞ്ഞു പരത്തിയിട്ടുണ്ട്. അതിനെക്കുറിച്ചൊന്നും ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. ദൈവം കാണുന്നുണ്ടല്ലോ എന്ന ഒറ്റ വിശ്വാസം മാത്രമേ എനിക്ക് പറയാന്‍ ഉള്ളൂ. ഇതൊക്കെ എന്നെ പറഞ്ഞപ്പോള്‍ ഞാന്‍ അതിന്റെ ഉള്ളില്‍ ആയിരുന്നു എന്ന് ഓര്‍ക്കണം. ഇപ്പോള്‍ ഞാന്‍ ജീവനോടെ പുറത്തുതന്നെ ഉണ്ട്. അപ്പോള്‍ പ്രതികരണം നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനും അപ്പുറം ആകും. അത് മറക്കരുത്.

'അവസാനം അത് ഔദ്യോഗികമാകുന്നു', ഗോപിക അനിലിനും സജിനും ഒപ്പം ക്ലാപ് ബോര്‍ഡ് പിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവച്ച് അച്ചു സുഗന്ദ്

സാന്ത്വനം പരമ്പരയിലെ കണ്ണനായി എത്തിയ അച്ചുവിനെ ആരും മറന്ന് കാണില്ല. പരമ്പര കഴിഞ്ഞ് മാസങ്ങളായെങ്കിലും ഇന്നും പ്രേക്ഷക മനസ്സില്‍ ആ പരമ്പരയും കഥാപാത്രങ്ങളും ഉണ്ട്. ഇപ്പോഴിതാ പരമ്പരയില്‍ അഭിനയിച്ചുകൊണ്ടിരുന്ന സമയത്തും മനസ്സിലുണ്ടായിരുന്ന ആ ആഗ്രഹം സഫലീകരിക്കാന്‍ പോകുന്ന സന്തോഷത്തിലാണ് അച്ചു. അച്ചു ഇനി നടനല്ല, സംവിധായകനാവുകയാണ്. സിനിമ സംവിധാനം തന്നെയാണ് തന്റെ ലക്ഷ്യം എന്ന് സീരിയല്‍ അവസാനിക്കുന്ന സമയത്തും അച്ചു പറഞ്ഞിട്ടുണ്ട്. സഹതാരങ്ങളും അതിന് അതിന് ആശംസകള്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ ആ ആഗ്രഹത്തിലേക്ക് കടന്ന സന്തോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. തന്റെ സംവിധാനത്തില്‍ ഇറങ്ങുന്ന പുതിയ പ്രൊജക്ടിന്റെ ഔദ്യോഗിക പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ നടനായിരുന്ന സംവിധായകന്‍. 'അവസാനം അത് ഔദ്യോഗികമാകുന്നു' എന്ന് പറഞ്ഞ് ഗോപിക അനിലിനും സജിനും ഒപ്പം ക്ലാപ് ബോര്‍ഡ് പിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് അച്ചു ആ സന്തോഷ വാര്‍ത്ത അറിയിച്ചത്. കഥയിലെ നായികയും നായകനും സാന്ത്വനത്തിലെ ശിവാഞ്ജലിമാര്‍ തന്നെ. പക്ഷെ ഒറുക്കുന്നത് ആല്‍ബമാണോ ഹ്രസ്വ ചിത്രമാണോ, അതോ ഒരു ഫീച്ചര്‍ ഫിലിം തന്നെയാണോ എന്നതൊന്നും അച്ചു വ്യക്തമാക്കിയിട്ടില്ല. ഗോവിന്ദ് പദ്മസൂര്യയെയും ഷഫ്ന നിസാമിനെയും അടക്കം ഒരുകൂട്ടം ആളുകളെ പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. 'ആശംസകള്‍ അനിയാ, അക്ഷമയോടെ കാത്തിരിക്കുന്നു' എന്നാണ് ഗോവിന്ദ് പദ്മസൂര്യയുടെ കമന്റ്. ഷഫ്നയും സജിനും ബിജു ധ്വനിതരംഗവും ഉള്‍പ്പടെ നിരവധി പേരാണ് അച്ചുവിന് ആശംസകളുമായി കമന്റ് ബോക്സില്‍ എത്തിയിരിക്കുന്നത്. കൂടുതല്‍ അപ്ഡേറ്റിനായി കാത്തിരിക്കുന്നവരും ഉണ്ട്.  

പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ പണി കിട്ടാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക!!!

ഹോട്ടല്‍ ഭക്ഷണം കഴിച്ച ശേഷം പലതരത്തില്‍ ശാരീരിക അസ്വസ്തതകളോ അല്ലെങ്കില്‍ ഫുഡ് പോയിസണോ എല്ലാം സംഭവിക്കുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ ഒരുപാട് വരുന്നുണ്ട്. എന്നാല്‍ ഇതുപോലെ പുറത്തെ ഭക്ഷണത്തില്‍ നിന്ന് അപകടങഅങള്‍ സംഭവിക്കാതിരിക്കാന്‍ എന്ത് ചെയ്യണമെന്ന് അറിയേണ്ടതുണ്ട്.  ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാണ്:- ഭക്ഷണത്തിനു രുചി, മണം, നിറം എന്നിവയില്‍ വ്യത്യാസം അനുഭവപ്പെട്ടാലോ പഴകിയതാണെന്നു തോന്നിയാലോ കഴിക്കരുത്.-പാഴ്സല്‍ വാങ്ങുമ്പോള്‍ ഭക്ഷണം ഒരു മണിക്കൂറില്‍ അധികം കവറില്‍ സൂക്ഷിച്ചുവയ്ക്കരുത്.-പാഴ്സല്‍ വാങ്ങുമ്പോള്‍ ഭക്ഷണം ഒരു മണിക്കൂറില്‍ അധികം കവറില്‍ സൂക്ഷിച്ചുവയ്ക്കരുത്.-തുറന്നുവച്ച ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കുക.-മയോണൈസ്, കെച്ചപ്പ് (സോസ്) എന്നിവ ഫ്രിജില്‍ വച്ച് വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് ഒഴിവാക്കുക. മയോണൈസ് പോലുള്ളവയില്‍ പെട്ടെന്ന് അണുബാധ ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ വാങ്ങി ഒരു മണിക്കൂറിനകം ഉപയോഗിക്കണം.-കുഴിമന്തി, അല്‍ഫാം, ഷവര്‍മ, ഷവായ് എന്നിവയുടെ കൂടെ നല്‍കുന്ന തണുപ്പുള്ള സാധനങ്ങള്‍ (മയോണൈസ്, കെച്ചപ്പ്, ചട്ണി മുതലായവ) പാഴ്സല്‍ കിട്ടിയാലുടന്‍ ചൂടുള്ള ഭക്ഷണത്തില്‍ നിന്നു മാറ്റിവയ്ക്കുക.-ഭക്ഷണം ഒന്നില്‍ കൂടുതല്‍ തവണ ചൂടാക്കിയും തണുപ്പിച്ചും കഴിക്കുന്നത് ഒഴിവാക്കുക.-ഭക്ഷണം സംബന്ധിച്ച പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കാം.

ട്രാഫിക്ക് ബ്ലോക്ക് കാരണം സമയത്തിന് ഊബര്‍ കിട്ടിയിട്ടില്ല, ഹെലിക്കേപ്റ്റര്‍ മാര്‍ഗ്ഗം തിരഞ്ഞെടുത്ത് യുവതി, അഞ്ച് മിനുറ്റില്‍ എത്തേണ്ട സ്ഥലത്തെത്തി യുവതി

സമയത്ത് എത്തേണ്ടിടത്ത് എത്താന്‍ സാധിച്ചില്ലെങ്കില്‍ അതിന് വേറെ മാര്‍ഗ്ഗം നോക്കേണ്ടതുണ്ട്. അത്തരത്തില്‍ ഇവിടെ ഒരു യുവതി എടുത്ത വേറെയൊരു മാര്‍ഗ്ഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ട്രാഫിക് ബ്ലോക്ക് കാരണം ഊബര്‍ വിളിക്കാന്‍ സാധിക്കാത്തത് കാരണം യുതി ഹെലിക്കോപ്റ്റര്‍ വിളിച്ചതാണ് സംഭവം. ഇന്തോ-അമേരിക്കന്‍ വംശജയായ ഖുശി ശ്രുതിയുടെ യാത്രയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വഴിയിലെ കനത്ത ട്രാഫിക്ക് കാരണം ഊബര്‍ വിളിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ആണ് യുവതി ഇത്തരം ഒരു കാര്യത്തിന് മുതിര്‍ന്നത്. ഊബറും ഫ്ലൈ ബ്ലേയ്ഡ് ഹെലികോപ്റ്ററിന്റെ നിരക്കും തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുള്ളതെന്ന് ചൂണ്ടിക്കാട്ടി ശ്രുതി തന്റെ അക്കൗണ്ടില്‍ ഒരു പോസ്റ്റ് പങ്ക് വെച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ലൈ ബ്ലെയ്ഡ് ഊബറിന് സമാനമായി പ്രവര്‍ത്തിക്കുന്ന യാത്രാ ഹെലികോപ്റ്ററുകളാണ്. ഫ്ലൈ ബ്ലെയ്ഡിന്റെ ഔദ്യോഗിക ആപ്പ് വഴി യാത്രയ്ക്കായി ബുക്ക് ചെയ്യാം. കൂടാതെ യാത്രക്കാര്‍ക്കായി വിവിധ ഓഫറുകളും കമ്പനി നല്‍കുന്നുണ്ട്. മാന്‍ഹട്ടനില്‍ നിന്നും ക്വീന്‍സിലേക്കായിരുന്നു ശ്രുതിയ്ക്ക് പോകേണ്ടിയിരുന്നത്. ആ സമയം റോഡില്‍ വലിയ തിരക്കായിരിക്കുമെന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്ന് യാത്രാ ഹെലികോപ്റ്ററായ ബ്ലെയ്ഡ് തിരഞ്ഞെടുക്കാന്‍ ശ്രുതി തീരുമാനിക്കുകയായിരുന്നു. മാന്‍ഹട്ടനില്‍ നിന്നും ക്വീന്‍സിലെ ജോണ്‍ എഫ് കെന്നഡി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വരെയുള്ള ഊബര്‍ നിരക്ക് 11,000 രൂപയാണ്. ഹെലികോപ്റ്ററില്‍ 13,765 രൂപയാണെന്നും കൂടാതെ ഊബറില്‍ സഞ്ചരിക്കാന്‍ ഒരു മണിക്കൂര്‍ സമയം വേണ്ടി വരുമ്പോള്‍ ഹെലികോപ്റ്റര്‍ അഞ്ച് മിനുട്ട് കൊണ്ട് തന്നെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചതായും ശ്രുതി പറയുന്നു. ആദ്യമായി ഫ്ലൈ ബ്ലേയ്ഡില്‍ യാത്ര ചെയ്യുന്നവര്‍ക്ക് യാത്രാനിരക്കില്‍ 50 ശതമാനം ഓഫര്‍ നേടാന്‍ കഴിയുന്ന കോഡ് ശ്രുതി തന്നെ അക്കൗണ്ടില്‍ പങ്ക് വച്ചിട്ടുണ്ട്.  

Other News in this category

  • കണ്ണുതുറക്കാതെ സർക്കാർ… ഇന്നുമുതൽ 5 ദിവസത്തേക്ക് എൻഎച്ച്എസിൽ ജൂനിയർ ഡോക്ടർമാരുടെ സമരം, ആശുപത്രി പ്രവർത്തനങ്ങൾ അവതാളത്തിലാകും; ജിപി, ഫാർമസി സേവനങ്ങളെ ബാധിക്കില്ല, എമർജൻസി കേസിനായി 999, 111 നമ്പറുകളിൽ വിളിക്കണമെന്നും എൻഎച്ച്എസ്
  • ഇതളുകൾ ഒന്നൊന്നായി കൊഴിയുമ്പോൾ… ആദ്യകാല മലയാളി കുടിയേറ്റക്കാരൻ ജോസഫ് എബ്രഹാം സ്രാമ്പിക്കല്‍ വിടവാങ്ങി; ചാരിറ്റി ബോക്സിങ്ങിനിടെ മരണമടഞ്ഞ മലയാളി യുവാവ് ജുബൽ റെജിയുടെ മരണം സ്വാഭാവിക അപകടം മൂലമെന്ന് കൊറോണർ
  • ഇംഗ്ലണ്ടിൽ നിന്നും ഗാഡിയിൽ ഇന്ത്യയിലേക്ക് സാഹസിക യാത്ര പുറപ്പെട്ട് രണ്ട് ഗഡികൾ..! ചാലക്കുടിക്കാരായ നോബിയും ജോബിയും രണ്ടുമാസംകൊണ്ട് പിന്നിടുക 20 രാജ്യങ്ങളും 20000 മൈലും! യുകെയിൽ നിന്ന് കേരളത്തിലേക്കുള്ള മലയാളികളുടെ സാഹസിക റോഡ് യാത്ര ഇപ്പോൾ പതിവുകാഴ്ച്
  • ലണ്ടനിൽ ഒരുകിലോ മൂവാണ്ടൻ മാങ്ങയ്ക്ക് 2400 രൂപ? പാവക്കയ്ക്ക് 1000, വെണ്ടയ്ക്ക 650! ഇന്ത്യൻ പലചരക്ക് സാധനങ്ങളുടെ അമിതവിലയെപ്പറ്റി സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചകൾ, ഇത്രയും വിലയില്ലെന്നും ചിലർ, പൗണ്ടുമുല്യവും വരുമാനവുമായി നോക്കുമ്പോൾ കുറവെന്നും വാദം
  • യൂറോപ്യൻ നഗരങ്ങളിൽ ഇത് മലയാളി മേയർമാർ വാഴും കാലം.. അയർലാൻഡിലെ ഡബ്ലിൻ നഗരപിതാവായി അങ്കമാലിക്കാരൻ ബേബി പെരേപ്പാടൻ! മേയറാകുന്ന ആദ്യത്തെ ഇന്ത്യൻ വംശജനെന്ന പദവിയും ബേബിയ്ക്ക് സ്വന്തം; അയർലാൻഡിലേക്ക് മലയാളി നഴ്‌സുമാരുടേയും പ്രവാഹം
  • അഞ്ചുവർഷത്തിനുള്ളിൽ എൻഎച്ച്എസിനായി റിക്രൂട്ടുചെയ്യുക 92000 നഴ്‌സുമാരേയും 28000 ഡോക്ടർമാരേയും! വമ്പൻ തെരഞ്ഞെടുപ്പ് വാഗ്‌ദാനവുമായി കൺസർവേറ്റീവ് പാർട്ടി, മലയാളികൾക്ക് കൂടുതൽ ഗുണകരമാകും; എൻഎച്ച്എസിനായി വാഗ്ദാനമൊഴുക്കി പാർട്ടികൾ
  • ജീവനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിൽ പൊരുതിനിന്നത് ഒന്നരമാസത്തോളം.. നൊമ്പരപ്പൂവായ് ഒടുവിൽ നഴ്‌സിംഗ് വിദ്യാർത്ഥിനി ഹെൽന മരിയ യാത്രയായി! കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മലയാളി പെൺകുട്ടിയുടെ അന്ത്യം കാർഡിഫ് ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ
  • ഇനി സമ്മർ നാളുകൾ… യുകെയിൽ താപനില 26 ഡിഗ്രിവരെ ഉയരുമെന്നും ജാഗ്രത പാലിക്കണമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ്! അമിതതാപം ജീവഹാനിവരെ വരുത്തിയേക്കാം! മുൻകരുതലെടുക്കണം, വലിയൊരു തമാശ കേട്ടതുപോലെ കോമഡിയാക്കി യുകെയിലെ ഇന്ത്യക്കാർ!
  • യുകെ മലയാളികളെ വേദനയിലാഴ്ത്തി വീണ്ടുമൊരു മലയാളി നഴ്‌സിന്റെ ആകസ്‌മിക വിയോഗം! പീറ്റർബറോയിലെ സുഭാഷ് മാത്യുവിനു ജീവൻ നഷ്ടമായത് ഉറക്കത്തിനിടെ! അസ്സോസിയേഷൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സുഭാഷ്, പീറ്റര്‍ബറോ മലയാളികൾക്കിടയിൽ സുപരിചിതൻ
  • ‘ബലി പെരുന്നാൾ’ ദിനം ഓസ്‌ട്രേലിയൻ മലയാളികളിൽ നോവുള്ള ഓർമ്മയായി ഷാനിയും മലബാർ തട്ടുകടയും! കോഴിക്കോടൻ വിഭവങ്ങളിലൂടെ മനംകവർന്നു! വിടപറഞ്ഞത് കൂട്ടുകാരി മർവയ്‌ക്കൊപ്പം; അപൂർവ്വ അപകടത്തിൽ കടലിൽ വീണുമരിച്ച മലയാളി വനിതകളുടെ അന്ത്യവിശ്രമവും ഓസ്‌ട്രേലിയയിൽ
  • Most Read

    British Pathram Recommends