പൊതു തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയം ചൊവ്വാഴ്ച അര്‍ധരാത്രി കഴിഞ്ഞു. .ചൊവ്വാഴ്ച രാത്രി 11.59 വരെ https://www.gov.uk/register-to-vote എന്ന ലിങ്ക് വഴി ആണ് ഓണ്‍ലൈനായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുവാന്‍ അവസരം ഉണ്ടായിരുന്നത്.
ബ്രിട്ടീഷ് പൗരത്വം ഉള്ളവര്‍ക്ക് പുറമെ കോമണ്‍ വെല്‍ത്ത് രാജ്യങ്ങളില്‍ പൗരത്വം ഉള്ള ഏതൊരാള്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും വോട്ട് ചെയ്യുവാനും കഴിയും. ഓണ്‍ലൈന്‍ അപേക്ഷ നല്കിയവര് വീണ്ടും നല്‍കേണ്ടതില്ല. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തവര്‍ക്ക് പോസ്റ്റല്‍ വോട്ട് ലഭിക്കുന്നതിനായി എന്ന ലിങ്ക് വഴി ഇന്ന് (19/6/2024) വൈകിട്ട് 5 വരെയും അപേക്ഷിക്കാം.ജൂലൈ 4 രാവിലെ ഏഴു മുതല്‍ രാത്രി 10 വരെയാണ് വോട്ടെടുപ്പ്. സ്കൂളുകളിലും പബ്ബുകളിലും പള്ളികളിലും ലൈബ്രറികളിലുമൊക്കെയാണ് പോളിങ് ബൂത്തുകള്‍. ഇരുപതു ശതമാനത്തോളം പേര് പോസ്റ്റല്‍ വോട്ട് ജൂലൈ 4 ന് മുന്‍പ് രേഖപ്പെടുത്തും.