18
MAR 2021
THURSDAY
1 GBP =105.53 INR
1 USD =83.45 INR
1 EUR =89.36 INR
breaking news : 'സാരി ഉടുക്കുമ്പോള്‍ വയറ് ഒക്കെ കാണിക്ക്' എന്ന് അമൃത നായരുടെ ചിത്രത്തിന് കമന്റ്, വായടപ്പിക്കുന്ന മറുപടി നല്‍കി അമൃത, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ >>> ‘ബിഗ് ബെൻ’ യുകെ മലയാളികളുടെ കഥ പറയുമ്പോൾ... കേരളത്തിലും യുകെയിലെ 45 തിയറ്ററുകളിലും ഇന്ന് റിലീസിംഗ്, ക്യാമറക്കണ്ണുകളിലൂടെ യുകെ ജീവിതം ഒപ്പിയെടുത്ത പാലാക്കാരൻ സംവിധായകൻ ആയതിനു പിന്നിലുമുണ്ട് ഒരു കഥ! >>> പണ്ട് അമ്മയ്‌ക്കൊപ്പം നിന്ന ആ ചിത്രം മകള്‍ക്കൊപ്പം നിന്ന് റീക്രിയേറ്റ് ചെയ്ത് സൗഭാഗ്യ വെങ്കിടേഷ്, വളരെ കൗതുകം നിറഞ്ഞ ചിത്രമാണ് ഇതെന്ന് സോഷ്യല്‍ മീഡിയ >>> അമേരിക്കയില്‍ ചൂടില്‍ ഉരുകിയൊലിച്ച് എബ്രഹാം ലിങ്കണും, മുന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ മെഴുക് പ്രതിമ സ്ഥാപിച്ച് വെറും നാലുമാസം പിന്നിടുമ്പോള്‍ തന്നെ ചൂടില്‍ ഉരുകിയൊലിച്ചു >>> തെരുവുനായയ്ക്ക് രക്തദാനം നടത്താന്‍ രക്തം വേണമെന്ന് അഭ്യര്‍ത്ഥിച്ച് രത്തന്‍ ടാറ്റ, മൃഗങ്ങളുടെ ജീവനും വിലപ്പെട്ടതാണെന്ന് ഒരിക്കല്‍കൂടി ഓര്‍മ്മപ്പെടുത്തി ഒരു കുറിപ്പ് >>>
Home >> TECHNOLOGY
വാട്‌സ്ആപ്പില്‍ ഇനി മികച്ച ക്വാളിറ്റി ചിത്രങ്ങളും എളുപ്പത്തില്‍ പങ്കുവയ്ക്കാം, പുതിയ അപ്‌ഡേഷന്‍ ഇങ്ങനെ

സ്വന്തം ലേഖകൻ

Story Dated: 2024-06-19

എച്ച്ഡി ക്വാളിറ്റി ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ വാട്‌സ്ആപ്പില്‍ വളരെ എളുപ്പം സാധ്യമാക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കുകയാണ്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേഷന്‍.

ഉപയോക്താക്കള്‍ക്ക് സെറ്റിങ്സില്‍ ഡിഫോര്‍ട്ടായി മീഡിയ ക്വാളിറ്റി സെറ്റ് ചെയ്യാന്‍ സാധിക്കുന്നതാണ് പുതിയ അപ്ഡേറ്റ് പറയുന്നത്. വാട്‌സ്ആപ്പ് വഴി ചിത്രങ്ങള്‍ അയക്കുന്നവര്‍ക്ക് എച്ച്ഡി മോഡ് തെരഞ്ഞെടുത്ത് മികച്ച നിലവാരമുള്ള ചിത്രങ്ങള്‍ അയക്കാം. നേരത്തെ ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രം ലഭ്യമായിരുന്ന ഫീച്ചര്‍ ഇപ്പോള്‍ ആപ്പിന്റെ സ്ഥിരമായ പതിപ്പിലേക്ക് എത്തുകയാണ്.

ഈ അപ്‌ഡേറ്റ് ഉപയോഗിച്ച്, വാട്ട്‌സ്ആപ്പില്‍ വിഡിയോകളോ ചിത്രങ്ങളോ അയക്കാന്‍ പ്രത്യേകം എച്ച്ഡി മോഡ് തിരഞ്ഞെടുക്കേണ്ടതില്ല. മീഡിയ അപ്ലോഡ് ക്വാളിറ്റി ഓപ്ഷനില്‍ നിങ്ങള്‍ക്ക് എച്ച്ഡി ഡിഫോള്‍ട്ടായി സെറ്റ് ചെയ്യാം. സെറ്റിങ്സ് > സ്റ്റോറേജ് ആന്‍ഡ് ഡാറ്റയില്‍ ഓപ്ഷന്‍ ലഭ്യമാകും

More Latest News

'സാരി ഉടുക്കുമ്പോള്‍ വയറ് ഒക്കെ കാണിക്ക്' എന്ന് അമൃത നായരുടെ ചിത്രത്തിന് കമന്റ്, വായടപ്പിക്കുന്ന മറുപടി നല്‍കി അമൃത, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

സെലിബ്രറ്റികള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് രണ്ട് രീതിയിലാണ് കമന്റുകള്‍ വരാറ്. ചിലര്‍ വളരെ മോശം കമന്റുകള്‍ നല്‍കുമ്പോള്‍ ചിലര്‍ വളരെ നല്ല കമന്റുകളും നല്‍കാറുണ്ട്. ചില കമന്റുകള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കാന്‍ ചിലര്‍ക്ക് മിടി ഉണ്ടാകാറില്ല. മികച്ച മറുപടി ആണെങ്കില്‍ സോഷ്യല്‍ മീഡിയ അത് അംഗീകരിക്കാറുമുണ്ട്.  ഇപ്പോഴിതാ മോശം കമന്റുമായി എത്തിയ ഒരാള്‍ക്ക് മിനിസ്‌ക്രീന്‍ താരം അമൃത നായര്‍ നല്‍കിയ മറുപടി കേട്ട് സോഷ്യല്‍ മീഡിയ ഒന്നാകെ കയ്യടിക്കുകയാണ്. തന്റെ ചിത്രത്തിന് നല്‍കിയ കമന്റിനാണ് അമൃത കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത പലപ്പോഴും പല തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം സാരിയുടുത്ത ഒരു വീഡിയോയാണ് പങ്കുവെച്ചത്. ഇത് കണ്ടിട്ടാണ് ഒരാള്‍ കമന്റുമായി എത്തിയത്.  ''വയറ് കാണുന്നില്ല. എന്താ ചെയ്യാ സാരി ഇടുക്കുമ്‌ബോള്‍ വയറ് ഒക്കെ കാണിക്ക്...'' എന്നായിരുന്നു ഒരാളിട്ട കമന്റ്. എന്നാല്‍ ഇത്തരം ഒരു കാര്യം ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ മികച്ച ഒരു മറുപടി ആണ് അമൃത നല്‍കിയത്. ''തീരെ പറ്റുന്നില്ലെങ്കില്‍ വീട്ടില്‍ എന്തായാലും അമ്മയോ സഹോദരിയോ കാണുമെല്ലോ ചോദിച്ചു നോക്കു ഫ്രീ ആയിട്ട് കാണിച്ചു തരും....'' എന്നായിരുന്നു അമൃതയുടെ മറുപടി. അമൃതയുടെ ഈ മറുപടിയെ അനുകൂലിച്ചു നിരവധി പേര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്.   

പണ്ട് അമ്മയ്‌ക്കൊപ്പം നിന്ന ആ ചിത്രം മകള്‍ക്കൊപ്പം നിന്ന് റീക്രിയേറ്റ് ചെയ്ത് സൗഭാഗ്യ വെങ്കിടേഷ്, വളരെ കൗതുകം നിറഞ്ഞ ചിത്രമാണ് ഇതെന്ന് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ താരമാണ് താര കല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷ്. ചാനലുകളിലൂടെയും താരം ആരാധകര്‍ക്കിടയിലേക്ക് എത്താറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.  തന്റെ യുട്യൂബ് ചാനല്‍ വഴി വ്ലോഗിലൂടെയാണ് സൗഭാഗ്യ തന്റെ ആരാധകരോട് വിശേഷങ്ങള്‍ പങ്കിടാറുള്ളത്.   താരപുത്രിയുടെ കൊച്ചു കുടുംബം പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമാണ്. ഇപ്പോഴിതാ, പഴയൊരു ചിത്രത്തെ റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് സൗഭാഗ്യ. അമ്മ താര കല്യാണിനു ഒപ്പമുള്ള തന്റെ ചിത്രമാണ് സൗഭാഗ്യ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. പുതിയ ചിത്രത്തില്‍ സൗഭാഗ്യയും മകള്‍ സുദര്‍ശനയുമാണ് മോഡലുകള്‍ എന്നുമാത്രം. പഴയ ചിത്രത്തില്‍ അമ്മ അണിഞ്ഞതിനു സമാനമായ സാരിയും ബ്ലൗസും ആഭരണവുമെല്ലാം സൗഭാഗ്യയും അണിഞ്ഞിരിക്കുന്നു. മുടി കെട്ടിയിരിക്കുന്നതും പൂവച്ചതു പോലും അതേ രീതിയില്‍. തന്റെ കുട്ടിക്കാലചിത്രത്തിലുള്ളതിനു സമാനമായ പട്ടുപാവാടയും ആഭരണങ്ങളുമൊക്കെ മകള്‍ സുദര്‍ശനയ്ക്കും സൗഭാഗ്യ നല്‍കിയിട്ടുണ്ട്. എന്തായാലും കൗതുകമുണര്‍ത്തുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.  

അമേരിക്കയില്‍ ചൂടില്‍ ഉരുകിയൊലിച്ച് എബ്രഹാം ലിങ്കണും, മുന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ മെഴുക് പ്രതിമ സ്ഥാപിച്ച് വെറും നാലുമാസം പിന്നിടുമ്പോള്‍ തന്നെ ചൂടില്‍ ഉരുകിയൊലിച്ചു

അമേരിക്കയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ മുന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ മെഴുക് പ്രതിമ ഉരുകിയ നിലയില്‍. വാഷിങ്ടണ്‍ ഡി.സിയില്‍ സ്ഥാപിച്ചിരുന്ന ലിങ്കണിന്റെ മെഴുകുപ്രതിമയാണ് ഉരുകിയത്. 6 അടി ഉയരമുള്ള പ്രതിമ വെറും നാലുമാസം മുമ്പാണ് സ്ഥാപിച്ചത്.  അമേരിക്കയില്‍ ഉയര്‍ന്ന അത്യുഷ്ണമാണ് നിലവില്‍. കഴിഞ്ഞ ശനിയാഴ്ച 100 ഡിഗ്രി ഫാരന്‍ഹീറ്റായിരുന്നു വാഷിംഗ്ടണ്‍ ഡിസിയിലെ താപനില. പ്രശസ്ത അമേരിക്കന്‍ ആര്‍ട്ടിസ്റ്റായ സാന്‍ഡി വില്യംസ് ആണ് ഈ പ്രതിമ പണികഴിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗാരിസണ്‍ എലിമെന്ററി സ്‌കൂളില്‍ പ്രതിമ സ്ഥാപിക്കപ്പെട്ടത്. പ്രതിമയുടെ തലഭാഗം ഒടിഞ്ഞ നിലയിലും കാലുകള്‍ ഉടലില്‍ നിന്ന് വേര്‍പെട്ട അവസ്ഥയിലുമാണ് നിലവിലുള്ളത്. പ്രതിമയുടെ തല നിലത്ത് വീഴാതിരിക്കാനായി അധികൃതര്‍ തന്നെ എടുത്തുമാറ്റി. 1360 കിലോ ഗ്രാം തൂക്കമുള്ള പ്രതിമ നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന മെഴുക് 140 ഡിഗ്രി ഫാരഹീറ്റ് താപനിലയില്‍ മാത്രം ഉരുകുന്ന വിധത്തിലുള്ളതായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.

തെരുവുനായയ്ക്ക് രക്തദാനം നടത്താന്‍ രക്തം വേണമെന്ന് അഭ്യര്‍ത്ഥിച്ച് രത്തന്‍ ടാറ്റ, മൃഗങ്ങളുടെ ജീവനും വിലപ്പെട്ടതാണെന്ന് ഒരിക്കല്‍കൂടി ഓര്‍മ്മപ്പെടുത്തി ഒരു കുറിപ്പ്

ടാറ്റാ ഗ്രൂപ്പ് ചെയര്‍മാനായ രത്തന്‍ ടാറ്റ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് പതിവാണ്. ഇപ്പോഴിതാ അദ്ദേഹം പങ്കുവെച്ച ഒരു കാര്യം സോഷ്യല്‍ മീഡിയ ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്. താന്‍ ഒരു മൃഗ സ്‌നേഹിയാണെന്ന് വീണ്ടും തെളിയിക്കുന്ന ഒരു കാര്യമാണ് രത്തന്‍ ടാറ്റ പങ്കുവെച്ചത്. തെരുവുനായയ്ക്കായി രക്തദാനം നടത്താന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടുളളതാണ് രത്തന്‍ ടാറ്റയുടെ സോഷ്യല്‍മീഡിയ പോസ്റ്റ്. മുംബൈയില്‍ തന്നെയുള്ള രത്തന്‍ ടാറ്റയുടെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന നായ്ക്കുട്ടിക്ക് അടിയന്തരമായി രക്തം വേണമെന്ന് ആവശ്യപ്പെടുക്കൊണ്ടാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഒരു നായയുടെ ജീവന്‍ രക്ഷിക്കാന്‍ മുംബൈ നഗരം സഹായിക്കണമെന്നാണ് അദ്ദേഹം പോസ്റ്റില്‍ പറയുന്നത്. ഏഴ് മാസം പ്രായമായ നായയാണ് രക്തദാതാതവിനെ തേടുന്നത്. കടുത്ത പനിയും വിളച്ചയുമായാണ് ആശുപത്രിയിലെത്തിയത്. ദാതാവിന് വേണ്ട ആരോഗ്യ ഘടനയെ കുറിച്ചും അദ്ദേഹം കുറിപ്പില്‍ പറയുന്നുണ്ട്. 1-8 വയസിനിടയില്‍ പ്രായവും ഇരുപത്തഞ്ചോ അതിന് മുകളിലോ ഭാരവുമുള്ള നായകളെയാണ് തിരയുന്നത്. വാക്‌സിനേഷനുകള്‍ പൂര്‍ത്തികരിച്ചിരിക്കണമെന്നും കഴിഞ്ഞ ആറ് മാസത്തിനിടെ പനി പിടിപ്പെട്ടില്ലെന്നും ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറയുന്നു. സഹായം അഭ്യര്‍ത്ഥിച്ച് കൊണ്ട് സ്റ്റോറിയായും നായയുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്. രത്തന്‍ ടാറ്റയുടെ മൃഗസ്‌നേഹത്തെ വിലമതിക്കുന്ന പോസ്റ്റിന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. പണം കൊണ്ടല്ല, മനസ് കൊണ്ട് ധനികനാണ് രത്തന്‍ ടാറ്റയെന്നും അദ്ദേഹത്തിന് ഇത്രത്തോളം ചെയ്യാമെങ്കില്‍ എന്തുകൊണ്ട് നമ്മള്‍ക്ക് ചെയ്തുകൂടാ തുടങ്ങി നൂറുകണക്കിന് പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. മുംബൈയില്‍ രാജ്യത്തെ ആദ്യത്തെ അത്യാധുനിക സ്‌മോള്‍ അനിമല്‍ ഹോസ്പിറ്റല്‍ ആരംഭിക്കുമെന്ന് ടാറ്റ ട്രസ്റ്റ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 200-ലധികം കിടക്കകളും വിപുലമായ സംവിധാനങ്ങളുമുള്ള ആശുപത്രിയാകും നിര്‍മിക്കുകയെന്നാണ് ടാറ്റാ ഗ്രൂപ്പ് അറിയിച്ചത്.

മദ്യപിച്ച് ഒരു വര്‍ഷം മരിക്കുന്നവര്‍ ലക്ഷക്കണക്കിന് പേര്‍, മദ്യപാനത്തിനെതിരെ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

മദ്യപാനം ആരോഗ്യത്തിന് ഹാനീകരം എന്ന് മദ്യക്കുപ്പികളില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ മുന്നറിയിപ്പ് വയവയ്ക്കാതെ നിരവധി പേര്‍ ഇപ്പോഴും മദ്യത്തിന് അടമികളായി ഉണ്ട്. ഇപ്പോഴിതാ സോകാരോഗ്യ സംഘടനയുടെ ഒരു മുന്നറിയിപ്പ് പുറത്ത് വരികയാണ്. ലോകത്ത് മദ്യപിച്ച് ഒരുവര്‍ഷം 26 ലക്ഷത്തിലധികം പേര്‍ മരിക്കുന്നതായി ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ആകെ ഒരു വര്‍ഷം മരിക്കുന്നവരുടെ 4.7 ശതമാനം വരുമിത്. ഇതില്‍ പുരുഷന്‍മാരാണ് 20 ലക്ഷവും. മദ്യപിക്കുന്ന പതിനായിരങ്ങളുള്ള കേരളത്തിന് മുന്നറിയിപ്പാണ് ഡബ്ല്യുഎച്ച്ഒയുടെ പുതിയ കണക്ക്. മദ്യപാനം അല്ലതെ മറ്റ് തരത്തിലുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വര്‍ഷം ആറുലക്ഷം ആളുകളാണ് മരിക്കുന്നതെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. മദ്യപാനവും ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഡബ്ല്യുഎച്ച്ഒ പുറത്തിറക്കിയ ഗ്ലോബല്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇതില്‍ ഏറ്റവും ഖേദകരമായ കാര്യം മദ്യപാനം കാരണം മരിച്ചവരില്‍ 13 ശതമാനം 20-നും 30-നും ഇടയില്‍ പ്രായം വരുന്നവരാണ് എന്നതാണ്. ലോകത്താകമാനം മദ്യപാനം കരണമുണ്ടായ മരണങ്ങളില്‍ 4.74 ലക്ഷം പേരുടെ മരണത്തിന് കാരണമായത് ഹൃദ്രോഗമാണ്. മദ്യപാനം കാരണമുള്ള അര്‍ബുദം 4.01 ലക്ഷം ജീവനുകളാണ് എടുത്തത്. ലോകത്ത് മദ്യം ഉപയോഗിക്കുന്നവര്‍ 40 കോടിയാളുകള്‍ വരുമെന്നും ഇതില്‍ 21 കോടിയാളുകള്‍ മദ്യത്തിന് അടിമകളാണെന്നും കണക്കുകള്‍ പറയുന്നു.  

Other News in this category

  • പണിമുടക്കി വാട്‌സ്ആപ്പ്, വലിയ രീതിയില്‍ പരാതി ട്വീറ്റുകളും ആയി ഉപയോക്താക്കള്‍ എക്‌സില്‍ 
  • വാട്‌സ്ആപ്പിലെ ആ നീല വളയം എന്തിന്? അറിയാം മെറ്റാ എഐയുടെ സേവനത്തെ കുറിച്ച്
  • വാട്‌സാപ്പ് കോളുകള്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ ഇനി ആപ്പിലെ കോണ്‍ടാക്റ്റ് ലിസ്റ്റ് തിരയേണ്ടതില്ല, പുതിയ സൗകര്യം ഇങ്ങനെ
  • ഇനി മുതല്‍ വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ എല്ലാം എഐ അസിസ്റ്റന്റ് ലഭ്യം, അറിയിച്ച് മെറ്റ
  • ഇനി ഒരുങ്ങുന്നുന്നത് ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകള്‍, വാട്‌സ്ആപ്പില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ വരുന്നു
  • ചാറ്റിലെ മെസേജ് ഡിലീറ്റ് ചെയ്തിട്ടും ഭാര്യ കണ്ടെത്തി, ആപ്പിളിനെതിരെ കേസുമായി ബ്രിട്ടീഷ് വ്യവസായി
  • വാട്‌സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്‍പം സുന്ദരമാക്കാം
  • വാട്‌സ്ആപ്പില്‍ ഇനി ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടണ്ട, റെക്കോര്‍ഡ് ചെയ്തയക്കുന്ന ശബ്ദ സന്ദേശങ്ങളെ ടെക്സ്റ്റ് ആക്കി മാറ്റാം വേണമെങ്കില്‍ തര്‍ജ്ജമ ചെയ്യാനും സാധിക്കും
  • വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍, ഇനി ഉപയോക്താക്കള്‍ക്ക് ശബ്ദ സന്ദേശം പകര്‍ത്താന്‍ കഴിയും
  • വാട്‌സ്ആപ്പ് ഓഡിയോ കോള്‍ മാത്രമല്ല വീഡിയോ കോളിലും പുതിയ അപ്‌ഡേഷന്‍ വരുന്നു, മൊബൈല്‍ ഡെസ്‌ക് ടോപ് ആപ്പുകള്‍ക്ക് വേണ്ടിയുള്ള അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത്
  • Most Read

    British Pathram Recommends