ബോളീവുഡ്ഡിലെ പ്രിയപ്പെട്ട ദമ്പതികളാണ് അനുഷ്കയും വിരാടും. രണ്ടു പേരും വളരെ ക്യൂട്ട് കപ്പിള്‍ എന്നാണ് അറിയപ്പെടുന്നത്. കരിയറിനൊപ്പം തന്നെ കുടുംബ ജീവിതത്തിനും രണ്ടു പേരും ഒരുപോലെ പ്രാധാന്യം നല്‍കുന്നുണ്ട് എന്നത് ആരാധകര്‍ ഒരുപോലെ സമ്മതിക്കുന്നതാണ്.
ഇവരുടെ മകളാണ് വാമിക. എന്നാല്‍ മകളുടെ ചിത്രങ്ങളോ ഒന്നും തന്നെ രണ്ടു പോരും പൊതു മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറില്ല. മക്കളുടെ മുഖം കാണിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനോട് രണ്ടു പേര്‍ക്കും താല്പര്യം ഇല്ലെന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മകള്‍ വരച്ച ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് വാമിക.
ബ്ലാക്ക് ബോര്‍ഡില്‍ അനുഷ്ക, വാമിക എന്നിങ്ങനെ എഴുതിയിട്ടുണ്ട്. ഇരുവരുടെയും പേരിന് താഴെയാണ് രസകരമായ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. രണ്ടു പേരും വലിയൊരു ചിത്രരചനാ മത്സരത്തില്‍ ആയിരുന്നോ എന്നാണ് പലരും ചോദിക്കുന്നത്. എന്തായാലും ഇതെല്ലാം കാണുമ്പോള്‍ സന്തോഷം ഉണ്ടെന്നാണ് കമന്റുകള്‍ ഏറെയും.
ഫാദേഴ്സ് ഡേയില്‍ വിരാടിന് ആശംസ അറിയിച്ചുള്ള അനുഷ്കയുടെ പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. വാമികയുടെയും മകന് അകായിയുടെയും കാല്‍പ്പാടുകള്‍ പതിപ്പിച്ച ചിത്രമാണ് ഫാ?ദേഴ്സ് ഡേയില്‍ അനുഷ്ക പങ്കുവച്ചത്.
ഷാരൂഖ് ഖാനും കത്രീന കൈഫും പ്രധാന വേഷത്തിലെത്തിയ 'സീറോ' എന്ന ചിത്രത്തിലാണ് അനുഷ്ക ശര്‍മ അവസാനമായി അഭിനയിച്ചത്. ചക്ദാ എക്സ്പ്രസാണ് അനുഷ്കയുടേതായി വരാനിരിക്കുന്ന ചിത്രം.