മലയാളത്തില്‍ വളരെ ബ്യൂട്ടിഫുള്‍ ആന്റ് ബോള്‍ഡ് നായിക ആരെന്ന് ചോദിച്ചാല്‍ ഒരുത്തരം മംമ്ത എന്നായിരിക്കും. ഏത് കഥാപാത്രവും വളരെ മനോഹരമായി തന്നെ ചെയ്യാന്‍ മംമ്തയ്ക്ക് സാധിച്ചിട്ടുണ്ട്. അഭിനേത്രി മാത്രമല്ല മംമ്ത ഒരു നല്ല ഗായിക കൂടിയാണ്. അത് തെളിയിക്കുന്ന ഗാനങ്ങളും താരം ആലപിച്ചിട്ടുണ്ട്. ഇപ്പോഴിതാ മംമ്ത പറഞ്ഞ ചില കാര്യങ്ങള്‍ ആണ് ശ്രദ്ധിക്കപ്പെടുന്നത്.
മലയാള സിനിമയിലെ വലിയൊരു താരത്തിന്റെ തിരിച്ചുവരവില്‍ താന്‍ സഹായിച്ചെന്നും തന്റെ സിനിമയില്‍ ആ നടിയെ വിളിച്ചപ്പോള്‍ വന്നില്ലെന്നും മംമ്ത മോഹന്‍ ദാസ്. കൂടാതെ, താന്‍ നിര്‍മ്മാതാവിന്റെ ചെലവിനെ കുറിച്ച് ചിന്തിച്ചാണ് ഹോട്ടലില്‍ മുറി പോലും ബുക്ക് ചെയ്യുന്നതെന്നും ആണ് നടി പറയുന്നത്. ഒരു അഭിമുഖത്തിലായിരുന്നു മംമതയുടെ വെളിപ്പെടുത്തല്‍.
മമ്തയുടെ വാക്കുകള്‍ ഇങ്ങനെ: 'ഞാനൊരു ഹോട്ടലില്‍ മുറി ബുക്ക് ചെയ്യുമ്പോള്‍ നിര്‍മാതാവിന്റെ ചെലവിനെകുറിച്ച് ചിന്തിക്കാറുണ്ട്. പക്ഷെ, സിനിമാ മേഖലയില്‍ എത്ര താരങ്ങള്‍ നിര്‍മാതാക്കളെ ദുരുപയോ?ഗം ചെയ്യുന്നുണ്ടെന്ന് ഞാന്‍ കണ്ടിട്ടുണ്ട്. ഏഴോ എട്ടോ അസിസ്റ്റന്റുമാരുടെ ആവശ്യമില്ല. ഞാന്‍ ജോലി ചെയ്യുന്നത് രണ്ട് അസിസ്റ്റന്റുമാരെ വച്ചാണ്.
ഇന്ഡസ്ട്രിയിലെ പണം,പ്രശസ്തി എന്നിവയുമൊക്കെയായി ബന്ധപ്പെട്ട് എത്രനാളായി ചര്‍ച്ചകള്‍ നടക്കുന്നു. പൊസിഷന്‍ വണ്‍, ടു ,ത്രീ, സൂപ്പര്‍സ്റ്റാര്‍ പദവി... ഏത് ഇന്‍ഡസ്ട്രിയില്‍ ആയാലും ഇതെല്ലാം അവര്‍ തന്നെ പറഞ്ഞുണ്ടാക്കുന്നതാണ്. ഇതൊന്നും പ്രേക്ഷകര്‍ നല്കുന്ന പദവിയല്ല. അവര്‍ തന്നെ പി ആര് ഒയെ വച്ച് ഇങ്ങനെ പ്രിന്റ് ചെയ്യണമെന്ന് പറയുന്നതാണ്.
മംമ്ത നീ പ്രശ്സ്തിക്ക് പിന്നാലെ പോകാത്തതെന്താണെന്ന് എന്റെ സുഹൃത്ത് ചോദിച്ചിട്ടുണ്ട്. ഇതൊക്കെ കൊണ്ടാണ്, ഷൂട്ടിംഗ് സെറ്റില്‍ വച്ച് സംഭവിക്കുന്ന കാര്യങ്ങളൊന്നും എന്നെ ബാധിക്കാത്തത്. മാറ്റി നിര്‍ത്തിയതില്‍ ഇതുവരെയും എനിക്ക് സങ്കടമൊന്നും ഉണ്ടായിട്ടില്ല. ഇതെല്ലാം വിധിയായിരിക്കാം.
ഒരു ഉറപ്പുമില്ലാത്ത താരങ്ങള്‍ മാത്രമേ, മറ്റു നടിമാര്‍ നമ്മുടെ സിനിമയില്‍ വരുമ്പോള്‍ ആശങ്കപ്പെടാറുള്ളൂ. ഞാനൊരു സെക്യൂര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. നിരവധി താരങ്ങള്‍ എന്റെ സിനിമയില്‍ സെക്കന്‍ഡ് ഹീറോയിന് ആയിട്ട് വന്നിട്ടുണ്ട്. ഞാന്‍ സെക്യൂര്‍ ആര്‍ട്ടിസ്റ്റാണ്. ഞാന്‍ നിരവധി സിനിമകളില്‍ സെക്കന്‍ഡ് ഹീറോയിനായി അഭിനയിച്ചിട്ടുണ്ട്. കരിയറില്‍ നിരവധി ഇടവേളകളുണ്ടായിട്ടുണ്ട്.
മലയാളത്തില്‍ ഒരു നടി വലിയൊരു തിരിച്ചുവരവ് നടത്തിയിട്ടുണ്ടായിരുന്നു. ആ നടിയുടെ സിനിമയില്‍ ഞാന്‍ സെക്കന്‍ഡ് ലീഡ് ആയിരുന്നു. സപ്പോര്‍ട്ടിംഗ് ലീഡായും അഭിനയിച്ചിരുന്നു. ആ നടിയുടെ തിരിച്ചുവരവിനെ സപ്പോര്‍ട്ട് ചെയ്യുന്നതിന് വേണ്ടി മാത്രമാണ് ഞാന്‍ ആ റോള്‍ ചെയ്തത്. എന്നാല്‍, ഞാന്‍ ലീഡ് ചെയ്യുന്ന സിനിമയില്‍ ആ നടിയെ അതിഥി വേഷത്തില്‍ വിളിച്ചപ്പോള്‍ പറ്റില്ലെന്നായിരുന്നു മറുപടി.'- മംമ്ത പറഞ്ഞു.