ബഡായി ബംഗ്ലാവ് എന്ന ഹാസ്യ പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി മാറിയ താരമാണ് ആര്യ. ശേഷം ബിഗ്ബോസ് സീസണ് 2വില്‍ മത്സരാര്‍ത്ഥിയായതോടെ വീണ്ടും ആര്യ പ്രേക്ഷകരില്‍ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ ആര്യയുടെ കരിയര്‍ ഗ്രാഫ് വളരുകായായിരുന്നു.
ഏഷ്യാനെറ്റിലൂടെ തന്നെയാണ് ആര്യയുടെ കരിയര്‍ വളരുന്നത്. ഇപ്പോഴിതാ ബിഗ്ബോസ് സീസണ് ആറിന് ശേഷം ആര്യയുടെ കരിയറില്‍ പ്രശ്നങ്ങള്‍ വന്നോ എന്നാണ് ആരാധകരുടെ സംശയം. അതിന് കാരണം ആര്യ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ്.
ഇനിയെത്ര കോടികള്‍ നല്‍കാം എന്ന് പറഞ്ഞാലും ബിഗ് ബോസ് ഷോയിലേക്ക് ഇല്ല എന്നും ആര്യ നേരത്തെ വ്യക്തമാക്കിയിരുന്നു. സീസണ് ആറിലേക്ക് ഉറ്റ സുഹൃത്തായ സിബിന് ബിഗ് ബോസിലേക്ക് പോകുമ്പോഴും താന്‍ എതിര്‍ത്തിരുന്നു എന്ന് ആര്യ പറഞ്ഞിട്ടുണ്ട്. പക്ഷെ പോകണം എന്നത് സിബിന്റെ തീരുമാനമായിരുന്നു. എന്നാല്‍ ബിഗ് ബോസ് ഷോയില്‍ നിന്ന് ആരോഗ്യപരമായ കാരണങ്ങളാല്‍ പുറത്താക്കപ്പെട്ട സിബിന് ബിഗ് ബോസ് ഷോയ്ക്കും, ഏഷ്യനെറ്റ് ചാനലിനും എതിരെ ശക്തമായി രംഗത്തെത്തി. അത് വലിയ വിവാദവുമായി.
ഇപ്പോഴിതാ അതിനെല്ലാം ശേഷം ഇനിയെന്റെ മുഖം ടെലിവിഷനില്‍ കാണുമോ എന്ന് യാതൊരു ഉറപ്പുമില്ല എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ആര്യ. ഏറെക്കാലമായി ആര്യ ഇന്‍സ്റ്റഗ്രാമിലും എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട്. അക്കാര്യം സൂചിപ്പിച്ചുകൊണ്ടുള്ള പുതിയ പോസ്റ്റും, അതിന് താഴെ വരുന്ന കമന്റുകളും വൈറലാവുകയാണ്.
പ്ലാന്‍ ബി ആക്ഷന്‍സ് പകര്‍ത്തിയ ഫോട്ടോകള്‍ക്കൊപ്പമാണ് ആര്യയുടെ പോസ്റ്റ്. 'ഞാന്‍ എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട് കുറച്ച് കാലങ്ങളായി. ഇനി എന്റെ മുഖം ടെലിവിഷനിലൂടെ കാണുമോ എന്ന കാര്യത്തില്‍ എനിക്ക് യാതൊരു ഉറപ്പും ഇല്ല. കുറഞ്ഞ പക്ഷം സോഷ്യല്‍ മീഡിയയിലൂടെയെങ്കിലും ഞാന്‍ എന്നെ കാണിച്ചോട്ടെ. ഇല്ല.. ഇല്ല ചത്തിട്ടില്ല.. ജീവനോടെയുണ്ട് ഗായിസ്' എന്ന അടിക്കുറിപ്പോടെയാണ് ആര്യയുടെ പോസ്റ്റ്.
സ്റ്റാര്‍ട് മ്യൂസിക് ഷോയില്‍ നിന്ന് ആര്യയെ പുറത്താക്കിയതായി പറഞ്ഞു കേള്‍ക്കുന്നു. ഇത് സംബന്ധിച്ചു വന്ന കമന്റിനോടും ആര്യ പ്രതികരിച്ചു. ആര്യ ആങ്കറായി ഇല്ലെങ്കില്‍ സ്റ്റാര്‍ട് മ്യൂസിക് ഷോ ഇനി കാണില്ല എന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്. 'അയ്യോ, ദയവുചെയ്ത് അങ്ങനെ പറയരുത്. സ്റ്റാര്‍ട്ട് മ്യൂസിക് ഒരു മനോഹരമായ ഷോ ആണ്, ആര് ഹോസ്റ്റ് ചെയ്യുന്നു എന്നത് പ്രധാനമല്ല. നിങ്ങളത് കാണണം. നിങ്ങളുടെ സ്നേഹത്തിന് നന്ദി' എന്നാണ് ആര്യ മറുപടി കൊടുത്തത്.