ഓരോ സൗകര്യങ്ങള്‍ കൂടി കൂടി വരുമ്പോള്‍ മനുഷ്യര്‍ പലപ്പോഴും മടിയന്മാരായി മാറും. അതില്‍ ഒന്നാണ് വാട്സ്ആപ്പില്‍ ടൈപ്പ് ചെയ്യുന്നത്. അതിന് മറ്റൊരു പരിഹാരം ആണ് വോയ്സ് മെസേജ്. പക്ഷെ മെസേജ് ടെക്സ്റ്റ് ചെയ്യേണ്ട സമയങ്ങളില്‍ ടൈപ്പ് തന്നെ ചെയ്യണം.
ഇപ്പോഴിതാ മെസേജ് ടൈപ്പ് ചെയ്യേണ്ട സമയങ്ങളില്‍ ഏറ്റവും സൗകര്യമായ ഒരു ഓപ്ഷനാണ് വാട്സ്ആപ്പ് കൊണ്ടു വരുന്നത്. റെക്കോര്‍ഡ് ചെയ്തയക്കുന്ന ശബ്ദ സന്ദേശങ്ങളെ ടെക്സ്റ്റ് ആക്കി മാറ്റാനും തര്‍ജ്ജമ ചെയ്യാനും സാധിക്കുന്നതാണ് വാട്സ്ആപ്പിലെ പുതിയ അപ്ഡേഷന്.
ഹിന്ദി, സ്പാനിഷ്, പോര്‍ച്ചുഗീസ്, റഷ്യന്‍, ഇംഗ്ലീഷ് ഉള്‍പ്പടെയുള്ള ഭാഷകളിലാവും തുടക്കത്തില്‍ ഈ സൗകര്യം ലഭിക്കുക. വാട്സാപ്പിന്റെ 2.24.7.8 ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷനിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നത്. വോയ്സ് ട്രാന്‍സ്ക്രിപ്റ്റ് ഭാഷ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന് ഇതുവഴി വാട്സാപ്പിലെത്തും. ശേഷം വാട്സാപ്പില്‍ വരുന്ന ശബ്ദസന്ദേശങ്ങളെ ട്രാന്‍സ്ക്രൈബ് ചെയ്യാനാവും.
ഫോണില്‍ തന്നെയാവും ഈ ഫീച്ചറിന്റെ പ്രൊസസിങ് നടക്കുക എന്നാണ് വിവരം.അതിനാല്‍ സന്ദേശങ്ങള്‍ ട്രാന്‍സ്ക്രൈബ് ചെയ്യാനായി പുറത്തുള്ള സെര്‍വറുകളിലേക്ക് അയക്കില്ല. ശബ്ദ സന്ദേശങ്ങളുടെ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണിത്.