രണ്ട് ദിവസം മുമ്പ് ടെനറിഫില്‍ കാണാതായ ബ്രിട്ടീഷ് കൗമാരക്കാരന് തന്റെ സുഹൃത്തുക്കളോടൊപ്പം തന്റെ ആദ്യ അവധിക്കാലം ആഘോഷിക്കുകയായിരുന്നുവെന്ന് അമ്മ. ലങ്കാഷെയറിലെ ഓസ്വാള്ഡ്വിസ്റ്റില് നിന്നുള്ള ഡെബി ഡങ്കന്റെ 19 വയസ്സുള്ള മകന് ജെയ് സ്ലേറ്ററിനെയാണ് തിങ്കളാഴ്ച രാവിലെ മുതല്‍ സ്പാനിഷ് ദ്വീപില്‍ കാണാതായത്. എന്‍ആര്‍ജി സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ സുഹൃത്തുക്കളോടൊപ്പം കാനറി ദ്വീപിലേക്ക് പോയതായിരുന്നു യുവാവ്.
ജെയ് സ്ലേറ്റര്‍ ബുദ്ധിമാനായ ആളാണ് എന്നും കടന്നു പോകുന്ന വഴിക്ക് വഴിയാത്രക്കാരോട് സംസാരിച്ചിരിക്കായിയിരുന്നുവെന്ന് അമ്മ ലൂസി ലോ പറഞ്ഞു. മകന് എവിടെയാണെന്ന് അറിയില്ലെന്നും ഒരു ഡ്രിങ്ക് ആവശ്യമുണ്ട്' എന്നും ഒരു കള്ളിച്ചെടിയില് തന്റെ കാല് കുടുങ്ങിയിരുന്നു എന്നും പറയാന്‍ അവന് തന്നെ വിളിച്ചുവെന്ന് മിസ് ലോ പറഞ്ഞു. മൊബൈല്‍ ഫോണ്‍ ബാറ്ററി 1% ആയി കുറഞ്ഞിട്ടും അയാള്‍ക്ക് തന്റെ ലൊക്കേഷന്റെ ഒരു ഫോട്ടോ അയച്ചുകൊടുത്തു.
താന്‍ നടന്നിടത്തേക്ക് മടങ്ങാന്‍ അവര്‍ പറഞ്ഞപ്പോള്‍, അത് എവിടെയാണെന്ന് തനിക്കറിയില്ലെന്ന് അവന് പറഞ്ഞതായും മിസ് ലോ പറഞ്ഞു. വിളിക്കുമ്പോള്‍ അവന് ഭക്ഷണവും വെള്ളവും ഇല്ലാതേത അവസ്ഥയില്‍ ആയിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു, ഒരു ടി-ഷര്‍ട്ടും ഷോര്‍ട്ട്സും ആയിരുന്നു ധരിച്ചിരുന്നത്. പ്രദേശം പകല്‍ വളരെ ചൂടുള്ളതും രാത്രിയില്‍ വളരെ തണുപ്പുള്ളതുമാണ് എന്ന് മകന് പറഞ്ഞതായും അവര്‍ സ്കൈ ന്യൂസിലെ യുകെ ടുനൈറ്റ് പ്രോഗ്രാമിനോട് പറഞ്ഞു.