ഷെഫ് പിള്ളയുടെ പുതിയ റെസ്റ്റോറന്റ് ആലപ്പുഴയില്‍ ആരംഭിക്കുന്നു. ആളപ്പുഴ ഹരിപ്പാട് ആണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. 'സഞ്ചാരി' എന്ന പേരിലാണ് പുതിയ റെസ്റ്റോറന്റ് പ്രവത്തനം ആരംഭിക്കുന്നത്.
മലയാളികളുടെ സ്വന്തം നടന് മോഹന്‍ലാല്‍ തിരികൊളുത്തി ഉദ്ഘാടനം നിര്‍വഹിക്കും. രാവിലെ 11.30 നാണു ഉദ്ഘാടന ചടങ്ങ്. കേരളത്തില്‍ നിന്നുള്ള ഒരു പാചക വിദഗ്ദനും, അവതാരകനുമാണ് സുരേഷ് പിള്ള എന്ന ഷെഫ് പിള്ള. ബിബിസിയുടെ മാസ്റ്റര്‍ ഷെഫ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായിരുന്നു അദ്ദേഹം. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കേരളത്തിലെ കൊല്ലത്തെ ഒരു റെസ്റ്റോറന്റില്‍ വെയിറ്ററായാണ് സുരേഷ് തന്റെ തൊഴില്‍ ആരംഭിക്കുന്നത്. പിന്നീട് ബാംഗ്ലൂരിലേക്ക് താമസം മാറിയ പിള്ള ആറ് വര്‍ഷത്തോളം അവിടെ ഹെഡ് ഷെഫായി ജോലി ചെയ്തു.
ദ ലീല, ലണ്ടനിലെ വീരസ്വാമി എന്നീ റെസ്റ്റോറന്റുകളിലായി ജോലി ചെയ്ത അദ്ദേഹം നിലവില്‍ കൊല്ലത്തുള്ള റാവിസ് ഹോട്ടലില്‍ കോര്‍പറേറ്റ് ഷെഫ്, കുളിനറി ഡയരക്റ്റര് എന്നീ പദവികള്‍ വഹിക്കുന്നുണ്ട്.