ബിഗ്ബോസ് വിജയിയായ ജിന്റോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് താരം വിജയി ആകുകയായിരുന്നു. ഇപ്പോഴിതാ ജിന്റോ തന്റെ കാമുകിയെ പരിചയപ്പെടുത്തിയിരിക്കുകയാണ്.
ഇപ്പോഴിതാ ജിന്റോയുടെ ഗേള്‍ ഫ്രണ്ടിനെ ആദ്യമായി ലൈവ് വീഡിയോയില്‍ കണ്ട സന്തോഷത്തിലാണ് ആരാധകര്‍. എന്നാല്‍ മുഖം കാണിക്കാതെയാണ് ജിന്റോ തന്റെ പ്രണയിനിയെ കാണിച്ചത്. ഒരു മകളുണ്ട് അവള്‍ക്ക്. നക്ഷത്ര എന്നാണ് മോളുടെ പേരെന്നും ജിന്റോ പറയുന്നു. ബിഗ് ബോസില്‍ ഉള്ളപ്പോള്‍ തന്നെ വിവാഹം ഉറപ്പിച്ചതിനെക്കുറിച്ചും ഗേള്‍ ഫ്രണ്ട് അമേരിക്കയില്‍ ആണെന്നതിനെക്കുറിച്ചുമെല്ലാം ജിന്റോ പലകുറി സംസാരിച്ചിരുന്നു. അവിടുത്തെയും ഇവിടുത്തെയും ടൈം വ്യത്യാസം ഉണ്ട്. അവള് ഇപ്പോള്‍ അവിടെ ഉണര്‍ന്നിട്ടേ ഉള്ളൂ. മറ്റൊരു ദിവസം താന്‍ പെണ്ണിനെ പരിചയപ്പെടുത്താം എന്നും ജിന്റോ പറയുന്നുണ്ട്.
അതേസമയം തനിക്ക് അല്ല ഫാന്‍സ് തന്റെ ഭര്‍ത്താവിന് ആണ് ഫാന്‍സ് എന്നും ജിന്റോയുടെ ഗേള്‍ഫ്രണ്ട് പറയുന്നു. അതോടെയാണ് ജിന്റോ വിവാഹം ചെയ്തിട്ടുണ്ടോ എന്ന ചോദ്യവും ആരാധകര്‍ ചോദിച്ചത്. 'അവള് സാക്ഷിയാണ്, കാലം അടയാളപ്പെടുത്തിയ, വരും കാലങ്ങളില്‍ ചരിത്രത്തെ മറക്കുന്നവര്‍ക്കുള്ള താക്കീത്'ആദ്യവീക്കില് ഞാന്‍ സാധാരണ രീതിയില്‍ ആയിരുന്നു, അത് അമ്മയ്ക്ക് കൊടുത്ത വാക്കായിരുന്നു. എന്നാല്‍ അങ്ങനെ നിന്നാല്‍ കാര്യമില്ലെന്ന് മനസിലായി ഒരു ചായ വിഷയത്തില്‍ ആണ് തുടങ്ങുന്നത്. പക്ഷേ ലാലേട്ടന് എന്നെ പുറത്താക്കും എന്ന് പറഞ്ഞ ഒരു നിമിഷം ജീവന് പോയി. എന്നാല്‍ വീണ്ടും അവസരം കിട്ടി. മൂന്നുവീക്ക് എങ്കിലും എടുത്തു എന്റെ ബുദ്ധി പ്രവര്‍ത്തിക്കാന്‍. പത്തൊന്‍പത് പേരോട് പിന്നെ മത്സരം. ബിഗ് ബോസ് മറ്റൊരു ലോകമാണ്. അനുഭവിച്ചേ മതിയാകൂ. രതീഷേട്ടന് മാത്രമാണ് അവിടെ സുഹൃത്തായി ഉണ്ടായിരുന്നത്. പിന്നെ കൂടെ ഉണ്ടായിരുന്നത് ജാന്മണി. ജാനുവും പോയതോടെ ഞാന്‍ ഒറ്റക്കായി. ആരുടെ മുന്‍പിലും കരയാനും ആകില്ലല്ലോ. എവിടെ പോയാലും കാമറയും. അതൊരു വല്ലാത്ത ലോകമാണ്- ജിന്റോ പറയുന്നു.