ആംബുലന്‍സ് കാലതാമസവും എ ആന്‍ഡ് ഇ യൂണിറ്റുകളിലെ 25 മണിക്കൂര്‍ കാത്തിരിപ്പ് എന്നിവയ്ക്കിടയില്‍ എന്‍എച്ച്എസ് ഈ സമ്മറില്‍ കടന്നു പോകുന്നത് കടുത്ത പ്രതിസന്ധിയിലൂടെ ആണെന്ന് സീനിയര്‍ ഡോക്ടര്‍മാര്‍. റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന് (ആര്‍സിഇഎം) അടിയന്തര പരിചരണത്തിനായുള്ള നീണ്ട കാത്തിരിപ്പ് ഒരു 'ദേശീയ അഴിമതി' ആണെന്ന് മുന്നറിയിപ്പേകി. പ്രായമായവരാണ് അതിന്റെ ആഘാതം കൂടുതല്‍ അഭിമുഖീകരിക്കുന്നതെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള തീരുമാനമെടുത്താല്‍, പലരും കിടക്കയ്ക്കായി നീണ്ട കാത്തിരിപ്പ് നേരിടേണ്ട സ്ഥിതിയില്‍ ആണെന്നും് ഡോക്ടര്‍മാര്‍ പറഞ്ഞു.
യുകെയിലുടനീളമുള്ള അത്യാഹിത വിഭാഗം മേധാവികളുടെ ആര്‍സിഇഎം ഈ തിങ്കള്‍ മുതല്‍ ബുധന്‍ വരെ ദിവസങ്ങളില്‍ നടത്തിയ ഒരു സര്‍വേ ആശുപത്രികളിലെ വേനല്‍ക്കാല പ്രതിസന്ധിയുടെ വ്യാപ്തി തുറന്നുകാട്ടുന്നതായിരുന്നു.
63 A&E മേധാവികളില്‍ 10ല്‍ ഒമ്പതും (91%) NHS രോഗികള്‍ അവരുടെ വാര്‍ഡുകളില്‍ നിലവിലെ സാഹചര്യങ്ങളില്‍ നല്കാവുന്ന പരിചരണത്തിന്റെ ഗുണനിലവാരം കാരണം അപകടത്തില്‍ അകപ്പെടുന്നു എന്ന് സമ്മതിച്ചു. 87 ശതമാനം പേര് കോറിഡോറുകളില്‍ രോഗികളെ ചികിത്സിക്കുന്നുണ്ടെന്നും 68 ശതമാനം പേര് തങ്ങളുടെ എ ആന്‍ഡ് ഇക്ക് പുറത്ത് ആംബുലന്‍സുകളില്‍ രോഗികള്‍ കാത്തിരിക്കുന്നുണ്ടെന്നും പറഞ്ഞു.
ഈ ആഴ്ച അവരുടെ രോഗികളില്‍ ഒരാള്‍ ആശുപത്രി കിടക്ക ലഭ്യമാകുന്നതിനായി 19 മണിക്കൂറിലധികം കാത്തിരുന്നതായി ഒരു അത്യാഹിത വിഭാഗം മേധാവി വെളിപ്പെടുത്തി. ആറ് മണിക്കൂര്‍ കാത്തിരുന്ന ശേഷമാണ് അവരെ പ്രവേശിപ്പിക്കാനുള്ള തീരുമാനമെടുത്തത്. മൊത്തത്തില്‍, A&E-യില്‍ രോഗി 25 മണിക്കൂര്‍ കാത്തിരുന്നു.
'സാധാരണ സീസണല്‍ അസുഖങ്ങള്‍ കാരണം A&E ക്ലിനിക്കുകള്‍ തണുപ്പേറിയ മാസങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. ഇംഗ്ലണ്ടിലെ മൊത്തത്തിലുള്ള വെയിറ്റിംഗ് ലിസ്റ്റ് ഏഴ് മാസത്തിനിടെ ആദ്യമായി ഉയര്‍ന്നതായി ഏറ്റവും പുതിയ NHS കണക്കുകള്‍ വെളിപ്പെടുത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ മുന്നറിയിപ്പ് വന്നത്.
ഏപ്രില്‍ അവസാനത്തോടെ 6.33 ദശലക്ഷം രോഗികള്‍ 7.57 ദശലക്ഷം ചികിത്സകള്‍ നടത്താന്‍ കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബോയ്ല്‍ കത്തയച്ചു. കത്തില്‍, വേനല്‍ക്കാല പ്രതിസന്ധിയെ 'ഒരു ദേശീയ അഴിമതി' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കൂടാതെ A&Eകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക പ്രദ്ധതികളും അദ്ദേഹം ആവശ്യപ്പെട്ടു.