ബാത്തിലെ അപ്പര്‍ ലാന്‍സ്ഡൗണ്‍ മ്യൂസിലെ വീട്ടില്‍ 85 വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ 87 കാരനെതിരെ കൊലപാതക കുറ്റം ചുമത്തി.
ഡെലിയ ഹാക്സ്വര്ത്ത് എന്ന വയോധികയെയാണ് ജൂണ്‍ 18 ന് അപ്പര്‍ ലാന്‍സ്ഡൗണ്‍ മ്യൂസിലെ ഒരു വീട്ടില്‍ അടിയന്തര വൈദ്യചികിത്സ ആവശ്യമായ നിലയില്‍ അവശയായി കണ്ടെത്തിയത്. എന്നാല്‍ വൈദ്യസഹായം ലഭിച്ചിട്ടും അവള് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സമഭവത്തില്‍ പ്രദേശവാസിയായ വില്യം ആര്‍തര്‍ ഹാക്സ്വര്ത്ത് ജൂണ്‍ 20-ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരായി. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. കേസില്‍ ഇന്ന ബ്രിസ്റ്റോള്‍ ക്രൗണ്‍ കോടതിയില്‍ വാദം കേള്‍ക്കും.
തങ്ങളുടെ ചിന്തകള്‍ ഡിലിയയുടെ കുടുംബത്തോടൊപ്പമാണെന്ന് പ്രധാന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നയിക്കുന്ന ഡിഐ മാര്‍ക്ക് ന്യൂബറി പറഞ്ഞു. ഒരാള്‍ക്കെതിരെ കുറ്റം ചുമത്തിയെങ്കിലും തങ്ങള്‍ ഇപ്പോഴും അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും കേസ് അന്വേഷണത്തില്‍ തങ്ങളെ സഹായിക്കാന്‍ കഴുയുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
അപ്പര്‍ ലാന്‍സ്ഡൗണ്‍ മ്യൂസില് നിന്ന് ബെന്നറ്റ് സ്ട്രീറ്റിലേക്ക് ഒരു റക്സാക്കുമായി നടക്കുന്ന ഒരു വൃദ്ധന്റെയോ ബെന്നറ്റ് സ്ട്രീറ്റില്‍ സ്കാര്‍ഫോള്‍ഡിംഗ് കയറുന്ന ഒരാളുടെയോ ദൃശ്യങ്ങള്‍ കൈവശമുള്ളവര്‍ രംഗത്ത് വരണമെന്ന് അന്വേഷണ സംഘം അഭ്യര്‍ത്ഥിച്ചു.