ഇന്നലെ സോഷ്യല്‍ മീഡിയ നിറയെ ലാലേട്ടന് തരംഗമായിരുന്നു. ഷെഫ് പിള്ളയുടെ പുതിയ റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനാണ് ലാലേട്ടന് എത്തിയത്. ഉദ്ഘാടനത്തിന് എത്തിയ ലാലേട്ടന്റെ നടപ്പും ചിരിയും നോട്ടവും എല്ലാം ഓരോന്നെടുത്ത് വര്ണ്ണിച്ചാണ് ആരാധകര്‍ വീഡിയോയും ചിത്രങ്ങളും മത്സരിച്ച് പോസ്റ്റ് ചെയ്തത്. ഇപ്പോഴിതാ ലാലേട്ടന് ഷെഫ് പിള്ളയ്ക്കൊപ്പം പാചകം ചെയ്യുന്ന ചിത്രങ്ങളും വീഡിയോയുമാണ് പുറത്ത് വരുന്നത്.
ഒരു നടന് മാത്രമല്ല, യാത്രകള്‍ ആസ്വദിക്കുന്നയാള്‍, എഴുത്തുകാരന്, നര്ത്തകന്, ഗായകന് എന്നീ നിലികളിലും തന്റെ കഴിവ് പ്രകടിപ്പിച്ച ലാലേട്ടനെ കുറിച്ച് പലരും പറയുന്ന ഒന്നാണ് ലാലേട്ടന്റെ പാചകം. ഏട്ടന് ചെയ്യുന്ന പാചകത്തിന് കണക്കൊന്നും ഇല്ല. എന്ത് ഭക്ഷണം ഉണ്ടാക്കിയാലും അതിന് വളരെ നല്ല രുചിയായിരിക്കും എന്ന് ലാലേട്ടന്റെ ഭാര്യ പോലും പറഞ്ഞിട്ടുണ്ട്.
സ്വന്തമായി ഭക്ഷണം ഉണ്ടാക്കാന്‍ ഉള്ള ക്രേസ് പോലെ തന്നെയാണ് സഹപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം വെച്ചുവിളമ്പാന് ഉള്ള മനസ്സും അദ്ദേഹത്തിനുണ്ടെന്ന് മറ്റ് താരങ്ങളും സമ്മതിച്ചിട്ടുണ്ട്. ലാലേട്ടനോടൊപ്പം ഭക്ഷണം കഴിച്ച അനുഭവവും നമുക്ക് പോലും അറിയാത്ത വെറൈറ്റി ഭക്ഷണങ്ങളെ കുറിച്ചുള്ള ലാലേട്ടന്റെ അറിവിനെ കുറിച്ച് ഷെഫ് പിള്ളയും പറഞ്ഞിട്ടുണ്ട്. ചെയ്യുന്ന കാര്യത്തോട് അത്രയും ആത്മാര്‍ത്ഥത കാണിക്കുന്ന ഒരു മനുഷ്യന് വേറെ ഉണ്ടോ എന്ന് പോലും സംശയം ആണ്.
ഷെഫ് പിള്ളയുമായി വളരെ നല്ല സൗഹൃദം പുലര്‍ത്തുന്ന വ്യക്തിയാണ് മോഹന്‍ലാല്‍. ആ സ്നേഹം കൊണ്ട് തന്നെയാണ് ഷെഫ് പിള്ളയുടെ പുതിയ റെസ്റ്റോറന്റിലേക്ക് ലാലേട്ടന് ഇന്നലെ എത്തിയത്.
ഇപ്പോഴിതാ, ഷെഫ് പിള്ളയ്ക്കൊപ്പം പാചകം ചെയ്യുന്ന ലാലേട്ടന്റെ വീഡിയോ ആണ് വൈറലാകുന്നത്. ഷെഫ് പിള്ളയുടെ സഞ്ചാരി റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.