18
MAR 2021
THURSDAY
1 GBP =105.47 INR
1 USD =83.58 INR
1 EUR =89.27 INR
breaking news : കണ്ണുതുറക്കാതെ സർക്കാർ… ഇന്നുമുതൽ 5 ദിവസത്തേക്ക് എൻഎച്ച്എസിൽ ജൂനിയർ ഡോക്ടർമാരുടെ സമരം, ആശുപത്രി പ്രവർത്തനങ്ങൾ അവതാളത്തിലാകും; ജിപി, ഫാർമസി സേവനങ്ങളെ ബാധിക്കില്ല, എമർജൻസി കേസിനായി 999, 111 നമ്പറുകളിൽ വിളിക്കണമെന്നും എൻഎച്ച്എസ് >>> ആള്‍ഡര്‍ഷോട് സെയിന്റ് മേരീസ് ദേവാലയത്തില്‍ ഒരുമിച്ച് വിശ്വാസികള്‍ കന്യകാമറിയത്തിന്റെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി, വിശുദ്ധ കുര്‍ബാനയെ ഭക്തിസാന്ദ്രമാക്കി ജിയോ ആന്റണിയുടെ നേതൃത്വത്തിലുള്ള ക്വയറിന്റെ ഗാനാലാപനം >>> 'എനിക്ക് മാത്രമല്ല അവിടെ പലര്‍ക്കും കത്ത് വരാറുണ്ട്, എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് അതൊക്കെ ഗോസിപ്പ് ആക്കി മാറ്റിയത്' ഒടുവില്‍ മനസ്സ് തുറന്ന് ബിഗ്‌ബോസ് താരം ജാസ്മിന്‍ >>> 'അവസാനം അത് ഔദ്യോഗികമാകുന്നു', ഗോപിക അനിലിനും സജിനും ഒപ്പം ക്ലാപ് ബോര്‍ഡ് പിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവച്ച് അച്ചു സുഗന്ദ് >>> പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ പണി കിട്ടാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക!!! >>>
Home >> EDITOR'S CHOICE
സ്‌പൈഡര്‍മാനായിട്ട് എന്താ കാര്യം, ഭക്ഷണം ഉണ്ടാക്കണമെങ്കില്‍ സ്വന്തമായി തന്നെ ചെയ്യണം, വീടിന് മുകളില്‍ ടെറസ്സിലിരുന്ന് ചപ്പാത്തി ചുടുന്ന സ്പൈഡല്‍മാന്‍

സ്വന്തം ലേഖകൻ

Story Dated: 2024-06-21

ആപത്തില്‍ പെടുന്ന വ്യക്തികളെ ഓടിവന്ന് രക്ഷിക്കുന്നവരായാണ് സ്‌പൈഡര്‍മാനെ എല്ലാവരും കാണുന്നത്. എന്നാല്‍ സ്‌പൈഡര്‍മാന് എന്തെങ്കിലും ആവശ്യം വന്നാല്‍ എന്ത് ചെയ്യും? ഇതാ അത്തരത്തില്‍ ഒരു സംഭവത്തിന്റെ വീഡിയോ ആണ് എല്ലാവരെയും ചിരിപ്പിക്കുന്നത്.

സ്‌പൈഡര്‍മാന് വിശപ്പ് വന്നാല്‍ എന്ത് ചെയ്യും എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതാ ഇതുപോലെ സ്വന്തമായി ഭക്ഷണം പാകം ചെയ്യുമെന്നാണ് വീഡിയോയില്‍ പറയുന്നത്. 

കട്ട വെയിലത്ത് വീടിന് മുകളിലെ ടെറസ്സിലിരുന്ന് സ്പൈഡല്‍മാന്‍ ചപ്പാത്തി ചുടുന്ന കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ ചിരി നിറയ്ക്കുന്നത്. ഗ്രീന്‍ ഗോബ്ലിന്‍, ഡോ. ഓക്ടോപസ്, അലീല്‍ വെനം തുടങ്ങി വമ്പന്‍ വില്ലന്മാരെ കീഴ്പ്പെടുത്തിയ സ്പൈഡര്‍മാനാണോ ഈ ഇരുന്ന് ചപ്പാത്തി ഉണ്ടാക്കുന്നതെന്നായിരുന്നു സോഷ്യല്‍മീഡിയയുടെ സംശയം. എക്സിലൂടെ പങ്കുവെച്ച വിഡിയോ ചുരുക്കിയ സമയം കൊണ്ട് സോഷ്യല്‍മീഡിയയെ വലയിലാക്കി. ഡ്രോണ്‍ ഉപയോഗിച്ചെടുത്ത ദൃശ്യങ്ങളില്‍ സ്പൈഡര്‍മാന്റെ വസ്ത്രം ധരിച്ച് വീടിന്റെ ടെറസ്സിലിരുന്ന് ഒരാള്‍ ചപ്പാത്തി പരത്തുന്നതും ചുടുന്നതും കാണാം. കനത്ത വെയിലില്‍ നിന്നും രക്ഷപെടാന്‍ ധരിച്ചതാകാം ഈ കുപ്പായമെന്നും ചിലര്‍ കമന്റില്‍ അഭിപ്രായപ്പെട്ടു.

വിഡിയോ ജയ്പൂരില്‍ നിന്നാണെന്നാണ് കമന്റില്‍ പലരും അവകാശപ്പെടുന്നത്. എന്നാല്‍ വിഡിയോയെ കുറിച്ച് മറ്റ് വിവരങ്ങള്‍ ലഭ്യമല്ല. 'ലോകത്തെ രക്ഷിക്കുന്നത് കൊണ്ട് വയറു നിറയ്ക്കാനാകില്ലെന്ന ക്യാപ്ഷനോടെയാണ് രസകരമായ ഈ വിഡിയോ എക്സില്‍ പങ്കുവെച്ചിരിക്കുന്നത്.

 

More Latest News

ആള്‍ഡര്‍ഷോട് സെയിന്റ് മേരീസ് ദേവാലയത്തില്‍ ഒരുമിച്ച് വിശ്വാസികള്‍ കന്യകാമറിയത്തിന്റെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി, വിശുദ്ധ കുര്‍ബാനയെ ഭക്തിസാന്ദ്രമാക്കി ജിയോ ആന്റണിയുടെ നേതൃത്വത്തിലുള്ള ക്വയറിന്റെ ഗാനാലാപനം

ആള്‍ഡര്‍ഷോട് സെയിന്റ് മേരീസ് ദേവാലയത്തില്‍, സിറോ മലബാര്‍ സഭ വിശ്വാസികളുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. ജൂണ്‍ 23 ഞായറാഴ്ച വൈകിട്ട് നാലിന് ആരംഭിച്ച് തിരുന്നാള്‍ ആഘോഷങ്ങള്‍ രാത്രി ഒന്‍പതു മണിയോടെ സമാപിച്ചു. സെയിന്റ് മേരീസ് ദേവാലയത്തില്‍ നടന്ന ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാനയ്ക്ക്, റോമിലെ പോണ്ടിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയിലെ ഫാ. മാത്യു ജോസഫ് മടിക്കാങ്കല്‍, ഇടവക വികാരി ഫാ. എബിന്‍ കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫാ. മാത്യു ജോസഫ് മടിക്കാങ്കല്‍ വചന സന്ദേശം നല്‍കി. ജിയോ ആന്റണിയുടെ നേതൃത്വത്തിലുള്ള ക്വയറിന്റെ ഗാനാലാപനം വിശുദ്ധ കുര്‍ബാനയെ ഭക്തിസാന്ദ്രമാക്കി. തുടര്‍ന്ന് നടന്ന ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണത്തില്‍, തിരുസ്വരൂപങ്ങളും മുത്തുക്കുടകളും ദീപക്കാഴ്ചകളുമായി നൂറുകണക്കിന് വിശ്വാസികള്‍ അണിനിരന്നു. ഇവരോടൊപ്പം അന്യമത വിശ്വാസികളും, തദ്ദേശീയരും എല്ലാം ഒത്തു ചേര്‍ന്നപ്പോള്‍ ഈ തിരുന്നാള്‍ ആള്‍ഡര്‍ഷോട്ടിന്റെ ഉത്സവം ആയി മാറി. തിരുന്നാളിന് നേര്‍ച്ചകാഴ്ചയായി ലഭിച്ച വസ്തുക്കള്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും ഫുഡ് ബാങ്കിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെച്ചു. ആള്‍ഡര്‍ഷോട് സെയിന്റ് ജോസഫ്, സെയിന്റ് മേരീസ് പള്ളികളുടെ വികാരിയായ ഫാ. റോബര്‍ട്ട് സ്റ്റ്യൂവര്‍ടിന്റെ സഹായവും സഹകരണവും, തിരുന്നാള്‍ കമ്മിറ്റി, പ്രസുദേന്തിമാര്‍, വിശ്വാസികള്‍ എന്നിവരുടെയും ദിവസങ്ങളായുള്ള കഠിന പ്രയത്നങ്ങളും, നിസ്തുലമായ സേവനവും തിരുന്നാള്‍ ഏറ്റവും മനോഹരമാക്കാന്‍ സഹായിച്ചു. തിരുന്നാളിന്റെ ഭാഗമായി  സെയിന്റ് ജോര്‍ജ് പാരീഷ് ഹാളില്‍ വച്ച് സ്നേഹവിരുന്നും നടന്നു. തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വികാരി ഫാ. എബിന്‍, ട്രസ്റ്റിമാരായ ജിയോ, മഞ്ജു, തിരുന്നാള്‍ കമ്മിറ്റി കണ്‍വീനര്‍ ടോമി, ജോയിന്റ് കണ്‍വീനര്‍ ജെയ്സണ്‍,  അംഗങ്ങളായ അജി, ബിജു, മനു, വിമന്‍സ് ഫോറം അംഗങ്ങള്‍, പ്രസുദേന്തിമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.  

'എനിക്ക് മാത്രമല്ല അവിടെ പലര്‍ക്കും കത്ത് വരാറുണ്ട്, എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് അതൊക്കെ ഗോസിപ്പ് ആക്കി മാറ്റിയത്' ഒടുവില്‍ മനസ്സ് തുറന്ന് ബിഗ്‌ബോസ് താരം ജാസ്മിന്‍

ബിഗ്‌ബോസ് ഷോ അവസാനിച്ചപ്പോള്‍ എല്ലാവരും കാത്തിരുന്ന ഒരു കാര്യം നിരവധി വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങിയ ജാസ്മിന്‍ ഷോയെ കുറിച്ചും തന്റെ അനുഭവങ്ങളെ കുറിച്ചും പറയുന്നതായിരുന്നു. എന്നാല്‍ ഷോ കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ ഒടുവിലിതാ ജാസ്മിന്‍ എല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ്. ബിഗ് ബോസ് ഒരു വലിയ ലോകമാണ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങള്‍ ആയിരുന്നു അവിടെ നടന്നത് എന്ന് ജാസ്മിന്‍ ജാഫര്‍. അതൊരു ഗെയിം ഷോ ആണ് അതാണ് പലരും മനസിലാക്കേണ്ടത്. എനിക്ക് കത്ത് വന്നതിനെ കുറിച് പലരും ചോദിച്ചിരുന്നു. എനിക്ക് മാത്രമല്ല അവിടെ പലര്‍ക്കും വരാറുണ്ട്. എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് അതൊക്കെ ഗോസിപ്പ് ആക്കി മാറ്റിയത് എന്ന് മാത്രം മനസിലായില്ല പക്ഷെ ഞാന്‍ അതിനോട് ഒന്നും പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ല- പുത്തന്‍ വീഡിയോയിലൂടെ താരം പറഞ്ഞു. കൂടുതല്‍ ആളുകള്‍ക്ക് അറിയേണ്ട മറ്റൊരു കാര്യം എനിക്ക് പി ആര്‍ വര്‍ക്ക് ഉണ്ടായിരുന്നോ എന്നാണ് എന്നാല്‍ ഞാന്‍ അത് ചെയ്തിട്ടില്ല. ഞാന്‍ ചിന്തിക്കാത്ത ആളുകള്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷം ജാസ്മിന്‍ പറയുന്നു. എന്നെ കുറിച്ച് പലരും പലതും പറഞ്ഞു പരത്തിയിട്ടുണ്ട്. അതിനെക്കുറിച്ചൊന്നും ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. ദൈവം കാണുന്നുണ്ടല്ലോ എന്ന ഒറ്റ വിശ്വാസം മാത്രമേ എനിക്ക് പറയാന്‍ ഉള്ളൂ. ഇതൊക്കെ എന്നെ പറഞ്ഞപ്പോള്‍ ഞാന്‍ അതിന്റെ ഉള്ളില്‍ ആയിരുന്നു എന്ന് ഓര്‍ക്കണം. ഇപ്പോള്‍ ഞാന്‍ ജീവനോടെ പുറത്തുതന്നെ ഉണ്ട്. അപ്പോള്‍ പ്രതികരണം നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനും അപ്പുറം ആകും. അത് മറക്കരുത്.

'അവസാനം അത് ഔദ്യോഗികമാകുന്നു', ഗോപിക അനിലിനും സജിനും ഒപ്പം ക്ലാപ് ബോര്‍ഡ് പിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവച്ച് അച്ചു സുഗന്ദ്

സാന്ത്വനം പരമ്പരയിലെ കണ്ണനായി എത്തിയ അച്ചുവിനെ ആരും മറന്ന് കാണില്ല. പരമ്പര കഴിഞ്ഞ് മാസങ്ങളായെങ്കിലും ഇന്നും പ്രേക്ഷക മനസ്സില്‍ ആ പരമ്പരയും കഥാപാത്രങ്ങളും ഉണ്ട്. ഇപ്പോഴിതാ പരമ്പരയില്‍ അഭിനയിച്ചുകൊണ്ടിരുന്ന സമയത്തും മനസ്സിലുണ്ടായിരുന്ന ആ ആഗ്രഹം സഫലീകരിക്കാന്‍ പോകുന്ന സന്തോഷത്തിലാണ് അച്ചു. അച്ചു ഇനി നടനല്ല, സംവിധായകനാവുകയാണ്. സിനിമ സംവിധാനം തന്നെയാണ് തന്റെ ലക്ഷ്യം എന്ന് സീരിയല്‍ അവസാനിക്കുന്ന സമയത്തും അച്ചു പറഞ്ഞിട്ടുണ്ട്. സഹതാരങ്ങളും അതിന് അതിന് ആശംസകള്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ ആ ആഗ്രഹത്തിലേക്ക് കടന്ന സന്തോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. തന്റെ സംവിധാനത്തില്‍ ഇറങ്ങുന്ന പുതിയ പ്രൊജക്ടിന്റെ ഔദ്യോഗിക പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ നടനായിരുന്ന സംവിധായകന്‍. 'അവസാനം അത് ഔദ്യോഗികമാകുന്നു' എന്ന് പറഞ്ഞ് ഗോപിക അനിലിനും സജിനും ഒപ്പം ക്ലാപ് ബോര്‍ഡ് പിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് അച്ചു ആ സന്തോഷ വാര്‍ത്ത അറിയിച്ചത്. കഥയിലെ നായികയും നായകനും സാന്ത്വനത്തിലെ ശിവാഞ്ജലിമാര്‍ തന്നെ. പക്ഷെ ഒറുക്കുന്നത് ആല്‍ബമാണോ ഹ്രസ്വ ചിത്രമാണോ, അതോ ഒരു ഫീച്ചര്‍ ഫിലിം തന്നെയാണോ എന്നതൊന്നും അച്ചു വ്യക്തമാക്കിയിട്ടില്ല. ഗോവിന്ദ് പദ്മസൂര്യയെയും ഷഫ്ന നിസാമിനെയും അടക്കം ഒരുകൂട്ടം ആളുകളെ പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. 'ആശംസകള്‍ അനിയാ, അക്ഷമയോടെ കാത്തിരിക്കുന്നു' എന്നാണ് ഗോവിന്ദ് പദ്മസൂര്യയുടെ കമന്റ്. ഷഫ്നയും സജിനും ബിജു ധ്വനിതരംഗവും ഉള്‍പ്പടെ നിരവധി പേരാണ് അച്ചുവിന് ആശംസകളുമായി കമന്റ് ബോക്സില്‍ എത്തിയിരിക്കുന്നത്. കൂടുതല്‍ അപ്ഡേറ്റിനായി കാത്തിരിക്കുന്നവരും ഉണ്ട്.  

പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ പണി കിട്ടാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക!!!

ഹോട്ടല്‍ ഭക്ഷണം കഴിച്ച ശേഷം പലതരത്തില്‍ ശാരീരിക അസ്വസ്തതകളോ അല്ലെങ്കില്‍ ഫുഡ് പോയിസണോ എല്ലാം സംഭവിക്കുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ ഒരുപാട് വരുന്നുണ്ട്. എന്നാല്‍ ഇതുപോലെ പുറത്തെ ഭക്ഷണത്തില്‍ നിന്ന് അപകടങഅങള്‍ സംഭവിക്കാതിരിക്കാന്‍ എന്ത് ചെയ്യണമെന്ന് അറിയേണ്ടതുണ്ട്.  ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാണ്:- ഭക്ഷണത്തിനു രുചി, മണം, നിറം എന്നിവയില്‍ വ്യത്യാസം അനുഭവപ്പെട്ടാലോ പഴകിയതാണെന്നു തോന്നിയാലോ കഴിക്കരുത്.-പാഴ്സല്‍ വാങ്ങുമ്പോള്‍ ഭക്ഷണം ഒരു മണിക്കൂറില്‍ അധികം കവറില്‍ സൂക്ഷിച്ചുവയ്ക്കരുത്.-പാഴ്സല്‍ വാങ്ങുമ്പോള്‍ ഭക്ഷണം ഒരു മണിക്കൂറില്‍ അധികം കവറില്‍ സൂക്ഷിച്ചുവയ്ക്കരുത്.-തുറന്നുവച്ച ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കുക.-മയോണൈസ്, കെച്ചപ്പ് (സോസ്) എന്നിവ ഫ്രിജില്‍ വച്ച് വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് ഒഴിവാക്കുക. മയോണൈസ് പോലുള്ളവയില്‍ പെട്ടെന്ന് അണുബാധ ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ വാങ്ങി ഒരു മണിക്കൂറിനകം ഉപയോഗിക്കണം.-കുഴിമന്തി, അല്‍ഫാം, ഷവര്‍മ, ഷവായ് എന്നിവയുടെ കൂടെ നല്‍കുന്ന തണുപ്പുള്ള സാധനങ്ങള്‍ (മയോണൈസ്, കെച്ചപ്പ്, ചട്ണി മുതലായവ) പാഴ്സല്‍ കിട്ടിയാലുടന്‍ ചൂടുള്ള ഭക്ഷണത്തില്‍ നിന്നു മാറ്റിവയ്ക്കുക.-ഭക്ഷണം ഒന്നില്‍ കൂടുതല്‍ തവണ ചൂടാക്കിയും തണുപ്പിച്ചും കഴിക്കുന്നത് ഒഴിവാക്കുക.-ഭക്ഷണം സംബന്ധിച്ച പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കാം.

ട്രാഫിക്ക് ബ്ലോക്ക് കാരണം സമയത്തിന് ഊബര്‍ കിട്ടിയിട്ടില്ല, ഹെലിക്കേപ്റ്റര്‍ മാര്‍ഗ്ഗം തിരഞ്ഞെടുത്ത് യുവതി, അഞ്ച് മിനുറ്റില്‍ എത്തേണ്ട സ്ഥലത്തെത്തി യുവതി

സമയത്ത് എത്തേണ്ടിടത്ത് എത്താന്‍ സാധിച്ചില്ലെങ്കില്‍ അതിന് വേറെ മാര്‍ഗ്ഗം നോക്കേണ്ടതുണ്ട്. അത്തരത്തില്‍ ഇവിടെ ഒരു യുവതി എടുത്ത വേറെയൊരു മാര്‍ഗ്ഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ട്രാഫിക് ബ്ലോക്ക് കാരണം ഊബര്‍ വിളിക്കാന്‍ സാധിക്കാത്തത് കാരണം യുതി ഹെലിക്കോപ്റ്റര്‍ വിളിച്ചതാണ് സംഭവം. ഇന്തോ-അമേരിക്കന്‍ വംശജയായ ഖുശി ശ്രുതിയുടെ യാത്രയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വഴിയിലെ കനത്ത ട്രാഫിക്ക് കാരണം ഊബര്‍ വിളിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ആണ് യുവതി ഇത്തരം ഒരു കാര്യത്തിന് മുതിര്‍ന്നത്. ഊബറും ഫ്ലൈ ബ്ലേയ്ഡ് ഹെലികോപ്റ്ററിന്റെ നിരക്കും തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുള്ളതെന്ന് ചൂണ്ടിക്കാട്ടി ശ്രുതി തന്റെ അക്കൗണ്ടില്‍ ഒരു പോസ്റ്റ് പങ്ക് വെച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ലൈ ബ്ലെയ്ഡ് ഊബറിന് സമാനമായി പ്രവര്‍ത്തിക്കുന്ന യാത്രാ ഹെലികോപ്റ്ററുകളാണ്. ഫ്ലൈ ബ്ലെയ്ഡിന്റെ ഔദ്യോഗിക ആപ്പ് വഴി യാത്രയ്ക്കായി ബുക്ക് ചെയ്യാം. കൂടാതെ യാത്രക്കാര്‍ക്കായി വിവിധ ഓഫറുകളും കമ്പനി നല്‍കുന്നുണ്ട്. മാന്‍ഹട്ടനില്‍ നിന്നും ക്വീന്‍സിലേക്കായിരുന്നു ശ്രുതിയ്ക്ക് പോകേണ്ടിയിരുന്നത്. ആ സമയം റോഡില്‍ വലിയ തിരക്കായിരിക്കുമെന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്ന് യാത്രാ ഹെലികോപ്റ്ററായ ബ്ലെയ്ഡ് തിരഞ്ഞെടുക്കാന്‍ ശ്രുതി തീരുമാനിക്കുകയായിരുന്നു. മാന്‍ഹട്ടനില്‍ നിന്നും ക്വീന്‍സിലെ ജോണ്‍ എഫ് കെന്നഡി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വരെയുള്ള ഊബര്‍ നിരക്ക് 11,000 രൂപയാണ്. ഹെലികോപ്റ്ററില്‍ 13,765 രൂപയാണെന്നും കൂടാതെ ഊബറില്‍ സഞ്ചരിക്കാന്‍ ഒരു മണിക്കൂര്‍ സമയം വേണ്ടി വരുമ്പോള്‍ ഹെലികോപ്റ്റര്‍ അഞ്ച് മിനുട്ട് കൊണ്ട് തന്നെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചതായും ശ്രുതി പറയുന്നു. ആദ്യമായി ഫ്ലൈ ബ്ലേയ്ഡില്‍ യാത്ര ചെയ്യുന്നവര്‍ക്ക് യാത്രാനിരക്കില്‍ 50 ശതമാനം ഓഫര്‍ നേടാന്‍ കഴിയുന്ന കോഡ് ശ്രുതി തന്നെ അക്കൗണ്ടില്‍ പങ്ക് വച്ചിട്ടുണ്ട്.  

Other News in this category

  • ട്രാഫിക്ക് ബ്ലോക്ക് കാരണം സമയത്തിന് ഊബര്‍ കിട്ടിയിട്ടില്ല, ഹെലിക്കേപ്റ്റര്‍ മാര്‍ഗ്ഗം തിരഞ്ഞെടുത്ത് യുവതി, അഞ്ച് മിനുറ്റില്‍ എത്തേണ്ട സ്ഥലത്തെത്തി യുവതി
  • മൂന്ന് മണിക്കൂര്‍ കൊണ്ട് തിരിച്ചെത്താമെന്ന് കരുതിയ നടപ്പ്, പക്ഷെ പര്‍വ്വതത്തില്‍ കുടുങ്ങിയത് പത്ത് ദിവസം, ബൂട്ടില്‍ ശേഖരിച്ച കാട്ടുപഴങ്ങളും വെള്ളവും കഴിച്ച് യുവാവിന്റെ അതിജീവനം
  • മൂന്ന് ഭാഷകളിലായി 27 കവിതകളെഴുതി ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി നാലാംക്ലാസുകാരി!!! 
  • രണ്ടാം ലോകമഹായുദ്ധം തടസ്സമായി മാറിയ മാസ്റ്റേഴ്‌സ് പഠനം ഒടുവില്‍ 105ാം വയസില്‍ പൂര്‍ത്തിയാക്കി, വര്‍ജീനിയ ഹിസ്ലോപ്പിന് ഇത് പ്രായം വെറും നമ്പറല്ലെന്ന് തെളിയിച്ച നിമിഷം
  • 'കിടക്കാന്‍ കിടപ്പുമുറി ഇല്ലാത്ത വളരെ ആകര്‍ഷണീയമായ വീട്' വില വെറും 4 ലക്ഷം രൂപ, വീടിന്റെ സവിശേഷതകള്‍ കേട്ടാല്‍ തീര്‍ച്ചയായും കൗതുകം തോന്നും
  • മരിച്ചെന്ന് കരുതി മരണാന്തര ചടങ്ങുകള്‍ക്ക് ശേഷം ശവസംസ്‌ക്കാരത്തിനായി സെമിത്തേരിയിലേക്ക് പോകവെ ശവപ്പെടയില്‍ നിന്നും അസാധാരണമായ ശബ്ദം, ശവപ്പെട്ടി തുറന്ന് നോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
  • ലക്ഷങ്ങള്‍ വിലവരുന്ന റോളക്‌സ് വാച്ച് പശു തിന്നു, ഉടമയ്ക്ക് വാച്ച് തിരികെ ലഭിച്ചത് 50 വര്‍ഷങ്ങള്‍ക്ക് ശേഷം, വാച്ചിന്റെ പ്രവര്‍ത്തനം നിലച്ചെങ്കിലും വാച്ചില്‍ തുരുമ്പ് പറ്റിയിട്ടില്ല, സംഭവം ലണ്ടനില്‍
  • ജോലി ഒന്നും ചെയ്യിക്കാതെ തുടര്‍ച്ചയായ ഇരുപത് വര്‍ഷമായി കമ്പനി തനിക്ക് ശമ്പളം നല്‍കുന്നു, പരാതിയുമായി യുവതി കോടതിയില്‍ 
  • പ്രസവാനന്തരം സ്ത്രീകള്‍ക്ക് വിശ്രമം പോലെ പുരുഷന്മാര്‍ക്കും ഒരു മാസം നിര്‍ബന്ധിത വിശ്രമം, താമസിക്കുന്ന മുറിവിട്ട് പുരുഷന്മാര്‍ക്ക് പുറത്ത് പോകാന്‍ പോലും പാടില്ല  
  • വൃദ്ധസദനത്തിലെ ജീവനക്കാരിയായി എത്തി, ഒടുവില്‍ വൃദ്ധസദനത്തില്‍ വെച്ച് പരിചയപ്പെട്ട എണ്‍പതുകാരനെ വിവാഹം കഴിച്ച് 23കാരി
  • Most Read

    British Pathram Recommends