ഒരു മികച്ച നടിയാണെങ്കിലും മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയ താരമാണ് ബിഗ്ബോസ് താരം ധന്യ മേരി വര്‍ഗ്ഗീസ്. 2006ല്‍ പുറത്തിറങ്ങിയ തിരുടി എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് പല ചിത്രങ്ങളിലും താരം തന്റെ അഭിനയം കാഴ്ചവെച്ചു. പക്ഷെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് താരം പ്രിയങ്കരി ആകുന്നത് ബിഗ്ബോസിലൂടെയാണ്.
തലപ്പാവ് എന്ന മലയാള ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. റെഡ് ചില്ലീസ്, ദ്രോണ 2010, നായകന്, ഓര്‍മ്മ മാത്രം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ധന്യ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. സിനിമാ-സീരിയല്‍ രംഗത്ത് നിന്നും ബിഗ് ബോസ് മലയാളം സീസണ് 4ലേക്ക് എത്തിയ ധന്യ മേരി വര്‍ഗീസ് ഇപ്പോഴും പ്രേക്ഷകര്‍ക്ക് പ്രിയതാരമാണ്. അന്ന് അഞ്ചാം സ്ഥാനം ധന്യ മേരി വര്‍ഗീസിനായിരുന്നു.
ഇപ്പോഴിതാ ഒരിക്കല്‍ക്കൂടി നടന് മോഹന്‍ലാലിനെ കണ്ടുമുട്ടിയതിന്റെ ചിത്രം പങ്കുവെക്കുകയാണ് താരം. ലാലേട്ടനെ കണ്ടതോടെ സീസണ് 4ലെ ദിവസങ്ങള്‍ ഓര്മ വന്നുവെന്ന് പറയുകയാണ് ധന്യ. 'വീണ്ടും ബിഗ്ബോസ് സെറ്റില്‍ വെച്ച് ലാലേട്ടനെ കണ്ടതോടെ സീസണ് 4ലെ എന്റെ 100 ദിവസത്തെ യാത്രയും, ബുദ്ധിമുട്ടുകളും, അവസാന ദിവസവുമാണ് ഓര്‍മയില്‍ വന്നത്', എന്നായിരുന്നു ധന്യയുടെ വാക്കുകള്‍. പിന്നാലെ സൂരജ് തേലക്കാട്ട്, റനീഷ റഹിമന്‍, ജിത്തു വേണുഗോപാല്‍, നാദിറ തുടങ്ങി നിരവധിപ്പേരാണ് കമന്റുകളുമായെത്തിയത്.