![](https://britishpathram.com/malayalamNews/97216-uni.jpg)
പുനെ : ബഹുനില കെട്ടിടത്തിനു മുകളില്‍ അപകടകരമായി തൂങ്ങിക്കിടന്ന് റീല്‍സെടുത്ത യുവതിയെയും സുഹൃത്തിനും പൊലീസ് അറസ്റ്റ് ചെയ്തു. പുണെ സ്വദേശികളായ മിഹിര്‍ ഗാന്ധി (27), മിനാക്ഷി സലുന്‍ഖെ (23) എന്നിവരെയാണ് ഭാരതി വിദ്യാപീഠ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വിഡിയോ ഫോണില്‍ പകര്‍ത്തിയ മൂന്നാമന് ഒളിവിലാണ്.
പൊട്ടിപ്പൊളിഞ്ഞ ക്ഷേത്രക്കെട്ടിടത്തിനു മുകളില്‍ വച്ചായിരുന്നു ഇവര്‍ റീല്‍സെടുത്തത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ബഹുനിലക്കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍ കയറി അപകടകരമായി തൂങ്ങിക്കിടന്നാണ് ഇവര്‍ റീല്‍സെടുത്തത്.
മനുഷ്യജീവന് അപകടമുണ്ടാക്കുന്ന തരത്തില്‍ അലക്ഷ്യമായി പെരുമാറിയതിന് ഐപിസി 336 പ്രകാരം ഇവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തതായി ഭാരതി വിദ്യാപീഠ് സീനിയര്‍ ഇന്‍സ്പെക്ടര്‍ ദശരഥ് പാട്ടീല്‍ പറഞ്ഞു. ആറുമാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
More Latest News
മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം: ജോലിയില്‍ തിരിച്ചെടുക്കണം അല്ലെങ്കില്‍ പറഞ്ഞ് വിടണമെന്ന് യദു, ഗതാഗത മന്ത്രിക്ക് പരാതി നല്കി, താന്‍ നല്കിയ കേസില്‍ മെല്ലപ്പോക്കാണെന്നും യദു
![](https://britishpathram.com/malayalamNews/thumb/97362-uni.jpg)
കളള് കുടിച്ചോയെന്ന് നോക്കുന്നവര്‍ കഞ്ഞി കുടിച്ചോയെന്ന് നോക്കണമെന്ന് എംഎല്‍എ, ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്പളം നല്കാന് സംവിധാനം ഉണ്ടാക്കുമെന്ന് മന്ത്രി ഗണേഷിന്റെ മറുപടി
![](https://britishpathram.com/malayalamNews/thumb/97361-uni.jpg)
ചില്ലറ നല്കാന് ആവശ്യപ്പെട്ട കെഎസ്ആര്‍ടിസി കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച് യാത്രക്കാരന്; പ്രതി പൊലീസ് കസ്റ്റഡിയില്‍, ആക്രമണത്തില്‍ കണ്ടക്ടര്‍ക്ക് തലയ്ക്കും പരിക്ക്
![](https://britishpathram.com/malayalamNews/thumb/97360-uni.jpg)
ആള്‍ഡര്‍ഷോട് സെയിന്റ് മേരീസ് ദേവാലയത്തില്‍ ഒരുമിച്ച് വിശ്വാസികള്‍ കന്യകാമറിയത്തിന്റെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി, വിശുദ്ധ കുര്‍ബാനയെ ഭക്തിസാന്ദ്രമാക്കി ജിയോ ആന്റണിയുടെ നേതൃത്വത്തിലുള്ള ക്വയറിന്റെ ഗാനാലാപനം
![](https://britishpathram.com/malayalamNews/thumb/97355-uni.jpg)
'എനിക്ക് മാത്രമല്ല അവിടെ പലര്‍ക്കും കത്ത് വരാറുണ്ട്, എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് അതൊക്കെ ഗോസിപ്പ് ആക്കി മാറ്റിയത്' ഒടുവില്‍ മനസ്സ് തുറന്ന് ബിഗ്ബോസ് താരം ജാസ്മിന്
![](https://britishpathram.com/malayalamNews/thumb/97354-uni.jpg)