![](https://britishpathram.com/malayalamNews/97218-uni.jpg)
ലൈംഗിക പീഡനക്കേസില്‍ സംവിധായകന് ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ നടി കേസില്‍ കക്ഷി ചേര്‍ന്നു. ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമര്‍ ലുലുവിന്റെ വാദങ്ങള്‍ തെറ്റാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ജസ്റ്റിസ് സിഎസ് ഡയസ് ജൂലൈ ഒന്നിന് പരിഗണിക്കും.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പലതവണ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. എന്നാല്‍ സിനിമയില്‍ അവസരം നല്കാത്തതിനാല് തനിക്കെതിരെ കെട്ടിച്ചമച്ചതാണ് പരാതി എന്നായിരുന്നു കോടതിയില്‍ ഒമറിന്റെ വാദം. നടിയുമായി ഉണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം മാത്രമാണെന്നും ഒമര്‍ കോടതിയെ ധരിപ്പിച്ചിരുന്നു.
ഒമര്‍ ലുലുവിന് നേരത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന പേരില്‍ ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതി. ഈ പരാതിയില്‍ ഒമര്‍ ലുലുവിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തിരുന്നു. കൊച്ചിയില്‍ സ്ഥിര താമസമാക്കിയ യുവനടിയാണ് ഒമര്‍ ലുലുവിനെതിരെ പരാതി നല്‍കിയത്. കൊച്ചി സിറ്റി പൊലീസിന് നല്കിയ പരാതി, കുറ്റകൃത്യം നടന്ന സ്റ്റേഷന് പരിധി നെടുമ്പാശേരി ആയതിനാല്‍ ഇവിടേക്ക് കൈമാറുകയായിരുന്നു.
പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് ഒമര്‍ ലുലുവിന്റെ വാദം. 2022 മുതല്‍ പരാതിക്കാരിയുമായി അടുപ്പമുണ്ടെന്ന് ഒമര്‍ ലുലു ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
More Latest News
മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം: ജോലിയില്‍ തിരിച്ചെടുക്കണം അല്ലെങ്കില്‍ പറഞ്ഞ് വിടണമെന്ന് യദു, ഗതാഗത മന്ത്രിക്ക് പരാതി നല്കി, താന്‍ നല്കിയ കേസില്‍ മെല്ലപ്പോക്കാണെന്നും യദു
![](https://britishpathram.com/malayalamNews/thumb/97362-uni.jpg)
കളള് കുടിച്ചോയെന്ന് നോക്കുന്നവര്‍ കഞ്ഞി കുടിച്ചോയെന്ന് നോക്കണമെന്ന് എംഎല്‍എ, ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്പളം നല്കാന് സംവിധാനം ഉണ്ടാക്കുമെന്ന് മന്ത്രി ഗണേഷിന്റെ മറുപടി
![](https://britishpathram.com/malayalamNews/thumb/97361-uni.jpg)
ചില്ലറ നല്കാന് ആവശ്യപ്പെട്ട കെഎസ്ആര്‍ടിസി കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച് യാത്രക്കാരന്; പ്രതി പൊലീസ് കസ്റ്റഡിയില്‍, ആക്രമണത്തില്‍ കണ്ടക്ടര്‍ക്ക് തലയ്ക്കും പരിക്ക്
![](https://britishpathram.com/malayalamNews/thumb/97360-uni.jpg)
ആള്‍ഡര്‍ഷോട് സെയിന്റ് മേരീസ് ദേവാലയത്തില്‍ ഒരുമിച്ച് വിശ്വാസികള്‍ കന്യകാമറിയത്തിന്റെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി, വിശുദ്ധ കുര്‍ബാനയെ ഭക്തിസാന്ദ്രമാക്കി ജിയോ ആന്റണിയുടെ നേതൃത്വത്തിലുള്ള ക്വയറിന്റെ ഗാനാലാപനം
![](https://britishpathram.com/malayalamNews/thumb/97355-uni.jpg)
'എനിക്ക് മാത്രമല്ല അവിടെ പലര്‍ക്കും കത്ത് വരാറുണ്ട്, എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് അതൊക്കെ ഗോസിപ്പ് ആക്കി മാറ്റിയത്' ഒടുവില്‍ മനസ്സ് തുറന്ന് ബിഗ്ബോസ് താരം ജാസ്മിന്
![](https://britishpathram.com/malayalamNews/thumb/97354-uni.jpg)