തമിഴകത്തെ പ്രിയതാരം ഇളയ ദളപതി വിജയ്ക്ക് ഇന്ന് പിറന്നാളാണ്. എന്നാല്‍ താരം ഇന്നത്തെ പിറന്നാളാഘോമെല്ലാം താരം റദ്ദാക്കിയിരിക്കുകയാണ്. തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തെ തുര്‍ന്നാണ് പരിപാടികള്‍ മാറ്റിവച്ചിരിക്കുന്നത്.
വിഷമദ്യ ദുരന്തത്തില്‍പെട്ടവരെ സഹായിക്കണെമന്ന് വിജയ് അഭ്യര്‍ത്ഥിച്ചു. നിരവധി പേരാണ് ഇതുവരെ വിഷമദ്യ ദുരന്തത്തില്‍ മരിച്ചത്. വിഷമദ്യ ദുരന്തത്തില്‍പെട്ട് ചികിത്സയില്‍ കഴിയുന്നവരെ കഴിഞ്ഞ ദിവസം താരം ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. വിവിധ ആശുപത്രികളില്‍ കഴിയുന്ന ആളുകള്‍ക്കാണ് ആശ്വാസവുമായി വിജയ് വന്നത്. ചികിത്സയിലുള്ള ഓരോരുത്തരുടെയും അടുത്തെത്തി വിജയ് ആരോഗ്യത്തെ കുറിച്ച് അന്വേഷിച്ചിരുന്നു.
സര്‍ക്കാറിന്റെ തികഞ്ഞ അനാസ്ഥയാണ് ഇത്തരം സംഭവങ്ങള്‍ വീണ്ടും മുണ്ടകന്‍ കാരണമെന്ന് എക്സിലൂടെ വിജയ് പ്രതികരിച്ചിരുന്നു. പാര്‍ട്ടിയുടെ ഒഫീഷ്യല്‍ അക്കൗണ്ടിലൂടെയാണ് വിജയ് സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി എത്തിയത്.
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിലെ മുഖ്യപ്രതി ചിന്നദുരൈ ഇന്നലെ പിടിയിലായി. കടലൂരില്‍ നിന്ന് സി ബി സി ഐ ഡി സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിഷമദ്യം ഇയാളാണ് നിര്‍മിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം തമിഴ്നാട് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. മദ്യത്തില്‍ മെഥനോള്‍ അടങ്ങിയിരുന്നതായി അറിഞ്ഞിരുന്നില്ലെന്നാണ് മരിച്ചവരുടെ ബന്ധുക്കള്‍ പറയുന്നത്. 19-ാം തീയതി വൈകുന്നേരമാണ് മദ്യം വാങ്ങി കഴിച്ചത്.