കൊവെന്‍ട്രിയില്‍ വീട്ടിലെ വളര്‍ത്തുനായയുടെ കടിയേറ്റ് മരിച്ച ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ പേര് പുറത്തു വിട്ട് പോലീസ്. ബെല്‍ജിയന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായ, ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കൊവെന്‍ട്രിയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് ആക്രമിക്കപ്പെടുകയായിരുന്നു. ആക്രമണത്തില്‍ എല്ലെ ഡോഹെര്‍ട്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന് പിന്നാലെ ഞായറാഴ്ച ഷോണ്‍ക്ലിഫ് റോഡിലെ വീട്ടില്‍ നിന്ന് നായയെ നീക്കം ചെയ്യുകയും അതേ ദിവസം തന്നെ നശിപ്പിക്കുകയും ചെയ്തതായി വെസ്റ്റ് മിഡ്ലാന്‍ഡ്സ് പോലീസ് പറഞ്ഞു.
പോലീസ് സേനയുടെ വക്താവ് പറഞ്ഞു: ''കൂടുതല്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് പാരാമെഡിക്കുകള്‍ സംഭവസ്ഥലത്ത് എല്ലെയ്ക്ക് ചികിത്സ നല്കി. ദുരന്തകരമെന്നു പറയട്ടെ, കുറച്ച് സമയത്തിന് ശേഷം അവള് മരിച്ചു. സങ്കടകരമായ ഈ സമയത്ത് ഞങ്ങളുടെ ചിന്തകള്‍ അവളുടെ കുടുംബത്തോടൊപ്പമുണ്ട്.' എല്ലെയുടെ കുടുംബത്തെ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്നും കൊറോണറിനായി ഒരു ഫയല്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഫോഴ്സ് പറഞ്ഞു.