![](https://britishpathram.com/malayalamNews/97226-uni.jpg)
മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു. ഇഡി സമര്‍പ്പിച്ച സ്റ്റേ അപേക്ഷയില്‍ അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് സ്റ്റേ ഏര്‍പ്പെടുത്തിയത്. റൗസ് അവന്യൂ കോടതി അവധിക്കാല ബെഞ്ച് ജസ്റ്റിസ് സുധീര്‍ കുമാര്‍ ജെയിനാണ് ജാമ്യം സ്റ്റേ ചെയ്ത് ഉത്തരവിട്ടത്. കേസ് ഈ മാസം 25 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവച്ചു.
നിലവില്‍ കെജ്രിവാളിന് അനുവദിച്ച ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇഡി സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതിയുടെ തീരുമാനം. ഇരുപക്ഷത്തിന്റെ വാദംകേട്ട ശേഷമാണ് കോടതി ജാമ്യം സ്റ്റേ ചെയ്തത്. ഇഡി സമര്‍പ്പിച്ച സ്റ്റേ അപേക്ഷയില്‍ അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെ കെജ്രിവാള് വീണ്ടും ജയിലില്‍ തുടരേണ്ടി വരും. രണ്ടോ മൂന്നോ ദിവസത്തിനുള്ള അന്തിമ ഉത്തരവ് ഉണ്ടാകുമെന്നും കോടതി അറിയിച്ചു.
ഇന്ന് ഉച്ചയോടെ കെജ്രിവാള് ജയില്‍ മോചിതനായി പുറത്തിറങ്ങുമെന്നായിരുന്നു എഎപി യുടെ പ്രതീക്ഷ. ഇന്നലെയായിരുന്നു റൗസ് അവന്യൂ കോടതിയിലെ അവധിക്കാല ജഡ്ജി ന്യായ് ബിന്ദു കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ ഇന്ന് രാവിലെ ഇഡി ഹൈക്കോടതിയെ സമീപിച്ച് കേസില്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്നും ജാമ്യം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് താല്‍ക്കാലികമായി ജാമ്യം സ്റ്റേ ചെയ്യുകയായിരുന്നു.
More Latest News
മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം: ജോലിയില്‍ തിരിച്ചെടുക്കണം അല്ലെങ്കില്‍ പറഞ്ഞ് വിടണമെന്ന് യദു, ഗതാഗത മന്ത്രിക്ക് പരാതി നല്കി, താന്‍ നല്കിയ കേസില്‍ മെല്ലപ്പോക്കാണെന്നും യദു
![](https://britishpathram.com/malayalamNews/thumb/97362-uni.jpg)
കളള് കുടിച്ചോയെന്ന് നോക്കുന്നവര്‍ കഞ്ഞി കുടിച്ചോയെന്ന് നോക്കണമെന്ന് എംഎല്‍എ, ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്പളം നല്കാന് സംവിധാനം ഉണ്ടാക്കുമെന്ന് മന്ത്രി ഗണേഷിന്റെ മറുപടി
![](https://britishpathram.com/malayalamNews/thumb/97361-uni.jpg)
ചില്ലറ നല്കാന് ആവശ്യപ്പെട്ട കെഎസ്ആര്‍ടിസി കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച് യാത്രക്കാരന്; പ്രതി പൊലീസ് കസ്റ്റഡിയില്‍, ആക്രമണത്തില്‍ കണ്ടക്ടര്‍ക്ക് തലയ്ക്കും പരിക്ക്
![](https://britishpathram.com/malayalamNews/thumb/97360-uni.jpg)
ആള്‍ഡര്‍ഷോട് സെയിന്റ് മേരീസ് ദേവാലയത്തില്‍ ഒരുമിച്ച് വിശ്വാസികള്‍ കന്യകാമറിയത്തിന്റെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി, വിശുദ്ധ കുര്‍ബാനയെ ഭക്തിസാന്ദ്രമാക്കി ജിയോ ആന്റണിയുടെ നേതൃത്വത്തിലുള്ള ക്വയറിന്റെ ഗാനാലാപനം
![](https://britishpathram.com/malayalamNews/thumb/97355-uni.jpg)
'എനിക്ക് മാത്രമല്ല അവിടെ പലര്‍ക്കും കത്ത് വരാറുണ്ട്, എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് അതൊക്കെ ഗോസിപ്പ് ആക്കി മാറ്റിയത്' ഒടുവില്‍ മനസ്സ് തുറന്ന് ബിഗ്ബോസ് താരം ജാസ്മിന്
![](https://britishpathram.com/malayalamNews/thumb/97354-uni.jpg)