![](https://britishpathram.com/malayalamNews/97227-uni.jpg)
സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍ എം മുകേഷിനും ഇപി ജയരാജനും രൂക്ഷ വിമര്‍ശനം. കൊല്ലം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ എം.മുകേഷിന്റെ പ്രവര്‍ത്തനം മോശമായിരുന്നുവെന്നും പാര്‍ട്ടി ഘടകങ്ങള്‍ നിശ്ചയിച്ചതു പോലെ പരിപാടികള്‍ നടന്നില്ലെന്നുമാണ് കുറ്റപ്പെടുത്തല്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന് എതിരായ വ്യക്തിപരമായ പ്രചരണം ഒഴിവാക്കാമായിരുന്നുവെന്നും യോഗം വിലയിരുത്തി.
കൊല്ലത്ത് മുഖ്യമന്ത്രി എത്തിയിട്ടും ന്യൂനപക്ഷ വോട്ടുകള്‍ അകന്നുനിന്നു. മുന്നണിയെന്ന നിലയില്‍ മണ്ഡലത്തില്‍ ഐക്യപ്പെടല്‍ ഉണ്ടായില്ല. വോട്ടെടുപ്പ് ദിവസം ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രതികരണം തിരിച്ചടിച്ചു. എല്‍ഡിഎഫ് കണ്‍വീനറെ നിയന്ത്രിക്കേണ്ടതുണ്ടെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
സ്വന്തം മണ്ഡലങ്ങളില്‍ പോലും സിപിഐ പ്രവര്‍ത്തിച്ചില്ല. നേതാക്കളുടെ പ്രസ്താവനകള്‍ ജാഗ്രതയോടെ വേണമെന്നും ക്ഷേമ പെന്ഷന് മുടങ്ങിയത് തിരിച്ചടിയായെന്നും വിമര്‍ശനം ഉണ്ടായി. ഭക്ഷ്യ വകുപ്പ് പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നില്ലെന്നും യോഗത്തില്‍ വിമര്‍ശനം.
More Latest News
മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം: ജോലിയില്‍ തിരിച്ചെടുക്കണം അല്ലെങ്കില്‍ പറഞ്ഞ് വിടണമെന്ന് യദു, ഗതാഗത മന്ത്രിക്ക് പരാതി നല്കി, താന്‍ നല്കിയ കേസില്‍ മെല്ലപ്പോക്കാണെന്നും യദു
![](https://britishpathram.com/malayalamNews/thumb/97362-uni.jpg)
കളള് കുടിച്ചോയെന്ന് നോക്കുന്നവര്‍ കഞ്ഞി കുടിച്ചോയെന്ന് നോക്കണമെന്ന് എംഎല്‍എ, ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്പളം നല്കാന് സംവിധാനം ഉണ്ടാക്കുമെന്ന് മന്ത്രി ഗണേഷിന്റെ മറുപടി
![](https://britishpathram.com/malayalamNews/thumb/97361-uni.jpg)
ചില്ലറ നല്കാന് ആവശ്യപ്പെട്ട കെഎസ്ആര്‍ടിസി കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച് യാത്രക്കാരന്; പ്രതി പൊലീസ് കസ്റ്റഡിയില്‍, ആക്രമണത്തില്‍ കണ്ടക്ടര്‍ക്ക് തലയ്ക്കും പരിക്ക്
![](https://britishpathram.com/malayalamNews/thumb/97360-uni.jpg)
ആള്‍ഡര്‍ഷോട് സെയിന്റ് മേരീസ് ദേവാലയത്തില്‍ ഒരുമിച്ച് വിശ്വാസികള്‍ കന്യകാമറിയത്തിന്റെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി, വിശുദ്ധ കുര്‍ബാനയെ ഭക്തിസാന്ദ്രമാക്കി ജിയോ ആന്റണിയുടെ നേതൃത്വത്തിലുള്ള ക്വയറിന്റെ ഗാനാലാപനം
![](https://britishpathram.com/malayalamNews/thumb/97355-uni.jpg)
'എനിക്ക് മാത്രമല്ല അവിടെ പലര്‍ക്കും കത്ത് വരാറുണ്ട്, എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് അതൊക്കെ ഗോസിപ്പ് ആക്കി മാറ്റിയത്' ഒടുവില്‍ മനസ്സ് തുറന്ന് ബിഗ്ബോസ് താരം ജാസ്മിന്
![](https://britishpathram.com/malayalamNews/thumb/97354-uni.jpg)