18
MAR 2021
THURSDAY
1 GBP =105.53 INR
1 USD =83.45 INR
1 EUR =89.36 INR
breaking news : അമേരിക്കയില്‍ ചൂടില്‍ ഉരുകിയൊലിച്ച് എബ്രഹാം ലിങ്കണും, മുന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ മെഴുക് പ്രതിമ സ്ഥാപിച്ച് വെറും നാലുമാസം പിന്നിടുമ്പോള്‍ തന്നെ ചൂടില്‍ ഉരുകിയൊലിച്ചു >>> തെരുവുനായയ്ക്ക് രക്തദാനം നടത്താന്‍ രക്തം വേണമെന്ന് അഭ്യര്‍ത്ഥിച്ച് രത്തന്‍ ടാറ്റ, മൃഗങ്ങളുടെ ജീവനും വിലപ്പെട്ടതാണെന്ന് ഒരിക്കല്‍കൂടി ഓര്‍മ്മപ്പെടുത്തി ഒരു കുറിപ്പ് >>> മദ്യപിച്ച് ഒരു വര്‍ഷം മരിക്കുന്നവര്‍ ലക്ഷക്കണക്കിന് പേര്‍, മദ്യപാനത്തിനെതിരെ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന >>> മെറ്റ എഐ വേണ്ടന്ന് ഉറപ്പിച്ച് ഐഫോണ്‍, ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മെറ്റ എഐ ലഭ്യമാകില്ല >>> പണിമുടക്കി വാട്‌സ്ആപ്പ്, വലിയ രീതിയില്‍ പരാതി ട്വീറ്റുകളും ആയി ഉപയോക്താക്കള്‍ എക്‌സില്‍  >>>
Home >> TECHNOLOGY
ചാറ്റിലെ മെസേജ് ഡിലീറ്റ് ചെയ്തിട്ടും ഭാര്യ കണ്ടെത്തി, ആപ്പിളിനെതിരെ കേസുമായി ബ്രിട്ടീഷ് വ്യവസായി

സ്വന്തം ലേഖകൻ

Story Dated: 2024-06-22

ചാറ്റിലെ സന്ദേശങ്ങള്‍ ഭാര്യ പൊക്കി. ബ്രിട്ടീഷ് വ്യവസായിയായ ഭര്‍ത്താവ് ആപ്പിളിനെതിരെ കേസുമായി രംഗത്ത്. ചാറ്റിലെ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടും ഭാര്യ കണ്ടെത്തുകയായിരുന്നു എന്നാണ് ഇയാളുടെ പരാതിയില്‍ പറയുന്നത്. തന്റെ ജീവിതം വിവാഹമോചനത്തിലേക്ക് എത്തിച്ച സംഭവം ആയിരുന്നു എന്നാണ് ഇദ്ദേഹം പരാതിയില്‍ പറയുന്നത്.

ഐഫോണിലെ ഐമെസേജ് ആപ്പില്‍ നിന്ന് 'പെര്‍മനന്റ്' ആയി നീക്കം ചെയ്ത ലൈംഗിക തൊഴിലാളികളുമായി നടത്തിയ ചാറ്റ് ഭാര്യ കണ്ടെത്തിയതോടെയാണ് ഇയാളുടെ വിവാഹ ബന്ധം തകര്‍ന്നതെന്ന് വ്യവസായി പറഞ്ഞു. ഐമെസേജസ് ആപ്പിലൂടെയാണ് വ്യവസായി ലൈംഗിക തൊഴിലാളികളുമായി ചാറ്റ് ചെയ്തിരുന്നത്. ഇത് ആരും അറിയാതിരിക്കാന്‍ സന്ദേശങ്ങള്‍ നീക്കം ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഒരേ ആപ്പിള്‍ ഐഡിയില്‍ ബന്ധിപ്പിച്ച ഐമാക്ക് വീട്ടിലുണ്ടായിരുന്നു. ആപ്പിള്‍ ഐഡിയിലെ ഉപകരണങ്ങള്‍ തമ്മില്‍ സിങ്ക് ചെയ്യുന്നതിനാല്‍ ഐഫോണിലെ ഐമെസേജ് ആപ്പിലെ ചാറ്റുകള്‍ ഐമാക്കിലും കാണാന്‍ സാധിക്കുമായിരുന്നു.

എന്നാല്‍ ഐഫോണില്‍ നടത്തിയ ചാറ്റുകള്‍ നീക്കം ചെയ്യുമ്‌ബോള്‍ അത് മറ്റ് ഉപകരണങ്ങളില്‍ നിന്നും നീക്കം ചെയ്യപ്പെടുമെന്നാണ് വ്യവസായി കരുതിയിരുന്നത്. ഒരു ഉപകരണത്തില്‍ നിന്ന് നീക്കം ചെയ്യുന്ന സന്ദേശം മറ്റു ഉപകരണങ്ങളില്‍ നിന്ന് നീക്കം ചെയ്യപ്പെടില്ലെന്ന് ആപ്പിള്‍ ഉപഭോക്താക്കളെ അറിയിക്കുന്നില്ലെന്നാണ് വ്യവസായിയുടെ ആരോപണം. സന്ദേശങ്ങള്‍ കണ്ടെത്തിയ ഇദ്ദേഹത്തിന്റെ ഭാര്യ വിവാഹമോചന നടപടി സ്വീകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് 50 ലക്ഷം പൗണ്ട് (53 കോടിയോളം രൂപ) ചെലവാകുകയും ചെയ്തു.

50 ലക്ഷം പൗണ്ട് ആപ്പിളില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇയാള്‍ ആപ്പിളിനെതിരെ കേസ് നല്‍കിയിരിക്കുന്നത്. സമാനമായ പ്രശ്നം നേരിട്ട മറ്റുള്ളവര്‍ക്ക് വേണ്ടി ഇതൊരു പൊതുതാല്‍പര്യ ഹര്‍ജിയാക്കി മാറ്റാനും ഇദ്ദേഹം ശ്രമിച്ചുവരികയാണ്. 'എന്റെ അഭിപ്രായത്തില്‍, ' ഈ ഉപകരണത്തില്‍ നിന്ന് ഈ സന്ദേശങ്ങള്‍ നീക്കം ചെയ്യപ്പെട്ടു' എന്നോ 'ഈ ഉപകരണത്തില്‍ നിന്ന് മാത്രം ഡിലീറ്റ് ചെയ്തു' എന്നോ ആയിരുന്നു ആപ്പിള്‍ അറിയിക്കേണ്ടിയിരുന്നത്.

More Latest News

അമേരിക്കയില്‍ ചൂടില്‍ ഉരുകിയൊലിച്ച് എബ്രഹാം ലിങ്കണും, മുന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ മെഴുക് പ്രതിമ സ്ഥാപിച്ച് വെറും നാലുമാസം പിന്നിടുമ്പോള്‍ തന്നെ ചൂടില്‍ ഉരുകിയൊലിച്ചു

അമേരിക്കയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ മുന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ മെഴുക് പ്രതിമ ഉരുകിയ നിലയില്‍. വാഷിങ്ടണ്‍ ഡി.സിയില്‍ സ്ഥാപിച്ചിരുന്ന ലിങ്കണിന്റെ മെഴുകുപ്രതിമയാണ് ഉരുകിയത്. 6 അടി ഉയരമുള്ള പ്രതിമ വെറും നാലുമാസം മുമ്പാണ് സ്ഥാപിച്ചത്.  അമേരിക്കയില്‍ ഉയര്‍ന്ന അത്യുഷ്ണമാണ് നിലവില്‍. കഴിഞ്ഞ ശനിയാഴ്ച 100 ഡിഗ്രി ഫാരന്‍ഹീറ്റായിരുന്നു വാഷിംഗ്ടണ്‍ ഡിസിയിലെ താപനില. പ്രശസ്ത അമേരിക്കന്‍ ആര്‍ട്ടിസ്റ്റായ സാന്‍ഡി വില്യംസ് ആണ് ഈ പ്രതിമ പണികഴിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗാരിസണ്‍ എലിമെന്ററി സ്‌കൂളില്‍ പ്രതിമ സ്ഥാപിക്കപ്പെട്ടത്. പ്രതിമയുടെ തലഭാഗം ഒടിഞ്ഞ നിലയിലും കാലുകള്‍ ഉടലില്‍ നിന്ന് വേര്‍പെട്ട അവസ്ഥയിലുമാണ് നിലവിലുള്ളത്. പ്രതിമയുടെ തല നിലത്ത് വീഴാതിരിക്കാനായി അധികൃതര്‍ തന്നെ എടുത്തുമാറ്റി. 1360 കിലോ ഗ്രാം തൂക്കമുള്ള പ്രതിമ നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന മെഴുക് 140 ഡിഗ്രി ഫാരഹീറ്റ് താപനിലയില്‍ മാത്രം ഉരുകുന്ന വിധത്തിലുള്ളതായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.

തെരുവുനായയ്ക്ക് രക്തദാനം നടത്താന്‍ രക്തം വേണമെന്ന് അഭ്യര്‍ത്ഥിച്ച് രത്തന്‍ ടാറ്റ, മൃഗങ്ങളുടെ ജീവനും വിലപ്പെട്ടതാണെന്ന് ഒരിക്കല്‍കൂടി ഓര്‍മ്മപ്പെടുത്തി ഒരു കുറിപ്പ്

ടാറ്റാ ഗ്രൂപ്പ് ചെയര്‍മാനായ രത്തന്‍ ടാറ്റ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് പതിവാണ്. ഇപ്പോഴിതാ അദ്ദേഹം പങ്കുവെച്ച ഒരു കാര്യം സോഷ്യല്‍ മീഡിയ ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്. താന്‍ ഒരു മൃഗ സ്‌നേഹിയാണെന്ന് വീണ്ടും തെളിയിക്കുന്ന ഒരു കാര്യമാണ് രത്തന്‍ ടാറ്റ പങ്കുവെച്ചത്. തെരുവുനായയ്ക്കായി രക്തദാനം നടത്താന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടുളളതാണ് രത്തന്‍ ടാറ്റയുടെ സോഷ്യല്‍മീഡിയ പോസ്റ്റ്. മുംബൈയില്‍ തന്നെയുള്ള രത്തന്‍ ടാറ്റയുടെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന നായ്ക്കുട്ടിക്ക് അടിയന്തരമായി രക്തം വേണമെന്ന് ആവശ്യപ്പെടുക്കൊണ്ടാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഒരു നായയുടെ ജീവന്‍ രക്ഷിക്കാന്‍ മുംബൈ നഗരം സഹായിക്കണമെന്നാണ് അദ്ദേഹം പോസ്റ്റില്‍ പറയുന്നത്. ഏഴ് മാസം പ്രായമായ നായയാണ് രക്തദാതാതവിനെ തേടുന്നത്. കടുത്ത പനിയും വിളച്ചയുമായാണ് ആശുപത്രിയിലെത്തിയത്. ദാതാവിന് വേണ്ട ആരോഗ്യ ഘടനയെ കുറിച്ചും അദ്ദേഹം കുറിപ്പില്‍ പറയുന്നുണ്ട്. 1-8 വയസിനിടയില്‍ പ്രായവും ഇരുപത്തഞ്ചോ അതിന് മുകളിലോ ഭാരവുമുള്ള നായകളെയാണ് തിരയുന്നത്. വാക്‌സിനേഷനുകള്‍ പൂര്‍ത്തികരിച്ചിരിക്കണമെന്നും കഴിഞ്ഞ ആറ് മാസത്തിനിടെ പനി പിടിപ്പെട്ടില്ലെന്നും ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറയുന്നു. സഹായം അഭ്യര്‍ത്ഥിച്ച് കൊണ്ട് സ്റ്റോറിയായും നായയുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്. രത്തന്‍ ടാറ്റയുടെ മൃഗസ്‌നേഹത്തെ വിലമതിക്കുന്ന പോസ്റ്റിന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. പണം കൊണ്ടല്ല, മനസ് കൊണ്ട് ധനികനാണ് രത്തന്‍ ടാറ്റയെന്നും അദ്ദേഹത്തിന് ഇത്രത്തോളം ചെയ്യാമെങ്കില്‍ എന്തുകൊണ്ട് നമ്മള്‍ക്ക് ചെയ്തുകൂടാ തുടങ്ങി നൂറുകണക്കിന് പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. മുംബൈയില്‍ രാജ്യത്തെ ആദ്യത്തെ അത്യാധുനിക സ്‌മോള്‍ അനിമല്‍ ഹോസ്പിറ്റല്‍ ആരംഭിക്കുമെന്ന് ടാറ്റ ട്രസ്റ്റ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 200-ലധികം കിടക്കകളും വിപുലമായ സംവിധാനങ്ങളുമുള്ള ആശുപത്രിയാകും നിര്‍മിക്കുകയെന്നാണ് ടാറ്റാ ഗ്രൂപ്പ് അറിയിച്ചത്.

മദ്യപിച്ച് ഒരു വര്‍ഷം മരിക്കുന്നവര്‍ ലക്ഷക്കണക്കിന് പേര്‍, മദ്യപാനത്തിനെതിരെ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

മദ്യപാനം ആരോഗ്യത്തിന് ഹാനീകരം എന്ന് മദ്യക്കുപ്പികളില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ മുന്നറിയിപ്പ് വയവയ്ക്കാതെ നിരവധി പേര്‍ ഇപ്പോഴും മദ്യത്തിന് അടമികളായി ഉണ്ട്. ഇപ്പോഴിതാ സോകാരോഗ്യ സംഘടനയുടെ ഒരു മുന്നറിയിപ്പ് പുറത്ത് വരികയാണ്. ലോകത്ത് മദ്യപിച്ച് ഒരുവര്‍ഷം 26 ലക്ഷത്തിലധികം പേര്‍ മരിക്കുന്നതായി ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ആകെ ഒരു വര്‍ഷം മരിക്കുന്നവരുടെ 4.7 ശതമാനം വരുമിത്. ഇതില്‍ പുരുഷന്‍മാരാണ് 20 ലക്ഷവും. മദ്യപിക്കുന്ന പതിനായിരങ്ങളുള്ള കേരളത്തിന് മുന്നറിയിപ്പാണ് ഡബ്ല്യുഎച്ച്ഒയുടെ പുതിയ കണക്ക്. മദ്യപാനം അല്ലതെ മറ്റ് തരത്തിലുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വര്‍ഷം ആറുലക്ഷം ആളുകളാണ് മരിക്കുന്നതെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. മദ്യപാനവും ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഡബ്ല്യുഎച്ച്ഒ പുറത്തിറക്കിയ ഗ്ലോബല്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇതില്‍ ഏറ്റവും ഖേദകരമായ കാര്യം മദ്യപാനം കാരണം മരിച്ചവരില്‍ 13 ശതമാനം 20-നും 30-നും ഇടയില്‍ പ്രായം വരുന്നവരാണ് എന്നതാണ്. ലോകത്താകമാനം മദ്യപാനം കരണമുണ്ടായ മരണങ്ങളില്‍ 4.74 ലക്ഷം പേരുടെ മരണത്തിന് കാരണമായത് ഹൃദ്രോഗമാണ്. മദ്യപാനം കാരണമുള്ള അര്‍ബുദം 4.01 ലക്ഷം ജീവനുകളാണ് എടുത്തത്. ലോകത്ത് മദ്യം ഉപയോഗിക്കുന്നവര്‍ 40 കോടിയാളുകള്‍ വരുമെന്നും ഇതില്‍ 21 കോടിയാളുകള്‍ മദ്യത്തിന് അടിമകളാണെന്നും കണക്കുകള്‍ പറയുന്നു.  

മെറ്റ എഐ വേണ്ടന്ന് ഉറപ്പിച്ച് ഐഫോണ്‍, ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മെറ്റ എഐ ലഭ്യമാകില്ല

മെറ്റ എഐ സേവനം ഐഫോണില്‍ ലഭ്യമാകില്ല. ഐഫോണുകളില്‍ ലാമ എഐ ചാറ്റ്‌ബോട്ട് അവതരിപ്പിക്കാനുള്ള മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ ഓഫര്‍ നിരസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഐഒഎസ് ഉപകരണങ്ങളിലേക്ക് ലാമയെ സംയോജിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് മെറ്റയും ആപ്പിളും മാര്‍ച്ചില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പീന്നീട് സ്വകാര്യത ആശങ്കകള്‍ നിലനില്‍ക്കുന്നതാനാല്‍ ഔപചാരിക കരാറിലേക്കു നീങ്ങിയില്ല. ആപ്പിളിന്റെ കര്‍ശനമായ സ്വകാര്യത മാനദണ്ഡങ്ങളും മെറ്റയുടെ രീതികളും ചേര്‍ന്നുപോകില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണത്രെ ഈ തിരുമാനം. അതേസമയം വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സ് (WWDC) 2024ല്‍, 'ആപ്പിള്‍ ഇന്റലിജന്‍സ്' എന്ന ബാനറില്‍ ആപ്പിള്‍ അതിന്റെ AI ഫീച്ചറുകളുടെ സ്യൂട്ട് അവതരിപ്പിച്ചു. ആപ്പിളും മെറ്റയും, ഒരുകാലത്ത് ഫെയ്‌സ്ബുകിനെ ഐഒഎസിലേക്കു സംയോജിപ്പിക്കുന്നതില്‍ സഹകാരികളായിരുന്നു, ഇപ്പോള്‍ എഐ, സ്മാര്‍ട്ട് ഹോം, മിക്‌സഡ് റിയാലിറ്റി മേഖല തുടങ്ങിയവയിലെല്ലാം മത്സരത്തിലാണ്. എന്നാല്‍ ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി, ആല്‍ഫബെറ്റിന്റെ ജെമിനി എന്നിവയുമായുള്ള പങ്കാളിത്തത്തില്‍ ആപ്പിള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. എഐ സ്റ്റാര്‍ട്ടപായ ആന്ത്രോപിക്കിന്റെ ചാറ്റ്‌ബോട്ട് ചേര്‍ക്കുന്ന കാര്യവും കമ്പനി പരിഗണിക്കുന്നുണ്ട്.

പണിമുടക്കി വാട്‌സ്ആപ്പ്, വലിയ രീതിയില്‍ പരാതി ട്വീറ്റുകളും ആയി ഉപയോക്താക്കള്‍ എക്‌സില്‍ 

മെസേജിംഗ് ആപ്പായ വാട്സ്ആപ്പ് ഡൗണായതായി റിപ്പോര്‍ട്ട്. സ്റ്റിക്കറുകള്‍, ഫോട്ടോകള്‍, ജിഫ്, വീഡിയോകള്‍ എന്നിവ സെന്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതിയുമായി ഉപഭോക്താക്കള്‍ രംഗത്തെത്തി. ടെക്സ്റ്റ് മെസേജുകള്‍ സെന്റാവുന്നുണ്ടെന്നും എന്നാല്‍ ഡ്യോകുമെന്റുകള്‍, ചിത്രങ്ങള്‍, മറ്റ് മീഡിയ ഫയലുകള്‍ എന്നിവ സെന്റാവുന്നില്ലെന്നും പരാതിയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടില്‍ എക്സില്‍ വലിയ രീതിയില്‍ പരാതി ട്വീറ്റുകളും വരുന്നുണ്ട്. ചിലസമയങ്ങളില്‍ ഇത്തരത്തില്‍ സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ നൂറുകണക്കിന് പേരാണ് സന്ദേശങ്ങള്‍ അയക്കാന്‍ കഴിയാത്ത ബുദ്ധിമുട്ട് രേഖപ്പെടുത്തിയതെന്ന് ഡൗണ്‍ ഡിക്ടടര്‍ പറയുന്നു. അതേസമയം ഇത് ചെറിയ പ്രശ്നമാണ് ചിലര്‍ക്ക് മാത്രമാണ് സന്ദേശങ്ങള്‍ അയക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. അതേസമയം ഇക്കാര്യത്തില്‍ ഇതുവരെ മെറ്റ പ്രതികരിച്ചിട്ടില്ല. വാട്സ്ആപ്പ് പണിമുടക്കിയെന്ന് ട്വീറ്റ് ചെയ്ത് പലരും എക്സില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ ടാഗ് ചെയ്താണ് എക്സില്‍ പോസറ്റ് ചെയ്യുന്നത്. ചില മീമുകള്‍, ട്രോളുകള്‍ എന്നിവയിലും അദ്ദേഹത്തെ ടാഗ് ചെയ്യുന്നുണ്ട്. കഴിഞ്ഞാഴ്ച ജിയോ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് ലഭിക്കാത വന്നതോടെ സമൂഹമാധ്യമങ്ങളിലൊന്നും അക്സസ് ലഭിച്ചിരുന്നില്ല

Other News in this category

  • പണിമുടക്കി വാട്‌സ്ആപ്പ്, വലിയ രീതിയില്‍ പരാതി ട്വീറ്റുകളും ആയി ഉപയോക്താക്കള്‍ എക്‌സില്‍ 
  • വാട്‌സ്ആപ്പിലെ ആ നീല വളയം എന്തിന്? അറിയാം മെറ്റാ എഐയുടെ സേവനത്തെ കുറിച്ച്
  • വാട്‌സാപ്പ് കോളുകള്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ ഇനി ആപ്പിലെ കോണ്‍ടാക്റ്റ് ലിസ്റ്റ് തിരയേണ്ടതില്ല, പുതിയ സൗകര്യം ഇങ്ങനെ
  • ഇനി മുതല്‍ വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ എല്ലാം എഐ അസിസ്റ്റന്റ് ലഭ്യം, അറിയിച്ച് മെറ്റ
  • ഇനി ഒരുങ്ങുന്നുന്നത് ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകള്‍, വാട്‌സ്ആപ്പില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ വരുന്നു
  • വാട്‌സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്‍പം സുന്ദരമാക്കാം
  • വാട്‌സ്ആപ്പില്‍ ഇനി ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടണ്ട, റെക്കോര്‍ഡ് ചെയ്തയക്കുന്ന ശബ്ദ സന്ദേശങ്ങളെ ടെക്സ്റ്റ് ആക്കി മാറ്റാം വേണമെങ്കില്‍ തര്‍ജ്ജമ ചെയ്യാനും സാധിക്കും
  • വാട്‌സ്ആപ്പില്‍ ഇനി മികച്ച ക്വാളിറ്റി ചിത്രങ്ങളും എളുപ്പത്തില്‍ പങ്കുവയ്ക്കാം, പുതിയ അപ്‌ഡേഷന്‍ ഇങ്ങനെ
  • വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍, ഇനി ഉപയോക്താക്കള്‍ക്ക് ശബ്ദ സന്ദേശം പകര്‍ത്താന്‍ കഴിയും
  • വാട്‌സ്ആപ്പ് ഓഡിയോ കോള്‍ മാത്രമല്ല വീഡിയോ കോളിലും പുതിയ അപ്‌ഡേഷന്‍ വരുന്നു, മൊബൈല്‍ ഡെസ്‌ക് ടോപ് ആപ്പുകള്‍ക്ക് വേണ്ടിയുള്ള അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത്
  • Most Read

    British Pathram Recommends