18
MAR 2021
THURSDAY
1 GBP =105.47 INR
1 USD =83.58 INR
1 EUR =89.27 INR
breaking news : നോര്‍ത്ത് ലണ്ടനില്‍ കുഴഞ്ഞുവീണ് മരിച്ചയാളില്‍ നിന്ന് മോഷണം: പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്, പോലീസിലെ കള്ളന് സസ്‌പെന്‍ഷനും >>> ഒരു വര്‍ഷത്തിനുള്ളില്‍ യുകെയിലെ മൂന്ന് ദശലക്ഷം വീടുകള്‍ക്ക് മോര്‍ട്ട്‌ഗേജ് ചെലവ് വര്‍ദ്ധിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; 400,000 മോര്‍ട്ട്‌ഗേജുകളില്‍ 50% ത്തിലധികം വര്‍ദ്ധനവ് ഉണ്ടാകും >>> ഡ്രൈവര്‍മാര്‍ക്ക് പിഴ ഈടാക്കുന്നതിന് 10 മിനിറ്റ് മുമ്പ് ഗ്രേസ് പിരീഡ് നല്‍കാന്‍ സ്വകാര്യ കാര്‍ പാര്‍ക്കുകള്‍; അന്യായമായ നടപടികളില്‍ നിന്ന് സംരക്ഷിക്കാന്‍ കോഡ് അപര്യാപ്തമെന്ന് ഡ്രൈവര്‍മാര്‍ >>> കണ്ണുതുറക്കാതെ സർക്കാർ… ഇന്നുമുതൽ 5 ദിവസത്തേക്ക് എൻഎച്ച്എസിൽ ജൂനിയർ ഡോക്ടർമാരുടെ സമരം, ആശുപത്രി പ്രവർത്തനങ്ങൾ അവതാളത്തിലാകും; ജിപി, ഫാർമസി സേവനങ്ങളെ ബാധിക്കില്ല, എമർജൻസി കേസിനായി 999, 111 നമ്പറുകളിൽ വിളിക്കണമെന്നും എൻഎച്ച്എസ് >>> ആള്‍ഡര്‍ഷോട് സെയിന്റ് മേരീസ് ദേവാലയത്തില്‍ ഒരുമിച്ച് വിശ്വാസികള്‍ കന്യകാമറിയത്തിന്റെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി, വിശുദ്ധ കുര്‍ബാനയെ ഭക്തിസാന്ദ്രമാക്കി ജിയോ ആന്റണിയുടെ നേതൃത്വത്തിലുള്ള ക്വയറിന്റെ ഗാനാലാപനം >>>
Home >> Channels
എന്റെ ജീവിതം പൂര്‍ണമായും ഞാന്‍ ജീവിയ്ക്കുകയാണ് എന്ന് മഞ്ജു പിള്ള, അവധി ആഘോഷമാക്കിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി മഞ്ജു പിള്ള

സ്വന്തം ലേഖകൻ

Story Dated: 2024-06-22

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ ഇഷ്ടതാരമാണ് മഞ്ജു പിള്ള. തട്ടീം മുട്ടി മുതല്‍ ഒരു ചിരി ഒരുചിരി ബംബര്‍ ചിരി വരെ എല്ലാം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി മാറ്റി. നാല്പത് വയസ്സിന് ശേഷം ജീവിതം ആഘോഷമാണെന്ന് താരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ ചിത്രങ്ങളിലൂടെ ജീവിതം ആഘോഷമാക്കുന്ന മഞ്ജുവിനെയാണ് കാണുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫോട്ടോകളുമായി എത്തിയിരിക്കുകയാണ് നടി. എന്റെ ജീവിതം പൂര്‍ണമായും ഞാന്‍ ജീവിയ്ക്കുകയാണ് എന്ന് പറഞ്ഞ് പങ്കുവെച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഗോവ ബീച്ചില്‍ നിന്നുമുള്ളതാണ് ചിത്രങ്ങള്‍

ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ഷോയിലൂടെ മഞ്ജു പിള്ള സ്ഥിരം പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട്. അതിനൊപ്പം സിനിമിലും നല്ല വേഷങ്ങളാണ് ഇപ്പോള്‍ മഞ്ജുവിനെ തേടിയെത്തുന്നത്. ഏത് ഗെറ്റപ്പിലും അത്ഭുതപ്പെടുന്ന അഭിനയം കാഴ്ചവയ്ക്കുന്ന മഞ്ജു പിള്ള നിരൂപക പ്രശംസകളും നേടുന്നു. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഗര്‍ര്‍ര്‍ ആണ് മഞ്ജുവിന്റേതായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയത്.

അടുത്തിടെയാണ് മഞ്ജുവും ഭര്‍ത്താവ് സുജിത്തും വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത പുറത്തുവന്നത്. ഒരു അഭിമുഖത്തിലാണ് ലൂസിഫര്‍, എമ്പുരാന്‍ തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹകനായ സുജിത്ത് വിവാഹ മോചനത്തെ കുറിച്ച് പറഞ്ഞത്.

 

More Latest News

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം: ജോലിയില്‍ തിരിച്ചെടുക്കണം അല്ലെങ്കില്‍ പറഞ്ഞ് വിടണമെന്ന് യദു, ഗതാഗത മന്ത്രിക്ക് പരാതി നല്‍കി, താന്‍ നല്‍കിയ കേസില്‍ മെല്ലപ്പോക്കാണെന്നും യദു

ജോലിയില്‍ തിരിച്ചെടുക്കണമെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. ഇക്കാര്യം ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് പരാതി നല്‍കി. ഒന്നുകില്‍ ജോലിയില്‍ തിരിച്ചെടുക്കണം അല്ലെങ്കില്‍ പറഞ്ഞ് വിടണമെന്നാണ് യദുവിന്റെ പരാതിയില്‍ ആവശ്യപ്പെടുന്നത്. തിരുവനന്തപുരം മേയര്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് യദുവിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിക്ക് പിന്നാലെയാണ് യദുവിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വാക്കേറ്റമുണ്ടായത്. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി. ആര്യ രാജേന്ദ്രന്റെ പരാതിയില്‍ യദുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.  കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി ജോലി തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കാണിച്ചാണ് ഏപ്രില്‍ 27 ന് യദു പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് ആദ്യം തയ്യാറായില്ല. പിന്നീട് കോടതി സമീപിച്ചതോടെയാണ് മേയര്‍ക്കും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുത്തത്. തനിക്കെതിരായ കേസില്‍ അന്വേഷണം അതിവേഗം നീങ്ങുമ്പോള്‍ താന്‍ നല്‍കിയ കേസില്‍ മെല്ലപ്പോക്കാണെന്നും യദു പരാതിപ്പെടുന്നു.

കളള് കുടിച്ചോയെന്ന് നോക്കുന്നവര്‍ കഞ്ഞി കുടിച്ചോയെന്ന് നോക്കണമെന്ന് എംഎല്‍എ, ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്പളം നല്‍കാന്‍ സംവിധാനം ഉണ്ടാക്കുമെന്ന് മന്ത്രി ഗണേഷിന്റെ മറുപടി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ കള്ളു കുടിച്ചോ എന്ന് നോക്കുന്ന സര്‍ക്കാര്‍ അവര്‍ കഞ്ഞി കുടിച്ചോ എന്ന് നോക്കണമെന്ന് നിയമസഭയില്‍ എം വിന്‍സന്റ് എംഎല്‍എ. കെഎസ്ആര്‍ടിസി ജീവനക്കാര്‍ മദ്യപിച്ചോയെന്നറിയാന്‍ പരിശോധന നടത്തുന്നതിനെ കുറിച്ചായിരുന്നു എംഎല്‍എയുടെ പരാമര്‍ശം.പിന്നാലെ മറുപടി നല്‍കിയ മന്ത്രി ഗണേഷ് കുമാര്‍, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്പളം നല്‍കാന്‍ സംവിധാനം ഉണ്ടാക്കുമെന്ന് വ്യക്തമാക്കി. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാരെ കള്ളു കുടിച്ച് വണ്ടിയോടിക്കാന്‍ അനുവദിക്കില്ല. ഡ്രൈവര്‍മാരില്‍ പരിശോധന കര്‍ശനമായപ്പോള്‍ അപകട നിരക്ക് വന്‍തോതില്‍ കുറഞ്ഞുവെന്നും മന്ത്രി സഭയെ അറിയിച്ചു. കെഎസ്ആര്‍ടിസിയില്‍ നവീകരണ പദ്ധതികള്‍ ആറ് മാസത്തിനകം നടപ്പാക്കും. കെഎസ്ആര്‍ടിസി വിട്ട് പോയ യാത്രക്കാരെ തിരിച്ചെത്തിക്കും. ജനുവരിയില്‍ 1600 വണ്ടി ഷെഡില്‍ കിടന്നിരുന്നു. ഇപ്പഴത് 500 ല്‍ താഴെയാണെന്നും മന്ത്രി വ്യക്തമാക്കി.കേരള സര്‍ക്കാരുമായി കൂടിയാലോചിക്കാതെ തമിഴ്നാട് 4000 രൂപ ടാക്സ് വര്‍ദ്ധിപ്പിച്ചു. ശബരിമല സീസണാണ് വരുന്നതെന്ന് തമിഴ്നാട് ഓര്‍ക്കണം. തമിഴ്നാട്ടില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ശബരിമലയിലേക്ക് വരുന്നത്. അവിടെ 4000 വാങ്ങിയാല്‍ ഇവിടെയും നാലായിരം വാങ്ങിക്കും. ഇങ്ങോട്ട് ദ്രോഹിച്ചാല്‍ തിരികെ അങ്ങോട്ടും ദ്രോഹിക്കും. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ കൊടുക്കാന്‍ സംവിധാനം വരും. അതിനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുകയാണ്. ബാങ്ക് വായ്പ എടുക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് വരികയാണ്. കെഎസ്ആര്‍ടിസി കൂടുതല്‍ എസി ബസുകളിലേക്ക് മാറും. കാലാവസ്ഥ മാറ്റവും മാറി വരുന്ന ആവശ്യങ്ങളും പരിഗണിച്ച് സൗകര്യമുള്ള ബസുകള്‍ ഇറക്കും. കെഎസ്ആര്‍ടിസി ഷോപ്പിംഗ് കോംപ്ലക്സുകളുടെ വ്യവസ്ഥകളില്‍ ഇളവ് വരുത്തി പരമാവധി കടകള്‍ വാടകയ്ക്ക് നല്‍കാന്‍ നടപടി എടുക്കും. കെഎസ്ആര്‍ടിസി കംഫര്‍ട് സ്റ്റേഷനുകള്‍ സംസ്ഥാന വ്യാപകമായി പരിഷ്‌കരിക്കും.കംഫര്‍ട് സ്റ്റേഷന്‍ പരിപാലനം സുലഭ് എന്ന ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നു.23 ഡ്രൈവിംഗ് സ്‌കൂളുകള്‍ കൂടി കെഎസ്ആര്‍ടിസി തുടങ്ങുമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. തിനെ കുറിച്ചായിരുന്നു എംഎല്‍എയുടെ പരാമര്‍ശം.പിന്നാലെ മറുപടി നല്‍കിയ മന്ത്രി ഗണേഷ് കുമാര്‍, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്പളം നല്‍കാന്‍ സംവിധാനം ഉണ്ടാക്കുമെന്ന് വ്യക്തമാക്കി. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാരെ കള്ളു കുടിച്ച് വണ്ടിയോടിക്കാന്‍ അനുവദിക്കില്ല. ഡ്രൈവര്‍മാരില്‍ പരിശോധന കര്‍ശനമായപ്പോള്‍ അപകട നിരക്ക് വന്‍തോതില്‍ കുറഞ്ഞുവെന്നും മന്ത്രി സഭയെ അറിയിച്ചു. കെഎസ്ആര്‍ടിസിയില്‍ നവീകരണ പദ്ധതികള്‍ ആറ് മാസത്തിനകം നടപ്പാക്കും. കെഎസ്ആര്‍ടിസി വിട്ട് പോയ യാത്രക്കാരെ തിരിച്ചെത്തിക്കും. ജനുവരിയില്‍ 1600 വണ്ടി ഷെഡില്‍ കിടന്നിരുന്നു. ഇപ്പഴത് 500 ല്‍ താഴെയാണെന്നും മന്ത്രി വ്യക്തമാക്കി.

ചില്ലറ നല്‍കാന്‍ ആവശ്യപ്പെട്ട കെഎസ്ആര്‍ടിസി കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച് യാത്രക്കാരന്‍; പ്രതി പൊലീസ് കസ്റ്റഡിയില്‍, ആക്രമണത്തില്‍ കണ്ടക്ടര്‍ക്ക് തലയ്ക്കും പരിക്ക്

ചില്ലറ നല്‍കാന്‍ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരന്‍ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇന്ന് വൈകിട്ടാണ് സംഭവം. യാത്രക്കാരനോട് ചില്ലറയായി ടിക്കറ്റ് ചാര്‍ജ്ജ് നല്‍കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം, കയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു. കണ്ടക്ടര്‍ സജികുമാറിനാണ് മര്‍ദ്ദനമേറ്റത്. കണ്ടക്ടറുടെ പരാതിയില്‍ മുബീന്‍ എന്നയാളെകസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ സജികുമാറിന്റെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് ബസിലെ മറ്റ് യാത്രക്കാരും ഡ്രൈവറും ചേര്‍ന്ന് പ്രതിയെ പിടിച്ചുമാറ്റുകയായിരുന്നു. പരിക്കേറ്റ സജികുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആള്‍ഡര്‍ഷോട് സെയിന്റ് മേരീസ് ദേവാലയത്തില്‍ ഒരുമിച്ച് വിശ്വാസികള്‍ കന്യകാമറിയത്തിന്റെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി, വിശുദ്ധ കുര്‍ബാനയെ ഭക്തിസാന്ദ്രമാക്കി ജിയോ ആന്റണിയുടെ നേതൃത്വത്തിലുള്ള ക്വയറിന്റെ ഗാനാലാപനം

ആള്‍ഡര്‍ഷോട് സെയിന്റ് മേരീസ് ദേവാലയത്തില്‍, സിറോ മലബാര്‍ സഭ വിശ്വാസികളുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. ജൂണ്‍ 23 ഞായറാഴ്ച വൈകിട്ട് നാലിന് ആരംഭിച്ച് തിരുന്നാള്‍ ആഘോഷങ്ങള്‍ രാത്രി ഒന്‍പതു മണിയോടെ സമാപിച്ചു. സെയിന്റ് മേരീസ് ദേവാലയത്തില്‍ നടന്ന ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാനയ്ക്ക്, റോമിലെ പോണ്ടിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയിലെ ഫാ. മാത്യു ജോസഫ് മടിക്കാങ്കല്‍, ഇടവക വികാരി ഫാ. എബിന്‍ കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫാ. മാത്യു ജോസഫ് മടിക്കാങ്കല്‍ വചന സന്ദേശം നല്‍കി. ജിയോ ആന്റണിയുടെ നേതൃത്വത്തിലുള്ള ക്വയറിന്റെ ഗാനാലാപനം വിശുദ്ധ കുര്‍ബാനയെ ഭക്തിസാന്ദ്രമാക്കി. തുടര്‍ന്ന് നടന്ന ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണത്തില്‍, തിരുസ്വരൂപങ്ങളും മുത്തുക്കുടകളും ദീപക്കാഴ്ചകളുമായി നൂറുകണക്കിന് വിശ്വാസികള്‍ അണിനിരന്നു. ഇവരോടൊപ്പം അന്യമത വിശ്വാസികളും, തദ്ദേശീയരും എല്ലാം ഒത്തു ചേര്‍ന്നപ്പോള്‍ ഈ തിരുന്നാള്‍ ആള്‍ഡര്‍ഷോട്ടിന്റെ ഉത്സവം ആയി മാറി. തിരുന്നാളിന് നേര്‍ച്ചകാഴ്ചയായി ലഭിച്ച വസ്തുക്കള്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും ഫുഡ് ബാങ്കിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെച്ചു. ആള്‍ഡര്‍ഷോട് സെയിന്റ് ജോസഫ്, സെയിന്റ് മേരീസ് പള്ളികളുടെ വികാരിയായ ഫാ. റോബര്‍ട്ട് സ്റ്റ്യൂവര്‍ടിന്റെ സഹായവും സഹകരണവും, തിരുന്നാള്‍ കമ്മിറ്റി, പ്രസുദേന്തിമാര്‍, വിശ്വാസികള്‍ എന്നിവരുടെയും ദിവസങ്ങളായുള്ള കഠിന പ്രയത്നങ്ങളും, നിസ്തുലമായ സേവനവും തിരുന്നാള്‍ ഏറ്റവും മനോഹരമാക്കാന്‍ സഹായിച്ചു. തിരുന്നാളിന്റെ ഭാഗമായി  സെയിന്റ് ജോര്‍ജ് പാരീഷ് ഹാളില്‍ വച്ച് സ്നേഹവിരുന്നും നടന്നു. തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വികാരി ഫാ. എബിന്‍, ട്രസ്റ്റിമാരായ ജിയോ, മഞ്ജു, തിരുന്നാള്‍ കമ്മിറ്റി കണ്‍വീനര്‍ ടോമി, ജോയിന്റ് കണ്‍വീനര്‍ ജെയ്സണ്‍,  അംഗങ്ങളായ അജി, ബിജു, മനു, വിമന്‍സ് ഫോറം അംഗങ്ങള്‍, പ്രസുദേന്തിമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.  

'എനിക്ക് മാത്രമല്ല അവിടെ പലര്‍ക്കും കത്ത് വരാറുണ്ട്, എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് അതൊക്കെ ഗോസിപ്പ് ആക്കി മാറ്റിയത്' ഒടുവില്‍ മനസ്സ് തുറന്ന് ബിഗ്‌ബോസ് താരം ജാസ്മിന്‍

ബിഗ്‌ബോസ് ഷോ അവസാനിച്ചപ്പോള്‍ എല്ലാവരും കാത്തിരുന്ന ഒരു കാര്യം നിരവധി വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങിയ ജാസ്മിന്‍ ഷോയെ കുറിച്ചും തന്റെ അനുഭവങ്ങളെ കുറിച്ചും പറയുന്നതായിരുന്നു. എന്നാല്‍ ഷോ കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ ഒടുവിലിതാ ജാസ്മിന്‍ എല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ്. ബിഗ് ബോസ് ഒരു വലിയ ലോകമാണ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങള്‍ ആയിരുന്നു അവിടെ നടന്നത് എന്ന് ജാസ്മിന്‍ ജാഫര്‍. അതൊരു ഗെയിം ഷോ ആണ് അതാണ് പലരും മനസിലാക്കേണ്ടത്. എനിക്ക് കത്ത് വന്നതിനെ കുറിച് പലരും ചോദിച്ചിരുന്നു. എനിക്ക് മാത്രമല്ല അവിടെ പലര്‍ക്കും വരാറുണ്ട്. എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് അതൊക്കെ ഗോസിപ്പ് ആക്കി മാറ്റിയത് എന്ന് മാത്രം മനസിലായില്ല പക്ഷെ ഞാന്‍ അതിനോട് ഒന്നും പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ല- പുത്തന്‍ വീഡിയോയിലൂടെ താരം പറഞ്ഞു. കൂടുതല്‍ ആളുകള്‍ക്ക് അറിയേണ്ട മറ്റൊരു കാര്യം എനിക്ക് പി ആര്‍ വര്‍ക്ക് ഉണ്ടായിരുന്നോ എന്നാണ് എന്നാല്‍ ഞാന്‍ അത് ചെയ്തിട്ടില്ല. ഞാന്‍ ചിന്തിക്കാത്ത ആളുകള്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷം ജാസ്മിന്‍ പറയുന്നു. എന്നെ കുറിച്ച് പലരും പലതും പറഞ്ഞു പരത്തിയിട്ടുണ്ട്. അതിനെക്കുറിച്ചൊന്നും ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. ദൈവം കാണുന്നുണ്ടല്ലോ എന്ന ഒറ്റ വിശ്വാസം മാത്രമേ എനിക്ക് പറയാന്‍ ഉള്ളൂ. ഇതൊക്കെ എന്നെ പറഞ്ഞപ്പോള്‍ ഞാന്‍ അതിന്റെ ഉള്ളില്‍ ആയിരുന്നു എന്ന് ഓര്‍ക്കണം. ഇപ്പോള്‍ ഞാന്‍ ജീവനോടെ പുറത്തുതന്നെ ഉണ്ട്. അപ്പോള്‍ പ്രതികരണം നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനും അപ്പുറം ആകും. അത് മറക്കരുത്.

Other News in this category

  • 'എനിക്ക് മാത്രമല്ല അവിടെ പലര്‍ക്കും കത്ത് വരാറുണ്ട്, എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് അതൊക്കെ ഗോസിപ്പ് ആക്കി മാറ്റിയത്' ഒടുവില്‍ മനസ്സ് തുറന്ന് ബിഗ്‌ബോസ് താരം ജാസ്മിന്‍
  • 'അവസാനം അത് ഔദ്യോഗികമാകുന്നു', ഗോപിക അനിലിനും സജിനും ഒപ്പം ക്ലാപ് ബോര്‍ഡ് പിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവച്ച് അച്ചു സുഗന്ദ്
  • ശ്രീതു ഭയങ്കര ഹാപ്പിയാണല്ലോ, ബ്ലാക്ക് ഡ്രസ്സില്‍ സ്റ്റൈലിഷ് ലുക്കില്‍ ബിഗ്‌ബോസ് സീസണ്‍ ആറിലെ ക്യൂട്ടസ്റ്റ് താരം
  • ഹീരാമണ്ഡി കണ്ടു തീര്‍ത്ത ഹാങ്ങോവറില്‍ പേളി മാണി, 'മേരാ മണ്ടി പെണ്ണ്' എന്നാണ് ശ്രീനിയുടെ കമന്റ്, വീണ്ടും ചിരിപ്പിച്ച് പേളിയും ശ്രീനിഷും
  • ഭാവി വരന് പിറന്നാള്‍ സമ്മാനമായി ഒരു മഹീന്ദ്ര എസ്യുവി സമ്മാനിച്ച് ബിഗ്‌ബോസ് താരം, ആശംസകളുമായി ആരാധകര്‍
  • 'സ്ത്രീകള്‍ക്ക് വൃത്തികെട്ട മെസേജുകള്‍ അയക്കുന്ന ഇവനെ അറിയുമോ' തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്ന ആളെ തുറന്ന് കാണിച്ച് രംഗത്ത് ബിഗ്‌ബോസ് താരം നാദിറ
  • നൂറ് ദിവസം കഴിഞ്ഞ് എല്ലാ മത്സരാര്‍ത്ഥികളും പടിയിറങ്ങി, ഒടുവില്‍ ബിഗ്‌ബോസ് വീടും ഇനി ഓര്‍മ്മയാകുന്നു, വീട് പൊളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍
  • അഭിനയം രംഗത്തേക്ക് ചുവടു വെച്ച് കൊല്ലം സുധിയുടെ ഭാര്യ രേണു, കൊച്ചിന്‍ സംഗമിത്രയുടെ 'ഇരട്ടനഗരം' നാടകത്തില്‍ കോളജ് വിദ്യാര്‍ഥിനിയായാണ് രേണു അഭിനയിക്കും
  • 'എന്റെ കണ്ണ് കെട്ടാന്‍ പോയപ്പോള്‍ ഞാന്‍ സമ്മതിച്ചില്ല, മൊബൈല്‍ ഫോണില്‍ ടോര്‍ച്ച് അടിച്ച് ഏതാണ്ട് കക്കാന്‍ പോകുന്നത് പോലെ ആണ് പോയത്' ബിഗ്‌ബോസില്‍ പോയ അനുഭവം പറഞ്ഞ് ഉര്‍വ്വശി
  • ബിഗ്‌ബോസ് ഷോയില്‍ വച്ച് പറഞ്ഞ വാക്ക് പാലിച്ച് ഋഷി, ബിഗ് ബോസില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ അന്‍സിബയുടെ പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസായി അന്‍സിബയെ കാണാന്‍ ഓടിയെത്തി ഋഷി
  • Most Read

    British Pathram Recommends