ബിഗ്ബോസ് സീസണ് ആറിന്റെ വിജയി ജിന്റോ ആണെങ്കിലും ആ സീസണ് മുന്നോട്ട് കൊണ്ടുപോയത് ജാസ്മിന് ആയിരുന്നു. നിരവധി തിരിച്ചടികള്‍ ലഭിച്ചിട്ടും പതറാതെ പിന്നെയും പിന്നെയും മുന്നോട്ട് വന്ന ഏക മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്. പക്ഷെ പുറത്ത് ജാസ്മിന് നിരവധി വിമര്‍ശകര്‍ ഉണ്ടായിരുന്നു.
പുറത്ത് വന്ന ശേഷം ജാസ്മിന്റെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഒന്നും അത്ര ആക്ടീവ് ആയിരുന്നില്ല. നിരാശ്ശയാണോ അതിനെല്ലാം കാരണം എന്നാണ് പലരും ചോദിച്ചിരുന്നത്. എന്നാല്‍ അതിനുള്ള ഉത്തരവുമായി എത്തിയരിക്കുകയാണഅ ജാസ്മിന്.
മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് കൊണ്ട് പങ്കിട്ട വീഡിയോയിലാണ് ജാസ്മിന് ചില കാര്യങ്ങള്‍ പങ്കുവെച്ചത്. തന്റെ അക്കൗണ്ട് താന്‍ തിരിച്ചുപിടിച്ചെന്നും ഇതുപോലെ പലതും തിരിച്ചുപിടിക്കുമെന്നും ജാസ്മിന് വീഡിയോയില്‍ പറഞ്ഞു.
ജാസ്മിന്റെ വാക്കുകള്‍ ഇങ്ങനെ: 'ഫിനാലെ കഴിഞ്ഞു, എനിക്കൊരു സ്റ്റോറി പോലും ഇടാന്‍ പറ്റിയിരുന്നില്ല. കാരണം എന്റെ അക്കൗണ്ട് എന്റെ കൈയ്യില്‍ ഇല്ലായിരുന്നു. ഓരോന്നും ഞാന്‍ തിരിച്ചുപിടിക്കുന്നതേ ഉള്ളൂ. എല്ലാം തിരിച്ചുപിടിക്കും. ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. അത് പറയാന്‍ പറ്റാത്തതിന്റെ ഒരു വിഷമം എനിക്കുണ്ടായിരുന്നു. എല്ലാ അപ്ഡേറ്റുകളുമായി ഞാന്‍ വരാം. ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി ഞാന്‍ വരുന്നതായിരിക്കും. ബാക്കി നമ്മുക്ക് കണ്ടറിയാം', ജാസ്മിന് വീഡിയോയില്‍ പറഞ്ഞു. അതേസമയം പോലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് കൊണ്ടുള്ള വീഡിയോ ആയതിനാല്‍ തന്നെ എന്താണ് സംഭവിച്ചത് എന്ന ചോദ്യം ഉയര്‍ത്തുകയാണ് ആരാധകര്‍.