ഉത്തരേന്ത്യയില്‍ പല സംസ്ഥാനങ്ങളും വെന്തുരുകുകയാണ്. ചൂട് അസഹനീയമായതോടെ അതിനെ പ്രതിരോധിക്കാന്‍ പല മാര്‍ഗ്ഗങ്ങളാണ് ആണ് ആളുകള്‍ കണ്ടെത്തുന്നത്. സണ്‍സ്ക്രീനുകളും മറ്റ് സണ്‍ പ്രൊട്ടക്ഷന്‍ ക്രീമുകള്‍ എല്ലാം ചൂടപ്പം പോലെ വിറ്റു പോകുകയാണ്. തണുത്ത വെള്ളത്തിനും ഏറെ ഡിമാന്റ് ആണ് ഇവിടെ. ഇപ്പോഴിതാ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു യുവാവിന്റെ ഐഡിയ ആണ് വൈറലാകുന്നത്.
'ഹോ! വാട്ട് ആന്‍ ഐഡിയ സര്‍ജീീീ..', എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ശരീരം തണുപ്പിക്കാന്‍ കുളിമുറിയിലെ ഷവര്‍ തന്റെ സ്കൂട്ടറിര്‍ ഘടിപ്പിച്ചാണ് യുവാവിന്റെ യാത്ര. ഒരു കാനില്‍ വെള്ളം നിറച്ച് അതിലാണ് മിനി ഷവര്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. സ്കൂട്ടറിന് മുന്നിലായി സ്ഥാനിച്ചിരിക്കുന്ന ഷവറില്‍ നിന്നും എപ്പോഴും വെള്ളം വീണുകൊണ്ടിരിക്കും. ഇതോടെ ശരീരം ചൂടാകുമെന്ന ആശങ്കയില്ലാതെ യാത്ര ചെയ്യാം.
സണ്‍സ്ക്രീം പുരട്ടിയിട്ടോ, കുട ചൂടിയിട്ടോ രക്ഷയില്ല ഇതെല്ലാമാണ് നൈസ് ഐഡിയ എന്നാണ് പലരും കമന്റായി പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വിഡിയോ ഇതിനോടകം 25 ദശലക്ഷം ആളുകളുടെ ശ്രദ്ധനേടി. വിഡിയോ വൈറലായതോടെ യുവാവിന്റെ കണ്ടുപിടിത്തിന് കയ്യടിച്ച് നിരവധി ആളുകളാണ് കമന്റുമായി എത്തുന്നത്. ഈ ചൂടിന് ഇതല്ല ഇതിനപ്പുറം ചെയ്യേണ്ടി വരുമെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.