18
MAR 2021
THURSDAY
1 GBP =105.47 INR
1 USD =83.58 INR
1 EUR =89.27 INR
breaking news : നോര്‍ത്ത് ലണ്ടനില്‍ കുഴഞ്ഞുവീണ് മരിച്ചയാളില്‍ നിന്ന് മോഷണം: പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്, പോലീസിലെ കള്ളന് സസ്‌പെന്‍ഷനും >>> ഒരു വര്‍ഷത്തിനുള്ളില്‍ യുകെയിലെ മൂന്ന് ദശലക്ഷം വീടുകള്‍ക്ക് മോര്‍ട്ട്‌ഗേജ് ചെലവ് വര്‍ദ്ധിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; 400,000 മോര്‍ട്ട്‌ഗേജുകളില്‍ 50% ത്തിലധികം വര്‍ദ്ധനവ് ഉണ്ടാകും >>> ഡ്രൈവര്‍മാര്‍ക്ക് പിഴ ഈടാക്കുന്നതിന് 10 മിനിറ്റ് മുമ്പ് ഗ്രേസ് പിരീഡ് നല്‍കാന്‍ സ്വകാര്യ കാര്‍ പാര്‍ക്കുകള്‍; അന്യായമായ നടപടികളില്‍ നിന്ന് സംരക്ഷിക്കാന്‍ കോഡ് അപര്യാപ്തമെന്ന് ഡ്രൈവര്‍മാര്‍ >>> കണ്ണുതുറക്കാതെ സർക്കാർ… ഇന്നുമുതൽ 5 ദിവസത്തേക്ക് എൻഎച്ച്എസിൽ ജൂനിയർ ഡോക്ടർമാരുടെ സമരം, ആശുപത്രി പ്രവർത്തനങ്ങൾ അവതാളത്തിലാകും; ജിപി, ഫാർമസി സേവനങ്ങളെ ബാധിക്കില്ല, എമർജൻസി കേസിനായി 999, 111 നമ്പറുകളിൽ വിളിക്കണമെന്നും എൻഎച്ച്എസ് >>> ആള്‍ഡര്‍ഷോട് സെയിന്റ് മേരീസ് ദേവാലയത്തില്‍ ഒരുമിച്ച് വിശ്വാസികള്‍ കന്യകാമറിയത്തിന്റെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി, വിശുദ്ധ കുര്‍ബാനയെ ഭക്തിസാന്ദ്രമാക്കി ജിയോ ആന്റണിയുടെ നേതൃത്വത്തിലുള്ള ക്വയറിന്റെ ഗാനാലാപനം >>>
Home >> NEWS
അഞ്ചുവർഷത്തിനുള്ളിൽ എൻഎച്ച്എസിനായി റിക്രൂട്ടുചെയ്യുക 92000 നഴ്‌സുമാരേയും 28000 ഡോക്ടർമാരേയും! വമ്പൻ തെരഞ്ഞെടുപ്പ് വാഗ്‌ദാനവുമായി കൺസർവേറ്റീവ് പാർട്ടി, മലയാളികൾക്ക് കൂടുതൽ ഗുണകരമാകും; എൻഎച്ച്എസിനായി വാഗ്ദാനമൊഴുക്കി പാർട്ടികൾ

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-06-22

യുകെയിൽ അവസരം തേടുന്ന മലയാളി നഴ്‌സുമാർക്കും ഡോക്ടർമാർക്കും മനസ്സുതുറന്ന് സന്തോഷിക്കാൻ വകനൽകുന്ന ഒരുപ്രഖ്യാപനം. ഭരണകക്ഷിയായ കൺസർവേറ്റീവ് തിരഞ്ഞെടുപ്പ് പത്രികയിലാണ് എൻഎച്ച്എസ് റിക്രൂട്ട്മെന്റിനേയും നിയമമാറ്റങ്ങളേയും  കുറിച്ചുള്ള വിപ്ലവകരമായ വാഗ്‌ദാനങ്ങളുള്ളത്. 

അടുത്ത പാർലമെൻ്റിൻ്റെ അവസാനത്തോടെ 2023-നേക്കാൾ 92,000 നഴ്സുമാരെയും 28,000 ഡോക്ടർമാരെയും അധികമായി എൻഎച്ച്എസിൽ റിക്രൂട്ട് ചെയ്‌ത്‌  നിയമിക്കും എന്നാണ് പ്രധാനമന്ത്രി ഋഷി സുനക്ക് നയിക്കുന്ന കൺസർവേറ്റീവ് പാർട്ടിയുടെ വാഗ്‌ദാനം.

അതായത് അഞ്ചുകൊല്ലത്തിനുള്ളിൽ 92,000 അധിക നഴ്സുമാരെയും 28,000 അധിക ഡോക്ടർമാരേയും എൻഎച്ച്എസിലേക്ക് യുകെ സർക്കാർ റിക്രൂട്ട് ചെയ്യും. ഈ സംഖ്യ തികയ്ക്കണമെങ്കിൽ യുകെ വിദേശ നഴ്‌സുമാരേയും ഡോക്ടർമാരേയും റിക്രൂട്ടുചെയ്യണം.

ആരോഗ്യരംഗത്തെ വിദേശ പ്രൊഫഷനലുകൾക്കായി യുകെ ഏറ്റവുമധികം ആശ്രയിക്കുന്ന രാജ്യം ഇന്ത്യ ആകയാൽ മലയാളികൾ അടക്കമുള്ള ഇന്ത്യൻ നഴ്‌സുമാർക്കും ഡോക്ടർമാർക്കും ആയിരിക്കും പ്രഥമ പരിഗണന.

അങ്ങനെവന്നാൽ യോഗ്യതകളുണ്ടെങ്കിൽ നിലവിൽ കേരളത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ നഴ്‌സിംഗ് വിദ്യാർത്ഥികൾക്കും ഡോക്ടർമാർക്കും അടുത്ത അഞ്ചുവർഷത്തേക്ക് അവസരം നൽകാൻ ബ്രിട്ടന് കഴിയും. എൻഎച്ച്എസും യുകെ ആരോഗ്യമന്ത്രാലയവും അംഗീകരിച്ച യോഗ്യതകൾ ഉണ്ടായിരിക്കണമെന്ന് മാത്രം.

എന്നാലിത് ടോറികളുടെ ഒരു തിരഞ്ഞെടുപ്പ് വാഗ്‌ദാനം മാത്രമാണെന്ന് മറക്കാതിരിക്കാം. അതായത് ഇത് നടപ്പിലാക്കാൻ ശ്രമം നടത്തണമെങ്കിൽപ്പോലും കൺസർവേറ്റീവ് സർക്കാർ ഋഷി സുനക്കിന്റെ  നേതൃത്വത്തിൽ വീണ്ടും ഭരണത്തിൽ വരണം.

ഇതിനുപുറമേ,  താഴെ നൽകിയിട്ടുള്ള മറ്റുചില പ്രധാന തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളും കൺസർവേറ്റീവ് പാർട്ടികൾ എൻഎച്ച്എസിന്റെ വിപുലീകരണത്തിനായി നൽകുന്നു. 

ദന്തഡോക്ടർമാർക്കും മറ്റ് ഡെൻ്റൽ കെയർ പ്രൊഫഷണലുകൾക്കുമുള്ള പരിശീലന സ്ഥലങ്ങൾ 40 ശതമാനം വർദ്ധിപ്പിക്കുക.

ഫസ്റ്റ് ഫാർമസി സെന്ററുകളുടെ വികസനം; അവിടെ ആർത്തവവിരാമത്തിനുള്ള പിന്തുണ, ഗർഭനിരോധന മാർഗ്ഗങ്ങൾ, നെഞ്ചിലെ അണുബാധകൾക്കുള്ള ചികിത്സ എന്നിവ ഉൾപ്പെടെ, പ്രതിവർഷം 20 ദശലക്ഷം GP അപ്പോയിൻ്റ്‌മെൻ്റുകൾ ഒഴിവാക്കി അവിടെ തിരക്ക് കുറയ്ക്കാനും പദ്ധതി.

പുതിയ വീടുകൾ കൂടുന്ന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 250 GP സർജറികൾ  നിർമ്മിക്കുകയോ നവീകരിക്കുകയോ ചെയ്യുക. 

ലോ ലാൻഡ്  ഉൾപ്പെടെ 50 കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെൻ്ററുകൾ കൂടി നിർമ്മിക്കുക, അതിൻ്റെ ഫലമായി ഒരു വർഷം 2.5 ദശലക്ഷം ചെക്കപ്പുകൾ അധികമായി ലഭിക്കും.

2030 ഓടെ ഇംഗ്ലണ്ടിലെ 50 മുതൽ 100 ​​ശതമാനം സ്‌കൂളുകളിലും കോളേജുകളിലും മാനസികാരോഗ്യ സപ്പോർട്ട് ടീമുകളുടെ കവറേജ് വിപുലീകരിക്കുക.  

ഉത്കണ്ഠ, സമ്മർദ്ദം, വിഷാദം എന്നിവയുള്ള ആളുകളെ പിന്തുണയ്ക്കുന്ന എൻഎച്ച്എസ് ടോക്കിംഗ് തെറാപ്പികളുടെ ആസൂത്രിത വിപുലീകരണം 50 ശതമാനം വർദ്ധിപ്പിക്കുക. 

ജീവനക്കാർക്കും രോഗികൾക്കുമായി NHS കൂടുതൽ വികസിപ്പിക്കുന്നതിന്  പുതിയ സാങ്കേതികവിദ്യയിൽ 3.4 ബില്യൺ പൗണ്ട് നിക്ഷേപിക്കുക.  കുട്ടികൾക്കും ചെറുപ്പക്കാർക്കുമായി NHS ലിംഗ സേവനങ്ങൾക്ക് ശുപാർശകൾ നൽകിയ കാസ് അവലോകനം നടപ്പിലാക്കുക.  

അതേസമയം ലേബർ പാർട്ടി അടക്കമുള്ള ഇതര പ്രമുഖ പാർട്ടികളും എൻഎച്ച്എസ് വാഗ്‌ദാനങ്ങളുമായി പത്രിക പുറത്തിറക്കി.

ഓരോ ആഴ്‌ചയും 40,000 ജിപി അപ്പോയിൻ്റ്‌മെൻ്റുകൾ കൂടി വർധിപ്പിക്കാൻ  ആഗ്രഹിക്കുന്നുവെന്ന് ലേബർ പറയുന്നു, നികുതി ഒഴിവാക്കൽ തടയുന്നതിലൂടെയും ആശുപത്രികളെ പരസ്പരം സഹകരിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ധനസഹായം ലഭിക്കും.

അതിനിടെ, ലിബറൽ ഡെമോക്രാറ്റുകൾ എല്ലാവർക്കും ഏഴ് ദിവസത്തിനകം അല്ലെങ്കിൽ അടിയന്തരമായി ആവശ്യമെങ്കിൽ 24 മണിക്കൂറിനുള്ളിൽ 8,000 ജിപിമാരെ കാണാനുള്ള അവകാശം നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നു. സ്റ്റാഫിംഗ് ലെവലുകൾ മെച്ചപ്പെടുത്തുന്നതിനും ചാരിറ്റികളിൽ നിന്നും സ്വകാര്യ മേഖലയിൽ നിന്നും അധിക അപ്പോയിൻ്റ്മെൻ്റ് കപ്പാസിറ്റി വാങ്ങുന്നതിനും ഹെൽത്ത് കെയർ ജീവനക്കാർക്ക് നികുതി ആനുകൂല്യങ്ങൾ നൽകുമെന്നും ലിബറലുകൾ പറയുന്നു.

വാഗ്ദാനങ്ങളിൽ നിന്ന് ഗ്രീൻ പാർട്ടിയും മാറി നിൽക്കുന്നില്ല.2030 ഓടെ എൻഎച്ച്എസിൻ്റെ ഫണ്ടിംഗ് 50 ബില്യൺ പൗണ്ടായി ഉയർത്താൻ പരിശ്രമിക്കും, മുൻനിര തൊഴിലാളികളുടെ ശമ്പളം വർദ്ധിപ്പിക്കും എന്നതൊക്കെയാണ് ഗ്രീൻ പാർട്ടിയുടെ അവകാശവാദം.

കൺസർവേറ്റീവുകളുടെ വാഗ്‌ദാനം മലയാളികളെ സന്തോഷിപ്പിക്കുമെങ്കിലും സമീപകാല തിരഞ്ഞെടുപ്പ് സർവ്വേകളിലെല്ലാം ഏറെ പിന്നിലാണ് ഋഷി സുനക്കിന്റെ  പാർട്ടിയിപ്പോൾ. അതേസമയം ലേബറുകൾ ഏറെ മുന്നിലും നിലകൊള്ളുന്നു. ആര് അധികാരത്തിൽ വരും എന്നതിനെ അനുസരിച്ചിരിക്കും എൻഎച്ച്എസിന്റെ ഭാവികാലം.

More Latest News

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം: ജോലിയില്‍ തിരിച്ചെടുക്കണം അല്ലെങ്കില്‍ പറഞ്ഞ് വിടണമെന്ന് യദു, ഗതാഗത മന്ത്രിക്ക് പരാതി നല്‍കി, താന്‍ നല്‍കിയ കേസില്‍ മെല്ലപ്പോക്കാണെന്നും യദു

ജോലിയില്‍ തിരിച്ചെടുക്കണമെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. ഇക്കാര്യം ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് പരാതി നല്‍കി. ഒന്നുകില്‍ ജോലിയില്‍ തിരിച്ചെടുക്കണം അല്ലെങ്കില്‍ പറഞ്ഞ് വിടണമെന്നാണ് യദുവിന്റെ പരാതിയില്‍ ആവശ്യപ്പെടുന്നത്. തിരുവനന്തപുരം മേയര്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് യദുവിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിക്ക് പിന്നാലെയാണ് യദുവിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വാക്കേറ്റമുണ്ടായത്. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി. ആര്യ രാജേന്ദ്രന്റെ പരാതിയില്‍ യദുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.  കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി ജോലി തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കാണിച്ചാണ് ഏപ്രില്‍ 27 ന് യദു പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് ആദ്യം തയ്യാറായില്ല. പിന്നീട് കോടതി സമീപിച്ചതോടെയാണ് മേയര്‍ക്കും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുത്തത്. തനിക്കെതിരായ കേസില്‍ അന്വേഷണം അതിവേഗം നീങ്ങുമ്പോള്‍ താന്‍ നല്‍കിയ കേസില്‍ മെല്ലപ്പോക്കാണെന്നും യദു പരാതിപ്പെടുന്നു.

കളള് കുടിച്ചോയെന്ന് നോക്കുന്നവര്‍ കഞ്ഞി കുടിച്ചോയെന്ന് നോക്കണമെന്ന് എംഎല്‍എ, ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്പളം നല്‍കാന്‍ സംവിധാനം ഉണ്ടാക്കുമെന്ന് മന്ത്രി ഗണേഷിന്റെ മറുപടി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ കള്ളു കുടിച്ചോ എന്ന് നോക്കുന്ന സര്‍ക്കാര്‍ അവര്‍ കഞ്ഞി കുടിച്ചോ എന്ന് നോക്കണമെന്ന് നിയമസഭയില്‍ എം വിന്‍സന്റ് എംഎല്‍എ. കെഎസ്ആര്‍ടിസി ജീവനക്കാര്‍ മദ്യപിച്ചോയെന്നറിയാന്‍ പരിശോധന നടത്തുന്നതിനെ കുറിച്ചായിരുന്നു എംഎല്‍എയുടെ പരാമര്‍ശം.പിന്നാലെ മറുപടി നല്‍കിയ മന്ത്രി ഗണേഷ് കുമാര്‍, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്പളം നല്‍കാന്‍ സംവിധാനം ഉണ്ടാക്കുമെന്ന് വ്യക്തമാക്കി. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാരെ കള്ളു കുടിച്ച് വണ്ടിയോടിക്കാന്‍ അനുവദിക്കില്ല. ഡ്രൈവര്‍മാരില്‍ പരിശോധന കര്‍ശനമായപ്പോള്‍ അപകട നിരക്ക് വന്‍തോതില്‍ കുറഞ്ഞുവെന്നും മന്ത്രി സഭയെ അറിയിച്ചു. കെഎസ്ആര്‍ടിസിയില്‍ നവീകരണ പദ്ധതികള്‍ ആറ് മാസത്തിനകം നടപ്പാക്കും. കെഎസ്ആര്‍ടിസി വിട്ട് പോയ യാത്രക്കാരെ തിരിച്ചെത്തിക്കും. ജനുവരിയില്‍ 1600 വണ്ടി ഷെഡില്‍ കിടന്നിരുന്നു. ഇപ്പഴത് 500 ല്‍ താഴെയാണെന്നും മന്ത്രി വ്യക്തമാക്കി.കേരള സര്‍ക്കാരുമായി കൂടിയാലോചിക്കാതെ തമിഴ്നാട് 4000 രൂപ ടാക്സ് വര്‍ദ്ധിപ്പിച്ചു. ശബരിമല സീസണാണ് വരുന്നതെന്ന് തമിഴ്നാട് ഓര്‍ക്കണം. തമിഴ്നാട്ടില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ശബരിമലയിലേക്ക് വരുന്നത്. അവിടെ 4000 വാങ്ങിയാല്‍ ഇവിടെയും നാലായിരം വാങ്ങിക്കും. ഇങ്ങോട്ട് ദ്രോഹിച്ചാല്‍ തിരികെ അങ്ങോട്ടും ദ്രോഹിക്കും. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ കൊടുക്കാന്‍ സംവിധാനം വരും. അതിനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുകയാണ്. ബാങ്ക് വായ്പ എടുക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് വരികയാണ്. കെഎസ്ആര്‍ടിസി കൂടുതല്‍ എസി ബസുകളിലേക്ക് മാറും. കാലാവസ്ഥ മാറ്റവും മാറി വരുന്ന ആവശ്യങ്ങളും പരിഗണിച്ച് സൗകര്യമുള്ള ബസുകള്‍ ഇറക്കും. കെഎസ്ആര്‍ടിസി ഷോപ്പിംഗ് കോംപ്ലക്സുകളുടെ വ്യവസ്ഥകളില്‍ ഇളവ് വരുത്തി പരമാവധി കടകള്‍ വാടകയ്ക്ക് നല്‍കാന്‍ നടപടി എടുക്കും. കെഎസ്ആര്‍ടിസി കംഫര്‍ട് സ്റ്റേഷനുകള്‍ സംസ്ഥാന വ്യാപകമായി പരിഷ്‌കരിക്കും.കംഫര്‍ട് സ്റ്റേഷന്‍ പരിപാലനം സുലഭ് എന്ന ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നു.23 ഡ്രൈവിംഗ് സ്‌കൂളുകള്‍ കൂടി കെഎസ്ആര്‍ടിസി തുടങ്ങുമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. തിനെ കുറിച്ചായിരുന്നു എംഎല്‍എയുടെ പരാമര്‍ശം.പിന്നാലെ മറുപടി നല്‍കിയ മന്ത്രി ഗണേഷ് കുമാര്‍, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്പളം നല്‍കാന്‍ സംവിധാനം ഉണ്ടാക്കുമെന്ന് വ്യക്തമാക്കി. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാരെ കള്ളു കുടിച്ച് വണ്ടിയോടിക്കാന്‍ അനുവദിക്കില്ല. ഡ്രൈവര്‍മാരില്‍ പരിശോധന കര്‍ശനമായപ്പോള്‍ അപകട നിരക്ക് വന്‍തോതില്‍ കുറഞ്ഞുവെന്നും മന്ത്രി സഭയെ അറിയിച്ചു. കെഎസ്ആര്‍ടിസിയില്‍ നവീകരണ പദ്ധതികള്‍ ആറ് മാസത്തിനകം നടപ്പാക്കും. കെഎസ്ആര്‍ടിസി വിട്ട് പോയ യാത്രക്കാരെ തിരിച്ചെത്തിക്കും. ജനുവരിയില്‍ 1600 വണ്ടി ഷെഡില്‍ കിടന്നിരുന്നു. ഇപ്പഴത് 500 ല്‍ താഴെയാണെന്നും മന്ത്രി വ്യക്തമാക്കി.

ചില്ലറ നല്‍കാന്‍ ആവശ്യപ്പെട്ട കെഎസ്ആര്‍ടിസി കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച് യാത്രക്കാരന്‍; പ്രതി പൊലീസ് കസ്റ്റഡിയില്‍, ആക്രമണത്തില്‍ കണ്ടക്ടര്‍ക്ക് തലയ്ക്കും പരിക്ക്

ചില്ലറ നല്‍കാന്‍ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരന്‍ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇന്ന് വൈകിട്ടാണ് സംഭവം. യാത്രക്കാരനോട് ചില്ലറയായി ടിക്കറ്റ് ചാര്‍ജ്ജ് നല്‍കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം, കയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു. കണ്ടക്ടര്‍ സജികുമാറിനാണ് മര്‍ദ്ദനമേറ്റത്. കണ്ടക്ടറുടെ പരാതിയില്‍ മുബീന്‍ എന്നയാളെകസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ സജികുമാറിന്റെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് ബസിലെ മറ്റ് യാത്രക്കാരും ഡ്രൈവറും ചേര്‍ന്ന് പ്രതിയെ പിടിച്ചുമാറ്റുകയായിരുന്നു. പരിക്കേറ്റ സജികുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആള്‍ഡര്‍ഷോട് സെയിന്റ് മേരീസ് ദേവാലയത്തില്‍ ഒരുമിച്ച് വിശ്വാസികള്‍ കന്യകാമറിയത്തിന്റെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി, വിശുദ്ധ കുര്‍ബാനയെ ഭക്തിസാന്ദ്രമാക്കി ജിയോ ആന്റണിയുടെ നേതൃത്വത്തിലുള്ള ക്വയറിന്റെ ഗാനാലാപനം

ആള്‍ഡര്‍ഷോട് സെയിന്റ് മേരീസ് ദേവാലയത്തില്‍, സിറോ മലബാര്‍ സഭ വിശ്വാസികളുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. ജൂണ്‍ 23 ഞായറാഴ്ച വൈകിട്ട് നാലിന് ആരംഭിച്ച് തിരുന്നാള്‍ ആഘോഷങ്ങള്‍ രാത്രി ഒന്‍പതു മണിയോടെ സമാപിച്ചു. സെയിന്റ് മേരീസ് ദേവാലയത്തില്‍ നടന്ന ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാനയ്ക്ക്, റോമിലെ പോണ്ടിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയിലെ ഫാ. മാത്യു ജോസഫ് മടിക്കാങ്കല്‍, ഇടവക വികാരി ഫാ. എബിന്‍ കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫാ. മാത്യു ജോസഫ് മടിക്കാങ്കല്‍ വചന സന്ദേശം നല്‍കി. ജിയോ ആന്റണിയുടെ നേതൃത്വത്തിലുള്ള ക്വയറിന്റെ ഗാനാലാപനം വിശുദ്ധ കുര്‍ബാനയെ ഭക്തിസാന്ദ്രമാക്കി. തുടര്‍ന്ന് നടന്ന ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണത്തില്‍, തിരുസ്വരൂപങ്ങളും മുത്തുക്കുടകളും ദീപക്കാഴ്ചകളുമായി നൂറുകണക്കിന് വിശ്വാസികള്‍ അണിനിരന്നു. ഇവരോടൊപ്പം അന്യമത വിശ്വാസികളും, തദ്ദേശീയരും എല്ലാം ഒത്തു ചേര്‍ന്നപ്പോള്‍ ഈ തിരുന്നാള്‍ ആള്‍ഡര്‍ഷോട്ടിന്റെ ഉത്സവം ആയി മാറി. തിരുന്നാളിന് നേര്‍ച്ചകാഴ്ചയായി ലഭിച്ച വസ്തുക്കള്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും ഫുഡ് ബാങ്കിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെച്ചു. ആള്‍ഡര്‍ഷോട് സെയിന്റ് ജോസഫ്, സെയിന്റ് മേരീസ് പള്ളികളുടെ വികാരിയായ ഫാ. റോബര്‍ട്ട് സ്റ്റ്യൂവര്‍ടിന്റെ സഹായവും സഹകരണവും, തിരുന്നാള്‍ കമ്മിറ്റി, പ്രസുദേന്തിമാര്‍, വിശ്വാസികള്‍ എന്നിവരുടെയും ദിവസങ്ങളായുള്ള കഠിന പ്രയത്നങ്ങളും, നിസ്തുലമായ സേവനവും തിരുന്നാള്‍ ഏറ്റവും മനോഹരമാക്കാന്‍ സഹായിച്ചു. തിരുന്നാളിന്റെ ഭാഗമായി  സെയിന്റ് ജോര്‍ജ് പാരീഷ് ഹാളില്‍ വച്ച് സ്നേഹവിരുന്നും നടന്നു. തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വികാരി ഫാ. എബിന്‍, ട്രസ്റ്റിമാരായ ജിയോ, മഞ്ജു, തിരുന്നാള്‍ കമ്മിറ്റി കണ്‍വീനര്‍ ടോമി, ജോയിന്റ് കണ്‍വീനര്‍ ജെയ്സണ്‍,  അംഗങ്ങളായ അജി, ബിജു, മനു, വിമന്‍സ് ഫോറം അംഗങ്ങള്‍, പ്രസുദേന്തിമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.  

'എനിക്ക് മാത്രമല്ല അവിടെ പലര്‍ക്കും കത്ത് വരാറുണ്ട്, എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് അതൊക്കെ ഗോസിപ്പ് ആക്കി മാറ്റിയത്' ഒടുവില്‍ മനസ്സ് തുറന്ന് ബിഗ്‌ബോസ് താരം ജാസ്മിന്‍

ബിഗ്‌ബോസ് ഷോ അവസാനിച്ചപ്പോള്‍ എല്ലാവരും കാത്തിരുന്ന ഒരു കാര്യം നിരവധി വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങിയ ജാസ്മിന്‍ ഷോയെ കുറിച്ചും തന്റെ അനുഭവങ്ങളെ കുറിച്ചും പറയുന്നതായിരുന്നു. എന്നാല്‍ ഷോ കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ ഒടുവിലിതാ ജാസ്മിന്‍ എല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ്. ബിഗ് ബോസ് ഒരു വലിയ ലോകമാണ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങള്‍ ആയിരുന്നു അവിടെ നടന്നത് എന്ന് ജാസ്മിന്‍ ജാഫര്‍. അതൊരു ഗെയിം ഷോ ആണ് അതാണ് പലരും മനസിലാക്കേണ്ടത്. എനിക്ക് കത്ത് വന്നതിനെ കുറിച് പലരും ചോദിച്ചിരുന്നു. എനിക്ക് മാത്രമല്ല അവിടെ പലര്‍ക്കും വരാറുണ്ട്. എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് അതൊക്കെ ഗോസിപ്പ് ആക്കി മാറ്റിയത് എന്ന് മാത്രം മനസിലായില്ല പക്ഷെ ഞാന്‍ അതിനോട് ഒന്നും പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ല- പുത്തന്‍ വീഡിയോയിലൂടെ താരം പറഞ്ഞു. കൂടുതല്‍ ആളുകള്‍ക്ക് അറിയേണ്ട മറ്റൊരു കാര്യം എനിക്ക് പി ആര്‍ വര്‍ക്ക് ഉണ്ടായിരുന്നോ എന്നാണ് എന്നാല്‍ ഞാന്‍ അത് ചെയ്തിട്ടില്ല. ഞാന്‍ ചിന്തിക്കാത്ത ആളുകള്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷം ജാസ്മിന്‍ പറയുന്നു. എന്നെ കുറിച്ച് പലരും പലതും പറഞ്ഞു പരത്തിയിട്ടുണ്ട്. അതിനെക്കുറിച്ചൊന്നും ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. ദൈവം കാണുന്നുണ്ടല്ലോ എന്ന ഒറ്റ വിശ്വാസം മാത്രമേ എനിക്ക് പറയാന്‍ ഉള്ളൂ. ഇതൊക്കെ എന്നെ പറഞ്ഞപ്പോള്‍ ഞാന്‍ അതിന്റെ ഉള്ളില്‍ ആയിരുന്നു എന്ന് ഓര്‍ക്കണം. ഇപ്പോള്‍ ഞാന്‍ ജീവനോടെ പുറത്തുതന്നെ ഉണ്ട്. അപ്പോള്‍ പ്രതികരണം നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനും അപ്പുറം ആകും. അത് മറക്കരുത്.

Other News in this category

  • കണ്ണുതുറക്കാതെ സർക്കാർ… ഇന്നുമുതൽ 5 ദിവസത്തേക്ക് എൻഎച്ച്എസിൽ ജൂനിയർ ഡോക്ടർമാരുടെ സമരം, ആശുപത്രി പ്രവർത്തനങ്ങൾ അവതാളത്തിലാകും; ജിപി, ഫാർമസി സേവനങ്ങളെ ബാധിക്കില്ല, എമർജൻസി കേസിനായി 999, 111 നമ്പറുകളിൽ വിളിക്കണമെന്നും എൻഎച്ച്എസ്
  • ഇതളുകൾ ഒന്നൊന്നായി കൊഴിയുമ്പോൾ… ആദ്യകാല മലയാളി കുടിയേറ്റക്കാരൻ ജോസഫ് എബ്രഹാം സ്രാമ്പിക്കല്‍ വിടവാങ്ങി; ചാരിറ്റി ബോക്സിങ്ങിനിടെ മരണമടഞ്ഞ മലയാളി യുവാവ് ജുബൽ റെജിയുടെ മരണം സ്വാഭാവിക അപകടം മൂലമെന്ന് കൊറോണർ
  • ഇംഗ്ലണ്ടിൽ നിന്നും ഗാഡിയിൽ ഇന്ത്യയിലേക്ക് സാഹസിക യാത്ര പുറപ്പെട്ട് രണ്ട് ഗഡികൾ..! ചാലക്കുടിക്കാരായ നോബിയും ജോബിയും രണ്ടുമാസംകൊണ്ട് പിന്നിടുക 20 രാജ്യങ്ങളും 20000 മൈലും! യുകെയിൽ നിന്ന് കേരളത്തിലേക്കുള്ള മലയാളികളുടെ സാഹസിക റോഡ് യാത്ര ഇപ്പോൾ പതിവുകാഴ്ച്
  • ലണ്ടനിൽ ഒരുകിലോ മൂവാണ്ടൻ മാങ്ങയ്ക്ക് 2400 രൂപ? പാവക്കയ്ക്ക് 1000, വെണ്ടയ്ക്ക 650! ഇന്ത്യൻ പലചരക്ക് സാധനങ്ങളുടെ അമിതവിലയെപ്പറ്റി സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചകൾ, ഇത്രയും വിലയില്ലെന്നും ചിലർ, പൗണ്ടുമുല്യവും വരുമാനവുമായി നോക്കുമ്പോൾ കുറവെന്നും വാദം
  • യൂറോപ്യൻ നഗരങ്ങളിൽ ഇത് മലയാളി മേയർമാർ വാഴും കാലം.. അയർലാൻഡിലെ ഡബ്ലിൻ നഗരപിതാവായി അങ്കമാലിക്കാരൻ ബേബി പെരേപ്പാടൻ! മേയറാകുന്ന ആദ്യത്തെ ഇന്ത്യൻ വംശജനെന്ന പദവിയും ബേബിയ്ക്ക് സ്വന്തം; അയർലാൻഡിലേക്ക് മലയാളി നഴ്‌സുമാരുടേയും പ്രവാഹം
  • ജീവനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിൽ പൊരുതിനിന്നത് ഒന്നരമാസത്തോളം.. നൊമ്പരപ്പൂവായ് ഒടുവിൽ നഴ്‌സിംഗ് വിദ്യാർത്ഥിനി ഹെൽന മരിയ യാത്രയായി! കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മലയാളി പെൺകുട്ടിയുടെ അന്ത്യം കാർഡിഫ് ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ
  • ഇനി സമ്മർ നാളുകൾ… യുകെയിൽ താപനില 26 ഡിഗ്രിവരെ ഉയരുമെന്നും ജാഗ്രത പാലിക്കണമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ്! അമിതതാപം ജീവഹാനിവരെ വരുത്തിയേക്കാം! മുൻകരുതലെടുക്കണം, വലിയൊരു തമാശ കേട്ടതുപോലെ കോമഡിയാക്കി യുകെയിലെ ഇന്ത്യക്കാർ!
  • യുകെ മലയാളികളെ വേദനയിലാഴ്ത്തി വീണ്ടുമൊരു മലയാളി നഴ്‌സിന്റെ ആകസ്‌മിക വിയോഗം! പീറ്റർബറോയിലെ സുഭാഷ് മാത്യുവിനു ജീവൻ നഷ്ടമായത് ഉറക്കത്തിനിടെ! അസ്സോസിയേഷൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സുഭാഷ്, പീറ്റര്‍ബറോ മലയാളികൾക്കിടയിൽ സുപരിചിതൻ
  • വാഹനത്തിൽ നിന്ന് ‘എല്ലൂരാൻ’ കഴിയാതെ യുകെ മലയാളികളടക്കം പാടുപെടുന്നു! ലണ്ടനും നോട്ടിംഹാമും അടക്കമുള്ള സെന്ററുകളിൽ ഡ്രൈവിങ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് അഞ്ചുമാസമായി ഉയർന്നു! കാത്തിരിപ്പ് കൂട്ടിയത് കോവിഡ്, ലിസ്‌റ്റ് നികത്താൻ കഴിയാതെ അധികൃതർ
  • ‘ബലി പെരുന്നാൾ’ ദിനം ഓസ്‌ട്രേലിയൻ മലയാളികളിൽ നോവുള്ള ഓർമ്മയായി ഷാനിയും മലബാർ തട്ടുകടയും! കോഴിക്കോടൻ വിഭവങ്ങളിലൂടെ മനംകവർന്നു! വിടപറഞ്ഞത് കൂട്ടുകാരി മർവയ്‌ക്കൊപ്പം; അപൂർവ്വ അപകടത്തിൽ കടലിൽ വീണുമരിച്ച മലയാളി വനിതകളുടെ അന്ത്യവിശ്രമവും ഓസ്‌ട്രേലിയയിൽ
  • Most Read

    British Pathram Recommends