മില്‍മയില്‍ തൊഴിലാളികള്‍ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി സമരത്തിലേക്ക്. ശമ്പള പരിഷ്കരണം ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നാളെ രാത്രി 12 മണി മുതല്‍ സമരത്തിലേക്ക് പോകുമെന്ന് ട്രേഡ് യൂണിയന് നേതാക്കള്‍ അറിയിച്ചു.
വിഷയത്തില്‍ മില്‍മ മാനേജ്മെന്റിന് നോട്ടീസ് നല്കി രണ്ടാഴ്ച കഴിഞ്ഞിട്ടും ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ചയ്ക്ക് പോലും വിളിച്ചില്ലന്ന് ട്രേഡ് യൂണിയന് നേതാക്കള്‍ കുറ്റപ്പെടുത്തി.ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരന്, എഐടിയുസി നേതാവ് അഡ്വ മോഹന്‍ദാസ്, സിഐടിയു നേതാവ് എബി സാബു എന്നിവരാണ് സമരത്തിലേക്ക് പോകുമെന്ന് അറിയിച്ചത്.
മില്‍മയില്‍ 13 മാസം മുന്‍പ് ശമ്പള പരിഷ്കരണ കരാര്‍ ഒപ്പിട്ടിരുന്നു. ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിക്കാന്‍ കാലതാമസമെടുക്കുകയാണ്. കരാര്‍ നടപ്പിലാക്കാന്‍ മാനേജ്മെന്റ് മുന്‍കൈയെടുക്കുന്നില്ലെന്നും സംയുക്ത ട്രേഡ് യൂണിയന് നേതാക്കള്‍ പറഞ്ഞു.
പാക്കിംഗും വിതരണവും നിറുത്തിവച്ച് കഴിഞ്ഞമാസവും മില്‍മ തൊഴിലാളികള്‍ സമരം ചെയ്തിരുന്നു. തിരുവനന്തപുരം മേഖലാ യൂണിയന് കീഴിലുള്ള അമ്പലത്തറ, കൊല്ലം, പത്തനംതിട്ട ഡയറികളിലായിരുന്നു സമരം. ലക്ഷക്കണക്കിന് ലിറ്റര്‍ പാലിന്റെ പ്രോസസിംഗ് തടസപ്പെട്ടിരുന്നു. മില്‍മയുടെ പരാതിയില്‍ ഐ.എന്‍.ടി.യു.സി., സി.ഐ.ടി.യു. തൊഴിലാളികളുടെ പേരില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. കേസുകള്‍? പിന്‍വലിക്കണമെന്നും തൊഴിലാളികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം നടന്നത്.