രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ താപനില 30 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇംഗ്ലണ്ടിലെ മിക്കയിടത്തും മഞ്ഞ ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ട് നല്കി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയും(യുകെഎച്ച്എസ്എ) മെറ്റ് ഓഫീസും. രാജ്യത്തെ ഒരു പ്രദേശം ഒഴികെ മറ്റെല്ലായിടത്തും അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ആരോഗ്യ, സാമൂഹിക പരിപാലന മേഖലകളില്‍ 'ഗണ്യമായ പ്രത്യാഘാതങ്ങള്‍' ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ചില പ്രദേശങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെയും (യുകെഎച്ച്എസ്എ) മെറ്റ് ഓഫീസിന്റെയും മുന്നറിയിപ്പ് തിങ്കളാഴ്ച രാവിലെ മുതല്‍ പ്രാബല്യത്തില്‍ വരികയും വ്യാഴാഴ്ച ഉച്ചവരെ നിലനില്ക്കുകയും ചെയ്യും. പ്രത്യേകിച്ച് തെക്ക് കിഴക്ക്, ഈസ്റ്റ് മിഡ്ലാന്‍ഡ്സ്, ഇംഗ്ലണ്ടിന്റെ കിഴക്ക്, കിഴക്കന്‍ ആംഗ്ലിയ എന്നിവിടങ്ങളില്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയതോടെ താപനില 30C വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്നറിയിപ്പില്‍ ഉള്‍പ്പെടാത്ത ഒരേയൊരു പ്രദേശം ഇംഗ്ലണ്ടിന്റെ വടക്ക് കിഴക്ക് മാത്രമാണ്.
ഇംഗ്ലണ്ടിന്റെ വടക്ക്-പടിഞ്ഞാറ്, വടക്ക്-കിഴക്ക്, ഇംഗ്ലണ്ടിന്റെ പടിഞ്ഞാറ്, തെക്ക്-പടിഞ്ഞാറ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ ശാരീരികമായി ദുര്‍ബലരായ വ്യക്തികള്‍ക്കിടയില്‍ മരണനിരക്ക് വര്‍ദ്ധിക്കുന്നതിനെക്കുറിച്ചും ചുറ്റുപാടുകള്‍ ചൂടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും' UKHSA മുന്നറിയിപ്പ് നല്കി.
മെറ്റ് ഓഫീസിലെ കാലാവസ്ഥാ നിരീക്ഷകനായ ലിയാം എസ്ലിക്ക് പറഞ്ഞു: ''ഏറ്റവും പുതിയ വിശകലനം അനുസരിച്ച്, താപനില 30 ഡിഗ്രി സെല്‍ഷ്യസില്‍ എത്താന്‍ സാധ്യതയുണ്ട്. ഇംഗ്ലണ്ടിന്റെ തെക്ക്-കിഴക്ക്, പ്രത്യേകിച്ച് ലണ്ടന്‍, എസെക്സ്, കെന്റ് എന്നിവിടങ്ങളിലാകും ഏറ്റവും ചൂട് അനുഭവപ്പെടുക. എല്ലാ വിധേനയും വീട്ടിനുള്ളില്‍ നിന്നും പുറത്തിറങ്ങി ആസ്വദിക്കുക എന്നതാണ് ആളുകളോടുള്ള എന്റെ ഉപദേശം. അവര്‍ വേനല്‍ക്കാലത്തിനായി കാത്തിരിക്കുകയാണ്.
അതേമയം, സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റിന്റെ അളവ് ഉയര്‍ന്നതായിരിക്കും. സൂര്യന് വളരെ തീവ്രമായിരിക്കും. സണ്‍ ക്രീം പോലുള്ളവ പുരട്ടണം,ശരീരത്തില്‍ ജലാംശം നിലനിര്‍ത്തണം, ഉച്ചവെയില്‍ കൊള്ളാതെ തണലത്ത് നില്ക്കാന് ശ്രമിക്കണം,. സൂര്യനോട് സെന്‍സിറ്റീവ് ആയ ആളുകള്‍ പ്രത്യേക മുന്‍കരുതലുകള്‍ എടുക്കണം.