2036-ലെ ഒളിമ്പിക്സിന് വേദിയാവാന്‍ നീക്കങ്ങളുമായി ഇന്ത്യ. ഇതിനായി പാരീസ് ഒളിമ്പിക്സില്‍ നയതന്ത്രശ്രമങ്ങള്‍ നടത്തുമെന്ന് ഇന്ത്യയുടെ മിഷന് ഒളിമ്പിക് സെല്‍(എം.ഒ.സി.) അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട് . ഇതിനായി കായികമന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് ഒളിമ്പിക്സ് നടത്തിപ്പ് സംബന്ധിച്ച് എം.ഒ.സിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
2036 ഒളിമ്പിക്സില്‍ ചെസ്സ്, ട്വന്റി-20 ക്രിക്കറ്റ്, ഇന്ത്യയുടെ തനത് കായികയിനങ്ങളായ യോഗ, കബഡി, ഖൊ-ഖൊ എന്നിവ ഉള്‍പ്പെടുത്താന്‍ ശ്രമം നടത്തും. 2036 ഒളിമ്പിക്സിനുള്ള ബിഡ് നടപടികള്‍ പാരീസ് ഒളിമ്പിക്സിന് ശേഷമായിരിക്കും തുടങ്ങുന്നത്. എന്നാല്‍, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി(ഐ.ഒ.സി.) അംഗങ്ങളുമായി ഇതിനു മുന്‍പുതന്നെ ആശയവിനിമയം നടത്തേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിമ്പിക്സിന് വേദിയാവാനുള്ള ഇന്ത്യയുടെ ആഗ്രഹത്തെ മുംബൈയില്‍ കഴിഞ്ഞവര്‍ഷം നടന്ന ഐ.ഒ.സി. കോണ്‍ഗ്രസില്‍ പങ്കുവെച്ചിരുന്നു.