യുക്മ ദേശീയ കായിക മേളക്ക് മുന്നോടിയായി ഇന്ന് യുക്മയുടെ നാല് പ്രമുഖ റീജിയണുകളായ മിഡ്ലാന്‍ഡ്സ്, നോര്‍ത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ്, യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയണുകളില്‍ കായിക മാമാങ്കത്തിന് ട്രാക്കുണരുന്നു.
മിഡ്ലാന്‍ഡ്സ് റീജിയണില്‍ കെ.സി.എ റെഡിച്ച് ആതിഥേയത്വം വഹിക്കുമ്പോള്‍ നോര്‍ത്ത് വെസ്റ്റ് റീജിയണില്‍ വാറിംഗ്ടണ്‍ മലയാളി അസോസിയേനും, സൗത്ത് ഈസ്റ്റ് റീജിയണില്‍ ഡാര്‍ട്ട് ഫോര്‍ഡ് മലയാളി അസോസിയേഷനും, യോര്‍ക് ഷെയര്‍ റീജിയണില്‍ ബാണ്‍സലി കേരള കള്‍ച്ചറല്‍ അസോസിയേഷനും കായിക മേളകള്‍ക്ക് ആതിഥേയത്വം വഹിക്കും.
രാവിലെ 9 മണിക്ക് മാര്‍ച്ച് പാസ്റ്റോടെ ആരംഭിക്കും. തുടര്‍ന്ന് ട്രാക്കിലും ഫീല്‍ഡിലും മത്സരങ്ങള്‍ ആരംഭിക്കും. വടംവലി മത്സരവും ഉണ്ടായിരിക്കുന്നതാണ്. ഇന്ന് കായികമത്സരം നടക്കുന്ന എല്ലാ റീജിയണുകളിലും മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതല്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് കായികമേളയുടെ ആവേശം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
യുക്മ റീജിയണല്‍ കായിക മേളകള്‍ മിഡ്ലാന്‍ഡ്സ് റീജിയണില്‍ യുക്മ ട്രഷറര്‍ ഡിക്സ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. നോര്‍ത്ത് വെസ്റ്റ് റീജിയന് കായിക മേള വൈസ് പ്രസിഡന്റ് ഷിജോ വര്‍ഗീസും, സമാപന സമ്മേളനം യുക്മ ജനറല്‍ സെക്രട്ടറി കുര്യന് ജോര്‍ജും ഉദ്ഘാടനം ചെയ്യും. യുക്മ പി.ആര്.ഒ അലക്സ് വര്‍ഗീസ്, ദേശീയ സമിതിയംഗം ജാക്സന് തോമസ്, റീജിയണല്‍ പ്രസിഡന്റ് ബിജു പീറ്റര്‍, സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറര്‍ ബിജു മൈക്കിള്‍, സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ തങ്കച്ചന് എബ്രഹാം അസോസിയേഷന് ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സൗത്ത് ഈസ്റ്റ് റീജിയണില്‍ യുക്മ മുന്‍ പ്രസിഡന്റും ലെയ്സണ്‍ ഓഫീസറുമായ മനോജ്കുമാര്‍ പിള്ളയും, യോര്‍ക് ഷെയറില്‍ വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോയും കായികമേള ഉദ്ഘാടനം ചെയ്യും.
യുക്മ റീജിയണല്‍ കായിക മേളക്ക് എല്ലാവിധ വിജയാശംസകളും ദേശീയ സമിതിക്കുവേണ്ടി പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറല്‍ സെക്രട്ടറി കുര്യന് ജോര്‍ജ്, നാഷണല്‍ സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍മാരായ പീറ്റര്‍ താണോലില്‍, സ്മിതാ തോട്ടം എന്നിവര്‍ അറിയിച്ചു.