മിമിക്രി ആര്‍ട്ടിസ്റ്റ് നര്‍ത്തകി ഗായിക അഭിനേത്രി തുടങ്ങിയ മേഖലയില്‍ എല്ലാം കഴിവ് തെളിയിച്ച താരമാണ് ദേവി തന്ദന. നിരവധി സിനിമകളിലും ഭാഗമായിട്ടുണ്ടെങ്കിലും മിനിസ്ക്രീനിലാണ് ദേവി ചന്ദനയെ കൂടുതലും കുടുംബ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്.
ഭര്‍ത്താവുദ്യോഗം, നരിമാന്, രക്ഷരാജാവ്, കസ്തുരിമാന്, കളിയോടം, വേഷം, ആയുര്‍ രേഖ, രഹസ്യ പോലീസ്, തത്സമയം ഒരു പെണ്‍കുട്ടി, പോളിടെക്നിക്, തിലോത്തമ്മ, പഞ്ചവര്ണ തത്ത തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. മിന്നല്‍ മുരളിയിലാണ് ദേവി ചന്ദന അവസാനമായി അഭിനയിച്ചത്. നിരവധി ടെലിവിഷന്‍ സീരിയലുകളിലും കോമഡി പ്രോഗ്രാമുകളിലും ദേവി ചന്ദന ഭാഗമായിട്ടുണ്ട്.
ഇപ്പോള്‍ സീ കേരളത്തിലെ വാത്സല്യം എന്ന പരമ്പരയിലാണ് ദേവിചന്ദന അഭിനയിക്കുന്നത്. ഗായകനായ കിഷോര്‍ വര്‍മയാണ് താരത്തിന്റെ ഭര്‍ത്താവ്. 2006-ലായിരുന്നു ഇരുവരും തമ്മില്‍ വിവാഹിതരായത്. സമൂഹ മാധ്യമങ്ങളില്‍ സജീവമായ ദേവി ചന്ദന ഇപ്പോഴിതാ അന്താരാഷ്ട്ര യോഗ ദിനത്തില്‍ പങ്കുവച്ച വീഡിയോയാണ് ആരാധകര്‍ക്ക് ഇടയില്‍ ശ്രദ്ധനേടുന്നത്. യോഗയുടെ പ്രാധാന്യവും താരം പങ്കുവച്ചിട്ടുണ്ട്.

'യോഗ, ഇതൊരു പതിവാണ്. എല്ലാവര്ക്കും യോഗാദിനാശംസകള്‍. ആരോഗ്യവാനും അനുഗ്രഹീതനും ആയിരിക്കുക.. എല്ലായ്പ്പോഴും പിന്തുണയ്ക്കും മാര്‍ഗനിര്‍ദേശത്തിനും എന്റെ ഗുരുക്കളായ മുകുന്ദ കുമാര്‍, സുരേഷ് മേനോന് എന്നിവരോട് നന്ദിയുണ്ട്.. എന്റെ ആര്‍കൈവില്‍ നിന്ന്..'', എന്നായിരുന്നു വീഡിയോയോടൊപ്പം താരം കുറിച്ചത്. ഇപ്പോള്‍ ഇത്തിരി തടിയൊക്കെ കൂടിയ ലുക്കിലാണ് ദേവിചന്ദന.