ബിഗ്ബോസ് സീസണ് ആറില്‍ പല കൂട്ടുകെട്ടുകള്‍ കണ്ടിരുന്നു. അതില്‍ വലിയൊരു ചേച്ചി അനിയന് കൂട്ടുകെട്ടാണ് അന്‍സിബ ഋഷിയുടേത്. ഇപ്പോഴിതാ ഷോയില്‍ വെച്ച് അന്‍സിബയ്ക്ക് കൊടുത്ത ഒരു വാക്ക് പാലിക്കാന്‍ ഓടിയെത്തിയിരിക്കുകയാണ് ഋഷി.
പുറത്തിറങ്ങുമ്പോള്‍ തങ്ങള്‍ ഈ കൂട്ടുകെട്ട് തുടരും എന്ന് ഇരുവരും ഷോയില്‍ വെച്ച് പറഞ്ഞിരുന്നു. അന്‍സിബയുടെ പിറന്നാള്‍ ദിനത്തിലാണ് ഈ കൂടിക്കാഴ്ച എന്നതാണ് മറ്റൊരു പ്രത്യേകത. പിറന്നാള്‍ മധുരം പങ്കുവെക്കുന്ന ചിത്രങ്ങള്‍ അന്‍സിബ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു.
അന്‍സിബയ്ക്കായി പ്രീയപ്പെട്ട അനിയന് ഒരു ഗിഫ്റ്റും കൈയ്യില്‍ കരുതിയിരുന്നു. എന്താണെന്നല്ലേ? ഒരു സാരി. നല്ല കുങ്കുമ നിറത്തിലുളളതാണ് സാരി.. അന്‍സിബയ്ക്ക് സാരി നന്നായി ചേരും അതുകൊണ്ടാണ് അത് വാങ്ങിയതെന്ന് വീഡിയോയില്‍ ഋഷി പറയുന്നുണ്ട്. തനിക്ക് ഇഷ്ടപ്പെട്ട നിറമാണെന്നും അടിപൊളിയാണെന്നുമായിരുന്നു ഗിഫ്റ്റ് തുറന്ന ശേഷമുള്ള അന്‍സിബയുടെ മറുപടി.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ അന്‍സിബയ്ക്ക് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇരുവരുടേയും കോമ്പോയെ കുറിച്ചുള്ള കമന്റുകളും ഉണ്ട്. ഇതാണ് കളങ്കമില്ലാത്ത സ്നേഹമെന്നും ഈ ബന്ധം ജീവിതാവസാനം വരെ കാത്ത് സൂക്ഷിക്കാന്‍ ഇരുവര്‍ക്കും സാധിക്കട്ടെയെന്നും ആരാധകര്‍ കമന്റില്‍ പറയുന്നു.
അതേസമയം അന്‍സിബയും ഋഷിയും എന്തുകൊണ്ടാണ് അപ്സരയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാതിരുന്നതെന്നായിരുന്നു ആരാധകരുടെ സംശയം. ഹൗസില്‍ വെച്ച് അപ്സരയുമായി ഋഷിയും അന്‍സിബയും അത്ര അടുപ്പത്തിലായിരുന്നില്ല. അപ്സരയുമായി സൗഹൃദത്തിന് ഇല്ലെന്ന് ഇരുവരും പരസ്യമായി പറഞ്ഞിട്ടുമുണ്ട്.