18
MAR 2021
THURSDAY
1 GBP =105.53 INR
1 USD =83.45 INR
1 EUR =89.36 INR
breaking news : മദ്യപിച്ച് ഒരു വര്‍ഷം മരിക്കുന്നവര്‍ ലക്ഷക്കണക്കിന് പേര്‍, മദ്യപാനത്തിനെതിരെ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന >>> മെറ്റ എഐ വേണ്ടന്ന് ഉറപ്പിച്ച് ഐഫോണ്‍, ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മെറ്റ എഐ ലഭ്യമാകില്ല >>> പണിമുടക്കി വാട്‌സ്ആപ്പ്, വലിയ രീതിയില്‍ പരാതി ട്വീറ്റുകളും ആയി ഉപയോക്താക്കള്‍ എക്‌സില്‍  >>> മണവാട്ടിയാവാന്‍ ഒരുങ്ങി നടി മീര നന്ദന്‍, മെഹന്ദി ചടങ്ങില്‍ പങ്കെടുക്കാന്‍ മലയാളത്തിലെ പ്രിയതാരങ്ങള്‍, ആഘോഷങ്ങളുടെ ചിത്രങ്ങള്‍ താരം സമൂഹമാദ്ധ്യമങ്ങളില്‍ വൈറല്‍ >>> 'ലാല്‍ ചാടാമെന്ന് പറഞ്ഞപ്പോള്‍ ഞാനും സമ്മതിച്ചു, ലാല്‍ ചാടുന്നത് കണ്ടപ്പോഴാണ് എനിക്ക് ലാലിന് സിനിമയോടുളള ആത്മാര്‍ത്ഥത മനസ്സിലായത്' മോഹന്‍ലാലിനോടുള്ള സൗഹൃദത്തെ കുറിച്ച് ശങ്കര്‍ >>>
Home >> NAMMUDE NAADU
കുറിച്ചി ഇഗ്നാത്തിയോസ് ക്നാനായ പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് ഗുരുതര പരിക്ക്,  തര്‍ക്കം പാര്‍ത്രിയാര്‍ക്കിസ് ബാവ സസ്പെന്‍ഡ് ചെയ്ത മെത്രാപോലീത്ത കുര്‍ബാന ചൊല്ലി എന്നാരോപിച്ച്

സ്വന്തം ലേഖകൻ

Story Dated: 2024-06-23

കോട്ടയം കുറിച്ചി ഇഗ്‌നാത്തിയോസ് ക്നാനായ പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരാളുടെ തലക്ക് ഗുരുതരമായി പരിക്കേറ്റു. പാര്‍ത്രിയാര്‍ക്കിസ് ബാവ സസ്പെന്‍ഡ് ചെയ്ത മെത്രാപോലീത്ത കുര്‍ബാന ചൊല്ലി എന്നാരോപിച്ചായിരുന്നു തര്‍ക്കം. മെത്രാപൊലീത്തയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലായിരുന്നു സംഘര്‍ഷം.

മെത്രാപ്പോലീത്തെ എതിര്‍ക്കുന്ന വിഭാഗത്തിലെ റിജോ എന്നാ ആള്‍ക്കാണ് തലയ്ക്ക് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാര്‍ത്രിയാര്‍ക്കിസ് ബാവ സസ്പെന്‍ഡ് ചെയ്ത കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപൊലീത്തയാണ് കുര്‍ബാന ചൊല്ലാന്‍ എത്തിയത്. ഇതേതുടര്‍ന്നാണ് വിശ്വാസികള്‍ ഇരുവിഭാഗങ്ങളായി തിരിഞ്ഞ് പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെട്ടത്.

More Latest News

മദ്യപിച്ച് ഒരു വര്‍ഷം മരിക്കുന്നവര്‍ ലക്ഷക്കണക്കിന് പേര്‍, മദ്യപാനത്തിനെതിരെ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

മദ്യപാനം ആരോഗ്യത്തിന് ഹാനീകരം എന്ന് മദ്യക്കുപ്പികളില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ മുന്നറിയിപ്പ് വയവയ്ക്കാതെ നിരവധി പേര്‍ ഇപ്പോഴും മദ്യത്തിന് അടമികളായി ഉണ്ട്. ഇപ്പോഴിതാ സോകാരോഗ്യ സംഘടനയുടെ ഒരു മുന്നറിയിപ്പ് പുറത്ത് വരികയാണ്. ലോകത്ത് മദ്യപിച്ച് ഒരുവര്‍ഷം 26 ലക്ഷത്തിലധികം പേര്‍ മരിക്കുന്നതായി ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ആകെ ഒരു വര്‍ഷം മരിക്കുന്നവരുടെ 4.7 ശതമാനം വരുമിത്. ഇതില്‍ പുരുഷന്‍മാരാണ് 20 ലക്ഷവും. മദ്യപിക്കുന്ന പതിനായിരങ്ങളുള്ള കേരളത്തിന് മുന്നറിയിപ്പാണ് ഡബ്ല്യുഎച്ച്ഒയുടെ പുതിയ കണക്ക്. മദ്യപാനം അല്ലതെ മറ്റ് തരത്തിലുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വര്‍ഷം ആറുലക്ഷം ആളുകളാണ് മരിക്കുന്നതെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. മദ്യപാനവും ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഡബ്ല്യുഎച്ച്ഒ പുറത്തിറക്കിയ ഗ്ലോബല്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇതില്‍ ഏറ്റവും ഖേദകരമായ കാര്യം മദ്യപാനം കാരണം മരിച്ചവരില്‍ 13 ശതമാനം 20-നും 30-നും ഇടയില്‍ പ്രായം വരുന്നവരാണ് എന്നതാണ്. ലോകത്താകമാനം മദ്യപാനം കരണമുണ്ടായ മരണങ്ങളില്‍ 4.74 ലക്ഷം പേരുടെ മരണത്തിന് കാരണമായത് ഹൃദ്രോഗമാണ്. മദ്യപാനം കാരണമുള്ള അര്‍ബുദം 4.01 ലക്ഷം ജീവനുകളാണ് എടുത്തത്. ലോകത്ത് മദ്യം ഉപയോഗിക്കുന്നവര്‍ 40 കോടിയാളുകള്‍ വരുമെന്നും ഇതില്‍ 21 കോടിയാളുകള്‍ മദ്യത്തിന് അടിമകളാണെന്നും കണക്കുകള്‍ പറയുന്നു.  

മെറ്റ എഐ വേണ്ടന്ന് ഉറപ്പിച്ച് ഐഫോണ്‍, ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മെറ്റ എഐ ലഭ്യമാകില്ല

മെറ്റ എഐ സേവനം ഐഫോണില്‍ ലഭ്യമാകില്ല. ഐഫോണുകളില്‍ ലാമ എഐ ചാറ്റ്‌ബോട്ട് അവതരിപ്പിക്കാനുള്ള മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ ഓഫര്‍ നിരസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഐഒഎസ് ഉപകരണങ്ങളിലേക്ക് ലാമയെ സംയോജിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് മെറ്റയും ആപ്പിളും മാര്‍ച്ചില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പീന്നീട് സ്വകാര്യത ആശങ്കകള്‍ നിലനില്‍ക്കുന്നതാനാല്‍ ഔപചാരിക കരാറിലേക്കു നീങ്ങിയില്ല. ആപ്പിളിന്റെ കര്‍ശനമായ സ്വകാര്യത മാനദണ്ഡങ്ങളും മെറ്റയുടെ രീതികളും ചേര്‍ന്നുപോകില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണത്രെ ഈ തിരുമാനം. അതേസമയം വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സ് (WWDC) 2024ല്‍, 'ആപ്പിള്‍ ഇന്റലിജന്‍സ്' എന്ന ബാനറില്‍ ആപ്പിള്‍ അതിന്റെ AI ഫീച്ചറുകളുടെ സ്യൂട്ട് അവതരിപ്പിച്ചു. ആപ്പിളും മെറ്റയും, ഒരുകാലത്ത് ഫെയ്‌സ്ബുകിനെ ഐഒഎസിലേക്കു സംയോജിപ്പിക്കുന്നതില്‍ സഹകാരികളായിരുന്നു, ഇപ്പോള്‍ എഐ, സ്മാര്‍ട്ട് ഹോം, മിക്‌സഡ് റിയാലിറ്റി മേഖല തുടങ്ങിയവയിലെല്ലാം മത്സരത്തിലാണ്. എന്നാല്‍ ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി, ആല്‍ഫബെറ്റിന്റെ ജെമിനി എന്നിവയുമായുള്ള പങ്കാളിത്തത്തില്‍ ആപ്പിള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. എഐ സ്റ്റാര്‍ട്ടപായ ആന്ത്രോപിക്കിന്റെ ചാറ്റ്‌ബോട്ട് ചേര്‍ക്കുന്ന കാര്യവും കമ്പനി പരിഗണിക്കുന്നുണ്ട്.

പണിമുടക്കി വാട്‌സ്ആപ്പ്, വലിയ രീതിയില്‍ പരാതി ട്വീറ്റുകളും ആയി ഉപയോക്താക്കള്‍ എക്‌സില്‍ 

മെസേജിംഗ് ആപ്പായ വാട്സ്ആപ്പ് ഡൗണായതായി റിപ്പോര്‍ട്ട്. സ്റ്റിക്കറുകള്‍, ഫോട്ടോകള്‍, ജിഫ്, വീഡിയോകള്‍ എന്നിവ സെന്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതിയുമായി ഉപഭോക്താക്കള്‍ രംഗത്തെത്തി. ടെക്സ്റ്റ് മെസേജുകള്‍ സെന്റാവുന്നുണ്ടെന്നും എന്നാല്‍ ഡ്യോകുമെന്റുകള്‍, ചിത്രങ്ങള്‍, മറ്റ് മീഡിയ ഫയലുകള്‍ എന്നിവ സെന്റാവുന്നില്ലെന്നും പരാതിയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടില്‍ എക്സില്‍ വലിയ രീതിയില്‍ പരാതി ട്വീറ്റുകളും വരുന്നുണ്ട്. ചിലസമയങ്ങളില്‍ ഇത്തരത്തില്‍ സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ നൂറുകണക്കിന് പേരാണ് സന്ദേശങ്ങള്‍ അയക്കാന്‍ കഴിയാത്ത ബുദ്ധിമുട്ട് രേഖപ്പെടുത്തിയതെന്ന് ഡൗണ്‍ ഡിക്ടടര്‍ പറയുന്നു. അതേസമയം ഇത് ചെറിയ പ്രശ്നമാണ് ചിലര്‍ക്ക് മാത്രമാണ് സന്ദേശങ്ങള്‍ അയക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. അതേസമയം ഇക്കാര്യത്തില്‍ ഇതുവരെ മെറ്റ പ്രതികരിച്ചിട്ടില്ല. വാട്സ്ആപ്പ് പണിമുടക്കിയെന്ന് ട്വീറ്റ് ചെയ്ത് പലരും എക്സില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ ടാഗ് ചെയ്താണ് എക്സില്‍ പോസറ്റ് ചെയ്യുന്നത്. ചില മീമുകള്‍, ട്രോളുകള്‍ എന്നിവയിലും അദ്ദേഹത്തെ ടാഗ് ചെയ്യുന്നുണ്ട്. കഴിഞ്ഞാഴ്ച ജിയോ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് ലഭിക്കാത വന്നതോടെ സമൂഹമാധ്യമങ്ങളിലൊന്നും അക്സസ് ലഭിച്ചിരുന്നില്ല

മണവാട്ടിയാവാന്‍ ഒരുങ്ങി നടി മീര നന്ദന്‍, മെഹന്ദി ചടങ്ങില്‍ പങ്കെടുക്കാന്‍ മലയാളത്തിലെ പ്രിയതാരങ്ങള്‍, ആഘോഷങ്ങളുടെ ചിത്രങ്ങള്‍ താരം സമൂഹമാദ്ധ്യമങ്ങളില്‍ വൈറല്‍

നടി മീരാ നന്ദന്‍ വിവാഹിതയാവുകയാണ്. വിവാഹത്തോട് അനുബന്ധിച്ചുള്ള മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചടങ്ങില്‍ പങ്കെടുക്കാന്‍ മലയാള സിനിമയിലെ താര സുന്ദരിമാരും എത്തിയിരുന്നു.  മീരയുടെ അടുത്ത കൂട്ടുകാരായ ആന്‍ അഗസ്റ്റിന്‍, നസ്രിയ നസിം, സൃന്ദ എന്നിവരെ മെഹന്ദി ചടങ്ങുകളിലെ ചിത്രങ്ങളില്‍ കാണാം. കൂടാതെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരായ ഉണ്ണി പി.എസ്., സജിത്ത് ആന്‍ഡ് സുജിത്ത് എന്നിവരും എത്തിയിരുന്നു. മെഹന്ദി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ താരം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. മെഹന്ദി ആഘോഷത്തിന് പിന്നാലെ ഹല്‍ദി ആഘോഷത്തിന്റെ ചിത്രങ്ങളും വൈറലാകുന്നുണ്ട്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം മീര നന്ദനും ഭാവി വരന്‍ ശ്രീജുവും ഹല്‍ദി ആഘോഷിക്കുന്ന ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. മജന്ത കളറിലെ കുര്‍ത്തിയും ദുപ്പട്ടയുമായിരുന്നു മീര നന്ദന്‍ ധരിച്ചിരുന്നത്. വെള്ള ഷര്‍വാണിയായിരുന്നു വരന്‍ ശ്രീജുവിന്റെ വേഷം. ഇരുവരും മഞ്ഞള്‍ തേച്ചിരിക്കുന്നതും സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്. ലണ്ടനില്‍ അക്കൗണ്ടന്റ് ആണ് ശ്രീജു. മാട്രിമോണി സൈറ്റുവഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം ഉറപ്പിക്കല്‍. ദിലീപ് നായകനായെത്തിയ മുല്ലയിലൂടെയാണ് മീര നന്ദന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് തെലുങ്കിലും കന്നഡയിലും താരം അഭിനയിച്ചു. 2017നുശേഷം ആറുവര്‍ഷത്തോളം മീര നന്ദന്‍ സിനിമയില്‍ അഭിനയിച്ചിരുന്നില്ല. സിനിമയില്‍ സജീവമല്ലാത്ത സമയം ദുബായില്‍ ആര്‍ ജെയായി പ്രവര്‍ത്തിക്കുകയായിരുന്നു താരം. 2023ല്‍ വര്‍ഷം പുറത്തിറങ്ങിയ 'എന്നാലും ന്റളിയാ' എന്ന ചിത്രത്തില്‍ അതിഥിവേഷത്തില്‍ മീര എത്തിയിരുന്നു.  

'ലാല്‍ ചാടാമെന്ന് പറഞ്ഞപ്പോള്‍ ഞാനും സമ്മതിച്ചു, ലാല്‍ ചാടുന്നത് കണ്ടപ്പോഴാണ് എനിക്ക് ലാലിന് സിനിമയോടുളള ആത്മാര്‍ത്ഥത മനസ്സിലായത്' മോഹന്‍ലാലിനോടുള്ള സൗഹൃദത്തെ കുറിച്ച് ശങ്കര്‍

മോഹന്‍ലാലിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം 'തിരനോട്ട'ത്തിലൂടെ ആണെങ്കിലും 'മഞ്ഞില്‍ വീണ പൂവി'ലെ വില്ലന്‍ വേഷമാണ് മോഹന്‍ലാല്‍ എന്ന നടനെ മലയാള സിനിമയ്ക്ക് കൂടുതല്‍ സുപരിചിതനാക്കിയത്. സിനിമയില്‍ നായക വേഷത്തില്‍ എത്തിയത് ശങ്കര്‍ ആയിരുന്നു. പിന്നീട് ഇവര്‍ തമ്മിലുള്ള സൗഹൃദം വളരുകയായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലുമായുള്ള സൗഹൃദത്തെ കുറിച്ചും സിനിമയോട് അദ്ദേഹത്തിനുള്ള ആത്മര്‍ത്ഥത നേരില്‍ അനുഭവിച്ച് അറിഞ്ഞതിനെ കുറിച്ചുമാണ് ശങ്കര്‍ സംസാരിക്കുന്നത്. 'കാസനോവ എന്ന ചിത്രത്തിലാണ് മോഹന്‍ലാലും ഞാനും അവസാനമായി ഒരുമിച്ച് അഭിനയിക്കുന്നത്. അതിനുമുന്‍പ് 'ഇവിടം സ്വര്‍ഗമാണ്'എന്ന ചിത്രത്തിലും അഭിനയിച്ചു. സിനിമയിലേക്ക് ഞങ്ങള്‍ ഏകദേശം ഒരേകാലത്താണ് കടന്നുവരുന്നത്. ഒതുങ്ങി ജീവിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. ഞാനും മോഹന്‍ലാലുമായുളള സൗഹൃദം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മുപ്പതോളം സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. മമ്മൂക്കയോടും അതുപോലൊരു സൗഹൃദമുണ്ട്. ഒരുപാട് സിനിമകള്‍ മമ്മൂക്കയോടൊപ്പവും ചെയ്തിട്ടുണ്ട്. ഒരു കാലഘട്ടത്തില്‍ അഭിനയം നിര്‍ത്തി കുറച്ച് കഴിഞ്ഞ് തിരികെ വരാമെന്ന് തീരുമാനിച്ചിരുന്നു. ചിലപ്പോള്‍ അത് എന്റെ തെറ്റായ തീരുമാനമായിരിക്കാം. മോഹന്‍ലാലിന്റെ സ്റ്റൈല്‍ എപ്പോഴും വേറെയാണ്. എപ്പോഴും തമാശയായിരിക്കും. ചിലപ്പോള്‍ നിശബ്ദനായും മോഹന്‍ലാലിനെ കാണാന്‍ സാധിക്കും. ലാല്‍ അഭിനയിക്കുമ്പോള്‍ നമുക്ക് തോന്നും ഇതൊക്കെ ചെയ്യുമോയെന്ന്. പക്ഷെ ക്യാമറയുടെ മുന്‍പില്‍ വന്നുകഴിഞ്ഞാല്‍ ആള് മുഴുവനായി മാറും. ചെയ്യുന്നത് പെര്‍ഫക്ടായിരിക്കും. കോമഡിയായാലും റൊമാന്‍സായാലും അങ്ങനെ ഏത് കഥാപാത്രമായാലും പെര്‍ഫക്ട് ആയിരിക്കും. ആക്ഷനൊക്കെ ചെയ്യുന്നത് പ്രതീക്ഷിക്കുന്നതിലുമപ്പുറമായിരിക്കും. ഞങ്ങള്‍ 'ഹലോ മദ്രാസ് ഗേള്‍' എന്ന സിനിമ ചെയ്യുന്ന സമയത്ത് മോഹന്‍ലാല്‍ വില്ലനായിട്ടും ഞാന്‍ നായകനായിട്ടുമാണ് അഭിനയിച്ചത്. അതില്‍ ഒരു സീനുണ്ട്. ഞങ്ങള്‍ തമ്മില്‍ സംഘട്ടനം നടക്കുന്നതാണ് സീന്‍. അടികൂടി ഒരു കെട്ടിടത്തിന്റെ മുകളില്‍ വരെയെത്തും. സീന്‍ ചെയ്യുന്നതിനിടയ്ക്ക് സംവിധായകന്‍ വില്യംസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ആറ് നില കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടണമെന്ന് പറഞ്ഞു. എന്നെക്കൊണ്ട് പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. അതുകേട്ടപ്പോഴേ എനിക്ക് പേടിയാകാന്‍ തുടങ്ങി. അപ്പോള്‍ ലാല്‍ ചാടാമെന്ന് പറഞ്ഞു. അപ്പോള്‍ ഞാനും സമ്മതിച്ചു. ലാല്‍ പാര്‍ക്കര്‍ ജെംമ്പിംഗാണ് നടത്തിയത്. ഞാന്‍ നേരെ ചാടി. അതില്‍ നിന്നുതന്നെ ലാലിന്റെ സിനിമയോടുളള ആത്മാര്‍ത്ഥത മനസിലാക്കാം'- ശങ്കര്‍ പറഞ്ഞു.  

Other News in this category

  • ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കീഴില്‍ 70 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും സൗജന്യ ചികിത്സ ആനുകൂല്യം ലഭിക്കും: രാഷ്ട്രപതി ദ്രൗപതി മുര്‍മു
  • അയോധ്യ രാമക്ഷേത്രത്തിലെ ചോര്‍ച്ച: പണി പൂര്‍ത്തിയാകാത്തതു കൊണ്ടാണ് മഴ വെള്ളം ഒലിച്ചതെന്ന് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന ശ്രീരാം ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ്
  • ആശുപത്രി സന്ദര്‍ശകര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ നീന്തുന്നതും പരമാവധി ഒഴിവാക്കണം: ആരോഗ്യവകുപ്പിന്റെ അറിയിപ്പ്
  • 'ഗ്രീന്‍ ആണ് മക്കളെ, ഹോം വര്‍ക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തോളു' എന്ന് ജില്ലാ കഷക്ടര്‍, സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുകയാണ് പത്തനംതിട്ട കലക്ടര്‍ ബ്രോയുടെ കമന്റ്
  • മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം: ജോലിയില്‍ തിരിച്ചെടുക്കണം അല്ലെങ്കില്‍ പറഞ്ഞ് വിടണമെന്ന് യദു, ഗതാഗത മന്ത്രിക്ക് പരാതി നല്‍കി, താന്‍ നല്‍കിയ കേസില്‍ മെല്ലപ്പോക്കാണെന്നും യദു
  • കളള് കുടിച്ചോയെന്ന് നോക്കുന്നവര്‍ കഞ്ഞി കുടിച്ചോയെന്ന് നോക്കണമെന്ന് എംഎല്‍എ, ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്പളം നല്‍കാന്‍ സംവിധാനം ഉണ്ടാക്കുമെന്ന് മന്ത്രി ഗണേഷിന്റെ മറുപടി
  • ചില്ലറ നല്‍കാന്‍ ആവശ്യപ്പെട്ട കെഎസ്ആര്‍ടിസി കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച് യാത്രക്കാരന്‍; പ്രതി പൊലീസ് കസ്റ്റഡിയില്‍, ആക്രമണത്തില്‍ കണ്ടക്ടര്‍ക്ക് തലയ്ക്കും പരിക്ക്
  • നടന്‍ സിദ്ദിഖിന്റെ മൂത്ത മകന്‍ റാഷിന്‍ അന്തരിച്ചു, ശ്വാസ തടസത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
  • വെള്ളം കലര്‍ന്ന ഡീസല്‍ അടിച്ചതിന് പിന്നാലെ കാറിന് തകരാര്‍, സംഭവത്തില്‍ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി, കാര്‍ ഉടമയ്ക്ക് നഷ്ടപരിഹാരം
  • ട്രെയിന്‍ യാത്രക്കിടെ ദേഹത്തേക്ക് ബര്‍ത്ത് പൊട്ടി വീണ് യാത്രക്കാരന്‍ മരിച്ച സംഭവം, ചങ്ങലക്കൊളുത്ത് ശരിയായി ഇടാത്തതാണ് ബര്‍ത്ത് താഴെ വീഴാന്‍ കാരണമെന്ന് റെയില്‍വേ
  • Most Read

    British Pathram Recommends