![](https://britishpathram.com/malayalamNews/97269-uni.jpg)
കോഴിക്കോട് : മറ്റൊരാളുടെ വിലപ്പെട്ട സാധനങ്ങള്‍ ലഭിച്ചു കഴിഞ്ഞാല്‍ അത് തിരികെ കൊടുക്കുക എന്നത് മനുഷത്വമുള്ള ഒരു കാര്യമാണ്. ഒന്നുങ്കില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അല്ലെങ്കില്‍ അയാള്ക്്ക നേരിട്ടോ സാധനം എത്തിക്കും. പക്ഷെ വളരെ വ്യത്യസ്തമായി നഷ്ടപ്പെട്ടുപോയ പഴ്സ് തിരികെ ഏല്‍പ്പിച്ച ഒരു വ്യക്തിയെ കുറിച്ചാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. കളഞ്ഞു കിട്ടിയ പേഴ്സില്‍നിന്ന് 'പിഴത്തുകയും' തപാല്‍ചാര്‍ജും ഈടാക്കിയ ശേഷം വിലപ്പെട്ട രേഖകളും ബാക്കി പണവും ഉടമസ്ഥന് അയച്ചുകൊടുത്തിരിക്കുകയാണ് ഒരു അജ്ഞാതന്‍. ഒപ്പം ഒരു മുന്നറിയിപ്പും.
കോഴിക്കോട് കീഴരിയൂരിലാണ് സംഭവം. കീഴരിയൂര്‍ മണ്ണാടിമേല്‍ സ്വദേശിയായ വിപിന്‍ രാജിന്റെ പേഴ്സ് ഒന്നര ആഴ്ച മുമ്പാണ് കളഞ്ഞു പോയത്. ഓട്ടോ ഡ്രൈവര്‍ കൂടിയായ ഇദ്ദേഹത്തിന് അത് എഴിടെയാണ് പോയതെന്ന് ഒരു സൂചനയും ലഭിച്ചില്ല. അന്വേഷിക്കാത്ത സ്ഥലവും ഉണ്ടായിരുന്നില്ല.
530 രൂപയും ആധാര്‍ കാര്‍ഡും എടിഎം കാര്‍ഡും ഉള്‍പ്പെടെയുള്ള രേഖകളും പേഴ്സില്‍ ഉണ്ടായിരുന്നു. നഷ്ടപ്പെട്ടത് എന്നെന്നേക്കുമായാണ് എന്ന് മനസ്സിനെ പറഞ്ഞ് പാകപ്പെടുത്തി ഇരിക്കുമ്പോഴാണ് രണ്ടുദിവസം മുന്‍പ് ഒരു തപാല്‍ ഇദ്ദേഹത്തിന് വന്നത്. ഒരു കവറില്‍ പേഴ്സില്‍ ഉണ്ടായിരുന്ന സാധനങ്ങളും ഒപ്പം ഒരു കത്തുമാണ് കിട്ടിയത്.
അജ്ഞാതന്‍ കത്തില്‍ എഴിതിയത് ഇങ്ങനെയായിരുന്നു:
'മൊത്തം തുക 530. 500 രൂപ പേഴ്സ് കളഞ്ഞതിനുള്ള ഫൈനായി ഈടാക്കുന്നു. 20 രൂപ തപാല്‍ചാര്‍ജ് ആയി. ബാക്കി 10 രൂപ ഇതിനോടൊപ്പം വെച്ചിട്ടുണ്ട്. ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചാലും സീറ്റ് ബെല്‍റ്റ് ഇടാതെ കാര്‍ ഓടിച്ചാലും ഫൈന്‍ ഈടാക്കും. അവനവന്റെ സാധനം സൂക്ഷിക്കാത്തതിനാണ് ഈ ഫൈന്‍ ഈടാക്കുന്നത്. ഇത് ഒരു പാഠം ആക്കണം. ഇത് ചെയ്തില്ലെങ്കില്‍ താങ്കള്‍ ഇനിയും സൂക്ഷിക്കില്ല'.
അതേസമയം, ഇങ്ങനെയൊരു കത്ത് കിട്ടിയതിന്റെ കൗതുകത്തിലും എടിഎം കാര്‍ഡ് ഉള്‍പ്പടെയുള്ള രേഖകള്‍ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലുമാണ് വിപിന്‍.
More Latest News
കാസര്‍ഗോഡ് ഹണിട്രാപ്പ് കേസ്; പ്രതി ശ്രുതി ചന്ദ്രശേഖരന് ഒന്നിലേറെ മാട്രിമോണി അക്കൗണ്ട്; പോലീസുകാരും ബാങ്ക് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ഉള്‍പ്പെടെ തട്ടിപ്പിനിരയായി
![](https://britishpathram.com/malayalamNews/thumb/97381-uni.jpg)
ബെല്‍ഫാസ്റ്റിലുള്ള ഫിന്‍ഗി മെഥഡിസ്റ്റ് ചര്‍ച്ചിലെ വെസ്ലി ഹാളില്‍ ഐപിസി ബെല്‍ഫാസ്റ്റ് സഭയുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും വചന ശുശ്രൂഷയും ഈ മാസം 29ന്
![](https://britishpathram.com/malayalamNews/thumb/97379-uni.jpg)
റിയാന്‍ നൈനാന് ചില്‍ഡ്രണ്‍ ചാരിറ്റിയുടെ ഒന്‍പതാമത് ഫണ്ട് റൈസര്‍ ഇവന്റ് സംഘടിപ്പിക്കുന്ന 'ഫുട്ബോള്‍ ആന്റ് ഫാമിലി ഫണ്‍ ഡേ': ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകുന്ന പരിപാടി നാളെ വൈക്കോമ്പ് റൈ ലിഡോയില്‍ വച്ച്
![](https://britishpathram.com/malayalamNews/thumb/97378-uni.jpg)
'സാരി ഉടുക്കുമ്പോള്‍ വയറ് ഒക്കെ കാണിക്ക്' എന്ന് അമൃത നായരുടെ ചിത്രത്തിന് കമന്റ്, വായടപ്പിക്കുന്ന മറുപടി നല്കി അമൃത, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
![](https://britishpathram.com/malayalamNews/thumb/97377-uni.jpg)
പണ്ട് അമ്മയ്ക്കൊപ്പം നിന്ന ആ ചിത്രം മകള്‍ക്കൊപ്പം നിന്ന് റീക്രിയേറ്റ് ചെയ്ത് സൗഭാഗ്യ വെങ്കിടേഷ്, വളരെ കൗതുകം നിറഞ്ഞ ചിത്രമാണ് ഇതെന്ന് സോഷ്യല്‍ മീഡിയ
![](https://britishpathram.com/malayalamNews/thumb/97375-uni.jpg)