![](https://britishpathram.com/malayalamNews/97271-uni.jpg)
ഭരണഘടനയില്‍ കേരളം ആക്കി മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിയമസഭയില്‍ വീണ്ടും പ്രമേയം കൊണ്ടുവരും. ഭരണഘടനയില്‍ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാന്‍ ആണ് വീണ്ടും പരിശ്രമിക്കുന്നത്.
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഭരണഘടനയില്‍ ഗവണ്മെന്റ് ഓഫ് കേരള എന്ന് തുടരുന്ന സംസ്ഥാനത്തിന്റെ പേര് മാറ്റണമെന്നാണ് ആവശ്യം. ഇത് ദീര്‍ഘനാളത്തെ ആവശ്യമാണ്.
നൂറ്റാണ്ടുകളായി കേരളം എന്ന പേര് സാഹിത്യത്തിലും ചരിത്രത്തിലും ഉണ്ടായിട്ടും അത് കേരള ആയി മാറിയത് ബ്രിട്ടീഷുകാരുടെ പ്രയോഗം കാരണമാണ്. ഐക്യ കേരളം പിറന്ന് ആറര പതിറ്റാണ്ടായിട്ടും 'കേരളം' എന്ന പേര് തിരിച്ചുപിടിച്ച് എല്ലാ രേഖകളിലും ഒരേപോലെയാക്കാന്‍ മലയാളികള്‍ക്ക് കഴിഞ്ഞില്ല. മലയാളത്തില്‍ സംസ്ഥാനം കേരളം എന്നാണ്. പക്ഷെ സര്‍ക്കാര്‍ രേഖകളില്‍ പോലും ഇംഗ്ലീഷില്‍ ഇപ്പോഴുമുള്ളത് ഗവണ്മെന്റ് ഓഫ് കേരള എന്നാണ്.
കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി പേര് മാറ്റത്തില്‍ അവതരിപ്പിച്ച പ്രമേയം പാസാക്കിയിരിന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും പേര് മാറ്റത്തിനായിരുന്നു ആവശ്യം. എന്നാല്‍, ഒന്നാം പട്ടികയില്‍ മാത്രം പേര് മാറ്റിയാല്‍ മതി എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ പ്രമേയം.
More Latest News
കാസര്‍ഗോഡ് ഹണിട്രാപ്പ് കേസ്; പ്രതി ശ്രുതി ചന്ദ്രശേഖരന് ഒന്നിലേറെ മാട്രിമോണി അക്കൗണ്ട്; പോലീസുകാരും ബാങ്ക് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ഉള്‍പ്പെടെ തട്ടിപ്പിനിരയായി
![](https://britishpathram.com/malayalamNews/thumb/97381-uni.jpg)
ബെല്‍ഫാസ്റ്റിലുള്ള ഫിന്‍ഗി മെഥഡിസ്റ്റ് ചര്‍ച്ചിലെ വെസ്ലി ഹാളില്‍ ഐപിസി ബെല്‍ഫാസ്റ്റ് സഭയുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും വചന ശുശ്രൂഷയും ഈ മാസം 29ന്
![](https://britishpathram.com/malayalamNews/thumb/97379-uni.jpg)
റിയാന്‍ നൈനാന് ചില്‍ഡ്രണ്‍ ചാരിറ്റിയുടെ ഒന്‍പതാമത് ഫണ്ട് റൈസര്‍ ഇവന്റ് സംഘടിപ്പിക്കുന്ന 'ഫുട്ബോള്‍ ആന്റ് ഫാമിലി ഫണ്‍ ഡേ': ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകുന്ന പരിപാടി നാളെ വൈക്കോമ്പ് റൈ ലിഡോയില്‍ വച്ച്
![](https://britishpathram.com/malayalamNews/thumb/97378-uni.jpg)
'സാരി ഉടുക്കുമ്പോള്‍ വയറ് ഒക്കെ കാണിക്ക്' എന്ന് അമൃത നായരുടെ ചിത്രത്തിന് കമന്റ്, വായടപ്പിക്കുന്ന മറുപടി നല്കി അമൃത, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
![](https://britishpathram.com/malayalamNews/thumb/97377-uni.jpg)
പണ്ട് അമ്മയ്ക്കൊപ്പം നിന്ന ആ ചിത്രം മകള്‍ക്കൊപ്പം നിന്ന് റീക്രിയേറ്റ് ചെയ്ത് സൗഭാഗ്യ വെങ്കിടേഷ്, വളരെ കൗതുകം നിറഞ്ഞ ചിത്രമാണ് ഇതെന്ന് സോഷ്യല്‍ മീഡിയ
![](https://britishpathram.com/malayalamNews/thumb/97375-uni.jpg)