18
MAR 2021
THURSDAY
1 GBP =105.53 INR
1 USD =83.45 INR
1 EUR =89.36 INR
breaking news : പുതിയ പ്രൈസ് ക്യാപ് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍; എനര്‍ജി ബില്ലില്‍ പ്രതിവര്‍ഷം 360 പൗണ്ടിന്റെ കുറവ് വരും, ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് നേട്ടം >>> ബെല്‍ഫാസ്റ്റിലുള്ള ഫിന്‍ഗി മെഥഡിസ്റ്റ് ചര്‍ച്ചിലെ വെസ്ലി ഹാളില്‍ ഐപിസി ബെല്‍ഫാസ്റ്റ് സഭയുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും വചന ശുശ്രൂഷയും ഈ മാസം 29ന് >>> റിയാന്‍ നൈനാന്‍ ചില്‍ഡ്രണ്‍ ചാരിറ്റിയുടെ ഒന്‍പതാമത് ഫണ്ട് റൈസര്‍ ഇവന്റ് സംഘടിപ്പിക്കുന്ന 'ഫുട്ബോള്‍ ആന്റ് ഫാമിലി ഫണ്‍ ഡേ': ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകുന്ന പരിപാടി നാളെ വൈക്കോമ്പ് റൈ ലിഡോയില്‍ വച്ച് >>> 'സാരി ഉടുക്കുമ്പോള്‍ വയറ് ഒക്കെ കാണിക്ക്' എന്ന് അമൃത നായരുടെ ചിത്രത്തിന് കമന്റ്, വായടപ്പിക്കുന്ന മറുപടി നല്‍കി അമൃത, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ >>> ‘ബിഗ് ബെൻ’ യുകെ മലയാളികളുടെ കഥ പറയുമ്പോൾ... കേരളത്തിലും യുകെയിലെ 45 തിയറ്ററുകളിലും ഇന്ന് റിലീസിംഗ്, ക്യാമറക്കണ്ണുകളിലൂടെ യുകെ ജീവിതം ഒപ്പിയെടുത്ത പാലാക്കാരൻ സംവിധായകൻ ആയതിനു പിന്നിലുമുണ്ട് ഒരു കഥ! >>>
Home >> HOT NEWS
അപസ്മാരം നിയന്ത്രിക്കുന്ന ലോകത്തിലെ ആദ്യത്തെ ഉപകരണം യുകെയിലെ 13 കാരന്റെ തലയോട്ടിയില്‍ ഘടിപ്പിച്ചു; ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് രോഗികള്‍ക്ക് ശുഭ പ്രതീക്ഷ

സ്വന്തം ലേഖകൻ

Story Dated: 2024-06-24

അപസ്മാരം പിടിപെടുന്നത് നിയന്ത്രിക്കാന്‍ തലയോട്ടിയില്‍ ഘടിപ്പിച്ച പുതിയ ഉപകരണം വിജയകരമായി പരീക്ഷിക്കുന്ന ലോകത്തിലെ ആദ്യത്തെ രോഗിയായി മാറിയിരിക്കുകയാണ് സോമര്‍സെറ്റില്‍ നിന്നുള്ള 13 കാരന്‍ ഓറാന്‍ നോള്‍സന്‍. തലച്ചോറിലേക്ക് വൈദ്യുത സിഗ്‌നലുകള്‍ ആഴത്തില്‍ അയയ്ക്കുന്ന ന്യൂറോസ്റ്റിമുലേറ്റര്‍, ഓറാന്റെ ജീവിതത്തെ സാധാരണ നിലയില്‍ ആക്കിത്തീര്‍ത്തിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് അപസ്മാര രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ശുഭ പ്രതീക്ഷ നല്‍കുന്നതാണ് ഈ ഉപകരണത്തിന്റെ കുറ്റമറ്റ രീതിയിലുള്ള പ്രവര്‍ത്തനം. 

തന്റെ മകന്‍ ഇപ്പോള്‍ വളരെ സന്തോഷവാനാണെന്നും മെച്ചപ്പെട്ട ജീവിതം നയിക്കുന്നുവെന്നും അവന്റെ അമ്മ ജസ്റ്റിന്‍ ബിബിസിയോട് പറഞ്ഞു. ലണ്ടനിലെ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലില്‍ നടന്ന ഒരു ട്രയലിന്റെ ഭാഗമായി ഒക്ടോബറിലാണ് ഓറന് ഈ ഉപകരണം ഘടിപ്പിച്ചത്. മൂന്നാം വയസ്സില്‍ലാണ് ബാലന് അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. അതിനുശേഷം,നൂറുകണക്കിന് തവണ അവന് അപസ്മാരം ഉണ്ടായി. ഇത് അവന്റെ ബാല്യകാലം മുഴുവന്‍ അപഹരിച്ചുവെന്ന് അവന്റെ അമ്മ പറയുന്നു. ഓറാന്‍ നിലത്തു വീണതും, ശക്തമായി കുലുങ്ങിയതും, ബോധം നഷ്ടപ്പെട്ടതും ഉള്‍പ്പെടെ, വ്യത്യസ്തമായ പല പ്രശ്‌നങ്ങളും ഉണ്ടായി. 

ചില സമയങ്ങളില്‍ അവന്‍ ശ്വാസോച്ഛ്വാസം നിര്‍ത്തുമെന്നും അവനെ പുനരുജ്ജീവിപ്പിക്കാന്‍ അടിയന്തിര മരുന്ന് ആവശ്യമാണെന്നും അവര്‍ പറഞ്ഞു. ഓറാന് ഓട്ടിസവും എഡിഎച്ച്ഡിയും ഉണ്ട്. എന്നാല്‍ അവന്റെ അപസ്മാരമാണ് ഏറ്റവും വലിയ തടസ്സമെന്ന് ജസ്റ്റിന്‍ പറയുന്നു.

CADET പ്രോജക്റ്റിന്റെ ഭാഗമായ ഓറാന്‍ കഠിനമായ അപസ്മാരത്തിനുള്ള ആഴത്തിലുള്ള മസ്തിഷ്‌ക ഉത്തേജനത്തിന്റെ സുരക്ഷയും ഫലപ്രാപ്തിയും വിലയിരുത്തുന്ന പരീക്ഷണങ്ങളുടെ ഒരു പരമ്പരയിലൂടെയാണ് കടന്നു പോയത്. ഗ്രേറ്റ് ഓര്‍ക്കണ്ട് സ്ട്രീറ്റ് ഹോസ്പിറ്റല്‍, യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍, കിംഗ്‌സ് കോളേജ് ഹോസ്പിറ്റല്‍, യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡ് എന്നിവയാണ് ഈ പരീക്ഷണങ്ങളില്‍ പങ്കാളികളായത്. 

പിക്കോസ്റ്റിം ന്യൂറോ ട്രാന്‍സ്മിറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത് യുകെ കമ്പനിയായ ആംബര്‍ തെറാപ്പിറ്റിക്സാണ്. തലച്ചോറിലെ വൈദ്യുത പ്രവര്‍ത്തനത്തിന്റെ അസാധാരണമായ വ്യതിയാനങ്ങളാണ് അപസ്മാരത്തിന് കാരണമാകുന്നത്. വൈദ്യുതധാരയുടെ സ്ഥിരമായ പള്‍സ് പുറപ്പെടുവിക്കുന്ന ഉപകരണം, ഇത്തരം അസാധാരണമായ സിഗ്‌നലുകളെ തടയയുകയോ തടസ്സപ്പെടുത്തുകയോ ചെയ്യും. ഏകദേശം എട്ട് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ 2023 ഒക്ടോബറിലാണ് നടന്നത്.

കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് ന്യൂറോ സര്‍ജന്‍ മാര്‍ട്ടിന്‍ ടിസ്ഡാളിന്റെ നേതൃത്വത്തിലുള്ള സംഘം, ന്യൂറോണല്‍ വിവരങ്ങളുടെ പ്രധാന റിലേ സ്റ്റേഷനായ തലാമസില്‍ എത്തുന്നതുവരെ ഓറന്റെ തലച്ചോറിലേക്ക് രണ്ട് ഇലക്ട്രോഡുകള്‍ ആഴത്തില്‍ ഘടിപ്പിച്ചു. ലീഡുകളുടെ അറ്റങ്ങള്‍ ന്യൂറോസ്റ്റിമുലേറ്ററുമായി ബന്ധിപ്പിച്ചിരിക്കുന്നു. 35 സെന്റീമീറ്റര്‍ ചതുരവും 0.6 സെന്റീമീറ്റര്‍ കനവുമുള്ള ഉപകരണം, അസ്ഥി നീക്കം ചെയ്ത ഓറന്റെ തലയോട്ടിയിലെ ഒരു വിടവിലാണ് സ്ഥാപിച്ചത്.  ന്യൂറോസ്റ്റിമുലേറ്റര്‍ ചുറ്റുമുള്ള തലയോട്ടിയില്‍ സ്‌ക്രൂ ചെയ്തു.

ന്യൂറോസ്റ്റിമുലേറ്റര്‍ ഓണാക്കുന്നതിന് മുമ്പ് ഓറാന്‍ ഓപ്പറേഷനില്‍ നിന്ന് കരകയറാന്‍ അവന് ഒരു മാസത്തെ സമയം നല്‍കി. ഉപകരം ഓണായിരിക്കുമ്പോള്‍ അവന് പ്രത്യേകിച്ച് ഒരു അനുഭവമോ അസ്വസ്ഥതയോ അനുഭവപ്പെടില്ല. ടിവി കാണുന്നത് പോലെ, അവന്‍ ആസ്വദിക്കുന്ന എല്ലാ കാര്യങ്ങളിലും അവര്‍ ഏര്‍പ്പെടും. വയര്‍ലെസ് ആയി അവന് എല്ലാ ദിവസവും ഉപകരണം റീചാര്‍ജ് ചെയ്യാനും കഴിയും.

More Latest News

ബെല്‍ഫാസ്റ്റിലുള്ള ഫിന്‍ഗി മെഥഡിസ്റ്റ് ചര്‍ച്ചിലെ വെസ്ലി ഹാളില്‍ ഐപിസി ബെല്‍ഫാസ്റ്റ് സഭയുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും വചന ശുശ്രൂഷയും ഈ മാസം 29ന്

ബെല്‍ഫാസ്റ്റ് : ഐപിസി ബെല്‍ഫാസ്റ്റ് സഭയുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും വചന ശുശ്രൂഷയും നടക്കും. ഈമാസം 29ന് ശനിയാഴ്ച ബെല്‍ഫാസ്റ്റിലുള്ള ഫിന്‍ഗി മെഥഡിസ്റ്റ് ചര്‍ച്ചിലെ വെസ്ലി ഹാളില്‍ വെച്ച് വൈകുന്നേരം 5.30 മുതല്‍ നടക്കും. പാസ്റ്റര്‍. ബോബന്‍ തോമസ് വചന ശുശ്രൂഷ നിര്‍വഹിക്കും.  യുകെയിലെ ക്രൈസ്തവ സംഗീത ലോകത്തെ അറിയപ്പെടുന്ന ഗായിക ടിന ജോയി ഐപിസി ബഥേല്‍ ചര്‍ച്ച് ക്വയറിനോടോപ്പം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. പാസ്റ്റര്‍ ജേക്കബ് ജോണ്‍, ബ്രദര്‍. സിബി ജോര്‍ജ്, മോന്‍സി ചാക്കോ, തോമസ് മാത്യു എന്നിവര്‍ പ്രോഗ്രാമിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും. നോര്‍ത്തേണ്‍ അയര്‍ലെന്റിലുള്ള എല്ലാവരെയും  ഈ പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

റിയാന്‍ നൈനാന്‍ ചില്‍ഡ്രണ്‍ ചാരിറ്റിയുടെ ഒന്‍പതാമത് ഫണ്ട് റൈസര്‍ ഇവന്റ് സംഘടിപ്പിക്കുന്ന 'ഫുട്ബോള്‍ ആന്റ് ഫാമിലി ഫണ്‍ ഡേ': ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകുന്ന പരിപാടി നാളെ വൈക്കോമ്പ് റൈ ലിഡോയില്‍ വച്ച്

റിയാന്‍ നൈനാന്‍ ചില്‍ഡ്രണ്‍ ചാരിറ്റി ഒന്‍പതാമത് ഫണ്ട് റൈസര്‍ ഇവന്റ് സംഘടിപ്പിക്കുന്നു. ഫുട്ബോള്‍ ആന്റ് ഫാമിലി ഫണ്‍ ഡേ എന്ന പേരില്‍ നാളെ ശനിയാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ അഞ്ചു മണി വരെ വൈക്കോമ്പ് റൈ ലിഡോയില്‍ വച്ചാണ് 5 എ സൈഡ് ടൂര്‍ണമെന്റ് പരിപാടി നടക്കുക. പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ ലൈവ് ഫുഡ് സ്റ്റാളുകള്‍, ഫേസ് പെയിന്റിംഗ്, മസാജ്, മെഹന്ദി, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള എന്റര്‍ടൈന്‍മെന്റുകള്‍, കോമ്പറ്റീഷന്‍സ് എന്നിവയാണ് ഉണ്ടായിരിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:+447886530031, rnccharity@gmail.com  

'സാരി ഉടുക്കുമ്പോള്‍ വയറ് ഒക്കെ കാണിക്ക്' എന്ന് അമൃത നായരുടെ ചിത്രത്തിന് കമന്റ്, വായടപ്പിക്കുന്ന മറുപടി നല്‍കി അമൃത, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

സെലിബ്രറ്റികള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് രണ്ട് രീതിയിലാണ് കമന്റുകള്‍ വരാറ്. ചിലര്‍ വളരെ മോശം കമന്റുകള്‍ നല്‍കുമ്പോള്‍ ചിലര്‍ വളരെ നല്ല കമന്റുകളും നല്‍കാറുണ്ട്. ചില കമന്റുകള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കാന്‍ ചിലര്‍ക്ക് മിടി ഉണ്ടാകാറില്ല. മികച്ച മറുപടി ആണെങ്കില്‍ സോഷ്യല്‍ മീഡിയ അത് അംഗീകരിക്കാറുമുണ്ട്.  ഇപ്പോഴിതാ മോശം കമന്റുമായി എത്തിയ ഒരാള്‍ക്ക് മിനിസ്‌ക്രീന്‍ താരം അമൃത നായര്‍ നല്‍കിയ മറുപടി കേട്ട് സോഷ്യല്‍ മീഡിയ ഒന്നാകെ കയ്യടിക്കുകയാണ്. തന്റെ ചിത്രത്തിന് നല്‍കിയ കമന്റിനാണ് അമൃത കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത പലപ്പോഴും പല തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം സാരിയുടുത്ത ഒരു വീഡിയോയാണ് പങ്കുവെച്ചത്. ഇത് കണ്ടിട്ടാണ് ഒരാള്‍ കമന്റുമായി എത്തിയത്.  ''വയറ് കാണുന്നില്ല. എന്താ ചെയ്യാ സാരി ഇടുക്കുമ്‌ബോള്‍ വയറ് ഒക്കെ കാണിക്ക്...'' എന്നായിരുന്നു ഒരാളിട്ട കമന്റ്. എന്നാല്‍ ഇത്തരം ഒരു കാര്യം ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ മികച്ച ഒരു മറുപടി ആണ് അമൃത നല്‍കിയത്. ''തീരെ പറ്റുന്നില്ലെങ്കില്‍ വീട്ടില്‍ എന്തായാലും അമ്മയോ സഹോദരിയോ കാണുമെല്ലോ ചോദിച്ചു നോക്കു ഫ്രീ ആയിട്ട് കാണിച്ചു തരും....'' എന്നായിരുന്നു അമൃതയുടെ മറുപടി. അമൃതയുടെ ഈ മറുപടിയെ അനുകൂലിച്ചു നിരവധി പേര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്.   

പണ്ട് അമ്മയ്‌ക്കൊപ്പം നിന്ന ആ ചിത്രം മകള്‍ക്കൊപ്പം നിന്ന് റീക്രിയേറ്റ് ചെയ്ത് സൗഭാഗ്യ വെങ്കിടേഷ്, വളരെ കൗതുകം നിറഞ്ഞ ചിത്രമാണ് ഇതെന്ന് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ താരമാണ് താര കല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷ്. ചാനലുകളിലൂടെയും താരം ആരാധകര്‍ക്കിടയിലേക്ക് എത്താറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.  തന്റെ യുട്യൂബ് ചാനല്‍ വഴി വ്ലോഗിലൂടെയാണ് സൗഭാഗ്യ തന്റെ ആരാധകരോട് വിശേഷങ്ങള്‍ പങ്കിടാറുള്ളത്.   താരപുത്രിയുടെ കൊച്ചു കുടുംബം പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമാണ്. ഇപ്പോഴിതാ, പഴയൊരു ചിത്രത്തെ റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് സൗഭാഗ്യ. അമ്മ താര കല്യാണിനു ഒപ്പമുള്ള തന്റെ ചിത്രമാണ് സൗഭാഗ്യ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. പുതിയ ചിത്രത്തില്‍ സൗഭാഗ്യയും മകള്‍ സുദര്‍ശനയുമാണ് മോഡലുകള്‍ എന്നുമാത്രം. പഴയ ചിത്രത്തില്‍ അമ്മ അണിഞ്ഞതിനു സമാനമായ സാരിയും ബ്ലൗസും ആഭരണവുമെല്ലാം സൗഭാഗ്യയും അണിഞ്ഞിരിക്കുന്നു. മുടി കെട്ടിയിരിക്കുന്നതും പൂവച്ചതു പോലും അതേ രീതിയില്‍. തന്റെ കുട്ടിക്കാലചിത്രത്തിലുള്ളതിനു സമാനമായ പട്ടുപാവാടയും ആഭരണങ്ങളുമൊക്കെ മകള്‍ സുദര്‍ശനയ്ക്കും സൗഭാഗ്യ നല്‍കിയിട്ടുണ്ട്. എന്തായാലും കൗതുകമുണര്‍ത്തുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.  

അമേരിക്കയില്‍ ചൂടില്‍ ഉരുകിയൊലിച്ച് എബ്രഹാം ലിങ്കണും, മുന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ മെഴുക് പ്രതിമ സ്ഥാപിച്ച് വെറും നാലുമാസം പിന്നിടുമ്പോള്‍ തന്നെ ചൂടില്‍ ഉരുകിയൊലിച്ചു

അമേരിക്കയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ മുന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ മെഴുക് പ്രതിമ ഉരുകിയ നിലയില്‍. വാഷിങ്ടണ്‍ ഡി.സിയില്‍ സ്ഥാപിച്ചിരുന്ന ലിങ്കണിന്റെ മെഴുകുപ്രതിമയാണ് ഉരുകിയത്. 6 അടി ഉയരമുള്ള പ്രതിമ വെറും നാലുമാസം മുമ്പാണ് സ്ഥാപിച്ചത്.  അമേരിക്കയില്‍ ഉയര്‍ന്ന അത്യുഷ്ണമാണ് നിലവില്‍. കഴിഞ്ഞ ശനിയാഴ്ച 100 ഡിഗ്രി ഫാരന്‍ഹീറ്റായിരുന്നു വാഷിംഗ്ടണ്‍ ഡിസിയിലെ താപനില. പ്രശസ്ത അമേരിക്കന്‍ ആര്‍ട്ടിസ്റ്റായ സാന്‍ഡി വില്യംസ് ആണ് ഈ പ്രതിമ പണികഴിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗാരിസണ്‍ എലിമെന്ററി സ്‌കൂളില്‍ പ്രതിമ സ്ഥാപിക്കപ്പെട്ടത്. പ്രതിമയുടെ തലഭാഗം ഒടിഞ്ഞ നിലയിലും കാലുകള്‍ ഉടലില്‍ നിന്ന് വേര്‍പെട്ട അവസ്ഥയിലുമാണ് നിലവിലുള്ളത്. പ്രതിമയുടെ തല നിലത്ത് വീഴാതിരിക്കാനായി അധികൃതര്‍ തന്നെ എടുത്തുമാറ്റി. 1360 കിലോ ഗ്രാം തൂക്കമുള്ള പ്രതിമ നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന മെഴുക് 140 ഡിഗ്രി ഫാരഹീറ്റ് താപനിലയില്‍ മാത്രം ഉരുകുന്ന വിധത്തിലുള്ളതായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.

Other News in this category

  • പുതിയ പ്രൈസ് ക്യാപ് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍; എനര്‍ജി ബില്ലില്‍ പ്രതിവര്‍ഷം 360 പൗണ്ടിന്റെ കുറവ് വരും, ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് നേട്ടം
  • നോര്‍ത്ത് ലണ്ടനില്‍ കുഴഞ്ഞുവീണ് മരിച്ചയാളില്‍ നിന്ന് മോഷണം: പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്, പോലീസിലെ കള്ളന് സസ്‌പെന്‍ഷനും
  • ഒരു വര്‍ഷത്തിനുള്ളില്‍ യുകെയിലെ മൂന്ന് ദശലക്ഷം വീടുകള്‍ക്ക് മോര്‍ട്ട്‌ഗേജ് ചെലവ് വര്‍ദ്ധിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; 400,000 മോര്‍ട്ട്‌ഗേജുകളില്‍ 50% ത്തിലധികം വര്‍ദ്ധനവ് ഉണ്ടാകും
  • ഡ്രൈവര്‍മാര്‍ക്ക് പിഴ ഈടാക്കുന്നതിന് 10 മിനിറ്റ് മുമ്പ് ഗ്രേസ് പിരീഡ് നല്‍കാന്‍ സ്വകാര്യ കാര്‍ പാര്‍ക്കുകള്‍; അന്യായമായ നടപടികളില്‍ നിന്ന് സംരക്ഷിക്കാന്‍ കോഡ് അപര്യാപ്തമെന്ന് ഡ്രൈവര്‍മാര്‍
  • ഇംഗ്ലണ്ടില്‍ ജിപിയെ കാണാനായി അഞ്ച് മില്ല്യണ്‍ രോഗികള്‍ ഓരോ മാസവും കാത്തിരിക്കുന്നത് രണ്ടാഴ്ചയിലേറെ; അധികാരത്തിലെത്തിയാല്‍ 'എല്ലാം ശരിയാക്കാമെന്ന' വാഗ്ദാനവുമായി ലേബര്‍
  • നാറ്റ്വെസ്റ്റിനും ബാര്‍ക്ലേയ്സിനും പിന്നാലെ മോര്‍ട്ട്‌ഗേജ് നിരക്ക് കറച്ച് എച്ച്.എസ്. ബി.സിയും; പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും, നിരക്കുകളില്‍ വലിയ കുറവ് പ്രതീക്ഷിക്കേണ്ട!
  • ഋഷി സുനക്കിന്റെ യോര്‍ക്ക്‌ഷെയറിലെ വീട്ടില്‍ അതിക്രമിച്ചു കടന്ന നാലുപേര്‍ അറസ്റ്റില്‍; പിടിയിലായവര്‍ ഇസ്രയേല്‍ വിരുദ്ധ പ്രചാരണ ഗ്രൂപ്പ് അംഗങ്ങളെന്ന് സൂചന
  • ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച യുകെയിലെ മലയാളി യുവാവിന് 13 വര്‍ഷം ജയില്‍; ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായസിദ്ധാര്‍ത്ഥ് യുകെയിലെത്തിയത് ഭാര്യയുടെ ആശ്രിത വിസയില്‍
  • കുഞ്ഞ് ജനിച്ച് രണ്ടു മണിക്കൂറിനുള്ളില്‍ ഹൃദയാഘാതം; അയര്‍ലന്റില്‍ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; വയനാട് സ്വദേശിനിസ്റ്റെഫി ബൈജുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി
  • കുറഞ്ഞ വേതന നിരക്കുകള്‍ യുകെയിലെ 900,000 കുട്ടികളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടതായി റിപ്പോര്‍ട്ട്; രാജ്യം അഭിമുഖീകരിക്കുന്നത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളര്‍ച്ച
  • Most Read

    British Pathram Recommends