മലയാളത്തിന്റെ യങ് ആന്റ് സ്മാര്‍ട്ട് താരമാണ് ടൊവീനോ. ഒരു നടന് എന്നതിനേക്കാളുപരി നല്ലൊരു മനുഷ്യനാണെന്നും സഹജീവികളോട് സ്നേഹവും അനുകമ്പയും ഉള്ള വ്യക്തിയാണെന്നും താരം പലപ്പോഴും തെളിയിച്ചിട്ടുണ്ട്.
പല പൊതു വേദികളിലും ടൊവീനോ എത്തുമ്പോള്‍ താരം ധരിക്കുന്ന വസ്ത്രങ്ങളും മറ്റ് കാര്യങ്ങളും എപ്പോഴും ആരാധകര്‍ ശ്രദ്ധിക്കാറുണ്ട്. ബ്രാന്‍ഡഡ് സാധനങ്ങളോടും വളരെ ഫാഷനബിളായ സാധനങ്ങളോടും ടൊവീനോയ്ക്ക് ഏറെ ഇഷ്ടമുണ്ടോ എന്ന കാര്യത്തില്‍ എപ്പോഴും ആരാധകര്‍ക്കിടയില്‍ ചര്‍ച്ച നടക്കാരുമുണ്ട്. ഇപ്പോഴിതാ മറ്റൊരു കാര്യമാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്.
അടുത്തിടെ, ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ടൊവീനോയുടെ ഭാര്യ ലിഡിയ ധരിച്ച ചെരുപ്പിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ. 'വെര്‍സാചെ' എന്ന ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡിന്റെ 'ഓപ്പണ്‍ ടോ സ്ക്വയര്‍ ടോ എലഗന്റ് സ്റ്റൈല്‍ ലോഗോ ഔട്ട്ലെറ്റ്' എന്ന സാന്‍ഡലാണ് ലിഡിയ ധരിച്ചിരിക്കുന്നത്. ഇതിന്റെ വിലയും സോഷ്യല്‍ മീഡിയ കണ്ടെത്തി. 42000 രൂപയാണ് കറുത്ത നിറത്തിലുള്ള ഈ മോഡലിന്റെ വില.
ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന 'നടികര്‍' ആണ് ടൊവിനോ നായകനായി അവസാനം പുറത്തിറങ്ങിയ ചിത്രം. തിയേറ്ററില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ടൊവിനോ ചിത്രം 'അജയന്റെ രണ്ടാം മോഷണം' പണിപ്പുരയിലാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് ടൊവിനോ അഭിനയിക്കുന്നത്.
ബ്ലോക് ബസ്റ്റര്‍ ചിത്രം 'ലൂസിഫറി'ന്റെ പ്രീക്വലായ എംപുരാനിലും ടൊവിനോ ആഭിനയിക്കുന്നുണ്ട്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജതിന് രാംദാസ് എന്ന പവര്‍ഫുള്‍ കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്.