18
MAR 2021
THURSDAY
1 GBP =105.53 INR
1 USD =83.45 INR
1 EUR =89.36 INR
breaking news : പുതിയ പ്രൈസ് ക്യാപ് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍; എനര്‍ജി ബില്ലില്‍ പ്രതിവര്‍ഷം 360 പൗണ്ടിന്റെ കുറവ് വരും, ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് നേട്ടം >>> ബെല്‍ഫാസ്റ്റിലുള്ള ഫിന്‍ഗി മെഥഡിസ്റ്റ് ചര്‍ച്ചിലെ വെസ്ലി ഹാളില്‍ ഐപിസി ബെല്‍ഫാസ്റ്റ് സഭയുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും വചന ശുശ്രൂഷയും ഈ മാസം 29ന് >>> റിയാന്‍ നൈനാന്‍ ചില്‍ഡ്രണ്‍ ചാരിറ്റിയുടെ ഒന്‍പതാമത് ഫണ്ട് റൈസര്‍ ഇവന്റ് സംഘടിപ്പിക്കുന്ന 'ഫുട്ബോള്‍ ആന്റ് ഫാമിലി ഫണ്‍ ഡേ': ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകുന്ന പരിപാടി നാളെ വൈക്കോമ്പ് റൈ ലിഡോയില്‍ വച്ച് >>> 'സാരി ഉടുക്കുമ്പോള്‍ വയറ് ഒക്കെ കാണിക്ക്' എന്ന് അമൃത നായരുടെ ചിത്രത്തിന് കമന്റ്, വായടപ്പിക്കുന്ന മറുപടി നല്‍കി അമൃത, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ >>> ‘ബിഗ് ബെൻ’ യുകെ മലയാളികളുടെ കഥ പറയുമ്പോൾ... കേരളത്തിലും യുകെയിലെ 45 തിയറ്ററുകളിലും ഇന്ന് റിലീസിംഗ്, ക്യാമറക്കണ്ണുകളിലൂടെ യുകെ ജീവിതം ഒപ്പിയെടുത്ത പാലാക്കാരൻ സംവിധായകൻ ആയതിനു പിന്നിലുമുണ്ട് ഒരു കഥ! >>>
Home >> SPORTS
ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ ആറ് വയസ്സുകാരനായ ആരാധകനെ ചേര്‍ത്ത് നിറുത്തി സെല്‍ഫിക്ക് പോസ് ചെയ്ത് റൊണാള്‍ഡോ, പിന്നാലെ കളി തടസ്സപ്പെടുത്തിയ മറ്റൊരു ആരാധകനോട് നീരസ്സം പ്രകടിപ്പിച്ച് താരം

സ്വന്തം ലേഖകൻ

Story Dated: 2024-06-24

ആരാധകരുടെ പ്രിയപ്പെട്ട താരം ആണ് റൊണാള്‍ഡോ. കളിക്കുന്ന സമയത്തോ അല്ലാതെയോ താരത്തെ കാണുമ്പോള്‍ ആരാധകരെല്ലാം ഓടിയെത്തും. ഇപ്പോഴിതാ അത്തരത്തില്‍ ഓടിയെത്തിയ ഒരു കുട്ടി താരത്തെ താരം ചേര്‍ത്ത് നിറുത്തിയ വീഡിയോ ആണ് വൈറലാകുന്നത്.

സന്തോഷത്തോടെ ഗ്രൗണ്ട് സ്റ്റാഫിന്റെ കണ്ണുവെട്ടിച്ച് തനിക്ക് അരികിലേക്ക് എത്തിയ കുഞ്ഞ് ആരാധകനെ റൊണാള്‍ഡോ കെട്ടിപ്പിക്കുകയും സെല്‍ഫി എടുക്കുകയും ചെയ്യുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായത്. 10 മിനിറ്റുകള്‍ക്ക് ശേഷം ഇതേ രീതിയില്‍ താരത്തിനടുത്തെത്തിയ താരത്തിനടുത്തെത്തിയ ആരാധകന്റെ കൈ റൊണാള്‍ഡോ കഴുത്തില്‍ നിന്ന് എടുത്ത് മാറ്റുകയും സെല്‍ഫി എടുക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് ആരാധകനെ ഗ്രൗണ്ടില്‍ നിന്ന് മാറ്റിയത്.

ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ തുര്‍ക്കിയെ എതിരില്ലാത്ത മൂന്നുഗോളിന് തകര്‍ത്താണ് പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറിന് യോഗ്യത നേടിയത്. ഗ്രൂപ്പ് എഫില്‍ മുന്‍ചാമ്പ്യന്‍മാരുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ബെര്‍നാര്‍ഡൊ സില്‍വ(21),ബ്രൂണോ ഫെര്‍ണാണ്ടസ്(55) എന്നിവര്‍ പോര്‍ച്ചുഗലിനായി ലക്ഷ്യം കണ്ടു. തുര്‍ക്കിയുടെ സമദ് അകായ്ദിന്‍ 28-ാം മിനിറ്റില്‍ സെല്‍ഫ് ഗോള്‍ വഴങ്ങി. ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ബ്രൂണോ ഫെര്‍ണാണ്ടസിന് ഗോളടിക്കാന്‍ പന്ത് കൈമാറിയ ക്രിസ്റ്റ്യാനോയായിരുന്നു കളിയിലെ താരം.

 

More Latest News

കാസര്‍ഗോഡ് ഹണിട്രാപ്പ് കേസ്; പ്രതി ശ്രുതി ചന്ദ്രശേഖരന് ഒന്നിലേറെ മാട്രിമോണി അക്കൗണ്ട്; പോലീസുകാരും ബാങ്ക് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ഉള്‍പ്പെടെ തട്ടിപ്പിനിരയായി

കാസര്‍ഗോഡ് ഹണി ട്രാപ്പ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി ശ്രുതി ചന്ദ്രശേഖരന് നിരവധി മാട്രിമോണി അക്കൗണ്ടുകള്‍. പോലീസുകാരും ബാങ്ക് ഉദ്യോഗസ്ഥരും ഡോക്ടേഴ്സും ഉള്‍പ്പെടെയുള്ളവര്‍ മാട്രിമോണിയല്‍ വഴിയുള്ള തട്ടിപ്പിന് ഇരയായതായി സൂചന. തട്ടിപ്പിന് ചില പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിച്ചതായും സംശയം. തൃശൂര്‍ സ്വദേശിയായ പോലീസുകാരന്‍ കുടുങ്ങിയത് മാട്രിമോണിയിലൂടെ വന്ന വിവാഹ ആലോചനയിലാണ്. പോലീസുകാരനില്‍ നിന്ന് പണം തട്ടാന്‍ കണ്ണൂരിലെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ കൂട്ടുനിന്നെന്നും വിവരം പുറത്തുവരുന്നുണ്ട്. പയ്യാവൂര്‍ പോലീസ് സ്റ്റേഷനിലെ സി ഐ ആണെന്നും അമ്മാവനെന്നും പറഞ്ഞ് ശ്രുതി ഇയാളെ പരിചയപ്പെടുത്തിയിരുന്നു. ഇയാളുടെ അക്കൗണ്ടിലേക്ക് മാത്രം ശ്രുതി അയപ്പിച്ചത് രണ്ടര ലക്ഷം രൂപയാണ്. തൃശൂരിലെ പോലീസുകാരനെ കബളിപ്പിച്ചതിന് പിന്നാലെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെയും ഇയാള്‍ ശ്രുതിയുടെ വലയില്‍ കുരുക്കി. കാസറഗോഡ്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരും ശ്രുതി ചന്ദ്രശേഖരന്റെ തട്ടിപ്പിനിരയായി. ശ്രുതി നലവില്‍ ഒളിവില്‍ കഴിയുകയാണ്. പുല്ലൂര്‍ പെരിയ സ്വദേശിയായ യുവാവിനെതിരെ മംഗലാപുരത്ത് പീഡനക്കേസ് നല്‍കി ജയിലിലടച്ചതോടെയാണ് ശ്രുതി ചന്ദ്രശേഖരന്‍ നടത്തുന്ന തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നത്. ഐ എസ് ആര്‍ ഒയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ചമഞ്ഞും, ഐഎഎസ് വിദ്യാര്‍ത്ഥിനി ചമഞ്ഞുമാണ് യുവാക്കളെ ശ്രുതി വലയിലാക്കിയത്.

ബെല്‍ഫാസ്റ്റിലുള്ള ഫിന്‍ഗി മെഥഡിസ്റ്റ് ചര്‍ച്ചിലെ വെസ്ലി ഹാളില്‍ ഐപിസി ബെല്‍ഫാസ്റ്റ് സഭയുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും വചന ശുശ്രൂഷയും ഈ മാസം 29ന്

ബെല്‍ഫാസ്റ്റ് : ഐപിസി ബെല്‍ഫാസ്റ്റ് സഭയുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും വചന ശുശ്രൂഷയും നടക്കും. ഈമാസം 29ന് ശനിയാഴ്ച ബെല്‍ഫാസ്റ്റിലുള്ള ഫിന്‍ഗി മെഥഡിസ്റ്റ് ചര്‍ച്ചിലെ വെസ്ലി ഹാളില്‍ വെച്ച് വൈകുന്നേരം 5.30 മുതല്‍ നടക്കും. പാസ്റ്റര്‍. ബോബന്‍ തോമസ് വചന ശുശ്രൂഷ നിര്‍വഹിക്കും.  യുകെയിലെ ക്രൈസ്തവ സംഗീത ലോകത്തെ അറിയപ്പെടുന്ന ഗായിക ടിന ജോയി ഐപിസി ബഥേല്‍ ചര്‍ച്ച് ക്വയറിനോടോപ്പം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. പാസ്റ്റര്‍ ജേക്കബ് ജോണ്‍, ബ്രദര്‍. സിബി ജോര്‍ജ്, മോന്‍സി ചാക്കോ, തോമസ് മാത്യു എന്നിവര്‍ പ്രോഗ്രാമിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും. നോര്‍ത്തേണ്‍ അയര്‍ലെന്റിലുള്ള എല്ലാവരെയും  ഈ പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

റിയാന്‍ നൈനാന്‍ ചില്‍ഡ്രണ്‍ ചാരിറ്റിയുടെ ഒന്‍പതാമത് ഫണ്ട് റൈസര്‍ ഇവന്റ് സംഘടിപ്പിക്കുന്ന 'ഫുട്ബോള്‍ ആന്റ് ഫാമിലി ഫണ്‍ ഡേ': ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകുന്ന പരിപാടി നാളെ വൈക്കോമ്പ് റൈ ലിഡോയില്‍ വച്ച്

റിയാന്‍ നൈനാന്‍ ചില്‍ഡ്രണ്‍ ചാരിറ്റി ഒന്‍പതാമത് ഫണ്ട് റൈസര്‍ ഇവന്റ് സംഘടിപ്പിക്കുന്നു. ഫുട്ബോള്‍ ആന്റ് ഫാമിലി ഫണ്‍ ഡേ എന്ന പേരില്‍ നാളെ ശനിയാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ അഞ്ചു മണി വരെ വൈക്കോമ്പ് റൈ ലിഡോയില്‍ വച്ചാണ് 5 എ സൈഡ് ടൂര്‍ണമെന്റ് പരിപാടി നടക്കുക. പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ ലൈവ് ഫുഡ് സ്റ്റാളുകള്‍, ഫേസ് പെയിന്റിംഗ്, മസാജ്, മെഹന്ദി, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള എന്റര്‍ടൈന്‍മെന്റുകള്‍, കോമ്പറ്റീഷന്‍സ് എന്നിവയാണ് ഉണ്ടായിരിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:+447886530031, rnccharity@gmail.com  

'സാരി ഉടുക്കുമ്പോള്‍ വയറ് ഒക്കെ കാണിക്ക്' എന്ന് അമൃത നായരുടെ ചിത്രത്തിന് കമന്റ്, വായടപ്പിക്കുന്ന മറുപടി നല്‍കി അമൃത, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

സെലിബ്രറ്റികള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് രണ്ട് രീതിയിലാണ് കമന്റുകള്‍ വരാറ്. ചിലര്‍ വളരെ മോശം കമന്റുകള്‍ നല്‍കുമ്പോള്‍ ചിലര്‍ വളരെ നല്ല കമന്റുകളും നല്‍കാറുണ്ട്. ചില കമന്റുകള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കാന്‍ ചിലര്‍ക്ക് മിടി ഉണ്ടാകാറില്ല. മികച്ച മറുപടി ആണെങ്കില്‍ സോഷ്യല്‍ മീഡിയ അത് അംഗീകരിക്കാറുമുണ്ട്.  ഇപ്പോഴിതാ മോശം കമന്റുമായി എത്തിയ ഒരാള്‍ക്ക് മിനിസ്‌ക്രീന്‍ താരം അമൃത നായര്‍ നല്‍കിയ മറുപടി കേട്ട് സോഷ്യല്‍ മീഡിയ ഒന്നാകെ കയ്യടിക്കുകയാണ്. തന്റെ ചിത്രത്തിന് നല്‍കിയ കമന്റിനാണ് അമൃത കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത പലപ്പോഴും പല തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം സാരിയുടുത്ത ഒരു വീഡിയോയാണ് പങ്കുവെച്ചത്. ഇത് കണ്ടിട്ടാണ് ഒരാള്‍ കമന്റുമായി എത്തിയത്.  ''വയറ് കാണുന്നില്ല. എന്താ ചെയ്യാ സാരി ഇടുക്കുമ്‌ബോള്‍ വയറ് ഒക്കെ കാണിക്ക്...'' എന്നായിരുന്നു ഒരാളിട്ട കമന്റ്. എന്നാല്‍ ഇത്തരം ഒരു കാര്യം ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ മികച്ച ഒരു മറുപടി ആണ് അമൃത നല്‍കിയത്. ''തീരെ പറ്റുന്നില്ലെങ്കില്‍ വീട്ടില്‍ എന്തായാലും അമ്മയോ സഹോദരിയോ കാണുമെല്ലോ ചോദിച്ചു നോക്കു ഫ്രീ ആയിട്ട് കാണിച്ചു തരും....'' എന്നായിരുന്നു അമൃതയുടെ മറുപടി. അമൃതയുടെ ഈ മറുപടിയെ അനുകൂലിച്ചു നിരവധി പേര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്.   

പണ്ട് അമ്മയ്‌ക്കൊപ്പം നിന്ന ആ ചിത്രം മകള്‍ക്കൊപ്പം നിന്ന് റീക്രിയേറ്റ് ചെയ്ത് സൗഭാഗ്യ വെങ്കിടേഷ്, വളരെ കൗതുകം നിറഞ്ഞ ചിത്രമാണ് ഇതെന്ന് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ താരമാണ് താര കല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷ്. ചാനലുകളിലൂടെയും താരം ആരാധകര്‍ക്കിടയിലേക്ക് എത്താറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.  തന്റെ യുട്യൂബ് ചാനല്‍ വഴി വ്ലോഗിലൂടെയാണ് സൗഭാഗ്യ തന്റെ ആരാധകരോട് വിശേഷങ്ങള്‍ പങ്കിടാറുള്ളത്.   താരപുത്രിയുടെ കൊച്ചു കുടുംബം പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമാണ്. ഇപ്പോഴിതാ, പഴയൊരു ചിത്രത്തെ റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് സൗഭാഗ്യ. അമ്മ താര കല്യാണിനു ഒപ്പമുള്ള തന്റെ ചിത്രമാണ് സൗഭാഗ്യ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. പുതിയ ചിത്രത്തില്‍ സൗഭാഗ്യയും മകള്‍ സുദര്‍ശനയുമാണ് മോഡലുകള്‍ എന്നുമാത്രം. പഴയ ചിത്രത്തില്‍ അമ്മ അണിഞ്ഞതിനു സമാനമായ സാരിയും ബ്ലൗസും ആഭരണവുമെല്ലാം സൗഭാഗ്യയും അണിഞ്ഞിരിക്കുന്നു. മുടി കെട്ടിയിരിക്കുന്നതും പൂവച്ചതു പോലും അതേ രീതിയില്‍. തന്റെ കുട്ടിക്കാലചിത്രത്തിലുള്ളതിനു സമാനമായ പട്ടുപാവാടയും ആഭരണങ്ങളുമൊക്കെ മകള്‍ സുദര്‍ശനയ്ക്കും സൗഭാഗ്യ നല്‍കിയിട്ടുണ്ട്. എന്തായാലും കൗതുകമുണര്‍ത്തുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.  

Other News in this category

  • 'ദൈവം തിരഞ്ഞെടുത്തതിനാലാണ് ഞാന്‍ ഇങ്ങനെ ജനിച്ചതെന്ന് വളരെ വ്യക്തമായ കാര്യമാണ്': മെസ്സി
  • 2036ലെ ഒളിമ്പിക്‌സിന് വേദിയാവാന്‍ നീക്കങ്ങളുമായി ഇന്ത്യ, പാരീസ് ഒളിമ്പിക്‌സില്‍ നയതന്ത്രശ്രമങ്ങള്‍ നടത്താനൊരുങ്ങുന്നു
  • സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും തമ്മില്‍ വിവാഹിതരാകുമോ? പ്രതികരണവുമായി രംഗത്തെത്തിയിയിരിക്കുകയാണ് സാനിയയുടെ പിതാവ്
  • ഇന്ത്യന്‍ പരിശീലകനാകാന്‍ ബിസിസിഐക്ക് മുമ്പില്‍ വീണ്ടും ഉപാധികള്‍ വെച്ച് ഗൗതം ഗംഭീര്‍, ഉപാധികള്‍ ഇങ്ങനെ
  • ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് അപേക്ഷിച്ച ഒരേയൊരാള്‍ ഗൗതം ഗംഭീര്‍ മാത്രം? റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
  • യൂറോ കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിനു ഇന്ന് തുടക്കം, മികച്ച നാലും മൂന്നും സ്ഥാനക്കാര്‍ക്കും പ്രീ ക്വാര്‍ട്ടറിലേക്കെത്താന്‍ അവസരം
  • 'ഇന്റര്‍ മിയാമി ആയിരിക്കും തന്റെ അവസാനത്തെ ക്ലബ്ബ്', ഒടുവില്‍ ആ പ്രഖ്യാപനം നടത്തി ലയണല്‍ മെസ്സി
  • മുന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായ ടി കെ ചാത്തുണ്ണി അന്തരിച്ചു, അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു
  • ട്വന്റി 20 ലോകകപ്പ് ആവേശകരമായ മത്സരത്തിന് ഒടുവില്‍ പാക്കിസ്ഥാനെ അട്ടിമറിച്ച് ഗംഭീര വിജയം കരസ്ഥമാക്കി അമേരിക്ക
  • ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡില്‍, വ്യക്തത വരുത്തി താരം
  • Most Read

    British Pathram Recommends