18
MAR 2021
THURSDAY
1 GBP =105.53 INR
1 USD =83.45 INR
1 EUR =89.36 INR
breaking news : പുതിയ പ്രൈസ് ക്യാപ് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍; എനര്‍ജി ബില്ലില്‍ പ്രതിവര്‍ഷം 360 പൗണ്ടിന്റെ കുറവ് വരും, ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് നേട്ടം >>> ബെല്‍ഫാസ്റ്റിലുള്ള ഫിന്‍ഗി മെഥഡിസ്റ്റ് ചര്‍ച്ചിലെ വെസ്ലി ഹാളില്‍ ഐപിസി ബെല്‍ഫാസ്റ്റ് സഭയുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും വചന ശുശ്രൂഷയും ഈ മാസം 29ന് >>> റിയാന്‍ നൈനാന്‍ ചില്‍ഡ്രണ്‍ ചാരിറ്റിയുടെ ഒന്‍പതാമത് ഫണ്ട് റൈസര്‍ ഇവന്റ് സംഘടിപ്പിക്കുന്ന 'ഫുട്ബോള്‍ ആന്റ് ഫാമിലി ഫണ്‍ ഡേ': ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകുന്ന പരിപാടി നാളെ വൈക്കോമ്പ് റൈ ലിഡോയില്‍ വച്ച് >>> 'സാരി ഉടുക്കുമ്പോള്‍ വയറ് ഒക്കെ കാണിക്ക്' എന്ന് അമൃത നായരുടെ ചിത്രത്തിന് കമന്റ്, വായടപ്പിക്കുന്ന മറുപടി നല്‍കി അമൃത, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ >>> ‘ബിഗ് ബെൻ’ യുകെ മലയാളികളുടെ കഥ പറയുമ്പോൾ... കേരളത്തിലും യുകെയിലെ 45 തിയറ്ററുകളിലും ഇന്ന് റിലീസിംഗ്, ക്യാമറക്കണ്ണുകളിലൂടെ യുകെ ജീവിതം ഒപ്പിയെടുത്ത പാലാക്കാരൻ സംവിധായകൻ ആയതിനു പിന്നിലുമുണ്ട് ഒരു കഥ! >>>
Home >> HEALTH
പശുവിന്‍ പാല്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത് നല്ലതാണോ? ആരോഗ്യ വിദഗ്ദര്‍ പറയുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ

Story Dated: 2024-06-24

കുഞ്ഞ് ജനിച്ച് ആറ് മാസം വരെ മുലപ്പാല്‍ കൊടുക്കേണ്ടത് കുഞ്ഞിന്റെ വളര്‍ച്ചയുടെ പ്രധാന ഘടകം ആണ്. പക്ഷെ കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍ പാല്‍ കൊടുക്കേണ്ട കാര്യത്തെ കുറിച്ചും കൊടുക്കേണ്ടത് ആവശ്യമാണോ എന്നതിനെ കുറിച്ചും ആരോഗ്യ വിദഗ്ദര്‍ പറയുന്നത് ഇങ്ങനെ.

പലപ്പോഴും അമ്മമാര്‍ പാല്‍ കൊടുക്കുമ്പോള്‍ അവര്‍ക്ക് രണ്ടാമതെന്നുള്ള ഓപ്ഷന്‍ ആണ് പശുവിന്‍ പാല്‍. എന്നാല്‍, ഇത് കുഞ്ഞുങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. പാല്‍ ഒരു സമീകൃത ആഹാരമാണെന്ന് എല്ലാവര്‍ക്കും അറിയാം. ആരോഗ്യ വിദഗ്ധര്‍ പറയുന്നത്, ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍പാല്‍ നല്‍കുന്നത് ഒഴിവാക്കണമെന്നാണ്. പശുവിന്‍പാല്‍ നല്കുന്നത് കുഞ്ഞിന് അലര്‍ജിയുണ്ടാവാനും ശ്വസന, ദഹന വ്യവസ്ഥകളില്‍ അണുബാധയുണ്ടാവാനും കാരണമാകും.

ചെറിയ കുട്ടികളില്‍ കണ്ടു വരുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ മുന്നിലാണ് ശ്വാസംമുട്ടല്‍. പല കുട്ടികളിലും പശുവിന്‍ പാലിന്റെ അമിത ഉപയോഗം തന്നെയാണ് ശ്വാസംമുട്ടല്‍ ഉണ്ടാക്കാന്‍ കാരണം. അതുകൊണ്ട് തന്നെ പശുവിന്‍ പാലിന്റെ ഉപയോഗം കഴിവതും ചെറിയ കുട്ടികളില്‍ കുറയ്ക്കാന്‍ ശ്രമിക്കുക. ചെറിയ കുട്ടികളില്‍ ചുമയും ജലദോഷവും വരാന്‍ അധികം കാലതാമസം വേണ്ട. അതുകൊണ്ട് തന്നെ പശുവിന്‍ പാല്‍ ഇതിന്റെ കാര്യത്തില്‍ അല്‍പം ആക്കം കൂട്ടുകയേ ഉള്ളൂ. ഇത്തരത്തില്‍ പശുവിന്‍ പാലിന്റെ ഉപയോഗം കുട്ടികളില്‍ പല വിധത്തിലാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

കുഞ്ഞുങ്ങളില്‍ അലര്‍ജിയുണ്ടാകാന്‍ എളുപ്പമാണ്. ഇതിന് പലപ്പോഴും കാരണമാകുന്നതും ഭക്ഷണ രീതികള്‍ തന്നെയാണ്. ഇത്തരം ഭക്ഷണ രീതികള്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇതിലൂടെയാണ് പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യം ബുദ്ധിമുട്ടിലാവുന്നതും. പശുവിന്‍ പാല്‍ ചെറിയ കുട്ടികളില്‍ അലര്‍ജി ഉണ്ടാക്കുന്ന ഒന്നാണ്. കൂടാതെ ചര്‍മ്മത്തില്‍ തടിപ്പും മറ്റും ഉണ്ടാവാനും പശുവിന്‍ പാലിന്റെ അമിതോപയോഗം കാരണമാകുന്നു. പശുവിന്‍ പാല്‍ കൊടുക്കുന്ന കുട്ടികളില്‍ പല വിധത്തിലാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നതും.

 

More Latest News

ബെല്‍ഫാസ്റ്റിലുള്ള ഫിന്‍ഗി മെഥഡിസ്റ്റ് ചര്‍ച്ചിലെ വെസ്ലി ഹാളില്‍ ഐപിസി ബെല്‍ഫാസ്റ്റ് സഭയുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും വചന ശുശ്രൂഷയും ഈ മാസം 29ന്

ബെല്‍ഫാസ്റ്റ് : ഐപിസി ബെല്‍ഫാസ്റ്റ് സഭയുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും വചന ശുശ്രൂഷയും നടക്കും. ഈമാസം 29ന് ശനിയാഴ്ച ബെല്‍ഫാസ്റ്റിലുള്ള ഫിന്‍ഗി മെഥഡിസ്റ്റ് ചര്‍ച്ചിലെ വെസ്ലി ഹാളില്‍ വെച്ച് വൈകുന്നേരം 5.30 മുതല്‍ നടക്കും. പാസ്റ്റര്‍. ബോബന്‍ തോമസ് വചന ശുശ്രൂഷ നിര്‍വഹിക്കും.  യുകെയിലെ ക്രൈസ്തവ സംഗീത ലോകത്തെ അറിയപ്പെടുന്ന ഗായിക ടിന ജോയി ഐപിസി ബഥേല്‍ ചര്‍ച്ച് ക്വയറിനോടോപ്പം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. പാസ്റ്റര്‍ ജേക്കബ് ജോണ്‍, ബ്രദര്‍. സിബി ജോര്‍ജ്, മോന്‍സി ചാക്കോ, തോമസ് മാത്യു എന്നിവര്‍ പ്രോഗ്രാമിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും. നോര്‍ത്തേണ്‍ അയര്‍ലെന്റിലുള്ള എല്ലാവരെയും  ഈ പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

റിയാന്‍ നൈനാന്‍ ചില്‍ഡ്രണ്‍ ചാരിറ്റിയുടെ ഒന്‍പതാമത് ഫണ്ട് റൈസര്‍ ഇവന്റ് സംഘടിപ്പിക്കുന്ന 'ഫുട്ബോള്‍ ആന്റ് ഫാമിലി ഫണ്‍ ഡേ': ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകുന്ന പരിപാടി നാളെ വൈക്കോമ്പ് റൈ ലിഡോയില്‍ വച്ച്

റിയാന്‍ നൈനാന്‍ ചില്‍ഡ്രണ്‍ ചാരിറ്റി ഒന്‍പതാമത് ഫണ്ട് റൈസര്‍ ഇവന്റ് സംഘടിപ്പിക്കുന്നു. ഫുട്ബോള്‍ ആന്റ് ഫാമിലി ഫണ്‍ ഡേ എന്ന പേരില്‍ നാളെ ശനിയാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ അഞ്ചു മണി വരെ വൈക്കോമ്പ് റൈ ലിഡോയില്‍ വച്ചാണ് 5 എ സൈഡ് ടൂര്‍ണമെന്റ് പരിപാടി നടക്കുക. പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ ലൈവ് ഫുഡ് സ്റ്റാളുകള്‍, ഫേസ് പെയിന്റിംഗ്, മസാജ്, മെഹന്ദി, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള എന്റര്‍ടൈന്‍മെന്റുകള്‍, കോമ്പറ്റീഷന്‍സ് എന്നിവയാണ് ഉണ്ടായിരിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:+447886530031, rnccharity@gmail.com  

'സാരി ഉടുക്കുമ്പോള്‍ വയറ് ഒക്കെ കാണിക്ക്' എന്ന് അമൃത നായരുടെ ചിത്രത്തിന് കമന്റ്, വായടപ്പിക്കുന്ന മറുപടി നല്‍കി അമൃത, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

സെലിബ്രറ്റികള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് രണ്ട് രീതിയിലാണ് കമന്റുകള്‍ വരാറ്. ചിലര്‍ വളരെ മോശം കമന്റുകള്‍ നല്‍കുമ്പോള്‍ ചിലര്‍ വളരെ നല്ല കമന്റുകളും നല്‍കാറുണ്ട്. ചില കമന്റുകള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കാന്‍ ചിലര്‍ക്ക് മിടി ഉണ്ടാകാറില്ല. മികച്ച മറുപടി ആണെങ്കില്‍ സോഷ്യല്‍ മീഡിയ അത് അംഗീകരിക്കാറുമുണ്ട്.  ഇപ്പോഴിതാ മോശം കമന്റുമായി എത്തിയ ഒരാള്‍ക്ക് മിനിസ്‌ക്രീന്‍ താരം അമൃത നായര്‍ നല്‍കിയ മറുപടി കേട്ട് സോഷ്യല്‍ മീഡിയ ഒന്നാകെ കയ്യടിക്കുകയാണ്. തന്റെ ചിത്രത്തിന് നല്‍കിയ കമന്റിനാണ് അമൃത കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത പലപ്പോഴും പല തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം സാരിയുടുത്ത ഒരു വീഡിയോയാണ് പങ്കുവെച്ചത്. ഇത് കണ്ടിട്ടാണ് ഒരാള്‍ കമന്റുമായി എത്തിയത്.  ''വയറ് കാണുന്നില്ല. എന്താ ചെയ്യാ സാരി ഇടുക്കുമ്‌ബോള്‍ വയറ് ഒക്കെ കാണിക്ക്...'' എന്നായിരുന്നു ഒരാളിട്ട കമന്റ്. എന്നാല്‍ ഇത്തരം ഒരു കാര്യം ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ മികച്ച ഒരു മറുപടി ആണ് അമൃത നല്‍കിയത്. ''തീരെ പറ്റുന്നില്ലെങ്കില്‍ വീട്ടില്‍ എന്തായാലും അമ്മയോ സഹോദരിയോ കാണുമെല്ലോ ചോദിച്ചു നോക്കു ഫ്രീ ആയിട്ട് കാണിച്ചു തരും....'' എന്നായിരുന്നു അമൃതയുടെ മറുപടി. അമൃതയുടെ ഈ മറുപടിയെ അനുകൂലിച്ചു നിരവധി പേര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്.   

പണ്ട് അമ്മയ്‌ക്കൊപ്പം നിന്ന ആ ചിത്രം മകള്‍ക്കൊപ്പം നിന്ന് റീക്രിയേറ്റ് ചെയ്ത് സൗഭാഗ്യ വെങ്കിടേഷ്, വളരെ കൗതുകം നിറഞ്ഞ ചിത്രമാണ് ഇതെന്ന് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ താരമാണ് താര കല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷ്. ചാനലുകളിലൂടെയും താരം ആരാധകര്‍ക്കിടയിലേക്ക് എത്താറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.  തന്റെ യുട്യൂബ് ചാനല്‍ വഴി വ്ലോഗിലൂടെയാണ് സൗഭാഗ്യ തന്റെ ആരാധകരോട് വിശേഷങ്ങള്‍ പങ്കിടാറുള്ളത്.   താരപുത്രിയുടെ കൊച്ചു കുടുംബം പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമാണ്. ഇപ്പോഴിതാ, പഴയൊരു ചിത്രത്തെ റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് സൗഭാഗ്യ. അമ്മ താര കല്യാണിനു ഒപ്പമുള്ള തന്റെ ചിത്രമാണ് സൗഭാഗ്യ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. പുതിയ ചിത്രത്തില്‍ സൗഭാഗ്യയും മകള്‍ സുദര്‍ശനയുമാണ് മോഡലുകള്‍ എന്നുമാത്രം. പഴയ ചിത്രത്തില്‍ അമ്മ അണിഞ്ഞതിനു സമാനമായ സാരിയും ബ്ലൗസും ആഭരണവുമെല്ലാം സൗഭാഗ്യയും അണിഞ്ഞിരിക്കുന്നു. മുടി കെട്ടിയിരിക്കുന്നതും പൂവച്ചതു പോലും അതേ രീതിയില്‍. തന്റെ കുട്ടിക്കാലചിത്രത്തിലുള്ളതിനു സമാനമായ പട്ടുപാവാടയും ആഭരണങ്ങളുമൊക്കെ മകള്‍ സുദര്‍ശനയ്ക്കും സൗഭാഗ്യ നല്‍കിയിട്ടുണ്ട്. എന്തായാലും കൗതുകമുണര്‍ത്തുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.  

അമേരിക്കയില്‍ ചൂടില്‍ ഉരുകിയൊലിച്ച് എബ്രഹാം ലിങ്കണും, മുന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ മെഴുക് പ്രതിമ സ്ഥാപിച്ച് വെറും നാലുമാസം പിന്നിടുമ്പോള്‍ തന്നെ ചൂടില്‍ ഉരുകിയൊലിച്ചു

അമേരിക്കയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ മുന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ മെഴുക് പ്രതിമ ഉരുകിയ നിലയില്‍. വാഷിങ്ടണ്‍ ഡി.സിയില്‍ സ്ഥാപിച്ചിരുന്ന ലിങ്കണിന്റെ മെഴുകുപ്രതിമയാണ് ഉരുകിയത്. 6 അടി ഉയരമുള്ള പ്രതിമ വെറും നാലുമാസം മുമ്പാണ് സ്ഥാപിച്ചത്.  അമേരിക്കയില്‍ ഉയര്‍ന്ന അത്യുഷ്ണമാണ് നിലവില്‍. കഴിഞ്ഞ ശനിയാഴ്ച 100 ഡിഗ്രി ഫാരന്‍ഹീറ്റായിരുന്നു വാഷിംഗ്ടണ്‍ ഡിസിയിലെ താപനില. പ്രശസ്ത അമേരിക്കന്‍ ആര്‍ട്ടിസ്റ്റായ സാന്‍ഡി വില്യംസ് ആണ് ഈ പ്രതിമ പണികഴിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗാരിസണ്‍ എലിമെന്ററി സ്‌കൂളില്‍ പ്രതിമ സ്ഥാപിക്കപ്പെട്ടത്. പ്രതിമയുടെ തലഭാഗം ഒടിഞ്ഞ നിലയിലും കാലുകള്‍ ഉടലില്‍ നിന്ന് വേര്‍പെട്ട അവസ്ഥയിലുമാണ് നിലവിലുള്ളത്. പ്രതിമയുടെ തല നിലത്ത് വീഴാതിരിക്കാനായി അധികൃതര്‍ തന്നെ എടുത്തുമാറ്റി. 1360 കിലോ ഗ്രാം തൂക്കമുള്ള പ്രതിമ നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന മെഴുക് 140 ഡിഗ്രി ഫാരഹീറ്റ് താപനിലയില്‍ മാത്രം ഉരുകുന്ന വിധത്തിലുള്ളതായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.

Other News in this category

  • മദ്യപിച്ച് ഒരു വര്‍ഷം മരിക്കുന്നവര്‍ ലക്ഷക്കണക്കിന് പേര്‍, മദ്യപാനത്തിനെതിരെ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന
  • പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ പണി കിട്ടാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക!!!
  • ആലപ്പുഴയില്‍ രണ്ടാഴ്ചക്കിടെ എച്ച്1എന്‍1 സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ധിച്ചു, 26 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
  • ഇരുപത്തഞ്ച് വയസ്സിന് ശേഷം പാല്‍ കുടിക്കുമ്പോള്‍ നേര്‍പ്പിച്ച് കുടിക്കുതാണ് ഉചിതം, ആരോഗ്യ വിദഗ്ധര്‍ 
  • നിങ്ങളുടെ കുട്ടികളും വൈകിയാണോ ഉറങ്ങുന്നത്? കുട്ടികള്‍ക്ക് ഉറക്കം കുറയുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം
  • തിളപ്പിച്ച വെള്ളത്തില്‍ തണുത്ത വെള്ളം ചേര്‍ക്കുന്നതു അപകടകരം, മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍
  • പാല്‍ചായ നിങ്ങള്‍ക്ക് പ്രിയപ്പെട്ടതാണോ? നിങ്ങളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് അറിയുക
  • ആലപ്പുഴയില്‍ കൂടുതല്‍ കാക്കകളിലും കൊക്കുകളിലും പരുന്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു, കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാഭരണകൂടം
  • ഛര്‍ദ്ദിയും വയറിളക്കവുമായി കാക്കനാട് ഫ്‌ളാറ്റിലെ 338 പേര്‍ ചികിത്സയില്‍, കുടിവെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു
  • കോവിഡ് വാക്‌സിനേഷന്‍ ഗര്‍ഭിണികളില്‍ സിസേറിയന്‍ സാധ്യത കുറച്ചു? പുതിയ പഠനം പറയുന്നത് ഇങ്ങനെ
  • Most Read

    British Pathram Recommends