18
MAR 2021
THURSDAY
1 GBP =105.53 INR
1 USD =83.45 INR
1 EUR =89.36 INR
breaking news : പുതിയ പ്രൈസ് ക്യാപ് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍; എനര്‍ജി ബില്ലില്‍ പ്രതിവര്‍ഷം 360 പൗണ്ടിന്റെ കുറവ് വരും, ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് നേട്ടം >>> ബെല്‍ഫാസ്റ്റിലുള്ള ഫിന്‍ഗി മെഥഡിസ്റ്റ് ചര്‍ച്ചിലെ വെസ്ലി ഹാളില്‍ ഐപിസി ബെല്‍ഫാസ്റ്റ് സഭയുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും വചന ശുശ്രൂഷയും ഈ മാസം 29ന് >>> റിയാന്‍ നൈനാന്‍ ചില്‍ഡ്രണ്‍ ചാരിറ്റിയുടെ ഒന്‍പതാമത് ഫണ്ട് റൈസര്‍ ഇവന്റ് സംഘടിപ്പിക്കുന്ന 'ഫുട്ബോള്‍ ആന്റ് ഫാമിലി ഫണ്‍ ഡേ': ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകുന്ന പരിപാടി നാളെ വൈക്കോമ്പ് റൈ ലിഡോയില്‍ വച്ച് >>> 'സാരി ഉടുക്കുമ്പോള്‍ വയറ് ഒക്കെ കാണിക്ക്' എന്ന് അമൃത നായരുടെ ചിത്രത്തിന് കമന്റ്, വായടപ്പിക്കുന്ന മറുപടി നല്‍കി അമൃത, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ >>> ‘ബിഗ് ബെൻ’ യുകെ മലയാളികളുടെ കഥ പറയുമ്പോൾ... കേരളത്തിലും യുകെയിലെ 45 തിയറ്ററുകളിലും ഇന്ന് റിലീസിംഗ്, ക്യാമറക്കണ്ണുകളിലൂടെ യുകെ ജീവിതം ഒപ്പിയെടുത്ത പാലാക്കാരൻ സംവിധായകൻ ആയതിനു പിന്നിലുമുണ്ട് ഒരു കഥ! >>>
Home >> NEWS
ലണ്ടനിൽ ഒരുകിലോ മൂവാണ്ടൻ മാങ്ങയ്ക്ക് 2400 രൂപ? പാവക്കയ്ക്ക് 1000, വെണ്ടയ്ക്ക 650! ഇന്ത്യൻ പലചരക്ക് സാധനങ്ങളുടെ അമിതവിലയെപ്പറ്റി സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചകൾ, ഇത്രയും വിലയില്ലെന്നും ചിലർ, പൗണ്ടുമുല്യവും വരുമാനവുമായി നോക്കുമ്പോൾ കുറവെന്നും വാദം

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-06-24

കോവിഡിനുശേഷം യുകെയിൽ നിത്യോപയോഗ സാധന വിപണിയിൽ കുതിച്ചുകയറിയ  അമിത വിലക്കയറ്റം ഈവർഷം ആദ്യത്തോടെ നിയന്ത്രണത്തിലായെന്ന് സർക്കാർ കണക്കുകൾ വെളിപ്പെടുത്തുന്നു. എങ്കിലും കുറഞ്ഞ നിരക്കിൽ വിലകൾ ഇപ്പോഴും ഉയരുന്നു.

ലണ്ടനിലെ സൂപ്പർമാർക്കറ്റിൽ ഇന്ത്യൻ ബ്രാൻഡായ ഒരു കിലോ മൂവാണ്ടൻ അല്ലെങ്കിൽ അൽഫോൻസോ മാങ്ങയ്ക്ക് 2400 രൂപ! നാടൻ  പാവയ്ക്കയ്ക്ക് കിലോയ്ക്ക് 1000 രൂപയോളം നൽകണം. ഒരുകിലോ വെണ്ടയ്ക്കയ്ക്ക് 650 രൂപ.

പഠന വിസയിലും വർക്ക് വിസയിലുമായി പുതിയതായി യുകെയിലെത്തിയ ഇന്ത്യക്കാരാണ് വിലയിലെ ഈ വ്യത്യാസത്തിൽ അന്തംവിടുന്നത്. ഇന്ത്യയിൽ നിന്നെത്തുന്ന  പലചരക്ക് സാധനങ്ങളുടെ അമിത വില കാണിക്കുന്ന ഡൽഹി സ്വദേശിനിയുടെ സമീപകാല വീഡിയോ വൈറലാകുകയും യുകെയിലേയും ഇന്ത്യയിലേയും ഉപഭോക്താക്കളുടെ ചൂടുള്ള സോഷ്യൽ മീഡിയ വാദപ്രതിവാദങ്ങൾക്ക് കാരണമാകുകയും ചെയ്തു.

ഡൽഹി സ്വദേശിനിയും ഇപ്പോൾ ലണ്ടനിൽ താമസിക്കുന്നതുമായ ചാവി അഗർവാൾ എന്ന യുവതി, ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിനെ ബ്രിട്ടീഷ് തലസ്ഥാനത്തെ ഒരു ഇന്ത്യൻ പലചരക്ക് കടയിലെ വിലകൾ കാണിച്ചാണ് അതിശയപ്പെടുത്തിയത്.

നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലണ്ടനിൽ വിൽക്കുന്ന ഇന്ത്യൻ ഉത്പന്നങ്ങൾ തമ്മിലുള്ള വില വ്യത്യാസം വീഡിയോയിൽ എടുത്തുകാണിച്ചു. ഇന്ത്യയിൽ 20 രൂപ വിലയുള്ള ലേയ്സ് മാജിക് മസാലയുടെ ഒരുപാക്കറ്റ് ലണ്ടനിൽ 95 രൂപയ്ക്കാണ് വിൽക്കുന്നതെന്ന് അഗർവാൾ വീഡിയോയിൽ കാണിക്കുന്നു. അതുപോലെ, ഇന്ത്യയിൽ 50 രൂപയ്ക്ക് കിട്ടുന്ന മാഗിയുടെ ഒരു പായ്ക്ക് ലണ്ടൻ സ്റ്റോറിൽ 300  രൂപയ്ക്കാണ്  വിൽക്കുന്നത്.

ഇന്ത്യക്കാരുടെ പ്രത്യേകിച്ച് നോർത്ത് ഇന്ത്യൻസിന്റെ പാചകത്തിൽ അവശ്യഘടകമായ പനീറിന് 700 രൂപയും അൽഫോൻസോ മാമ്പഴത്തിന് ആറെണ്ണം 2,400 രൂപയുമാണ് വിലയെന്നും പറയുന്നു.

അൽഫോൻസോ, മൂവാണ്ടൻ മാമ്പഴങ്ങൾ കേരളത്തിലെ സൂപ്പർമാർക്കറ്റുകളിൽ കിലോയ്ക്ക് 170 - 250 രൂപ നിരക്കിൽ ലഭിക്കും. അതുപോലെ പാവയ്ക്കയും വെണ്ടയ്ക്കയും നൂറുരൂപയിൽ താഴെ ലഭിക്കും. ഇതുതന്നെ വൻ വിലക്കയറ്റമാണ് മലയാളികൾക്കും ഇന്ത്യക്കാർക്കും.

നാട്ടിൽ ഒരുകിലോ മട്ടയരി 50 - 60 രൂപ വിലയ്ക്ക് കിട്ടുമ്പോൾ യുകെയിലെ ഇന്ത്യൻ ഗ്രോസറികളിൽ 250 - 300 രൂപയോളം നൽകണം. 10 കിലോയുടെ ബ്രാൻഡഡ് പായ്ക്കിന് 2500 രൂപയോളം വിലവരും. അരി കയറ്റുമതി നിരോധനം ഇന്ത്യൻ സർക്കാർ ഇപ്പോഴും പൂർണ്ണമായി നീക്കാത്തതാണ്  പ്രധാനകാരണം.

എന്നാൽ ഈ വില വ്യത്യാസം പ്രധാനമായും ഇന്ത്യൻ - രൂപയും പൗണ്ടുമായുള്ള വിലവ്യത്യാസം കൊണ്ടാണ് വലിയ വിലക്കയറ്റമായി തോന്നുന്നതെന്നാണ് യുകെയിൽ വർഷങ്ങളായി  സ്ഥിരമായി താമസിക്കുന്നവരുടെ അഭിപ്രായം. ഇക്കാര്യം ചാവി അഗർവാളിന്റെ  വീഡിയോയുടെ കമന്റ് ബോക്‌സിൽ പലരും രേഖപ്പെടുത്തുകയും ചെയ്‌തു.

കമൻ്റ് ബോക്‌സിൽ, ചില ഉപയോക്താക്കൾ വിലയിൽ ഞെട്ടൽ പ്രകടിപ്പിച്ചപ്പോൾ, മറ്റുള്ളവർ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള വരുമാന അസമത്വം, വാങ്ങൽ ശേഷി തുല്യത തുടങ്ങിയ ഘടകങ്ങൾ അവശ്യ പരിഗണനകളായി ചൂണ്ടിക്കാണിച്ചു. 

"രൂപയിലേക്ക് പരിവർത്തനം ചെയ്യുന്നതിലൂടെ, നിങ്ങൾക്ക്  വിലകൾ അമിതമാണെന്ന് തോന്നിപ്പിക്കുന്നു” മുപ്പതുവർഷമായി  ലണ്ടനിൽ താമസിക്കുന്ന ഒരു ഉപഭോക്താവ് ചൂണ്ടിക്കാണിച്ചു. 

രൂപയുടെ മൂല്യ ഇടിവിനുപുറമെ, ഇന്ത്യയിലേയും  യുകെയിലേയും ആളുകളുടെ വരുമാനം തമ്മിലും വാങ്ങൽ ശേഷി തമ്മിലുള്ള വ്യത്യാസവും ഈ വിലക്കൂടുതലിന് കാരണമാണ്. ലോകത്തിൽ ജോലിക്കാർക്ക് ഏറ്റവും കുറവ് വേതനം ലഭിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.

യുകെയിലെ ഒരു സാധാരണ ജോലിക്കാരന് ഒരുമണിക്കൂർ ജോലിക്ക് ലഭിക്കുന്ന വേതനം സർക്കാർ നിയമമനുസരിച്ച്  11.44 പൗണ്ട് അഥവാ കുറഞ്ഞത് 1000 രൂപയോളമാണ്. അതായത് എട്ടുമണിക്കൂർ ജോലിക്ക് ലഭിക്കുന്ന വേതനം ഏകദേശം 10000 രൂപയിലേറെ വരും. ഇതുകേട്ടാൽ സാധാരണ വരുമാനമുള്ള ഇന്ത്യക്കാർ തലകറങ്ങി വീണേക്കും!

ഇത്രയും വരുമാനമുള്ളപ്പോൾ ഈ വിലകൾ  വലിയ വിലക്കയറ്റമായി ബ്രിട്ടനിൽ ജോലിയും സ്ഥിരാവരുമാനവും ഉള്ളവർക്ക് അനുഭവപ്പെടില്ല. മാത്രമല്ല, ധാരാളം പണം പിന്നെയും ബാക്കിവരുമെന്നതിനാൽ അവരുടെ പർച്ചേസിംഗ് പവറും സേവിങ്‌സും ഉയർന്നതായിരിക്കും. 

നാട്ടിലെ യുകെ മലയാളിയുടെ ആഡംബര വീടും ബിസിനസ്സ് സ്ഥാപങ്ങളുമൊക്കെ ഈ വരുമാന നീക്കിയിരുപ്പിൽ നിന്നും വരുന്നതാണ്. അതിനാൽത്തന്നെ ഇതൊക്കെ താരതമ്യം ചെയ്യുമ്പോൾ, വലിയ വിലക്കയറ്റമായി കാണാനാകില്ലെന്നാണ് യുകെയിലേക്ക് കുടിയേറിയ ഭൂരിഭാഗം പേരുടെയും അഭിപ്രായം.

എങ്കിൽത്തന്നെയും മാങ്ങയ്ക്ക് 22 പൗണ്ടുവരെയും പാവക്കയ്ക്ക് ആയിരം രൂപയുമൊക്കെ  വിലയിടുന്ന ഇന്ത്യൻ ഗ്രോസറികളെ കണ്ടിട്ടില്ലെന്ന് മറ്റുചിലരും അഭിപ്രായപ്പെടുന്നു. വിലക്കുറവുള്ള നിരവധി ഇന്ത്യൻ ഗ്രോസറികൾ ലണ്ടനടക്കമുള്ള പ്രമുഖ നഗരങ്ങളിലുമുണ്ട്. പുതിയതായി എത്തുന്നവർക്ക് പരിചയക്കുറവുമൂലം അത് കണ്ടെത്താൻ കഴിയാത്തതാണെന്നും അഭിപ്രായപ്പെടുന്നു.

More Latest News

കാസര്‍ഗോഡ് ഹണിട്രാപ്പ് കേസ്; പ്രതി ശ്രുതി ചന്ദ്രശേഖരന് ഒന്നിലേറെ മാട്രിമോണി അക്കൗണ്ട്; പോലീസുകാരും ബാങ്ക് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ഉള്‍പ്പെടെ തട്ടിപ്പിനിരയായി

കാസര്‍ഗോഡ് ഹണി ട്രാപ്പ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി ശ്രുതി ചന്ദ്രശേഖരന് നിരവധി മാട്രിമോണി അക്കൗണ്ടുകള്‍. പോലീസുകാരും ബാങ്ക് ഉദ്യോഗസ്ഥരും ഡോക്ടേഴ്സും ഉള്‍പ്പെടെയുള്ളവര്‍ മാട്രിമോണിയല്‍ വഴിയുള്ള തട്ടിപ്പിന് ഇരയായതായി സൂചന. തട്ടിപ്പിന് ചില പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിച്ചതായും സംശയം. തൃശൂര്‍ സ്വദേശിയായ പോലീസുകാരന്‍ കുടുങ്ങിയത് മാട്രിമോണിയിലൂടെ വന്ന വിവാഹ ആലോചനയിലാണ്. പോലീസുകാരനില്‍ നിന്ന് പണം തട്ടാന്‍ കണ്ണൂരിലെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ കൂട്ടുനിന്നെന്നും വിവരം പുറത്തുവരുന്നുണ്ട്. പയ്യാവൂര്‍ പോലീസ് സ്റ്റേഷനിലെ സി ഐ ആണെന്നും അമ്മാവനെന്നും പറഞ്ഞ് ശ്രുതി ഇയാളെ പരിചയപ്പെടുത്തിയിരുന്നു. ഇയാളുടെ അക്കൗണ്ടിലേക്ക് മാത്രം ശ്രുതി അയപ്പിച്ചത് രണ്ടര ലക്ഷം രൂപയാണ്. തൃശൂരിലെ പോലീസുകാരനെ കബളിപ്പിച്ചതിന് പിന്നാലെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെയും ഇയാള്‍ ശ്രുതിയുടെ വലയില്‍ കുരുക്കി. കാസറഗോഡ്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരും ശ്രുതി ചന്ദ്രശേഖരന്റെ തട്ടിപ്പിനിരയായി. ശ്രുതി നലവില്‍ ഒളിവില്‍ കഴിയുകയാണ്. പുല്ലൂര്‍ പെരിയ സ്വദേശിയായ യുവാവിനെതിരെ മംഗലാപുരത്ത് പീഡനക്കേസ് നല്‍കി ജയിലിലടച്ചതോടെയാണ് ശ്രുതി ചന്ദ്രശേഖരന്‍ നടത്തുന്ന തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നത്. ഐ എസ് ആര്‍ ഒയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ചമഞ്ഞും, ഐഎഎസ് വിദ്യാര്‍ത്ഥിനി ചമഞ്ഞുമാണ് യുവാക്കളെ ശ്രുതി വലയിലാക്കിയത്.

ബെല്‍ഫാസ്റ്റിലുള്ള ഫിന്‍ഗി മെഥഡിസ്റ്റ് ചര്‍ച്ചിലെ വെസ്ലി ഹാളില്‍ ഐപിസി ബെല്‍ഫാസ്റ്റ് സഭയുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും വചന ശുശ്രൂഷയും ഈ മാസം 29ന്

ബെല്‍ഫാസ്റ്റ് : ഐപിസി ബെല്‍ഫാസ്റ്റ് സഭയുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും വചന ശുശ്രൂഷയും നടക്കും. ഈമാസം 29ന് ശനിയാഴ്ച ബെല്‍ഫാസ്റ്റിലുള്ള ഫിന്‍ഗി മെഥഡിസ്റ്റ് ചര്‍ച്ചിലെ വെസ്ലി ഹാളില്‍ വെച്ച് വൈകുന്നേരം 5.30 മുതല്‍ നടക്കും. പാസ്റ്റര്‍. ബോബന്‍ തോമസ് വചന ശുശ്രൂഷ നിര്‍വഹിക്കും.  യുകെയിലെ ക്രൈസ്തവ സംഗീത ലോകത്തെ അറിയപ്പെടുന്ന ഗായിക ടിന ജോയി ഐപിസി ബഥേല്‍ ചര്‍ച്ച് ക്വയറിനോടോപ്പം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. പാസ്റ്റര്‍ ജേക്കബ് ജോണ്‍, ബ്രദര്‍. സിബി ജോര്‍ജ്, മോന്‍സി ചാക്കോ, തോമസ് മാത്യു എന്നിവര്‍ പ്രോഗ്രാമിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും. നോര്‍ത്തേണ്‍ അയര്‍ലെന്റിലുള്ള എല്ലാവരെയും  ഈ പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

റിയാന്‍ നൈനാന്‍ ചില്‍ഡ്രണ്‍ ചാരിറ്റിയുടെ ഒന്‍പതാമത് ഫണ്ട് റൈസര്‍ ഇവന്റ് സംഘടിപ്പിക്കുന്ന 'ഫുട്ബോള്‍ ആന്റ് ഫാമിലി ഫണ്‍ ഡേ': ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകുന്ന പരിപാടി നാളെ വൈക്കോമ്പ് റൈ ലിഡോയില്‍ വച്ച്

റിയാന്‍ നൈനാന്‍ ചില്‍ഡ്രണ്‍ ചാരിറ്റി ഒന്‍പതാമത് ഫണ്ട് റൈസര്‍ ഇവന്റ് സംഘടിപ്പിക്കുന്നു. ഫുട്ബോള്‍ ആന്റ് ഫാമിലി ഫണ്‍ ഡേ എന്ന പേരില്‍ നാളെ ശനിയാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ അഞ്ചു മണി വരെ വൈക്കോമ്പ് റൈ ലിഡോയില്‍ വച്ചാണ് 5 എ സൈഡ് ടൂര്‍ണമെന്റ് പരിപാടി നടക്കുക. പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ ലൈവ് ഫുഡ് സ്റ്റാളുകള്‍, ഫേസ് പെയിന്റിംഗ്, മസാജ്, മെഹന്ദി, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള എന്റര്‍ടൈന്‍മെന്റുകള്‍, കോമ്പറ്റീഷന്‍സ് എന്നിവയാണ് ഉണ്ടായിരിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:+447886530031, rnccharity@gmail.com  

'സാരി ഉടുക്കുമ്പോള്‍ വയറ് ഒക്കെ കാണിക്ക്' എന്ന് അമൃത നായരുടെ ചിത്രത്തിന് കമന്റ്, വായടപ്പിക്കുന്ന മറുപടി നല്‍കി അമൃത, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

സെലിബ്രറ്റികള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് രണ്ട് രീതിയിലാണ് കമന്റുകള്‍ വരാറ്. ചിലര്‍ വളരെ മോശം കമന്റുകള്‍ നല്‍കുമ്പോള്‍ ചിലര്‍ വളരെ നല്ല കമന്റുകളും നല്‍കാറുണ്ട്. ചില കമന്റുകള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കാന്‍ ചിലര്‍ക്ക് മിടി ഉണ്ടാകാറില്ല. മികച്ച മറുപടി ആണെങ്കില്‍ സോഷ്യല്‍ മീഡിയ അത് അംഗീകരിക്കാറുമുണ്ട്.  ഇപ്പോഴിതാ മോശം കമന്റുമായി എത്തിയ ഒരാള്‍ക്ക് മിനിസ്‌ക്രീന്‍ താരം അമൃത നായര്‍ നല്‍കിയ മറുപടി കേട്ട് സോഷ്യല്‍ മീഡിയ ഒന്നാകെ കയ്യടിക്കുകയാണ്. തന്റെ ചിത്രത്തിന് നല്‍കിയ കമന്റിനാണ് അമൃത കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത പലപ്പോഴും പല തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം സാരിയുടുത്ത ഒരു വീഡിയോയാണ് പങ്കുവെച്ചത്. ഇത് കണ്ടിട്ടാണ് ഒരാള്‍ കമന്റുമായി എത്തിയത്.  ''വയറ് കാണുന്നില്ല. എന്താ ചെയ്യാ സാരി ഇടുക്കുമ്‌ബോള്‍ വയറ് ഒക്കെ കാണിക്ക്...'' എന്നായിരുന്നു ഒരാളിട്ട കമന്റ്. എന്നാല്‍ ഇത്തരം ഒരു കാര്യം ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ മികച്ച ഒരു മറുപടി ആണ് അമൃത നല്‍കിയത്. ''തീരെ പറ്റുന്നില്ലെങ്കില്‍ വീട്ടില്‍ എന്തായാലും അമ്മയോ സഹോദരിയോ കാണുമെല്ലോ ചോദിച്ചു നോക്കു ഫ്രീ ആയിട്ട് കാണിച്ചു തരും....'' എന്നായിരുന്നു അമൃതയുടെ മറുപടി. അമൃതയുടെ ഈ മറുപടിയെ അനുകൂലിച്ചു നിരവധി പേര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്.   

പണ്ട് അമ്മയ്‌ക്കൊപ്പം നിന്ന ആ ചിത്രം മകള്‍ക്കൊപ്പം നിന്ന് റീക്രിയേറ്റ് ചെയ്ത് സൗഭാഗ്യ വെങ്കിടേഷ്, വളരെ കൗതുകം നിറഞ്ഞ ചിത്രമാണ് ഇതെന്ന് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ താരമാണ് താര കല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷ്. ചാനലുകളിലൂടെയും താരം ആരാധകര്‍ക്കിടയിലേക്ക് എത്താറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.  തന്റെ യുട്യൂബ് ചാനല്‍ വഴി വ്ലോഗിലൂടെയാണ് സൗഭാഗ്യ തന്റെ ആരാധകരോട് വിശേഷങ്ങള്‍ പങ്കിടാറുള്ളത്.   താരപുത്രിയുടെ കൊച്ചു കുടുംബം പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമാണ്. ഇപ്പോഴിതാ, പഴയൊരു ചിത്രത്തെ റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് സൗഭാഗ്യ. അമ്മ താര കല്യാണിനു ഒപ്പമുള്ള തന്റെ ചിത്രമാണ് സൗഭാഗ്യ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. പുതിയ ചിത്രത്തില്‍ സൗഭാഗ്യയും മകള്‍ സുദര്‍ശനയുമാണ് മോഡലുകള്‍ എന്നുമാത്രം. പഴയ ചിത്രത്തില്‍ അമ്മ അണിഞ്ഞതിനു സമാനമായ സാരിയും ബ്ലൗസും ആഭരണവുമെല്ലാം സൗഭാഗ്യയും അണിഞ്ഞിരിക്കുന്നു. മുടി കെട്ടിയിരിക്കുന്നതും പൂവച്ചതു പോലും അതേ രീതിയില്‍. തന്റെ കുട്ടിക്കാലചിത്രത്തിലുള്ളതിനു സമാനമായ പട്ടുപാവാടയും ആഭരണങ്ങളുമൊക്കെ മകള്‍ സുദര്‍ശനയ്ക്കും സൗഭാഗ്യ നല്‍കിയിട്ടുണ്ട്. എന്തായാലും കൗതുകമുണര്‍ത്തുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.  

Other News in this category

  • ‘ബിഗ് ബെൻ’ യുകെ മലയാളികളുടെ കഥ പറയുമ്പോൾ... കേരളത്തിലും യുകെയിലെ 45 തിയറ്ററുകളിലും ഇന്ന് റിലീസിംഗ്, ക്യാമറക്കണ്ണുകളിലൂടെ യുകെ ജീവിതം ഒപ്പിയെടുത്ത പാലാക്കാരൻ സംവിധായകൻ ആയതിനു പിന്നിലുമുണ്ട് ഒരു കഥ!
  • കണ്ണുതുറക്കാതെ സർക്കാർ… ഇന്നുമുതൽ 5 ദിവസത്തേക്ക് എൻഎച്ച്എസിൽ ജൂനിയർ ഡോക്ടർമാരുടെ സമരം, ആശുപത്രി പ്രവർത്തനങ്ങൾ അവതാളത്തിലാകും; ജിപി, ഫാർമസി സേവനങ്ങളെ ബാധിക്കില്ല, എമർജൻസി കേസിനായി 999, 111 നമ്പറുകളിൽ വിളിക്കണമെന്നും എൻഎച്ച്എസ്
  • ഇതളുകൾ ഒന്നൊന്നായി കൊഴിയുമ്പോൾ… ആദ്യകാല മലയാളി കുടിയേറ്റക്കാരൻ ജോസഫ് എബ്രഹാം സ്രാമ്പിക്കല്‍ വിടവാങ്ങി; ചാരിറ്റി ബോക്സിങ്ങിനിടെ മരണമടഞ്ഞ മലയാളി യുവാവ് ജുബൽ റെജിയുടെ മരണം സ്വാഭാവിക അപകടം മൂലമെന്ന് കൊറോണർ
  • ഇംഗ്ലണ്ടിൽ നിന്നും ഗാഡിയിൽ ഇന്ത്യയിലേക്ക് സാഹസിക യാത്ര പുറപ്പെട്ട് രണ്ട് ഗഡികൾ..! ചാലക്കുടിക്കാരായ നോബിയും ജോബിയും രണ്ടുമാസംകൊണ്ട് പിന്നിടുക 20 രാജ്യങ്ങളും 20000 മൈലും! യുകെയിൽ നിന്ന് കേരളത്തിലേക്കുള്ള മലയാളികളുടെ സാഹസിക റോഡ് യാത്ര ഇപ്പോൾ പതിവുകാഴ്ച്
  • യൂറോപ്യൻ നഗരങ്ങളിൽ ഇത് മലയാളി മേയർമാർ വാഴും കാലം.. അയർലാൻഡിലെ ഡബ്ലിൻ നഗരപിതാവായി അങ്കമാലിക്കാരൻ ബേബി പെരേപ്പാടൻ! മേയറാകുന്ന ആദ്യത്തെ ഇന്ത്യൻ വംശജനെന്ന പദവിയും ബേബിയ്ക്ക് സ്വന്തം; അയർലാൻഡിലേക്ക് മലയാളി നഴ്‌സുമാരുടേയും പ്രവാഹം
  • അഞ്ചുവർഷത്തിനുള്ളിൽ എൻഎച്ച്എസിനായി റിക്രൂട്ടുചെയ്യുക 92000 നഴ്‌സുമാരേയും 28000 ഡോക്ടർമാരേയും! വമ്പൻ തെരഞ്ഞെടുപ്പ് വാഗ്‌ദാനവുമായി കൺസർവേറ്റീവ് പാർട്ടി, മലയാളികൾക്ക് കൂടുതൽ ഗുണകരമാകും; എൻഎച്ച്എസിനായി വാഗ്ദാനമൊഴുക്കി പാർട്ടികൾ
  • ജീവനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിൽ പൊരുതിനിന്നത് ഒന്നരമാസത്തോളം.. നൊമ്പരപ്പൂവായ് ഒടുവിൽ നഴ്‌സിംഗ് വിദ്യാർത്ഥിനി ഹെൽന മരിയ യാത്രയായി! കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മലയാളി പെൺകുട്ടിയുടെ അന്ത്യം കാർഡിഫ് ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ
  • ഇനി സമ്മർ നാളുകൾ… യുകെയിൽ താപനില 26 ഡിഗ്രിവരെ ഉയരുമെന്നും ജാഗ്രത പാലിക്കണമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ്! അമിതതാപം ജീവഹാനിവരെ വരുത്തിയേക്കാം! മുൻകരുതലെടുക്കണം, വലിയൊരു തമാശ കേട്ടതുപോലെ കോമഡിയാക്കി യുകെയിലെ ഇന്ത്യക്കാർ!
  • യുകെ മലയാളികളെ വേദനയിലാഴ്ത്തി വീണ്ടുമൊരു മലയാളി നഴ്‌സിന്റെ ആകസ്‌മിക വിയോഗം! പീറ്റർബറോയിലെ സുഭാഷ് മാത്യുവിനു ജീവൻ നഷ്ടമായത് ഉറക്കത്തിനിടെ! അസ്സോസിയേഷൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സുഭാഷ്, പീറ്റര്‍ബറോ മലയാളികൾക്കിടയിൽ സുപരിചിതൻ
  • വാഹനത്തിൽ നിന്ന് ‘എല്ലൂരാൻ’ കഴിയാതെ യുകെ മലയാളികളടക്കം പാടുപെടുന്നു! ലണ്ടനും നോട്ടിംഹാമും അടക്കമുള്ള സെന്ററുകളിൽ ഡ്രൈവിങ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് അഞ്ചുമാസമായി ഉയർന്നു! കാത്തിരിപ്പ് കൂട്ടിയത് കോവിഡ്, ലിസ്‌റ്റ് നികത്താൻ കഴിയാതെ അധികൃതർ
  • Most Read

    British Pathram Recommends