കുവൈത്ത് സിറ്റി : കഴിഞ്ഞ ദിവസം മംഗഫില്‍ എന്‍.ബി.ടി.സി കമ്പിനിയുടെ താമസ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയില്‍ തിരിച്ചറിയാനാവാത്ത വിധത്തിലുണ്ടായ മൃതദേഹം തിരിച്ചറിഞ്ഞു. ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ മൃതദേഹം ബീഹാര്‍ ദര്‍ബംഗ സ്വദേശിയായ കലുക്കയുടേതാണെന്ന് ബന്ധു തിരിച്ചറിഞ്ഞു.
ഡി.എന്‍.എ പരിശോധന നടപടിക്രമങ്ങള്‍ക്ക് വേണ്ടി സഹോദരന് ഷാരൂഖ് ഖാനെ കഴിഞ്ഞ ദിവസം എന്‍.ബി.ടി.സി അധികൃതര്‍ കുവൈത്തിലെത്തിച്ചിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി എന്‍.ബി.ടി.സിയില്‍ ജീവനക്കാരനായിരുന്ന കലുക്ക, നിലവില്‍ എന്‍.ബി.ടി.സി -ഹൈവേ സെന്റ്ററില്‍ സെയില്‍സ്മാനായി ജോലി ചെയ്ത് വരികയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്നലെ രാത്രിയോടെ നാട്ടിലേക്കയച്ചു.
കലുക്കയുടെ സഹോദരനും ഇതേ വിമാനത്തില്‍ മൃതദേഹത്തോടൊപ്പം അനുഗമിക്കാനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി എന്‍.ബി.ടി.സി അറിയിച്ചു. അതോടൊപ്പം, മരിച്ച ജീവനക്കാരുടെ കുടുംബങ്ങള്‍ക്കുള്ള എന്‍.ബി.ടി.സി അടിയന്തിര ധനസഹായമായ 8 ലക്ഷം രൂപ കലുക്കയുടെ കുടുംബത്തിന് നാളെ തന്നെ കൈമാറും. കൂടാതെ, സംസാകാരച്ചടങ്ങുകള്ക്കാവശ്യമായ തുകയും എന്‍.ബി.ടി.സി കലുക്കയുടെ സഹോരന് കൈമാറി.
മംഗഫ് അഗ്നിബാധയില്‍ മരണപ്പെട്ട മുഴുവനും പേരുടെയും കുടുംബത്തിന് അടിയന്തിര ധനസഹായമായ 8 ലക്ഷം രൂപയും കൂടാതെ സംസാകാരച്ചടങ്ങുകള്ക്കായി 25000 രൂപയും വിതരണം ചെയ്തതിന്റ്റെ വിശദാംശങ്ങള്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറിയതായും എന്‍.ബി.ടി.സി അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന 3 ജീവനക്കാരുള്‍പ്പെടെ 6 ജീവനക്കാരാണ് നിലവില്‍ ആശുപത്രിയില്‍ ഉള്ളത്. മംഗഫ് അഗ്നിബാധയില്‍ 49 പേരാണ് മരണപ്പെട്ടത്.ഇതില്‍ 24-മലയാളികള്‍4 അടക്കം 46 ഇന്ത്യക്കാരുണ്ട്. കൂടാതെ, മൂന്ന് ഫിലിപ്പിനോ സ്വദേശികളുമായിരുന്നു.