തിരുവനന്തപുരം : 'കേരള'യെ 'കേരളം' ആക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം ഐകകണ്ഠ്യേന പാസാക്കി. സംസ്ഥാനത്തിന്റെ പേര് ഭരണഘടനയില്‍ 'കേരളം'എന്നാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു നിയമസഭയില്‍ അവതരിപ്പിച്ചത്. ഇത് ഇരുപാര്‍ട്ടികളും ഐകകണ്ഠ്യേനയാണ് പാസാക്കിയത്.
മലയാളത്തില്‍ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാണ്. എന്നാല്‍ ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ 'കേരള' എന്നാണുള്ളത്. ഇത് 'കേരളം' എന്നാക്കി ഭേദഗതി ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.
വിഷയത്തില്‍, 2023 ആഗസ്റ്റ് ഒമ്പതിന് മുഖ്യമന്ത്രി സഭയിലവതരിപ്പിച്ച പ്രമേയം ഐകകണ്ഠ്യേന പാസായിരുന്നു. ഭരണഘടനയുടെ ഒന്ന്, എട്ട് പട്ടികകളില്‍ സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നതിനു പകരം 'കേരളം' എന്നാക്കുന്നതിന് നടപടിയെടുക്കണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സംസ്ഥാന പേരിന്റെ ഭേദഗതിക്ക് ഭരണഘടനയുടെ ഒന്നാം പട്ടിക മാത്രം ഭേദഗതി ചെയ്താല്‍ മതിയെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി. ഇതേത്തുടര്‍ന്നാണ് പുതുക്കിയ പ്രമേയം അവതരിപ്പിച്ചത്.