തിരുവനന്തപുരത്ത് കൊച്ചുവേളിയില്‍ വന്‍ തീപിടുത്തം. സ്ഥലത്തെ വ്യവസായ മേഖലയിലെ പ്ലാസ്റ്റിക് കമ്പനിയായ പവര്‍ പാക്ക് പോളിമേഴ്സിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ അപകടമുണ്ടായെന്നാണ് പുറത്ത് വരുന്ന വിവരം.
ജില്ലയിലെ എല്ലാ ഫയര്‍ഫോഴ്സ് യൂണിറ്റുകളും സംഭവസ്ഥലത്തെത്തുകയും തീയണയ്ക്കാനുള്ള ശ്രമം നടത്തുകയും ആണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.നിലവില്‍ തീയണക്കാനാകാത്ത സാഹചര്യമെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സൂര്യ പാക്സ് എന്ന കമ്പനിയിലെ പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റിനാണ് തീപിടിച്ചത്. ഉപയോഗിച്ച പ്ലാസ്റ്റിക്കുകള്‍ കംപ്രസ് ചെയ്ത് റീസൈക്കിള്‍ ചെയ്യുന്ന ഫാക്ടറിയാണിത്. ഇവിടെ കംപ്രസ് ചെയ്ത പ്ലാസ്റ്റിക്കുകള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തം. വെള്ളമൊഴിക്കുന്തോറും പുകയുള്‍പ്പടെ കൂടുതല്‍ ശക്തമാകുന്നതാണ് നിലവിലെ സ്ഥിതി. പ്രദേശത്ത് കനത്ത മഴയുമുണ്ട്.
ഫാക്ടറിയിലെ വെളിച്ചം കണ്ട ജീവനക്കാരാണ് തീപിടിത്തം ആദ്യമറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ അറിയിച്ചപ്രകാരം ഫയര്‍ഫോഴ്സ് എത്തുകയായിരുന്നു. തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല. അപകടത്തില്‍ ആളപായം രേഖപ്പെടുത്തിയിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി?ഗമനം. 12 യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്ത് എത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.