കുറുമ്പും കുസൃതിയും നിറഞ്ഞ കഥാപാത്രം ശക്തമായ സ്ത്രീ കഥാപാത്രം മുഴുനീള കോമഡി കഥാപാത്രം അങ്ങനെ ഏത് കഥാപാത്രത്തിനും പറ്റിയ ഒരു മലയാളി മുഖമുണ്ട്, ഉര്‍വ്വശിയുടേത്. ഏത് കഥാപാത്രവും അന്നും ഇന്നും ഉര്‍വ്വശിയുടെ കൈയ്യില്‍ ഭദ്രമാണ്. അത് ഏത് തലമുറയിലും ശ്രദ്ധിക്കപ്പെടുമെന്ന കാര്യത്തില്‍ സംവിധായകന് നൂറ് ശതമാനം ഉറപ്പിക്കാം.
ഉര്‍വശിയുടെ 'ഉള്ളൊഴു'ക്കാണ് ഇപ്പോള്‍ വാര്‍ത്തയാകുന്ന ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രസ്മീറ്റിന് എത്തിയ താരം പറഞ്ഞ കാര്യമാണ് ശ്രദ്ധ നേടുന്നത്. തനിക്ക് ഒരുപാട് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്, അര്‍ഹമായത് തനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഒരു നാഷണല്‍ അവാര്‍ഡിന് പോയപ്പോള്‍ ജൂറി ചോദിച്ച ചോദ്യം എന്നെ വേദനപെടുത്തി എന്ന് പറയുകയാണ് നടി.
അന്ന് ആ നാഷണല്‍ അവാര്‍ഡ് വാങ്ങാന്‍ പോയപ്പോള്‍ ജൂറി ചോദിച്ച ചോദ്യമാണ് താരം പങ്കുവയ്ക്കുന്നത്. 'എന്തിനാണ് മൂന്നാം കിട സിനിമകളില്‍ അഭിനയിക്കുന്നത് , ഇവര്‍ ക്ക് എന്തിനാണ് അവാര്‍ഡ് നല്‍കുന്നതെന്ന് യെന്നാണ് ജൂറി ചോദിച്ച ചോദ്യം, അന്ന് ഞാന്‍ നാഷണല്‍ അവാര്‍ഡ് വാങ്ങാന്‍ എത്തിയതാണ്, പക്ഷെ ആ ചോദ്യം ഇന്നും എനിക്ക് വിഷമമാണ്. അതുപോലെ എല്ലാവരും കണ്ടിട്ടുള്ള സിനിമകള്‍ക്കാണ് താന്‍ അവാര്‍ഡ് വാങ്ങിച്ചത്.അല്ലാതെ ആരും കാണാത്ത ചിത്രങ്ങള്‍ക്കല്ല താന്‍ അവാര്‍ഡ് വാങ്ങിയിട്ടുള്ളത് ഉര്‍വശി പറയുന്നു
പ്രേക്ഷകര്‍ കാണുന്ന ചിത്രങ്ങളില്‍ അല്ലെ താന്‍ അഭിനയിച്ചത്, ഒരു നിര്‍മാതാവിനെ നല്ലത് വരണെമന്നു പ്രാര്‍ത്ഥിച്ചുകൊണ്ടാണ് നമ്മള് ഷോട്ടിന് നില്കുന്നത്. അപ്പോള്‍ ആ സിനിമയുടെ വിജയം നമ്മളെ എല്ലാവരെയും സന്തോഷിപ്പിക്കുകയെ ഉള്ളൂ, എനിക്ക് സിനിമയില്‍ അവാര്‍ഡ് കിട്ടിയാലും, കിട്ടിയില്ലെങ്കിലും നമ്മള്‍ക്ക് തരുന്ന വേഷം നന്നായി ചെയ്യും ഉര്‍വശി പറയുന്നു.'